Tuesday, February 7, 2012

അരിവാളും ചുറ്റികയും നക്ഷത്രവും പിന്നെ ചെങ്കൊടിയും ..


അരിവാളും ചുറ്റികയും നക്ഷത്രവും പിന്നെ ചെങ്കൊടിയും ..
ബുദ്ധനു മരത്തിന്റെ താഴെ ഇരുന്നപ്പോള്‍ ബോധോദയം ഉണ്ടായി ..പക്ഷെ നമ്മുടെ കേരളത്തിലെ ചിലര്‍ക്ക് ബോധോദയം ഉണ്ടാകാന്‍ രണ്ടായിരം കൊല്ലം പ്ലസ്‌ പണ്ട്രണ്ടു കൊല്ലം വേണ്ടി വന്നു ....പണ്ട്രണ്ടു ശിഷ്യന്മാരെ കൊണ്ട് ലോകം നിറഞ്ഞ ക്രിസ്തു ഒരു " ധീര വിപ്ലവകാരിയാണ് " പോലും....നന്നായി മക്കളെ നന്നായി ...ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ , ഇങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു എന്ന് ...നന്നായി ..അല്ലെങ്കിലും പ്രായമാവുമ്പോള്‍ എല്ലാവര്ക്കും ഒരു പുതിയ ബോധോദയം ഉണ്ടാകരുണ്ടല്ലോ ...ഇതല്ലാം പിറവം കണ്ടിട്ടാനെന്നും , പിണറായിക്ക് അടുത്ത പിറന്നാള്‍ പരുമല തിരുമേനി വക ആണെന്നും പറയുന്ന ലൂസിഫെര്‍ മാരെ നിങ്ങള്ക്ക് നാശം!!!! ....."കാണാതെ വിശ്വസിക്കുന്നവര്‍ ഫാഗ്യവന്മാര്‍ ..എന്ത് കൊണ്ടെന്ന്നാല്‍ സ്വര്‍ഗ്ഗ രാജ്യം ( കേരള നിയമ സഭ ) അവരുടെതാണ് " .....ഇനി വിപ്ലവം തോക്കിന്‍ കുഴലിലൂടെ മാത്രമല്ല എന്ന് കൂടെ പാര്‍ട്ടി രേഖ ഉണ്ടാകേണ്ടി വരും ...അതൊരു പ്രശനവും അല്ലല്ലോ ....പിന്നെ അന്ധ്യ അത്താഴം തല മാറിയത് ....അത് കൊച്ചു കുട്ടികള്‍ക്ക് പറ്റിയ ഒരു ചെറിയ പാപമല്ലേ..ഒന്ന് മനസ്സറിഞ്ഞു കുമ്പസാരിച്ചാല്‍ തീരവുന്നതേ ഉള്ളു ..... അത് കൊണ്ടാണ് സഹസഖവേ ക്രിസ്തു ഒരു കമ്മ്യൂണിസ്റ്റ്‌ ആണെന്ന് പറഞ്ഞത് ...അപ്പൊ ആരാ ആദ്യം ഉണ്ടായതു ???? ക്രിസ്തുവോ കംമുനിസമോ ??? ഒരു മിനിറ്റെ , ക്രിസ്തുവാണ്‌ ആദ്യം ഉണ്ടായതു ...ക്രിസ്തു തന്നെയാണ് കമ്മ്യൂണിസവും ഉണ്ടാക്കിയത് ..അറിഞ്ഞില്ലേ .....എന്നാ അങ്ങനെയാണ് .....അത് കൊണ്ടാണ് എന്റെഞ പൊന്നു സഖാവെ ...നമ്മളുടെ കൊടിയില്‍ അരിവാളും ചുറ്റികയും നക്ഷത്രവും !!..പണ്ട് യെരുസേലെമിലെ വയലില്‍ പണിക്കാര്‍ പണിയെടുതത്തിന്റെ സുപ്രേതീകമാണ് അരിവാള്‍ ... യേശുവിന്റെ ചെറുപ്പത്തില്‍ ഒരു മരപ്പണിക്കാരനയിരുന്നല്ലോ ..അതിന്റെ സ്മരണക്കാന് ചുറ്റിക ( സ്മരണ വേണം സ്മരണ ) ..പിന്നെ ""നക്ഷത്രം ""..പറയണ്ടല്ലോ ...മൂന്ന് രാജാക്കന്മാര്‍ക്ക് ( ഇപ്പൊ മൂന്ന് ജയരാജന്‍ മാര്‍ക്കും ) വഴി കാട്ടിയ വിപ്ലവ സ്മരണക്കാന് അത് ...പിന്നെ ചെങ്കൊടി !!! ധീരനായ വിപ്ലവകാരിയെ കുരിശില്‍ കൊന്നപ്പോ ചോര വാര്‍ന്നു മരിച്ചതിന്റെ രക്തസാക്ഷിത്വത്തിന്റെ ധീര സ്മരനക്കും ( രക്തസാക്ഷികള്‍ സിന്ദാബാദ്‌ )...അപ്പൊ പിന്നെ യേശു വിന്റെ പടം വെക്കാന്‍ അധികാരം നമ്മക്ക് തന്നെയാ ....ഇനി എല്ലാ പാര്‍ടി ആപീസിലും ഓരോന്ന് ചില്ലിട്ടു വെക്കണം ...പോരാത്തതിനു അടുത്ത ദേശീയ സമ്മേളനത്തിന്റെ മൈതാനത്തിനു പേരും കൊടുക്കണം .." യേശു നഗര്‍ " ..ഇന്നി വേറെ ആരെങ്കിലും യേശുവിനെ അവരുടെ ആളാക്കി കാണിച്ചാല്‍ .....ദൈവത്താനെ / മാക്സ് ആണേ ബോംബെര്ഞ്ഞോ, വെട്ടിയോ തീര്‍ക്കും ....ജാഗൃതേ !!