ഇന്ന് വീണ്ടും ഒരു കേരള പിറവി ദിനം .പരശു രാമന്‍ എറിഞ്ഞ ഡേറ്റ് അറിയാത്തത് കൊണ്ട് ...പണ്ടാരോ മലയാള ഭാഷ പറയുന്നോര്‍ക്ക് വേദി സ്ഥലം കൊടുത്തതിന്റെ ഓര്‍മയ്ക്ക് ..നല്ലത്....അതിനാല്‍ ഇന്ന് മലയാളി പെണ്ണുങ്ങള്‍ സെറ്റ് സാരീ ഉടുക്കും (സെറ്റ് സാരീ കേരള പിറവിയുടെ ഒര്മാപെടുതലാണ് , പണ്ട് യേശു ജനിച്ചപ്പോ നക്ഷത്രം വന്ന പോലെ ), മന്ത്രി പുങ്ങവ്ന്മാര്‍ ആശംസ നേരും ...നായര്‍ നേതാവും തീയര്‍ നേതാവും മറ്റു മദ നേതാക്കാളും ആശംസ നേരും , തീയര്‍ സ്ത്രീകള്‍ മഞ്ഞ ബ്ലൌസും,മലപ്പുറം സ്ത്രീകള്‍ പച്ച ബ്ലൌസും , ചോപ്പികള്‍ ചോന്ന ബ്ലൌസും ധരിക്കും , ഒരു വിധം ആണുങ്ങള്‍ എല്ലാം അത് വായി നോക്കി നില്‍ക്കും .ടീവീ വില്‍ക്കുന്നവര്‍ ഷാരൂക് ഖാനെ മുണ്ടുടുപ്പിച്ചു നിര്‍ത്തും , ചിലര്‍ കജോളിനെയും അജയ് ടെവ്ഗനെയും സെറ്റ് മുണ്ടും ഉടുപ്പിക്കും ,ഇനിയും ചിലര്‍ മറഡോണ യെ മുണ്ടുടിപ്പിച്ചു നിര്‍ത്തും !!!!!! സിനിമ നാടമാരി എല്ലാ ചാനലിലൂടെയും അആശംസ നേരും (എന്തൊരു പുണ്യം !!!)...എല്ലാ ചന്ന്ളിലും " സസ്യ സന് ശ്രുതി മീടുന്ന " പാടു ഒരു നൂറു തവണ കാണിക്കും ....എല്ലാ ചാനല്‍ സുന്ദരിമാരും സെറ്റ് സാരിയുടെ ഫാഷന്‍ ഷോ നടത്തും !!! ആകാശവാണി ഓ എന്‍ വീ യുടെ പഴയ കവിതകള്‍ പാടും , ദൂരദര്‍ശന്‍ മുപ്പതു കൊല്ലം മുമ്പത്തെ ലളിത ഗാനം കാണിക്കും . സ്വര്‍ണ്ണ കടക്കാര് നാല് ശതമാനം പണി കൂലി ഇന്നത്തേക്ക് മാത്രം മൂന്ന് ശതമാനം ആക്കും . അമേരിക്കന്‍ മലയാളികള്‍ തിരുവാതിര കളിക്കും . കുടിയന്മാര്‍ ഇന്നും കുടിക്കും അങ്ങനെ ഇന്നും കേരള പിറവി ആഘോഷിക്കും ..
Thursday, November 1, 2012
കേരള പിറവി ദിനം
ഇന്ന് വീണ്ടും ഒരു കേരള പിറവി ദിനം .പരശു രാമന്‍ എറിഞ്ഞ ഡേറ്റ് അറിയാത്തത് കൊണ്ട് ...പണ്ടാരോ മലയാള ഭാഷ പറയുന്നോര്‍ക്ക് വേദി സ്ഥലം കൊടുത്തതിന്റെ ഓര്‍മയ്ക്ക് ..നല്ലത്....അതിനാല്‍ ഇന്ന് മലയാളി പെണ്ണുങ്ങള്‍ സെറ്റ് സാരീ ഉടുക്കും (സെറ്റ് സാരീ കേരള പിറവിയുടെ ഒര്മാപെടുതലാണ് , പണ്ട് യേശു ജനിച്ചപ്പോ നക്ഷത്രം വന്ന പോലെ ), മന്ത്രി പുങ്ങവ്ന്മാര്‍ ആശംസ നേരും ...നായര്‍ നേതാവും തീയര്‍ നേതാവും മറ്റു മദ നേതാക്കാളും ആശംസ നേരും , തീയര്‍ സ്ത്രീകള്‍ മഞ്ഞ ബ്ലൌസും,മലപ്പുറം സ്ത്രീകള്‍ പച്ച ബ്ലൌസും , ചോപ്പികള്‍ ചോന്ന ബ്ലൌസും ധരിക്കും , ഒരു വിധം ആണുങ്ങള്‍ എല്ലാം അത് വായി നോക്കി നില്‍ക്കും .ടീവീ വില്‍ക്കുന്നവര്‍ ഷാരൂക് ഖാനെ മുണ്ടുടുപ്പിച്ചു നിര്‍ത്തും , ചിലര്‍ കജോളിനെയും അജയ് ടെവ്ഗനെയും സെറ്റ് മുണ്ടും ഉടുപ്പിക്കും ,ഇനിയും ചിലര്‍ മറഡോണ യെ മുണ്ടുടിപ്പിച്ചു നിര്‍ത്തും !!!!!! സിനിമ നാടമാരി എല്ലാ ചാനലിലൂടെയും അആശംസ നേരും (എന്തൊരു പുണ്യം !!!)...എല്ലാ ചന്ന്ളിലും " സസ്യ സന് ശ്രുതി മീടുന്ന " പാടു ഒരു നൂറു തവണ കാണിക്കും ....എല്ലാ ചാനല്‍ സുന്ദരിമാരും സെറ്റ് സാരിയുടെ ഫാഷന്‍ ഷോ നടത്തും !!! ആകാശവാണി ഓ എന്‍ വീ യുടെ പഴയ കവിതകള്‍ പാടും , ദൂരദര്‍ശന്‍ മുപ്പതു കൊല്ലം മുമ്പത്തെ ലളിത ഗാനം കാണിക്കും . സ്വര്‍ണ്ണ കടക്കാര് നാല് ശതമാനം പണി കൂലി ഇന്നത്തേക്ക് മാത്രം മൂന്ന് ശതമാനം ആക്കും . അമേരിക്കന്‍ മലയാളികള്‍ തിരുവാതിര കളിക്കും . കുടിയന്മാര്‍ ഇന്നും കുടിക്കും അങ്ങനെ ഇന്നും കേരള പിറവി ആഘോഷിക്കും ..
Thursday, August 30, 2012
നാരായണ സ്മ്രിതികള്‍ സിന്ദാബാദ് .....
Friday, April 13, 2012
കേരള ചരിതം --അഞ്ചാമൂഴം

കേരള ചരിതം --അഞ്ചാമൂഴം
ഓട്ടം തുള്ളല്‍ (ഓട്ടവും തുള്ളലും )
============================
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
പണ്ടൊരു നാളില്‍ നാരായണന്നൊരു
നല്ലൊരു ജന്മമെടുതീ ഭൂവില്‍
ക്ഷത്രിയ രാജ കുലങ്ങള്‍ മുടിക്കാന്‍
പരശുവെടുത്തു രാമനിറങ്ങി
ഇരുപത്തെട്ടു കുലങ്ങള്‍ മുടിച്ചു
മടുത്തൊരു രാമന്‍ പരശുവെറിഞ്ഞു
എറിഞ്ഞൊരു പരശു കടലില്‍ വീണു
കടല്‍ മാറി , കര കേരളമായി ..
ഇക്കഥ നിങ്ങലറിയുന്നീ കഥ
പറയേണ്ടുന്നൊരു കാര്യമതില്ല
ഇനിയൊരു കഥയുര ചെയ്വാന്നിന്നു
ഈ പാവത്തിനവസരമുണ്ടോ ???
നമ്പ്യാരല്ല നായരുമല്ല
SNDP യില്‍ അംഗവുമല്ല ..
ഈ കഥകളിളീ നായകരെല്ലാം
വെറുമൊരു ഭാവന മാത്രമാതാണേ
ആരോടെങ്കിലും സാമ്യം കണ്ടാല്‍
യാദ്രിചിക്കമെന്നെ പറയേണ്ടു
ഇടതിന്റഞ്ചു കഴിഞ്ഞാല്‍ പിന്നെ
വല്തിന്ടഞ്ചു സഹിക്കണമല്ലോ
നെഞ്ചില്‍ കയറി താളമിടാനിവര്‍
രണ്ടിനുമിന്നു മടിയൊന്നില്ല..
അങ്ങനെ പത്തു മാസങ്ങള്‍ മുന്പേ
കേരള ഭരണം " കൈ" കളിലായീ
കൈകളിലെത്തിയ ഭരണം നേടാന്‍
"എ" യും "ഐ " യും ഒട്ടമാതായീ ,,
കേന്ദ്രത്തിന്റെ കമാന്ടത് വന്നു
ചാണ്ടിച്ചന്‍ ഒരു മുഖ്യനുമായീ
സത്യം ചെയ്യാന്‍ കയറും മുന്പേ
"ആലി" കുട്ടി സ്വകാര്യം ചൊല്ലി
നാലേയിപ്പോ കിട്ടുയതുള്ളൂ
അഞ്ചതു വേണം ആളെകിട്ടാന്‍
മുഖ്യന്‍ മാന്യന്‍ പുഞ്ചിരി തൂകി
പുതിയൊരു കാര്യം പതിയെ ചൊല്ലി
ഇപ്പൊ ഞാനൊരു കാര്യം ചെയ്യാം
പത്താം മാസം അഞ്ചാക്കീടാം
ആലികുട്ടി മന്ധഹസിച്ചൂ
നന്നായി ചെയ്താല്‍ ഒന്നായീടാം
പണ്ടൊരു നാളില്‍ ചൂട് കുറക്കാന്‍
പോയൊരു കാര്യം മനസ്സില്‍വന്നു
പത്താം മാസം നോക്കിയിരിക്കെ
പിറവതന്നൊരു ഒഴിവുണ്ടായീ
ഞെട്ടിപ്പോയി ചാണ്ടിച്ചായന്‍
ഞെട്ടിപോയീ ആലികുട്ടി
പോട്ടിപോയാല്‍ നാണമാതല്ലേ
മാണിച്ചായന്‍ മെല്ലെ ചൊല്ലി
നാണം മാറ്റാന്‍ " രണ്ടില " വേണോ
മാണിച്ചായന്‍ ചോദ്യമെറിഞ്ഞു
പിറവം നാട്ടില്‍ അരിശമുയര്‍ന്നു
പിറവം പാര്‍ടി ആഞ്ഞു പിടിച്ചു
പിറവം കാരെ പറ്റിചീടാന്‍
പാലാക്കാരുടെ രണ്ടില വേണ്ട
ഒന്നേ ഉള്ളു മാനം കാക്കാന്‍
അതുമില്ലെങ്കില്‍ പാര്‍ടിയതില്ല
എങ്ങനെയെങ്കിലും നേടണമല്ലോ
ഇല്ലെങ്കില്‍ പണി പാളുകയില്ലേ
കക്ഷികള്‍ ഒന്നായി ചിന്ത തുടങ്ങീ
കക്ഷത്തിലെയാ സീറ്റ് പിടിക്കാന്‍
കയ്യില്ലേ മദ്യം നാട്ടിലോഴുക്കീ
പിറവം പോന്നു പുഷ്പം പോലെ
ആഴക്കടലില്‍ വലയെറിയുന്നൊരു
മുക്കവനൊരു പുഴ കാര്യമാതാണോ ??
അങ്ങനെ പച്ച പിടിച്ചുവരുമ്പോള്‍
"പച്ച"ക്കാര്‍ അവര്‍ വീണ്ടും ചൊല്ലി
പച്ചക്കാരെ പിച്ചക്കാരായ്
കരുതരുതയ്യോ ചാണ്ടിച്ചായ
പച്ചക്കാട്ടിലെ തങ്ങള് ചൊന്നാല്‍
രജനീകാന്തത് പറയുംപോലെ
ഒറ്റ തവണേ പറയുകയുള്ളൂ
നൂറ്റൊനെണ്ണം പറഞ്ഞത് പോലെ
ഇപ്പൊ അഞ്ചതു കിട്ടീലെങ്കില്‍
നാലും വേണ്ട ഭരണവും വേണ്ട
KPCC വട്ടം കൂടി
എ യും ഐ യും ചുറ്റും കൂടി
എന്നിട്ടും ഒരു ഫലമില്ലതായ്
ചാണ്ടിച്ചന്‍ ഒരു തീര്പുണ്ടാക്കി
അഞ്ചാണെകില്‍ അഞ്ചു കൊടുക്കൂ
നെഞ്ചിലെ തീ ഒന്ന് കെടുത്താന്‍
ഇനിയെന്തെന്ന് കഥയറിയാന്‍
ചെവിയോര്ത്തിന്നു കിടക്കും നേരം
ഭൂമിയിളകി കടലുമിളകി
ആകാശത്തെ മേഘമിളകി
ദൈവത്തിന്റെ നാട്ടിലെയീ കഥ
ദൈവത്തിന്റെ കാതിലുമെത്തീ
ഇങ്ങനെയേ കളി തുടരാനിപ്പോ
ദൈവത്തിനു പോല്‍ ഇഷ്ടമതില്ല
എന്നാലിപ്പോ പ്രാര്‍ഥിക്കുന്നേ
അടിയനും എന്‍റെ സോദരരും
ഇനിയൊരു അവസരം തനീടുകില്‍
അവസരവാദികള്‍ ജയിചീടില്ല
സത്യം സത്യം സത്യം സത്യം
ദൈവത്താനെ സത്യം ചൊല്ലാം ..
Wednesday, April 11, 2012
മാര്‍ക്സ് അല്ല ശരി

മാര്‍ക്സ് അല്ല ശരി ..
.ഒരിക്കലും മാര്‍ക്സിന്റെ അടിസ്ഥാനത്തില്‍ ആരെയും വിലയിരുത്തരുത് എന്ന് കാലം തെളിയിച്ചിട്ടുണ്ട് ..... മാര്‍ക്സ് കൂടിയ ആളുകള്‍ വലിയ പുള്ളികള്‍ ആണെന്ന് പലരും പറഞ്ഞിട്ടുടെങ്കിലും ..മാര്‍ക്സ് ഇല്ലാത്ത ആളുകളും ഈ ലോകത്തിനു വലിയ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് ...മാര്‍ക്സ് ഇല്ലാത്തതിന്റെ പേരില്‍ സ്കൂളില്‍ നിന്നും പുറത്താകിയ ആളാണ്, പിന്നെ ലോകം കണ്ട ഏറ്റവും വലിയ ധനികനായ ബില്‍ gates ...നമ്മുടെ അംബാനിക്കും സുനില്‍ മിത്തളിനും ഒക്കെ മാര്‍ക്സ് കുറച്ചേ ഉണ്ടായിരുന്നുള്ളൂ ... നൂറു നൂറു തവണ അടിച്ച സച്ചിന് പത്താം ക്ലാസ്സില്‍ പൂജ്യമായിരുന്നു മാര്‍ക്ക് ......സ്കൂളില്‍ പോകാതെ ,സിനിമ കണ്ടു തിരിഞ്ഞു കളിച്ചു മാര്‍ക്സ് ഇല്ലാതെ പോയ ആളാണ് പിന്നെ സിനിമയ്ക്കു ഒസ്കാരും , എഴുത്തിനു നോബല്‍ സമ്മാനവും കിട്ടിയ ജോര്‍ജ് ബെര്‍ണാഡ് ഷാ .... സ്കൂളില്‍ പോകണ്ട് കളിച്ചു നടന്നു മാര്‍ക്സ് ഇല്ലാതെ പോയ ആളുകളാണ് പെലെയും , മറഡോണയും പിന്നെ മെസ്സിയും .....ഇവര്‍ക്കാര്‍ക്കും മാര്‍ക്സ് ഉണ്ടായിരുന്നില്ല ..പക്ഷെ മനസ്സുണ്ടായിരുന്നു ..അത് കൊണ്ടാണ് വീണ്ടും വീണ്ടും പറയുന്നത് ..മാര്‍ക്സ് (marks ) അല്ല ശരി എന്ന്...
Tuesday, February 7, 2012
അരിവാളും ചുറ്റികയും നക്ഷത്രവും പിന്നെ ചെങ്കൊടിയും ..

അരിവാളും ചുറ്റികയും നക്ഷത്രവും പിന്നെ ചെങ്കൊടിയും ..
ബുദ്ധനു മരത്തിന്റെ താഴെ ഇരുന്നപ്പോള്‍ ബോധോദയം ഉണ്ടായി ..പക്ഷെ നമ്മുടെ കേരളത്തിലെ ചിലര്‍ക്ക് ബോധോദയം ഉണ്ടാകാന്‍ രണ്ടായിരം കൊല്ലം പ്ലസ് പണ്ട്രണ്ടു കൊല്ലം വേണ്ടി വന്നു ....പണ്ട്രണ്ടു ശിഷ്യന്മാരെ കൊണ്ട് ലോകം നിറഞ്ഞ ക്രിസ്തു ഒരു " ധീര വിപ്ലവകാരിയാണ് " പോലും....നന്നായി മക്കളെ നന്നായി ...ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ , ഇങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു എന്ന് ...നന്നായി ..അല്ലെങ്കിലും പ്രായമാവുമ്പോള്‍ എല്ലാവര്ക്കും ഒരു പുതിയ ബോധോദയം ഉണ്ടാകരുണ്ടല്ലോ ...ഇതല്ലാം പിറവം കണ്ടിട്ടാനെന്നും , പിണറായിക്ക് അടുത്ത പിറന്നാള്‍ പരുമല തിരുമേനി വക ആണെന്നും പറയുന്ന ലൂസിഫെര്‍ മാരെ നിങ്ങള്ക്ക് നാശം!!!! ....."കാണാതെ വിശ്വസിക്കുന്നവര്‍ ഫാഗ്യവന്മാര്‍ ..എന്ത് കൊണ്ടെന്ന്നാല്‍ സ്വര്‍ഗ്ഗ രാജ്യം ( കേരള നിയമ സഭ ) അവരുടെതാണ് " .....ഇനി വിപ്ലവം തോക്കിന്‍ കുഴലിലൂടെ മാത്രമല്ല എന്ന് കൂടെ പാര്‍ട്ടി രേഖ ഉണ്ടാകേണ്ടി വരും ...അതൊരു പ്രശനവും അല്ലല്ലോ ....പിന്നെ അന്ധ്യ അത്താഴം തല മാറിയത് ....അത് കൊച്ചു കുട്ടികള്‍ക്ക് പറ്റിയ ഒരു ചെറിയ പാപമല്ലേ..ഒന്ന് മനസ്സറിഞ്ഞു കുമ്പസാരിച്ചാല്‍ തീരവുന്നതേ ഉള്ളു ..... അത് കൊണ്ടാണ് സഹസഖവേ ക്രിസ്തു ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞത് ...അപ്പൊ ആരാ ആദ്യം ഉണ്ടായതു ???? ക്രിസ്തുവോ കംമുനിസമോ ??? ഒരു മിനിറ്റെ , ക്രിസ്തുവാണ് ആദ്യം ഉണ്ടായതു ...ക്രിസ്തു തന്നെയാണ് കമ്മ്യൂണിസവും ഉണ്ടാക്കിയത് ..അറിഞ്ഞില്ലേ .....എന്നാ അങ്ങനെയാണ് .....അത് കൊണ്ടാണ് എന്റെഞ പൊന്നു സഖാവെ ...നമ്മളുടെ കൊടിയില്‍ അരിവാളും ചുറ്റികയും നക്ഷത്രവും !!..പണ്ട് യെരുസേലെമിലെ വയലില്‍ പണിക്കാര്‍ പണിയെടുതത്തിന്റെ സുപ്രേതീകമാണ് അരിവാള്‍ ... യേശുവിന്റെ ചെറുപ്പത്തില്‍ ഒരു മരപ്പണിക്കാരനയിരുന്നല്ലോ ..അതിന്റെ സ്മരണക്കാന് ചുറ്റിക ( സ്മരണ വേണം സ്മരണ ) ..പിന്നെ ""നക്ഷത്രം ""..പറയണ്ടല്ലോ ...മൂന്ന് രാജാക്കന്മാര്‍ക്ക് ( ഇപ്പൊ മൂന്ന് ജയരാജന്‍ മാര്‍ക്കും ) വഴി കാട്ടിയ വിപ്ലവ സ്മരണക്കാന് അത് ...പിന്നെ ചെങ്കൊടി !!! ധീരനായ വിപ്ലവകാരിയെ കുരിശില്‍ കൊന്നപ്പോ ചോര വാര്‍ന്നു മരിച്ചതിന്റെ രക്തസാക്ഷിത്വത്തിന്റെ ധീര സ്മരനക്കും ( രക്തസാക്ഷികള്‍ സിന്ദാബാദ് )...അപ്പൊ പിന്നെ യേശു വിന്റെ പടം വെക്കാന്‍ അധികാരം നമ്മക്ക് തന്നെയാ ....ഇനി എല്ലാ പാര്‍ടി ആപീസിലും ഓരോന്ന് ചില്ലിട്ടു വെക്കണം ...പോരാത്തതിനു അടുത്ത ദേശീയ സമ്മേളനത്തിന്റെ മൈതാനത്തിനു പേരും കൊടുക്കണം .." യേശു നഗര്‍ " ..ഇന്നി വേറെ ആരെങ്കിലും യേശുവിനെ അവരുടെ ആളാക്കി കാണിച്ചാല്‍ .....ദൈവത്താനെ / മാക്സ് ആണേ ബോംബെര്ഞ്ഞോ, വെട്ടിയോ തീര്‍ക്കും ....ജാഗൃതേ !!
Sunday, January 29, 2012
കാനായിലെ കല്യാണവും കുമ്പസാരവും !!

കാനായിലെ കല്യാണവും കുമ്പസാരവും !!
അങ്ങനെ കേരളത്തിലെ ക്രിസ്തീയ സഭ വിപ്ലവകരമായ ഒരു കല്പന പുറപ്പെടുവിച്ചിരിക്കുകയാണ് ..പണ്ട് മോശക്ക് സാക്ഷാല്‍ ദൈവം കൊടുത്തത് പോലെ ഒന്നുമല്ല..അതിനെക്കാള്‍ സംഭവ ബഹുലം...സംഗതി സീരിയസ്സാ ..."മദ്യപാനം പാപമാണെന്നും ..ഇനി മദ്യപിച്ചാല്‍ കുമ്പസരിച്ചു പാപ മോചനം നേടണമെന്നും ആണ് തിരു കല്പന " ....ഒറ്റ വരിയില്‍ " എത്രെ മനോഹരമായ നടക്കാത്ത സ്വപ്നം ..എന്ന് വേണമെങ്കില്‍ പറയാം ... പാപമായ പാപം മുഴുവനും ചെയ്തിട്ട് കുംബസരിക്കുന്നില്ല ..പിന്നെയാ ???? എന്ത് അറിഞ്ഞിട്ടാ ഇങ്ങനെ ഏന് മനസ്സിലാകുന്നില്ല...ഇങ്ങനെയായാല്‍ ഇനി പള്ളി പെരുനാളിനും , ക്രിസ്മസ് ഇനും , ഈസ്റെരിന്നും എന്തിനു , സ്വന്തം കല്യാണത്തിന് പോലും പള്ളിയില്‍ കയറാന്‍ പറ്റില്ല....പാപിയായ ആളുകള്‍ എങ്ങനെ പള്ളിയില്‍ കയറും ....ഇങ്ങനെ ഒക്കെ ഓര്‍ഡര്‍ ഇടുമ്പോള്‍ പഴയ കാര്യമൊക്കെ ഒന്ന് ആലോചിക്കണ്ടേ എന്‍റെ ഇടയന്മാരെ ...കേരളത്തില്‍ കുഞ്ഞാടുകളെ ഉണ്ടാക്കിയ ഒരു കഥ , വെറും ഒരു കഥ ഓര്‍ക്കണ്ടേ ..പണ്ട് പണ്ട് തോമ ശ്ലീഹ കേരളത്തില്‍ വന്നു നമ്പൂരിമാരെ നല്ല വഴിയില്‍ നടത്താന്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കാലം ....എന്‍ വഴി തനീ വഴീ എന്ന് രജനി അണ്ണന്‍ പറയുനതിനു നൂറ്റാണ്ടുകള്‍ക്കു മുന്പേ : ഞാനാണ് വഴിയും സത്യം ജീവനും എന്ന് പറഞ്ഞ മനുഷ്യ പുത്രന്റെ കഥ !!!! തോമ ശ്ലീഹ കഥകള്‍ പറഞ്ഞാണ് ക്രിസ്തു മതത്തിലേക്ക് ആകര്‍ഷിച്ചത് ...ആദ്യം കുരുടന് കാഴ്ച നല്‍കിയ കഥ പറഞ്ഞു ..ആരും മൈന്‍ഡ് ചെയ്തില്ല ...മുടന്തന്റെ കാല്‍ ശരിയാക്കിയത് പറഞ്ഞു ..ആരും മൈന്‍ഡ് ചെയ്തില്ല ...മരിച്ച ലാസരെ ജീവിപ്പിച്ച കഥ പറഞ്ഞു ..ആരും മൈന്‍ഡ് ചെയ്തില്ല ..അപ്പോള്‍ തോമ ശ്ലീഹ കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ കഥ പറഞ്ഞു ...ആ സ്പോട്ടില്‍ ആളുകള്‍ മുഴുവന്‍ ക്രിസ്ത്യാനി ആയി ...ആദ്യം കോട്ടയം , ഇടുക്കി , പത്തനംതിട്ട ജില്ലകളിലെ ആളുകള്‍ പുതിയ മടത്തി ചേരുകയും പിന്നീട് "മധ്യ 'കേരളത്തില്‍ നിന്നും മലബാറിലേക്കും വടക്കും തെക്കുമായി എല്ലായിടെതെക്കും "കുടിയേറി " പാര്‍ക്കുകയും ചെയ്തു ..അതാണത്രേ കേരളീയ ക്രിസ്തീയ ചരിത്രം ..ശരിയാണോ ആവോ ...ഇനി എതെയാലും ഇടയന്മാര്‍ക്കു നല്ല പണിയാകും ...കുംബസരിപ്പിച്ചു കുംബസരിപ്പിച്ചു ഇടയന്മാര്‍ മടുക്കും ..പിന്നെ ഒരാള്‍ ഇത്ര തവണ മാത്രമേ കുംബസരിക്കാവൂ എന്ന് ഇടയ ലേഖനം ഇറക്കും ..പിന്നെ പാതി രാത്രിക്കും പാതിരിമാര്‍ക്ക് ഉറക്കം ഉണ്ടാവില്ല ..അത് കൊണ്ട് ഷിഫ്റ്റ് ആക്കേണ്ടി വരും ....കുമ്പസാരിക്കാന്‍ എല്ലാ പള്ളിക്കും സമീപം ഓരോ മൈതാനം വാങ്ങേണ്ടി വരും ..രൂപതാ രൂപതാ ഇന്നിങ്ങനെ കുറെ ഉള്ളത് കൊണ്ട് രൂപയ്ക്കു ക്ഷാമം ഉണ്ടാവില്ല ....എളുപത്തിന്നു ഒരു വഴിയുണ്ട് ..ഒരൂ ബീവേരജിന്റെയും മുന്പില്‍ ഒന്നോ രണ്ടോ കുമ്പസാര കൌണ്ടര്‍ ഇടുക ..പോരാത്തതിനു ഒരു നാലു വണ്ടി മൊബൈല്‍ കുംബസരകൂടും ഉണ്ടാക്കുക ...നിങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍ നിങ്ങളുണ്ടേ "മദ്ധ്യേ " ഞാനുണ്ടാകും ഇന്ന് ഈശോ പറഞ്ഞത് നിങ്ങളുടെ "മദ്യെ " ഉണ്ടാകും എന്ന് വിശ്വസിച്ചു പോരുന്ന ഈ കുഞാടിന്‍ കൂട്ടത്തെ എങ്ങനെ ഒതുക്കും എന്ന്നു മോളിലിരിക്കുന്ന ദൈവം തമ്പുരാന് മാത്രമേ അറിയൂ ....പ്രൈസ് ദി ലോര്‍ഡ്
Tuesday, January 17, 2012
മകന്റെ അച്ചന്‍ ....

മകന്റെ അച്ചന്‍ .... വീണ്ടും ഒരു പെരുന്തച്ചനോമാനിയ കേരളത്തിലേക്ക് ...കാലാകാലങ്ങളില്‍ രാഷ്ടീയ കല കായികങ്ങളില്‍ കണ്ടു വരുന്ന ..മറ്റുള്ളവര്‍ക്ക് അത്രെക്കു ബാധിക്കാത്ത ഒരു മാനസിക ശാരീരിക അസ്വസ്ത്യമാണ് പെരുന്തച്ചനോമാനിയ ... ഇതിന്റെ ആദ്യ ഭാഗം കരുണാകര _ മുരളീധര ആട്ടക്കഥ എല്ലാര്ക്കും ഓര്‍മയുണ്ടാകും എന്ന് കരുതട്ടെ ..പലപ്പോഴും ഇതിന്റെ പ്രഭവ കേന്ദ്രന്‍ കേരളത്തിന്റെ തെക്ക് ആണ് കണ്ടു വരുന്നത് എന്നതിന്റെ ഗുട്ടന്‍സ് ഗുട്ടന്ബെര്‍ഗിനു പോലും അറിയില്ല ..ഇപ്പോ പ്രഭാവിച്ചത് കൊട്ടാരക്കര മേഖലയിലാണ് ..ഏകദേശം വാളകം റോഡ് കഴിഞ്ഞു തിരിഞ്ഞാല്‍ നാലാമത്തെ വീട് ...ആയ കാലത്ത് ഈ കഥയിലെ അച്ചന്‍ കഥാപാത്രം തന്റെ ജീവിതം നാടുക്കാരെ സേവിക്കാന്‍ ഉഴിഞ്ഞു വെച്ച നേതാവാണ് ...നാട്ടുകാരെ എത്രേക്ക് സ്നേഹിച്ചാല്‍ മക്കളെ പതിന്മടങ്ങ് സ്നേഹിച്ചതിനെറ്റ് ഫലമാണ് ... സിനിമയും കളിച്ചു നടന്ന മകന്‍ കഥാപാത്രം തിരശീല മാറ്റി (മേക്കപ്പ് മാറ്റിയില്ല ) പൊതു ജന സമക്ഷം ഹാജരായത് ....അത് എന്നത്തേയും പോലെ വെളിയില്‍ കിടന്ന സ്നൈക്കിനെ എടുത്തു നെക്കലസ് ആക്കിയ പോലെ ആയി ... മകന്‍ അച്ഛനെകാളും വലുതായി ...ഇനി വാളകം സ്റ്റൈല്‍ പണി മോന് എന്ന് കിട്ടും എന്ന് കണ്ടാല്‍ മതി ...അതാണ് "പാര " മ്പര്യം എന്ന് പറയുന്നത് ..പറഞ്ഞിട്ട് കാര്യമില്ല ..ഇതൊക്കെ മുന്‍കൂട്ടി മോളിലോരാള്‍ കണ്ടിട്ടുണ്ട്..അത് കൊണ്ടാണല്ലോ ..മകന്റെ ആദ്യത്തെ സിനിമ തന്നെ " ഇരകള്‍ " ആയി പോയത് ...വാട്ട് എ മാച്ചിംഗ് സിര്‍ജീ !!!
അടുത്തത് ശരിക്കും ഗ്ലാമറിന്റെ ഒരു തൃശൂര്‍ പൂരം ആണ്... ഗ്ലാമറിന്റെ ലോകത്ത് പത്തു മുപ്പതു കൊല്ലമായി വിരാജിച്ചു എന്ന് വിജാരിച്ച് നടക്കുന്ന ഒരു പുലിയാണ് പിതാവ് ...പുലിയെന്നു പറഞ്ഞ പോര ..ഒരു സിംഹം !! വീടിളിരിന്നു അച്ഛന്റെ കല കണ്ടു മടുത്തിട്ടാണോ എന്ന് അറിയില്ല ..എതെയാലും മഹന്‍ നിക്കാഹു കഴിഞ്ഞ പാടേ ഗോദയില്‍ ഇറങ്ങിയിട്ടുണ്ട് ...മകന്‍ കേറി അച്ഛന്റെ പണി കളയുമോ എന്ന് കണ്ടറിയണം ....ഇവിടെമാത്രമല്ല , മുല്ലപെരിയരിന്റെ അപ്പുറത്തും ഇത് പോലെ നടക്കുനുണ്ട് ...അവിടെ അച്ഛന് പകരം അമ്മയാണ് മോന് പണി കൊടുതത്ന്നു മാത്രം ...ജയ ജയ അമ്മേ എന്ന് വിളിച്ചു നടന്ന മകന്‍ വിളി നിര്‍ത്തിയപ്പോള്‍ മോനെ കഴുത്തിന് പിടിച്ചു പോയസ് മൈതാനത് നിന്നും പുറത്താക്കി ....അതാണ് മക്കളെ മനു അങ്കിള്‍ പണ്ട് പറയുന്നിരുനത്
"പിതാ രക്ഷതി കൌമാരേ ,
പിതാ ശിക്ഷ്തി യൌവനേ ,
പുത്രോ പണി തരും വാര്ധക്യെ ,
ന : മനുഷ്യന് സമാധാനമില്ലിനി "
Subscribe to:
Posts (Atom)
