***പീറ്റർമാരിറ്റസ്ബർഗ് റയിൽവേ സ്റ്റേഷനിൽ മഹാത്മാ ഗാന്ധിയെ ഒരു വെള്ളക്കാരൻ ,കറുത്തവൻ ആണെന്ന് പറഞ്ഞു ട്രെയിൻൽ നിന്നും തള്ളി ഇട്ടു.വക്കീൽ കുപ്പായം.എടുത്തു ഗാന്ധിജി മൊഴിഞ്ഞിട്ടുണ്ടാകണം.
"കാണാൻ ലുക്ക് ഇല്ല എന്നേ ഉള്ളു.. ഭയങ്കര ബുദ്ധിയാ "
****************************************
മഹാബലി ദേവൻ മാരെ തോല്പിയ്ക്കാൻ യാഗം നടത്തുന്നു എന്നു കേട്ട് പരിഭ്രാന്തരായ ദേവന്മാർ മഹാവിഷ്ണു വിന്റെ അടുത്തു അഭയം പ്രാപിച്ചു.എത്രെയും പെട്ടെന്ന് മഹാബലിയെ ഒഴിവാക്കി തരാൻ അവതാരം എടുക്കണം എന്നു വിഷ്ണുവിന്റെ ദാസനായ ദേവേന്ദ്രൻ പ്രാർത്ഥിച്ചു.മഹാവിഷ്ണു അപ്പോൾ പറഞ്ഞിട്ടുണ്ടാകണം
"എല്ലാത്തിനും അതിന്റെ സമയം ഉണ്ട് ദാസാ "
****************************************
1939 ൽ മോട്ടോലോവ് -റിപ്പൺട്രോപ് ഉടമ്പടി പ്രകാരം ജര്മനിയും റഷ്യ ൽ യും തമ്മിൽ യുദ്ധം വേണ്ട എന്നു തീരുമാനിച്ചു.പക്ഷെ 1941 ൽ ജർമനി അതു ലംഘിച്ചു റഷ്യയുടെ അധിനിവേശ പ്രദേശങ്ങളിൽ യുദ്ധം ആരംഭിച്ചു.റഷ്യൻ അധിനിവേശ പ്രദേശമായ പോളണ്ടിൽ നിന്നു നാസികൾക്കു ശക്തമായ ചേര്ത്തു നിൽപ്പ് നേരിടേണ്ടി വന്നു.ആ വിവരം പറഞ്ഞ ജർമൻ സൈനികനോട്..അപ്പോൾ ഹിറ്റ്ലർ പറഞ്ഞിട്ടുണ്ടാകണം
"പോളണ്ടിനെ കുറിച്ചു മിണ്ടരുത്.
****************************************
ബീഡിയും പരിപ്പ് വടയും കൊണ്ടു വിപ്ലവം നടത്തി കമ്മ്യൂണിസ്റ്
ഗവെർന്മെന്റ് ആദ്യമായി കേരളത്തിൽ 1957 ൽ അധികാരത്തിൽ വന്നപ്പോ സിഗററ്റിലേക്കു വലി ഉയർത്തിയ വിപ്ലവകാരി പറഞ്ഞിട്ടുണ്ടാകണം
"നീ പോ മോനെ ദിനേശാ "
****************************************
രാവണനെ വധിച്ചു അയോധ്യ പുരി പൂകിയ ശ്രീരാമൻ സീതയെ , നാട്ടുകാരുടെ വാക്കു കേട്ടു പരിത്യജിച്ചപ്പോൾ..അമ്മയായ ഭൂമി ദേവി സീതയെ കൂടി കൊണ്ടു പോകാൻ എത്തി..സീത രാമനോട് അപ്പോൾ പറഞ്ഞിട്ടുണ്ടാകണം
"നൈസ് ആയിട്ട് ഒഴിവാക്കി കളഞ്ഞു അല്ലെ "
****************************************
നമ്മൾ ഒരു തെറ്റും ചെയ്തില്ല..എന്നിട്ടും നാം തോറ്റു പോയി..നോക്കിയ കമ്പനിയുടെ അവസാനത്തെ മീറ്റിംഗിൽ വെച്ചു സീ ഈ ഒ സ്റ്റീഫൻ ഇലോപ് പൊട്ടിക്കരഞ്ഞപ്പോ..കൂടെ കരഞ്ഞ ജോലിക്കാരെ പറഞ്ഞിട്ടുണ്ടാകണം
"കഷ്ട്ടം തന്നെ മൊതലാളീ ,കഷ്ടം തന്നെ
****************************************
ജെയിംസ് ജിജോയ് കൊരട്ടി

