Thursday, October 8, 2009

2009നോ-ബെല്‍ സമ്മാനങ്ങള്‍ പ്രഖ്യപിച്ചു.

വൈദ്യ ശാസ്ത്രം --- പീ കെ ശ്രീ-- മതി ..(മലബാറില്‍ രണ്ടു കോടി ജനങ്ങള്ക്ക് പണി വന്നു എന്ന് കണ്ടു പിടിച്ചതിനാണ് )

രസതന്ത്രം ----- പീ ജെ ജോസഫ്‌ ------( എന്തിനാണ് എന്ന് നോ- ബെല്‍ അക്കാദമി പുറത്തു വിട്ടിട്ടില്ല )

സാമ്പത്തിക ശാസ്ത്രം ---- പിണറായി വിജയനും കേരള ബീവരജ് കോയും സംയുക്തമായി പങ്കിട്ടെടുത്തു. ( സാമ്പത്തിക മി കവിനാണ് പിണറായിക്ക് നോ --ബെല്‍ സമ്മാനം. ലോകം കടുത്ത സാമ്പത്തിക പ്രതിസന്തിയില്‍ നില്‍കുമ്പോള്‍ ഇരുനൂറു ശതമാനം ലാഭം നേടിയതിനാണ് ബീവരെജ് നോ--- ബെല്‍ നേടിയത് .


സാഹിത്യം ---- കവി സുധാകരന്‍ ---- എഴുതാന്‍ പോകുന്ന " ഇടി വെട്ടിയവന്റെ തലയില്‍ തേങ്ങ വീണു " എന്നസൃഷ്ടിക്കാന് നോ- ബെല്‍


സമാധാനം --- പ്രകാശ്‌ കാരാട്ട് ----- പിണറായിയുടെയും അച്ചുതനന്റെയും അടിപിടി തീര്‍ക്കാന്‍ ശ്രമം നടത്തിയതിനു .( വേറെ ആരെകൊണ്ടും പറ്റൂല...)