Wednesday, May 15, 2019

ambani n data

അമ്പു...മ്മളെ അംബാനിയെ..പുതിയ സ്‌കീം ഇറക്കി....ന്താണ്..എല്ലാര്ക്കും ഫ്രീ 4 ജി മൊബൈല്...അതും ഫ്രീ..കാൾ ഫ്രീ..ഡാറ്റയും കുറെ ഫ്രീ....അംബാനി മീറ്റിങ് വിളിച്ചു കൂടിയപ്പോൾ ഇച്ചായന് ഡൌട്ട് ഇന്ടെര്ന്നു..ന്തോ മൂപ്പര് ഇറക്കുന്നുണ്ട് ന്നു...ഇപ്പൊ പൂർത്തിയായി...ശെരിക്കും അംബാനി ഒരു കുത്തകമുതലാളി ആണോ അതോ സോഷ്യലിസ്റ് നേതാവാണോ എന്ന് പോലും ഈയുള്ളവന് തോന്നീട്ടുണ്ട്.വിപ്ലവം വിപ്ലവം ന്നിങ്ങനെ പറഞ്ഞു നടന്നിട്ട് കാര്യമേല്ല..കാര്യങ്ങൾ നടക്കണം...

അപ്പൊ..ദിങ്ങനെ ചിന്തിച്ചിരിക്കുമ്പോളാണ്..ഓർമ്മകൾ ഒരു 10000 ജി സ്പീഡിൽ ബാക്കൊട്ടു പോയത്.അന്ന് ഇച്ചായൻ..അമ്പു വിനു വേണ്ടി പണി എടുക്കുന്ന കാലം.മൊബൈലൊക്കെ ഇറങ്ങി വരുന്നതേ ഉള്ളു...അന്ന് വളരെ കുറച്ചു ആൾക്കാരുടെ കയ്യിലെ മൊബൈൽ ഉള്ളു.2003..2004  ലേ കാര്യാണ്.ഒരു ബ്ലാക്ക് ൻ വൈറ്റ് മൊബൈൽ വാങ്ങാൻ 21000 കാ കൊടുക്കണം..ഇനി വാങ്ങിയാലോ വിളിക്കാൻ പറ്റോ..ഒരു മിനിട്ടിനു 18 രൂപ ആണ് ചാർജ്..അതും സഹിക്കാം വിളിച്ചാലല്ലേ പൈസ പോകൂ..പക്ഷെ ഇങ്ങോട്ട് കാൾ വന്നത് എടുത്താൽ മിനിട്ടിനു  16  രൂപ കൊടുക്കണം..ഇൻകമിംഗിന്..

ആണ്..വിശ്വസിച്ചേ പറ്റൂ..പക്ഷെ എനിക്ക് പ്രശ്‌നല്ല...ഞാൻ അമ്പുന്റെ ആളാണല്ലോ..എനിക്ക് ഫ്രീ ആണ്..അതോണ്ട് മൂന്നു മൊബൈല്  പോക്കറ്റിൽ ഇട്ടൊണ്ട് ലാവിഷായി മ്മള് നടക്കുന്നകാലം.

അപ്പോളാണ്..ഒരു ദിവസം..പ്രഭാതത്തിന്റെ കൂടെ അമ്പു ഒരു സ്കീം പൊട്ടിച്ചു മുളപ്പിച്ചത് ഇറക്കിയത്.500 രൂപേക്ക് മൊബൈല്.ഇൻകമിങ് ഫുൾ  ഫ്രീ....വിളിച്ചാൽ മാത്രം ഇച്ചിരി പൈസ കൊടുത്താൽ മതി.ഒരു ടാഗ്‌ ലൈനും "കർലോ ദുനിയാ മുട്ടി മേ.."..ദുനിയ കൈയ്യിൽ പിടിക്കൂ..

ന്നിട്ട് ഒരു ചെറ്യേ ഒരു സ്റ്റാർ ഇട്ടിട്ട്ട് അടീല് കൊടുത്തു 500 ഉറപ്പിക മാസം ബില്ല്ലിന്റെ കൂടെ മൊബൈലിന്റെ പൈസ ആയി അടക്കണം.കൈകോട്ടു കൊണ്ട് കുഴിച്ചു നോക്കീട്ടു ലെന്സ് വെച്ചു നോക്കിയാലേ അത് എഴുതിയത് കാണൂ.അതോണ്ട് ആരും കണ്ടില്ല.

ഉച്ച ആയപ്പൊളേക്കും കേരളം മുഴുവൻ റീലിൻസ് വേൾഡ് ( അതാണ് അന്ന് പേര്‌ ) ആപ്പീസിന്റെമുമ്പിൽ..
അഞ്ഞൂറ് ഉറപ്പിക നീട്ടി കൊണ്ട്..വിളിച്ചു കൂവാന്..എനിക്ക് താ എനിക്ക് താ..ഓൾ തെ അണ്ടൻസ് അടങ്ങോടൻസ് ചാത്തൻസ് ആൻഡ്‌ പോത്തൻസ് മൊബൈല് വാങ്ങാൻ ഇറങ്ങീട്ടുണ്ട്.ബല്യ ക്യൂ..

നേരും നെറീം ഉള്ള കച്ചോടം ആയോണ്ട് ,മ്മള് എല്ലാരോടും പറയുന്നുണ്ട്..ഇപ്പൊ മാത്രം 500 അടച്ച പോര..ബില്ല്ലിന്റെ കൂടെ 500 അടക്കണംട്ടോ..ആരോട് പറയാൻ..ആരു കേൾക്കാൻ..

ഇജ്ജ് ബർത്താനം നിർത്തി മൊബൈല് എടുക്കടാ..
ചേട്ടാ..അതായതെ..ഈ 500 ന്നു പറഞ്ഞാലേ...ഞാൻ വിശദീകരിക്കാൻ പോയപ്പോളേക്കും..ഓൺ ആന്റോ കൊരട്ടിയെ സ്മരിച്ചു..

അതാരാന്നോ..മൈ ഫാദർ..

മൊബൈല് തീര്ന്നാല്..അന്നേ വിടൂല പഹയാ..

പിന്നൊന്നും നോക്കീല..എല്ലാര്ക്കും ഉള്ളത് എടുത്തു  കൊടുത്തു.എന്താ ഓര്ടെ ഒരു  സന്തോഷം..ദുനിയ കൈയില് പിടിച്ചലോ..

ഇനിയാണ് കഥ..പിറ്റേ ദിവസം മുതൽ റിലയൻസ് വേൾഡ് ഇൽ അടി..ന്താ..അംബാനി പറ്റിച്ചു പോലും.വർക്ക് ചയ്യാത്ത മൊബൈല് ആണ് കൊടുത്തത് പോലും.

ഒരുത്തൻ  വന്നിട്ട്..മൊബൈല് ഒരേറു..

ഞാൻ എടുത്തു നോക്കുമ്പോ..എന്താ പ്രശ്നം.ചാർജ് തീർന്നതാ..ചാർജ് ചെയ്യാൻ അറിഞ്ഞൂടാ..അതാണ്‌..ഓൺ അത് പഠിപ്പിച്ചു കൊടുക്കുമ്പൊ..
വേറൊരുത്തൻ..ഇതിൽ ചാർജ് ഇണ്ടല്ലോ..ന്നിട്ടും ഒന്നും ചെയ്യാൻ പറ്റുന്നില്ലാലോ...ന്നോട് ചൂടായി..

നോക്കുമ്പോ ന്താ....നമ്പർ ലോക്ക് ആക്കീട്ടുണ്ട്..ദുനിയാ കയ്യി പിടിക്കാൻ നോക്കിയപ്പോ ആയി പോയതാവും..ഓനെ സർവീസ് സെന്റർ ലേക്ക് പറഞ്ഞു വിട്ടപ്പോ..അതാ പ്രായം ചെന്ന ഒരു അമ്മമാ..

കരയാനായിട്ടുണ്ട്....മോൾ വാങ്ങി കൊടുത്തതാ..
ഞാൻ ചോദിച്ചു എന്താ..ന്തു പറ്റി...

എന്‍റെ പൊന്ന് മോനെ..ഇന്നലെ മുതൽ ഇത് കിടന്നു വിറക്കാൻ തുടങ്ങിയതാ..ഞാൻ ഉറങ്ങീട്ടില്ല..എന്നെ രക്ഷിക്കണം...

വൈബ്രേറ്റർ മോഡ് ഓഫ്‌ ആക്കി വെള്ളവും കൊടുത്തു അമ്മമേനേം വിട്ടു..

വിളിക്കാൻ  അറീല , വിളി വന്നാൽ എടുക്കാൻ അറിയൂല..ഗുദ ഗവ..
പിന്നേ എന്നും ഇതെന്നെ പണി....ഒരു മാസം ആയപ്പോ പിന്നേം ബല്യ ക്യൂ..ബില്ല്  അടക്കാൻ..
കാൾ വിളിച്ചിട്ട് ഓഫ്‌ ആക്കാൻ മറന്നു പോയൊരൊക്കെ ആധാരവും ആയിട്ടാണ് വന്നിട്ടുള്ളതു.പിന്നേ ബില്ല് അടക്കാൻ വേറെ സ്ഥലവും ഇല്ല..തിരക്കോടു തിരക്ക്.

പക്ഷെ അംബാനി ഇതൊക്കെ മുൻകൂട്ടി കണ്ട ആളാണ്.മൂപ്പര് ഒരു ആപ്പ് ഇറക്കി.മൊബൈലിൽ ഇന്ത്യയിലെ ഫസ്റ്റ് ആപ്പ്.റീലിൻസ് വേൾഡ്.എന്നിട്ട് കാൾ സെന്റർ ൽ നിന്നു എല്ലാവരെയും വിളിച്ചു പറഞ്ഞു.ബില്ല് അടക്കാൻ വേണ്ടി ഇനി നിങ്ങൾ ക്യൂ നിന്നു കഷ്ട്ടപെടണ്ട.റിലയൻസ് വേൾഡ് ൽ കയറി..ടൂൾസ് ൽ കയറിയാൽ..ബില്ല് പേ ചയ്യാം.

നല്ലത്.

പിറ്റേ ദിവസം ,ഞാൻ ആപ്പീസിൽ ഇരിക്കുമ്പോ.ഒരു ബസ്‌ വന്നു ആപ്പീസിന്റെ മുമ്പിൽ നിന്നു.വടകര ബസ്‌ ആണ്.കുറെ ആൾ ഇറങ്ങി വരുന്നു..

അടി ആണോ  ഭഗവാനേ..എന്ന് ഞാൻ ആലോചിച്ചു് നിൽക്കുമ്പോ..ഒരു സാത്വികനായ ഒരു മനുഷ്യൻ..മാഷാണ്..മൂപ്പരാണ് നേതാവ്..എന്‍റെ അടുത്തേക്ക് വന്നു.
എന്നിട്ട് എന്നോട് ചോദിച്ചു..
ഇതല്ലേ റിലയൻസ് വേൾഡ് ??
ഞാൻ പറഞ്ഞു..അതെ..ന്താ

ടൂൾസ് എവിടെയാണ് ??

ടൂൾസോ ?

റീലിൻസ് വേൾഡ്ൽ കേറീട്ട് , ടൂൾസിൽ പോയാൽ ബില്ല് അടക്കാം എന്ന് വിളിച്ചു പറഞ്ഞിരുന്നു.ഞങ്ങൾ വടകരയിൽ നിന്നും ബസ്‌ വിളിച്ചു വരികയാണ്.

വണ്ടറപ്ലീസനായി നിന്ന ഞാൻ..ഇപ്പൊ വരാം എന്നും പറഞ്ഞു..വീട്ടിലേക്ക് ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു.
-----------------------------------------
ഇനി 4ജിയും മൊബൈലും  ഫ്രീ ആയി കൊടുക്കാൻ പോണുണ്ട്..ദൈവത്തിനറിയാം..

കേരളപിറവിയും ഭാഷയും കുടുംബ ജീവിതവും

കേരളപിറവിയും ഭാഷയും കുടുംബ ജീവിതവും
============================================
ഭാഷ അടിസ്ഥനത്തിൽ ഇന്ത്യയിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോ ..മൂന്നാലു ചെറിയ പീസ് എടുത്ത് ഒന്നാക്കിയതിന്റെ അറുപതാം വാർഷിക ആശംസകൾ നേരട്ടെ ആദ്യം തന്നെ . മൊത്തത്തിൽ ഇണ്ടാക്കി കഴിഞ്ഞിട്ട് നോക്കിയപ്പോ കേരളം ഒരു ചിമിട്ട ആണെങ്കിലും , കേരള പീപ്പിൾ ഓഫ് ദി ഗോഡ്സ് ഓൺ കൺട്രീസ് ..പൊളിക്കും ..ഏടെ പോയാലും ആടെ പൊളിക്കും ..എന്തിനെ കുറിച്ചും എങ്ങനെയും പറയും ..അതാണ് ദി സൊ കാൾഡ് മല്ലൂസ്
ഭാഷയുടെ ഐഡിയ വെച്ചാണ് ഒന്നാക്കിയെങ്കിലും , ഒരറ്റം മുതൽ മറ്റേ അറ്റത്തേക്ക് പോയാൽ ,,ആദ്യം പറഞ്ഞ ഒരു നല്ല കാര്യത്തിന് അവസാനം അടി കിട്ടുന്ന അവസ്ഥയാണ് .. തിരോന്തോരത്തു പഠിക്കാൻ പോയ മ്മ്‌ടെ ഒരു ചങ്ങായിക്ക് , അപ്പി ഇട്ട വെള്ളം വരെ കൊടുത്തിട്ടുണ്ട് പോലും ...എന്തരോ എന്തോ
അപ്പൊ ഇതത്രെ വല്യ പ്രശ്‌നാണോ
അല്ല
എന്ന് ഇങ്ങക്ക് തോന്നും ..ന്ന അങ്ങനെ അല്ല
കല്യാണ പ്രായം ആയപ്പോ ..വീട്ടുകാർ മ്മ്ക് കല്യാണം ആലോചിച്ചു ..ഗ്ലാമർ ഇല്ലാത്തോണ്ട് മ്മളോടാരും ഒന്നും പറഞ്ഞുമില്ല ഞമ്മളും ആരോടും പറഞ്ഞില്ല ..അങ്ങനെ ആലോചന വന്നത് കോട്ടയത്തുന്നാ..( മലബാർ ഏരിയ യിൽ എനിക്ക് പെണ്ണ് കിട്ടാത്തത് കൊണ്ടാണ് കോട്ടയം പോയത് എന്ന് ചില ദുര്ബുദ്ധികൾ പറഞ്ഞു നടന്നിട്ടുണ്ട് ..കാര്യാക്കണ്ട )
അങ്ങനെ കല്യാണം കഴിഞ്ഞു ..ഫസ്റ്റ് നൈറ്റ് ഞാൻ റൂമിൽ ഇരിക്കുന്നു... ഭാര്യ കേറി വന്നു .....പുഞ്ചിരിയോടെ ഞാൻ ഓളോട് വാതിലിലേക്ക് നോക്കി പറഞ്ഞു ..
"അത് അടച്ചാള് "
ഓള് കണ്ണ് മിഴിച്ചു നിക്കാണ്
അടച്ചാള് ..വാതിലിലേക്ക് ഞാൻ കൈ ചൂണ്ടി ..
ഓ .കതകു അടക്കാൻ ..അല്ലെ ..എന്ന് ഓൾ
ഞാൻ ആദ്യം പറഞ്ഞത് ഓൾക്ക് മനസ്സിലായില്ല ..വരാൻ പോകുന്ന ഒരു സുനാമിയുടെ തിരയടിക്കലാണെന്നു എനിക്ക് അപ്പൊ മനസ്സിലായില്ല
ഓരോ ദിവസം കഴിയുമ്പോ ..ഞാൻ പേടിപ്പെടുത്തുന്ന ആ സത്യം മനസ്സിലാക്കി ..വർത്താനം പറയാണെങ്കി ലേശം ബുദ്ധിമുട്ടും ...പാലാക്കാരി ആയോണ്ട് ഡയലോഗ് കമ്പ്ലീറ്റ് റബ്ബറൈസ്‌ഡ്‌ ആണ് ..ഒരു കുലുക്കം പോലും ഇല്ലാണ്ട്‌ അച്ചടിച്ച പോലെയേ പറയു
ഒരൂസം ഓള് ഡ്രസ്സ് ഒക്കെ എടുത്തു വാഷിങ് മെഷീൻ ന്റെ അടുത്തേക്ക് പോകുന്നു ..ഞാൻ ചോദിക്കുന്നു..
തിരുമ്പാൻ പോവാനോ ..അല്ല അലക്കാൻ പോവാ ...
ഓ ന്ന ആയിക്കോട്ടെ ..
വേറെ ഒരൂസം ...പെട്ടെന്ന് പുറത്തു എന്തോ വീഴുന്ന സൗണ്ട് കേട്ട് ഓള് പുറത്തേക്കു ഇറങ്ങി നോക്കി ...ഒന്നും കാണാനില്ല ..അപ്പൊ അപ്പുറത്തെ വീട്ടിലെ അജിതേച്ചി പറഞ്ഞു ..."ഒലേടെന്തോ വീണതാ "
ന്നിട്ട് അജിതേച്ചി വീട്ടിലേക്കു കേറി പോയി
മ്മ്‌ടെ ഭാര്യ പോയില്ല ..അര മണിക്കൂർ കുറെ നേരം നോക്കീട്ട് ..അജിതേച്ചിനെ വിളിച്ചു ചോയ്ച്ചു പോലും .."ഇവിടെ ഓല ഒന്നും കാണുന്നില്ലാലോ അജിതേച്ചി ന്നു "
അതിനു ശേഷം , മ്മ്‌ടെ വീട്ടിൽ ഓല വീണു ,തേങ്ങാ വീണു ..തെങ്ങു വരെ വീണു ..പക്ഷെ അജിതേച്ചി മിണ്ടീട്ടില്ല
അത് പറഞ്ഞതിന് ..ഫുൾ കച്ചറ ..ഞാൻ പറഞ്ഞു .." എന്തൊരു ബെർപ്പിക്കല ഇസ്റ്റ ഇത് ..എടങ്ങേറാക്കല്ല ട്ടാ .."
ഓളൊന്നും മിണ്ടാൻഡ് പോയി ...ന്താ ഓൾക്ക് ഒന്നും മനസ്സിലായില്ല...
ഞാൻ ചിരിച്ചിട്ട് അറിയാൻഡ് ഉറക്കെ പറഞ്ഞു പോയി ...മോയൻതാണല്ലോ ഇസ്റ്റ ..
വൈകുന്നേരം ഓള് വന്നിട്ട് എന്തൊക്കയോ പറഞ്ഞു ..തെറി ആണെന്ന് മനസ്സിലായി ...കോട്ടയം തെറി ...ഓളോട് ആരോ പറഞ്ഞു കൊടുത്തു പോലും ..മോയന്തേ ..എന്ന് പറഞ്ഞാൽ വിഡ്ഢി എന്നാണത്രെ അർഥം ...
അതിനു ശേഷം ഞാൻ അങ്ങനെ ഉള്ള പദ പ്രയോഗങ്ങൾ കുറച്ചു..ഐ മീൻ നിർത്തി ..
വേറെ ഒരൂസം
സാരി വാങ്ങാൻ പോയി ..കുറെ നേരം കഴിഞ്ഞിട്ടും ...പരിപാടികൾ കഴിയുന്നില്ല .ഞാൻ പറഞ്ഞു .."എന്തൊരു ചൊറ യാ ഇത്..പോണ്ടേ
അപ്പോ ഓള് ..എന്നാ ?
എന്നാ പോവാം ..എന്ന് ഞാൻ
അപ്പൊ ഓള് ..എന്നതാ മനുഷ്യനെ ..ലേറ്റ് ആവും ന്നു പറഞ്ഞേച്ചും പോന്നതല്ലേ ..അവിടെ അങ്ങ് നിന്ന മതി ..എന്നതാ ഇത്രേ തിരക്ക് ..
ഒന്നും ഇല്ല ..ഞാൻ അവിടെ ഇരുന്നു
അപ്പൊ ഇങ്ങള് വിചാരിക്കും ...കോഴിക്കോട് ഭാഷ കൊണ്ട് ഓൾക്ക് ബുദ്ധിമുട്ടായി എന്ന് ...മ്മക്കൊരു പ്രശ്നം ഇല്ല ന്നു
കോട്ടയം റെയിൽവേ സ്റ്റേഷൻ ഇൽ ഇറങ്ങി സാധനങ്ങൾ എടുക്കാൻ നേരം ഓളൊരു ചോദ്യം ..
ഇത്രേം ഫാരം നിങ്ങൾക്ക് എടുക്കാൻ പറ്റുമോ ..ഇതൊന്നും താഴെ ഇട്ടു പൊട്ടിക്കരുത് ..അച്ചാറിട്ടാ ഫരണി ഉണ്ട് ..
ഞാൻ ഒന്നും മിണ്ടീല ..എന്ത് മിണ്ടാനാ...വിവിധ ഭാഷകളെ നാനാത്വത്തിൽ ഏകത്വം കൊണ്ട് വന്ന എന്റെ രാജ്യത്തിനെ മനസ്സിൽ ധ്യാനിച്ച് എന്റെ ഉള്ളിൽ ഞാൻ ഒരു ഇങ്കിലാബ് ഇട്ടു ..എന്റെ ഫാരതം ജയിക്കട്ടെ ....
അറിയാൻഡ് പറഞ്ഞു ഇവി ടുന്നൊന്നു കൈച്ചലായാൽ മതിയപ്പോ ..ഓൾക്ക് ഒലെ നാടിനെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ..ഓൾ അവിടെ നിന്നു.. ...
ശ്ശെ ..ഇയ്യെങ്ങാനേ വയ്യില് നടന്നാ ട്രെയിന് പോവൂലെ ഒന്ന് സ്പ്പീഡിൽ ഒപ്പരം നടക്ക്...
എന്താ പറഞ്ഞത് ..എന്ന് ഫാര്യ ?
ഓള് വിചാരിച്ചു എന്തോ തെറിയാണ് എന്ന്
ഞാൻ വിശദീകരിച്ചു ...താങ്കൾ എന്റെ പിന്നിൽ മെല്ലെ നടന്നാൽ ട്രെയിൻ പോവത്തിലെ , അതിനാൽ തങ്ങൾ എന്റെ കൂടെ നടക്കണം
ആ ..അങ്ങനെ പറയു ..എന്ന് ഓൾ
അടിപൊളി
അങ്ങനെ കുറെ അഡ്ജസ്റ്മെന്റ് ഒക്കെ ആയി ഇങ്ങനെ പോകുന്നുണ്ട് ..
പറഞ്ഞു വന്നത് ഈ ഭാഷകൾ ലാങ്ക്വേജ്സ് കൊണ്ട് മാത്രം കാര്യം ഇല്ല സ്ലാങ്ക്വേജ്സ് കൂടി ശരിയാവണം എന്ന്
അപ്പൊ ..നിങ്ങൾ എന്നോട് ചോദിക്കും ..ഇപ്പൊ കല്യാണം ഒക്കെ കഴിഞ്ഞിട്ട് കുറെ കാലം ആയില്ലേ ..ഭാര്യ ഇപ്പൊ കോഴിക്കോടൻ സ്ലാങ് പഠിച്ചിട്ടുണ്ടാകും അല്ലേ ...
എന്ന് നിങ്ങൾ ചോദിക്കുമ്പോൾ ..ഞാൻ നിങ്ങളോടു പറയും
ഓ ..എന്നാടാ കൂവേ..ഇതിലൊന്നും വല്യ കാര്യം ഒന്നും ഇല്ലന്നെ ..നമ്മക്കെന്നതാ ..നന്നായി ജീവിച്ചങ്ങ പോണം ..അങ്ങനെയാണെന്ന് വരികിൽ അടിയൊന്നും കിട്ടാതെ ജീവിക്കാം ..എന്നതാ.. അതല്ല്യോ നല്ലതു ....
അതായത് ... ഫൂതകാലത്തിൽ വല്യ പുലി ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ..ഫാവി നോക്കണ്ടേ ..
..കുടുംബ ജീവിതത്തിൽ സ്ലാങ് കൾ വളരെ ഇമ്പോര്ട്ടണ്ട് ആണ്

ഗോൾഡ്‌

09982830266...കുറച് മുമ്പ് ഈ നമ്പറിൽ നിന്നു ഒരു കാൾ...

ഞാൻ :ഹലോ..ആരാണ്

ഭായ് സാബ് മേം രാജു..

രാജു കോൻ..ന്നു ഞാൻ

ഭായ്  സാബ്..ഏക് ഹൽപ് ചാഹിയെ ജീ..

ക്യാ ഹൽപ് ??

മേരെ പാസ് സോനാ ഹേ..ആപ്കോ ചാഹിയെ തൊ മുഞ്ചേ ടെ ശക്ത ഹു..
ആപോകോ സോനാ ചാഹിയെ..മേരെ പാസ്  ഹേ..

എനിക്ക് ആദ്യേ ഡൌട്ട് അടിച്ചാതാ..ഓൺ പേരു  പറഞ്ഞപ്പോ..മെം വെച്ചപ്പോ ഹും വെച്ചില്ലലോ

ഞാൻ വിട്ടില്ല...ക്യാ ഹുവാ ? കൈസേ ഹുവാ
പിന്നെ ഓൺ നിർത്താതെ കൊറേ ടയലോഗ്...

എന്താ സംഭവം..ഓൺ രാജസ്ഥാനിൽ നിന്നാണ് വിളിക്കുന്നത്...ഒരു കുവ കുത്തി യപ്പോ ഒന് 4 കിലോ ഗോൾഡ് കിട്ടി പോലും..(രാജസ്ഥാനിലെ ആറാമ്പ്രാൻ ആണെന്ന തോന്നുന്നത്..പഴയ കോവിലകങ്ങൾ വാങ്ങി് വിക്കുന്ന ആളെ  )
പോലീസിനെ പേടിച്ചിട്ടാണ് ഭായ്..ഇങ്ങക്ക് വേണെങ്കിൽ പകുതി റേറ്റ് ന് തരാം..24 കാരറ്റ് ഗോൾഡ് ആണ്....ഭായ് സാബ് നാളെ ആഗ്ര വരൂ..ക്യാഷ് കൊണ്ട് വരണ്ട...സോനാ ഒറിജിനൽ ആണോ  നോക്കീട് ഉറപ്പിച്ചിട്ട് ക്യാഷ് കൊണ്ട്  വന്നാൽ മതി...

ഞാൻ : ഹാ തൊ  കൽ  ആഗ്ര മേ മിലേഗാ

ഓൺ : കഹാം ഹോങ്കെ ആപ് ആഗ്ര മേ

ഞാൻ : ജംക്ഷൻ...അവടെ മിലിഗേ ട്ടാ

ജീ സാബ്..

ഫോൺ വെച്ചപ്പോഴാ..ആലോചിച്ചതു..നാളെ വേറെ കുറച് പണി ഉണ്ടേ..ആഗ്ര പോവാൻ പറ്റൂല...

അതോണ്ട് ജെ ജെ കേ ഇങ്ങക്ക് ഒരു ഹെല്പ് ചയ്യാന്..നമ്പർ മോളിൽ ഉണ്ട്...താല്പര്യമുള്ള ആൾക്കാർ രാജു മോനെ വിളിച്ചോളൂ...

നന്ദി ഒന്നും വേണ്ടാ..ഓക്കേ

പാട്ടു

"ജിമ്മിക്കി കമ്മൽ " അല്ല ഇന്ത്യ മുഴുവൻ ഹിറ്റായ  ആദ്യത്തെ മലയാളം പാട്ട്‌.അത് ഇതാണ്.ഏതാണ് എന്നറിയാൻ ലിങ്കിൽ ക്ലിക് ചെയ്യുക.( ഇതാണല്ലോ ഇപ്പോത്തെയൊരു സ്റ്റൈൽ ).

2000 ഡിഗ്രി ഫസ്റ്റ് ഇയർ ദേവഗിരി കോളേജിൽ പഠിക്കുമ്പോളാണ്  NCC  യിൽ കാര്യമായി പങ്കെടുക്കുന്നത്.NCC വഴി ആർമിയിൽ കയറുക ,ഭീകരരുമായി യുദ്ധം ചെയ്യുക , ഒരു പരം വീർ ചക്രം വാങ്ങിക്കുക..ഇതൊക്കെ ആണ് മ്മടെ ഒരു ലൈൻ.പരം വീർ ചക്രം സീരിയൽ കണ്ടതുണ്ട് പണ്ടേ ദേശസ്നേഹം കരയും കായലും  കവിഞ്ഞൊഴുകുമായിരുന്നു.🇮🇳🇮🇳🇮🇳

ക്യാമ്പ് ആയാ ക്യാമ്പ് ഒക്കെ പോകുകയാണ് മ്മടെ പണി.ഫ്രീ ആയി ഇന്ത്യ കാണാം ,തോക്കും പിടിക്കാം, വെടിയും  വെക്കാം.

അങ്ങനെ ഒരു ക്യാമ്പ് കഴിഞ്ഞു ഇരിക്കുന്ന സമയത്താണ്.അടുത്ത ക്യാമ്പിലേക് ആളെ വിളിക്കുന്നത്.ഓൾ ഇന്ത്യ ട്രെക്കിങ്ങ് ക്യാമ്പ്.അതും ഗുജറാത്തിലെ ഗിർ വനത്തിൽ.🗾🗾

ഇജ്ജാതി അക്രമ ക്യാമ്പിലേക്ക് നമ്മളെയെ വിടൂ..സർ നമ്മളെ വിളിച്.നമ്മൾ എപ്പോഴേ റെഡി.

കേരളത്തിൽ നിന്നും 16 ആൾക്കാർ.പൊളിച്ചു.ട്രെയിനിലൊരു ആൾക്കാരെ പരിചയപെട്ടു.🚂🚂കൂടെ ഒരു കോളജ് മാഷ് ക്യാപ്റ്റൻ.ബാക്കി ഒക്കെ കോളേജ് പിള്ളേർ.കണ്ണൂര് മുതൽ കൊല്ലം  വരെ ഉള്ള ടീം ഉണ്ട്.കോഴിക്കോട് ന്നു.ഞാനും  വേറെ ഒരുത്തനും.രണ്ടര ദിവസത്തെ യാത്ര.ഗുജറാത്തിൽ എത്തി.അവടെ നിന്നു ട്രെക്കിൽ ഒക്കെ കേറി ഗിർ വനത്തിൽ എത്തി.

ഏറ്റവും കൂടുതൽ സിംഹം ഉള്ള കാടാണ് പോലും.പുലിയും ഉണ്ട് പോൽ.സൂക്ഷിക്കണം എന്ന് ആദ്യത്തെ ദിവസം ഓർഡർ കിട്ടി.ഡയലോഗ്‌ കേട്ടപ്പോൾ ചെറിയൊരു  പേടി ഒക്കെ വന്നു.പരം വീർ ചക്ര പുലി കൊണ്ടുവോ ??🐆

കാടിന്റെ ഒരു ബോർഡർ ലാണ്‌ ബേസ്  ക്യാമ്പ്.മൊത്തം 175 കേഡറ്റ്  ആണ് ഓൾ ഇന്ത്യ ക്യാമ്പ്.എല്ലാ സ്റ്റേറ്റിൽ നിന്നും ആളുണ്ട്.ഗ്രൂപ് ആയി ആണ് ട്രെക്കിങ്ങ്..ന്നു പറഞ്ഞാൽ നടത്തം.ഒരു 10 -20 കിലോമീറ്റര് ഡെയിലി നടത്തം.അതും കാട്ടിലൂടെ...ആവേശം രണ്ടൂസം കൊണ്ടു തീർന്നു.രാവിലത്തെ ഉപ്പുമാവ് കൊണ്ടും രാത്രിലെ ഒണക്ക ചപ്പാത്തിയും കൊണ്ടു പിടിച്ചു നിക്കാൻ പറ്റുന്നില്ല.ന്നാലും പരം വീർ ചക്ര ആലോചിച്ചു നടക്കന്നെ..🚶🚶

നടത്തം..ഫുഡടി..ഒറക്കം..ഇതന്നെ....ഗംഭീര പരിപാടി (അത് പിന്നേ പറയാം ).
അങ്ങനെ 4 ദിവസം കഴിഞ്ഞപ്പോ..രാത്രി കമ്മാണ്ടന്റ് വന്നു പറഞ്ഞു..ഇന്ന് കൾച്ചറൽ  ഫെസ്റ്റ് ആണ്.എല്ലാവരും അവരവരുടെ സ്റ്റേറ്റ് വെച്ചു ഓരോ പ്രോഗ്രാം നടത്തണം.

ആഹാ ! പിന്നേ ആകെ ജഗപൊക.എല്ലാ സ്റ്റേറ്റ് കാരും ഫുൾ പ്രെപറേഷൻ ആണ്.കേരളം ടീമ്സ് മോളിലേക്ക് നോക്ക്കി ഇരിക്ക്യാണ്.എന്ത് ചെയ്യും.??

കൂട്ടം കൂടി ഇരുന്നു ആലോചന തുടങ്ങി.
കേരളത്തിന്റെ സംസ്കാരം വർണിക്കുന്ന പരിപാടി ആകണം എന്ന് ക്യാപ്റ്റൻ മാഷ്.

ആർക്കും ഒരു പിടിയും ഇല്ല.

ഒരു ഡാൻസ് ആയാലോ എന്ന് കൊല്ലംകാരൻ ബിനിൽ
..പഞ്ചാബ് കാര് ഭാംഗ്‌റ ആണ് കളിക്കുന്നത്.

മ്മലേതു ഡാൻസ് കളിക്കും.🙆

ബ്രേക് ഡാൻസ് ആയാലോ ?
ആ കേരളത്തിന്റെ സാംസ്‌കാരിക ഡാൻസ് ആണല്ലോ
മിണ്ടരുത് എന്ന് ക്യാപ്റ്റൻ.

കഥകളി ആണ് എന്ന് പറഞ്ഞു വേറെ ഒരു കളി കളിച്ചാലോ എന്ന് വേറെ തൃശ്ശൂർ കാരൻ
 ബെന്നി യുടെ ഐഡിയ.

ക്യാപ്റ്റൻ ഒറ്റ ആട്ടിന് ഓനെ തൂഫാനാക്കി.

അവസാനം ക്യാപ്റ്റൻ മാഷ് തന്നെ ഒരു ഐഡിയ ഇട്ടു.

എല്ലാരും കൂടി ഒരു കേരളത്തിന്റെ തനിമയുള്ള ഫോക്ക് സോങ് പാടിയ മതി.
പാട്ട് ഇങ്ങള് തീരുമാനിക്കൂ

പിന്നേം പ്രശ്നം.ഏതു പാട്ട്‌ പാടും.

കൂലംകുഷമായി ചിന്തിച്ചിരിക്കുമ്പോൾ പാലക്കാട് കാരൻ
 പ്രവീൺ കൈ പൊന്തിച്ചു.
ഞാൻ ഒരു പാട്ട്‌ പാടാം.അതായല്ലോ ?

ബെസ്‌റ്
തിലകന് അമിതാബ് ബച്ചനിലുണ്ടായ സൗണ്ട് ആണ് അവന്ടത്‌.ആറടി കരിവീട്ടിയിൽ കടഞ്ഞെടുത്ത ഭീകരൻ ആണിവൻ.👹

കേക്കട്ടെ..മാഷ് പറഞ്ഞു

ഉഹും ഉഹും..സൗണ്ട് ഒക്കെ ശെരി ആക്കി..ഓൺ പാടാൻ തുടങ്ങി.

പാലക്കാട്ടുള്ളൊരു പട്ടെത്തി പെണ്ണിനെ ,
പട്ടരില്ലാത്തപ്പോ പട്ടി...

മാഷ് ഒന് മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല.ഓന്റെ കഴുത്തിന് പിടിച്ചു വായ പൊത്തി.

ഡാഷ് മോനെ..ഫോക്ക് സോങ് പാടാൻ പറഞ്ഞിട്ട് പോക്ക് സോങ് പാടുന്നോ $%#%^??

മുഖത്തു ഒരു വികാരവും ഇല്ലാണ്ട്  പ്രവീൺ..കേരളത്തിന്റെ സംസ്‍കാരിക തനിമ എന്നൊക്കെ പറഞ്ഞതോണ്ട്...

ഇനി നീ മിണ്ടി പോകരുത്.നിന്‍റെ ക്വട്ട കഴിഞ്ഞു.മാഷ് അലറി 😎😂

എനിക്ക്  മനസ്സിലായില്ല..എന്തിനാ മാഷ് ചൂടായെന്നു.നല്ലൊരു പാട്ടായിരുന്നല്ലോ...(ഞാൻ അന്നും പാവാണല്ലോ..എനിക്ക്  ഒന്നും അറീലാലോ )

ആ..എന്തെങ്കിലും ആവട്ടെ...പരിപാടി എന്ത്ചെയ്യും..

അപ്പൊ പാലക്കാട് ന്നുള്ള ജോബി എന്തോ മാഷ്‌ന്റെ ചെവിയിൽ പറഞ്ഞു..

എന്തെങ്കിലും ചെയ്യൂ എന്നും പറഞ്ഞു മാഷ് എണീറ്റ് പോയി.

ജോബി സീനിയർ ആണ്.ജോബി എണീറ്റ് എല്ലാരോടും കൂടി പറഞ്ഞു.
പാട്ട്‌ ഞാൻ പാടിക്കൊള്ളാം.ഒരു 5 ആള്  കോറസ് പാടാൻ വന്നമതി.

ഏതാ പാട്ട്

പാട്ടൊക്കെ സ്റ്റേജിൽ കേട്ടാൽ മതി.കോറസ് അവിടുന്നു ഞാൻ പാടും..കൂടെ  പാടിക്കൊള്ളണം.

പ്രോഗ്രാം തുടങ്ങി.

എല്ലാവരും ഡാൻസ് ആണ്.പഞ്ചാബ് കാര് ബംഗ്‌റ.തമിഴ്നാട്ടുകാരുടെ വക വേറൊരു ഡാൻസ്.ഗുജറാത്തു കാരുടെ ഗർബ..അങ്ങനെ ലാസ്റ്റ് മ്മടെ പാട്ടും.

പാട്ടിനു മുമ്പിൽ പോയി നിന്നു.എന്താണ് പാടേണ്ടത് എന്ന് ഒരു ഐഡിയ യും ഇല്ല.
മുമ്പിൽ ജോബി.കൂടെ ഞാൻ അടക്കം 5 ആൾ വേറെ.
ജോബി പോക്കറ്റിൽ നിന്നും ലിറിക്‌സ് എഴുതിയ പേപ്പർ എടുത്തു.നിവർത്തി പിടിച്ചു.എന്നിട്ട് ഒരു അന്നൗൻസ്മെന്റ്.

കേരളത്തിൽ വയനാട് ഗോത്ര വർഗക്കാർ പാടുന്ന ഒരു ഫോക്ക് സോങ് ആണ് ഇവടെ അവതരിപ്പിക്കാൻ പോകുന്നത്.
എന്നിട്ട് കൂടെ ഉള്ള സജീർ നോട് മെല്ലെ പറഞ്ഞു.

ഇടക്ക് നീ ഹോയ് ഹോയ് വിടണം..ഓക്കേ..

ജോബി നീട്ടി പാടി..

"ആലേലോ പു ലേ ലോ..ആ ലേ പൂ ലേ ലോ
ആ ലേ ലോ പൂ ലേ ലോ..

പാട്ട്‌ പഠിക്കാനെങ്കിൽ കോട്ടം തലക്ക് പോണം
പാട്ടും പഠിപ്പിച്ചേരാം ആട്ടം നടത്തിച്ചേരാം..
പോണ പോക്കിന് മോന്തക്കിട്ടൊരു ചവിട്ടും തരാം..
ഹോയ് ഹോയ്

ആ ലേ ലോ.പൂ ലേ ലോ ആ ലേ പൂ ലേ ലോ "

പിന്നേ ഞങ്ങൾ ഒന്നും നോക്കീല..കോറസ് പാടി..

ആ ലേ ലോ പൂ ലേ ലോ..ആ ലേ പൂ ലേ ലോ

ജോബി റിഥം കൂട്ടി..പാട്ട്‌ സ്പീഡായി..
നോക്കുമ്പോ....എല്ലാരും പൊരിഞ്ഞ ഡാൻസ്..മാഷും കമ്മാണ്ടണ്ടും..കൂടെ  ഉള്ള വേറെ പട്ടാളക്കാരും.

അപ്പോഴാണ് വേറെ ഒരു കാര്യം ശ്രദ്ധിച്ചത്..
ഡെല്ഹിക്കാര് തല ആട്ടി ആസ്വദിക്കുന്നുണ്ട്..പഞ്ചാബ്കാര് കൈയ്യൊണ്ടൊക്കെ ആക്ഷൻ ഇട്ടു ഡാൻസ് കളിക്കുന്നുണ്ട്.
.തമിഴ്നാട്ടുക്കാര് സ്ഥിരം സ്റ്റൈൽ ഊര കുലുക്കി ഡപ്പാം കൂത്ത് ഡാൻസ് കളിക്കുന്നുണ്ട്.കൂടെ ബാക്കി മലയാളികളും.🏃🏃🙌🙌

എന്തോണ്ടാ ??

മ്മള് സൗത്ത് ഇന്ത്യക്കാരാണല്ലോ..താഴെ ആണല്ലോ.

എല്ലാരും പാട്ട്‌ കഴിഞ്ഞു വന്നപ്പോ..ഭയങ്കര കയ്യടി..കെട്ടിപ്പിടുത്തം..

പിറ്റേന്ന് രാവിലെ ഉപ്പുമാവ് വാങ്ങാൻ ക്യൂ  നില്കുമ്പോ..അവടെ വേറെ ഒരു ക്യൂ..എന്താ..

ജോബി അവടെ ക്ലാസ്സ്‌ എടുക്കുകയാണ്.കേരളത്തിലെ ഫോക്ക് സോങ്ങുകളെ എങ്ങനെ ഒക്കെ ആണ്..എങ്ങനെ ഒക്കെ പാടണം..എന്നൊക്കെ

ഞാൻ പോയി നോക്കുമ്പോ..പഞ്ചാബ് കാരൻ  ലഖ്വിന്ദർ സിംഗ് ഓന്റെ നോട്ടു ബുക്കിൽ എഴുതി കൊണ്ടിരിക്കുകയാണ്..

ലിറിക്സ്...ഹിന്ദിയിൽ..
ആൽഹെലോ പൂൽഹെലോ..ആൽഹിപോഹേലോ
അടിപൊളി..
അപ്പ്രത് തമിഴ്നാട് അണ്ണന്മാർ ആൾറെഡി എഴ്ത്തിക്കഴിഞ്ഞു..ഒരു ജോബിക്ക് ഉപ്പുമാവും വാങ്ങി കൊടുത്തു..ഓന്റെ ടൈം..

പിറ്റേന്ന് മുതൽ ട്രെക്കിങ്ങ് നടന്നു കൊണ്ടിരിക്കുമ്പോൾ..ഗിർ വനം മുഴുവൻ ആ പാട്ട്‌ അലയടി കൊണ്ടു..

ജന ഗണ  മനക്കു ശേഷം എല്ലാവരും ഭാഷക്കതീതമായി സ്റ്റേറ്റ് വ്യത്യാസമില്ലാതെ ഉറക്കെ പാടി..

ആ ലേ ലോ പൂ ലേ ലോ ആ ലേ പൂ ലേ ലോ

എന്തായാലും...പാട്ട്‌ കേട്ടിട്ടാണോ എന്നറിയൂല..ഒരൊറ്റ സിംഹം പോലും ആ ഏരിയ യിലേക്ക് വന്നില്ല. ;)😅

( ആ രാത്രിയിൽ എല്ലാവരെയും കടിച്ചു കീറാൻ ആ ഭീകര സത്വം എത്തി.🐯🐯🐯🐯.ആരാണത്..ആരാണെന്നു അറിയാൻ ഇനി വരുന്ന ലിങ്കിൽ പോസ്റ്റിൽ ക്ലിക് ചെയ്യൂ ) ;)

സോറി അളിയന്

അളിയൻ ഇന്നലെ എന്നോട് ചൂടായി...

ന്താണ് സംഭവം..

അളിയന്റെ മോൻ..അതായത് എന്‍റെ മരുമോൻ..ടോട്ടോച്ചാന്...യുക്കെയിൽ സ്കൂളിൽ ക്രിസ്മസ് പ്രോഗ്രാമിന് ഒരു പാട്ട് വേണം.എല്ലാം ഭയങ്കര വല്യ പാട്ട് ആയോണ്ട് സിമ്പിൾ ആയിട്ട് ഒരു പാട്ട്‌ എഴുതി കൊടുക്കണം എന്ന് അമ്മ എന്നോട് പറഞ്ഞു.

ഞാനൊരു എഴുത്തുകാരനും ,കലാകാരനും ,മദോന്മത്തനും ആയിപ്പോയല്ലോ..

അമ്മ പറഞ്ഞതല്ലേ..മ്മടെ ടോട്ടോച്ചാന് വേണ്ടിയല്ലേ..ഞാൻ പെട്ടെന്ന് എഴുതി കൊടുത്തു.സിമ്പിൾ സോങ്.

Night .. Lucky night..
Everyday ..its God 's Night
Birth...New Birth
Everyday Love in the eyes ..

Oh Jesus ..Oh Jesus ..oh Jesus

അപ്പോഴാണ് അളിയൻ വീഡിയോ കാൾൽ  വിളിക്കുന്നത്.ഇംഗ്ലീഷ് അല്ല.മലയാളം പാട്ടാണ് വേണ്ടത്.മലയാളം പള്ളിയിലാണ് പ്രോഗ്രാം.

പാട്ട് ഇത് തന്നെ മതി..മലയാളത്തിൽ ട്രാൻസ്ലേറ്റ് ചെയ്തു..ഒന്ന് മ്യുസിക് ഇട്ടു കൊടുക്കണം.

എനിക്കാണെങ്കിൽ തീരെ സമയം ഇല്ല.പക്ഷെ അളിയൻ പറഞ്ഞാ മ്മക്ക് പറ്റൂല എന്ന് പറയാൻ പറ്റൂലാലോ.. വേറൊന്നും നോക്കാനില്ല.അളിയന്  വേണ്ടി ഞാൻ എന്തും ചെയ്യും.

സ്പോട്ടിൽ ഞാൻ പാട്ട് മലയാളത്തിലേക്ക് മൊഴി മാറ്റി മ്യുസിക് ഇട്ടു കൊടുത്തു.

രാത്രി , ശുഭരാത്രി
ഇനിയെന്നും ശിവരാത്രി
ജന്മം പുനർജ്ജന്മം..
ഇനിയെന്നും കാമാക്ഷി..

യേശുവേ..യേശുവേ..
ഓ..ഓ..യേശുവേ..

ഇതിനാണ് അളിയൻ എന്നോട് ചൂടായത്..
ഒരു കലാകാരനെ മനസ്സിലാക്കാൻ അളിയന് പറ്റിയില്ലലോ...

ഐ ആം ദി സോറി അളിയാ..ഐ ആം ദി വെരി സോറി.

hair cut

ഇന്ന് ലീവാണല്ലോ...ന്ന ഒന്ന് മുടി വെട്ടിക്കളയാം..മാർച്ച് ഇയർ ഏൻഡ് തിരക്ക് കാരണം..മുടി വെട്ടാൻ പോലും സമയം ഇല്ലപ്പാ..

മുടി വെട്ടാൻ പുതിയങ്ങാടി പോയി.അവിടെ എത്തിയപ്പോ.ഭാഗ്യം...തിരക്കില്ല..ആരും ഇല്ലാ..മുടി വെട്ടാനും ആളില്ല...ശ്ശെ..എന്ന് വിചാരിച്ചു നിൽക്കുമ്പോളാണ്..
അപ്പോളാണ് , അവിടുത്തെ ഹെയർ സ്പെഷ്യലിസ്റ് കേറി വന്നത്..മൂപര് ബീഹാർ കാരനാണ്.മൊതലാളി മലയാളി ചേട്ടനാണ് സാധാരണ വെട്ടാറു.

സാരല്യ..ഇന്നൊരു   ബീഹാർ വെട്ടലാക്കാം.മലയാളി വെട്ടീട്ടുണ്ട് , തമിഴനും വെട്ടീട്ടുണ്ട്.ബിഹാറിയും വെട്ടട്ടെ.അതിനാണല്ലോ ദേശീയോദ്ഗ്രഥനം എന്നൊക്കെ പറയുന്നത്.

ആപ് ബൈട്ടോ..
ഞാൻ കേറി ബൈട്ടി.

ക്യാ പാഷൻ ??

നോ പാഷൻ..ഒരു പാഷൻ!!!..ജസ്റ്റ് ഒന്ന്
ചെറുതാക്കി തന്ന മതി.നാളെ ഒരു കല്യാണത്തിന് പോകാനുണ്ട്.

ക്യാ ക്യാ..

അയ്യേ..മലയാളം അറീല..എന്ത് ബിഹാറിയാടോ ഇങ്ങള്..

അതായത്..ദോഡ ദോഡ ചോട്ടാ മതി..നാളെ..ഒരു ദിൽവാലെ ദുൽഹനിയ ലേ ജായേങ്കെ പോണം..അതാണ്....

ആപ്കോ ഹിന്ദി നഹി മാലൂം  ??

കുടുങ്ങിയോ... ഫുൾ ഹിന്ദിയാണല്ലോ ഭഗവാനെ..എന്‍റെ ഭാഗത്തും തെറ്റു ഉണ്ട്.ഞാൻ ഇപ്പൊ മുടി വെട്ടാൻ പോകാൻ പാടില്ലായിരുന്നു.. .

ആപ്കോ ഹിന്ദി നഹി മാലൂം  ??

നഹി ന്നു പറഞ്ഞ നഹി..ഞാൻ ചപ്പാത്തി തിന്നാറില്ല..ചോറാണ് തിന്നണത്.അതോണ്ട് ഹിന്ദി അറിയാന് പാടില്ല.പിന്നെ ആകെ 5 സാൽ ഹിന്ദി പടി..പാഡോ..ഫിഫ്ത് ട്ടോ ടെൻത്..അത്രേ ഉള്ളു.

ആപ്പ് ഫിക്കർ മത്ത് കേജിയെ..

ഹം ചോട്ടാ  കരേഖ..

അങ്ങനെയല്ല..ചോട്ടാ കരേഖ..ഉഹും ഉഹും..ഞാൻ കയ്യോണ്ട് കാണിച്ചു....ചെറുതാക്കരുത്..

ആഹാ..ഓക്കേ ഓക്കേ..

ആയുധം വെച്ചുള്ള കളിയാണ് ബിഹു..

മൂപ്പര് വെട്ടാൻ ആഞ്ഞു..പിന്നിൽ പോയി തലയുടെ പിന്നിൽ അമർത്തി കഴുത്തു കുനിച്ചു..

ഞാൻ തല പൊന്തിച്ചു..
ക്യാ ഭായ്..ഞമ്മള് മലയാളീസ് ആരുടെ മുന്നിലും തല കൂനിക്കൂല..നഹി..അക്കളി വേണ്ട.

ഫിത്ർ കൈസേ കട്ട് കരേഖ...

അങ്ങനെ കട്ടിയാ മതി..

അപ്പൊ ഓൺ..ആപ് ദേഖിയെ..ആപ് ഹായ് മിറർ പേ ഹോ ന..

അത് ശരിയാണല്ലോ..മുമ്പില് കണ്ണാടിയിൽ ഞാൻ തന്നെ ആണല്ലോ..എന്‍റെ മുന്നിൽ വേണെകിൽ തല കുനിക്കാം..എന്‍റെ മുമ്പിൽ മാത്രം...
ഞാൻ ഭവ്യതയോടെ എന്റെ മുമ്പിൽ തല കുനിച്ചു.

ടീ വിയിൽ ഇൻ ഹരിഹർ നഗർ കളിക്കുന്നുണ്ട്...ഞാൻ നോക്കി..

ഓൺ വെട്ടാൻ തുടങ്ങി....ഓൺ എന്നിട്ട് മലയാളീസിനെ കുറ്റം പറയാൻ തുടങ്ങി..അത് എനിക്ക് മനസ്സിലായി..

മുടി വെട്ടാൻ വന്ന നേരെ ഇരിക്കൂല..വർത്താനം പറഞ്ഞോണ്ടിരിക്കും..ഇടക്കു ന്യൂസ് കേൾക്കാൻ തല പൊന്തിച്ചു ടീ വീ നോക്കും...ഇതൊക്കെ ആണ് കുറ്റം..

ഇതൊക്കെ ഞമ്മള് ചെയ്യും..ഇയ്യെന്താക്കും..അനയ്ക്ക് മുടി വെട്ടാൻ അറിയില്ലെങ്കിൽ വേറെ പണിക്ക് പോടോ...എന്നൊക്കെ എനിക്ക് പറയാൻ തോന്നി..പക്ഷെ ഇതൊക്കെ  ഹിന്ദിയിൽ എങ്ങനെ പറയും എന്നുള്ളത് കൊണ്ട്..ഞാൻ സഹിച്ചു  പിടിച്ചു..

ന്നിട്ട്  മൂളി..ഉം ഉം..

ഓൺ പിന്നേം..മുടി വെട്ടാൻ വന്ന ഫുട്ബാൾ കാണാൻ തല പൊന്തിച്ചിരിക്കും..പോലും..

ഉം ഉം..

ഇടക്കു മൊബൈലിലും വിളിക്കും..വെട്ടുന്ന ഫ്‌ലോ പോകും..
ഉം ഉം..

എനിക്ക് പ്രാന്തായി..അനക്കുള്ളതെല്ലാം കൂടി ഞാൻ ഒരുമിച്ച് പറയാം ട്ടാ..ഞാൻ ആലോചിച്ചു എടുക്കട്ടേ..ഓന്റെ കളിയാക്കല്..

പിന്നെ ഓൺ..എന്‍റെ തല പിടിച്ചു..തിരിച്ചും മറിച്ചും വെട്ടാൻ തുടങ്ങി..അതിന്റെ കൂടെ ആജ്ഞാപിക്കലും...ധൈനേം ദേഖ് , ബായേം ദേഖ്..സർ സിദ്ധേ..ധൈനേം ദേഖ്..

ഞാൻ ചാടി എണീറ്റ്..പുതുയങ്ങാടി മുഴുവൻ കേൾക്കുന്ന ഉച്ചത്തിൽ ആർത്തു വിളിച്ചു..

യാസ്..സാ..ർ

എന്നിട്ട് ഉറക്കെ പാടി..

ഹം സബ് ഭാരതീയ ഹേ..
അപ്നി മന്സിൽ..ഏക് ഹേ..ആഹഹാ.. ഏക് ഹേ..

ബിഹാറി....പേടിച്ചരണ്ട മുഖത്തോടു ചോദിച്ചു..ക്യാ ഹുവാ..

ഒരു നിമിഷം..ഞാൻ NCC യിൽ ആണെന്ന് വിചാരിച്ചു പോയി..
ഐ ആം ദി സോറി അളിയാ...

ആപ് ക്യാ ബോല..

ഓ ഇംഗ്ലീഷും അറീലലെ..അതായതു..
മാഫ് മുജഹേ കരു സസുർ...അതന്നെ....

ആപ് ബൈട്ടോ ഭായ് സാബ്..
ഞാൻ വീണ്ടും ബൈട്ടി..

ആപ്  റിലാക്സ്..ബൈട്ടോ..

 Year end  ..എന്ത് റിലാക്സേഷണ് ഭായ്.ഇങ്ങള് വെട്ടു..

ഞാൻ തല കുനിച്ചു ഇരുന്നു..ഒന്ന് റിലാക്സ് ആയി പോയി..ഉറങ്ങിപ്പോയി..

ഫൈനൈസ്ഡ് ഫൈനൈസ്ഡ്...

ഞാൻ ഞെട്ടി എണീറ്റപ്പോ...എന്നെ കാണാനില്ല..

കണ്ണാടിയിൽ ഭീകര രൂപി..മേം കഹാം തു  കഹാം...

മുടി പറ്റിച്ചു വെട്ടിച്ചു പറ്റിച്ചു..അയ്യയ്യേ...മുടിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ  പോലെ ഉണ്ട്
ഇതെന്താകിയതാണ്..ക്യാ ഹുവാ..

ആപ് ബോല ചോട്ടാ കർനെ  കോ..

ചോട്ടാ കർണ ഉഹും ഉഹും..എന്ന് ഞാൻ കൈ കൊണ്ടല്ലേ കോപ്പേ കാണിച്ചത്..കണ്ടില്ലേ..
അനക്ക് പ്രാന്താണോടോ....ദിൽ തോ പാകൽ ഹേ ?? ജോക്കർ നെ പോലെ ആക്കിയില്ലേ..മേരാ നാം ജോക്കർ ??

മര്യാദക്കു ശെരിയാക്കി തരാതെ..പൈസ തരൂല..നഹി...

ഓൺ എന്‍റെ കൈ പിടിച്ചു..

ആപ് റിലാക്സ്...മേ നെ ടീക് കരേഖ..

ഓൺ കത്രി എടുത്തു വെട്ടി...മോളിൽ ലുട്ടാപ്പിയുടെ പോലെ രണ്ടു കൊമ്പു...

ഞാൻ ഇറങ്ങി..ഓൺ എന്‍റെ കയ്യ് പിടിച്ചു വെച്ചിരിക്കുകയാണ്..

ടീക് കരേഖ..

കയ്യ് വിട്..
നഹി..ആപ്ക സുഖ് ഹമാറാ സുഖ്..

ഒരു സുഖവും വേണ്ട ചങ്ങായി...വിടൂ
നഹീ...

വിടമാട്ടേൻ ?? അയോഗ്യ നായെ...

ഞാൻ ഓന്റെ കയ്യിൽ അടിച്ചു..ഇറങ്ങി ഓടി...

അവിടുത്തെ ടീ വിയിൽ..മുകേഷ് വിളിച്ചു പറയുന്നുണ്ടായിരുന്നു...

തോമസ്‌ കുട്ടി..വിട്ടോടാ ...

Monday, January 30, 2017

ഡയലോകുകൾ ( ചെറു കഥകൾ ) ===============


***പീറ്റർമാരിറ്റസ്‌ബർഗ് റയിൽവേ സ്റ്റേഷനിൽ മഹാത്മാ ഗാന്ധിയെ ഒരു വെള്ളക്കാരൻ ,കറുത്തവൻ ആണെന്ന് പറഞ്ഞു ട്രെയിൻൽ നിന്നും തള്ളി ഇട്ടു.വക്കീൽ കുപ്പായം.എടുത്തു ഗാന്ധിജി മൊഴിഞ്ഞിട്ടുണ്ടാകണം.
"കാണാൻ ലുക്ക് ഇല്ല എന്നേ ഉള്ളു.. ഭയങ്കര ബുദ്ധിയാ "

***********************************************************************************
മഹാബലി ദേവൻ മാരെ തോല്പിയ്ക്കാൻ യാഗം നടത്തുന്നു എന്നു കേട്ട് പരിഭ്രാന്തരായ ദേവന്മാർ മഹാവിഷ്ണു വിന്റെ അടുത്തു അഭയം പ്രാപിച്ചു.എത്രെയും പെട്ടെന്ന് മഹാബലിയെ ഒഴിവാക്കി തരാൻ അവതാരം എടുക്കണം എന്നു വിഷ്ണുവിന്റെ ദാസനായ ദേവേന്ദ്രൻ പ്രാർത്ഥിച്ചു.മഹാവിഷ്ണു അപ്പോൾ പറഞ്ഞിട്ടുണ്ടാകണം
"എല്ലാത്തിനും അതിന്റെ സമയം ഉണ്ട് ദാസാ "

************************************************************************************
1939 ൽ മോട്ടോലോവ് -റിപ്പൺട്രോപ് ഉടമ്പടി പ്രകാരം ജര്മനിയും റഷ്യ ൽ യും തമ്മിൽ യുദ്ധം വേണ്ട എന്നു തീരുമാനിച്ചു.പക്ഷെ 1941 ൽ ജർമനി അതു ലംഘിച്ചു റഷ്യയുടെ അധിനിവേശ പ്രദേശങ്ങളിൽ യുദ്ധം ആരംഭിച്ചു.റഷ്യൻ അധിനിവേശ പ്രദേശമായ പോളണ്ടിൽ നിന്നു നാസികൾക്കു ശക്തമായ ചേര്ത്തു നിൽപ്പ് നേരിടേണ്ടി വന്നു.ആ വിവരം പറഞ്ഞ ജർമൻ സൈനികനോട്..അപ്പോൾ ഹിറ്റ്ലർ പറഞ്ഞിട്ടുണ്ടാകണം
"പോളണ്ടിനെ കുറിച്ചു മിണ്ടരുത്.

************************************************************************************
ബീഡിയും പരിപ്പ് വടയും കൊണ്ടു വിപ്ലവം നടത്തി കമ്മ്യൂണിസ്റ്
ഗവെർന്മെന്റ് ആദ്യമായി കേരളത്തിൽ 1957 ൽ അധികാരത്തിൽ വന്നപ്പോ സിഗററ്റിലേക്കു വലി ഉയർത്തിയ വിപ്ലവകാരി പറഞ്ഞിട്ടുണ്ടാകണം
"നീ പോ മോനെ ദിനേശാ "

************************************************************************************
രാവണനെ വധിച്ചു അയോധ്യ പുരി പൂകിയ ശ്രീരാമൻ സീതയെ , നാട്ടുകാരുടെ വാക്കു കേട്ടു പരിത്യജിച്ചപ്പോൾ..അമ്മയായ ഭൂമി ദേവി സീതയെ കൂടി കൊണ്ടു പോകാൻ എത്തി..സീത രാമനോട് അപ്പോൾ പറഞ്ഞിട്ടുണ്ടാകണം
"നൈസ് ആയിട്ട് ഒഴിവാക്കി കളഞ്ഞു അല്ലെ "
************************************************************************************
നമ്മൾ ഒരു തെറ്റും ചെയ്തില്ല..എന്നിട്ടും നാം തോറ്റു പോയി..നോക്കിയ കമ്പനിയുടെ അവസാനത്തെ മീറ്റിംഗിൽ വെച്ചു സീ ഈ ഒ സ്റ്റീഫൻ ഇലോപ് പൊട്ടിക്കരഞ്ഞപ്പോ..കൂടെ കരഞ്ഞ ജോലിക്കാരെ പറഞ്ഞിട്ടുണ്ടാകണം
"കഷ്ട്ടം തന്നെ മൊതലാളീ ,കഷ്ടം തന്നെ

************************************************************************************
ജെയിംസ് ജിജോയ് കൊരട്ടി