Monday, January 30, 2017

അടിമകൾ മരിക്കട്ടെ..അല്ലേ

അടിമകൾ മരിക്കട്ടെ..അല്ലേ 
--------------------------------------------

വെട്ടിയും കുത്തിയും മരിക്കട്ടെ..അല്ലേ 
മൂന്ന് നേരം തിന്നാൻ കിട്ടീട്ടല്ലേ 

ഇടിച്ചും അടിച്ചും മരിക്കട്ടെ..അല്ലേ 
എപ്പോഴും ഉടുക്കാൻ കിട്ടീട്ടല്ലേ

കയ്യും കാലും നുറുങ്ങട്ടെ...അല്ലേ
നല്ല ശരീരം കിട്ടീട്ടല്ലേ

കുടുംബങ്ങൾ കരയട്ടെ..അല്ലേ
നല്ല കുടുംബം കിട്ടീട്ടല്ലേ

ശ്വാസം നിലക്കട്ടെ..അല്ലേ
നല്ല ജീവിതം കിട്ടീട്ടല്ലേ

______________________________

ജെയിംസ്‌ ജിജൊയ് കൊരട്ടി

No comments: