കേരളപിറവിയും ഭാഷയും കുടുംബ ജീവിതവും
========================== ==================
ഭാഷ അടിസ്ഥനത്തിൽ ഇന്ത്യയിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോ ..മൂന്നാലു ചെറിയ പീസ് എടുത്ത് ഒന്നാക്കിയതിന്റെ അറുപതാം വാർഷിക ആശംസകൾ നേരട്ടെ ആദ്യം തന്നെ . മൊത്തത്തിൽ ഇണ്ടാക്കി കഴിഞ്ഞിട്ട് നോക്കിയപ്പോ കേരളം ഒരു ചിമിട്ട ആണെങ്കിലും , കേരള പീപ്പിൾ ഓഫ് ദി ഗോഡ്സ് ഓൺ കൺട്രീസ് ..പൊളിക്കും ..ഏടെ പോയാലും ആടെ പൊളിക്കും ..എന്തിനെ കുറിച്ചും എങ്ങനെയും പറയും ..അതാണ് ദി സൊ കാൾഡ് മല്ലൂസ്
ഭാഷയുടെ ഐഡിയ വെച്ചാണ് ഒന്നാക്കിയെങ്കിലും , ഒരറ്റം മുതൽ മറ്റേ അറ്റത്തേക്ക് പോയാൽ ,,ആദ്യം പറഞ്ഞ ഒരു നല്ല കാര്യത്തിന് അവസാനം അടി കിട്ടുന്ന അവസ്ഥയാണ് .. തിരോന്തോരത്തു പഠിക്കാൻ പോയ മ്മ്‌ടെ ഒരു ചങ്ങായിക്ക് , അപ്പി ഇട്ട വെള്ളം വരെ കൊടുത്തിട്ടുണ്ട് പോലും ...എന്തരോ എന്തോ
അപ്പൊ ഇതത്രെ വല്യ പ്രശ്‌നാണോ
അല്ല
എന്ന് ഇങ്ങക്ക് തോന്നും ..ന്ന അങ്ങനെ അല്ല
കല്യാണ പ്രായം ആയപ്പോ ..വീട്ടുകാർ മ്മ്ക് കല്യാണം ആലോചിച്ചു ..ഗ്ലാമർ ഇല്ലാത്തോണ്ട് മ്മളോടാരും ഒന്നും പറഞ്ഞുമില്ല ഞമ്മളും ആരോടും പറഞ്ഞില്ല ..അങ്ങനെ ആലോചന വന്നത് കോട്ടയത്തുന്നാ..( മലബാർ ഏരിയ യിൽ എനിക്ക് പെണ്ണ് കിട്ടാത്തത് കൊണ്ടാണ് കോട്ടയം പോയത് എന്ന് ചില ദുര്ബുദ്ധികൾ പറഞ്ഞു നടന്നിട്ടുണ്ട് ..കാര്യാക്കണ്ട )
അങ്ങനെ കല്യാണം കഴിഞ്ഞു ..ഫസ്റ്റ് നൈറ്റ് ഞാൻ റൂമിൽ ഇരിക്കുന്നു... ഭാര്യ കേറി വന്നു .....പുഞ്ചിരിയോടെ ഞാൻ ഓളോട് വാതിലിലേക്ക് നോക്കി പറഞ്ഞു ..
"അത് അടച്ചാള് "
ഓള് കണ്ണ് മിഴിച്ചു നിക്കാണ്
അടച്ചാള് ..വാതിലിലേക്ക് ഞാൻ കൈ ചൂണ്ടി ..
ഓ .കതകു അടക്കാൻ ..അല്ലെ ..എന്ന് ഓൾ
ഞാൻ ആദ്യം പറഞ്ഞത് ഓൾക്ക് മനസ്സിലായില്ല ..വരാൻ പോകുന്ന ഒരു സുനാമിയുടെ തിരയടിക്കലാണെന്നു എനിക്ക് അപ്പൊ മനസ്സിലായില്ല
ഓരോ ദിവസം കഴിയുമ്പോ ..ഞാൻ പേടിപ്പെടുത്തുന്ന ആ സത്യം മനസ്സിലാക്കി ..വർത്താനം പറയാണെങ്കി ലേശം ബുദ്ധിമുട്ടും ...പാലാക്കാരി ആയോണ്ട് ഡയലോഗ് കമ്പ്ലീറ്റ് റബ്ബറൈസ്‌ഡ് ആണ് ..ഒരു കുലുക്കം പോലും ഇല്ലാണ്ട് അച്ചടിച്ച പോലെയേ പറയു
ഒരൂസം ഓള് ഡ്രസ്സ് ഒക്കെ എടുത്തു വാഷിങ് മെഷീൻ ന്റെ അടുത്തേക്ക് പോകുന്നു ..ഞാൻ ചോദിക്കുന്നു..
തിരുമ്പാൻ പോവാനോ ..അല്ല അലക്കാൻ പോവാ ...
ഓ ന്ന ആയിക്കോട്ടെ ..
വേറെ ഒരൂസം ...പെട്ടെന്ന് പുറത്തു എന്തോ വീഴുന്ന സൗണ്ട് കേട്ട് ഓള് പുറത്തേക്കു ഇറങ്ങി നോക്കി ...ഒന്നും കാണാനില്ല ..അപ്പൊ അപ്പുറത്തെ വീട്ടിലെ അജിതേച്ചി പറഞ്ഞു ..."ഒലേടെന്തോ വീണതാ "
ന്നിട്ട് അജിതേച്ചി വീട്ടിലേക്കു കേറി പോയി
മ്മ്‌ടെ ഭാര്യ പോയില്ല ..അര മണിക്കൂർ കുറെ നേരം നോക്കീട്ട് ..അജിതേച്ചിനെ വിളിച്ചു ചോയ്ച്ചു പോലും .."ഇവിടെ ഓല ഒന്നും കാണുന്നില്ലാലോ അജിതേച്ചി ന്നു "
അതിനു ശേഷം , മ്മ്‌ടെ വീട്ടിൽ ഓല വീണു ,തേങ്ങാ വീണു ..തെങ്ങു വരെ വീണു ..പക്ഷെ അജിതേച്ചി മിണ്ടീട്ടില്ല
അത് പറഞ്ഞതിന് ..ഫുൾ കച്ചറ ..ഞാൻ പറഞ്ഞു .." എന്തൊരു ബെർപ്പിക്കല ഇസ്റ്റ ഇത് ..എടങ്ങേറാക്കല്ല ട്ടാ .."
ഓളൊന്നും മിണ്ടാൻഡ് പോയി ...ന്താ ഓൾക്ക് ഒന്നും മനസ്സിലായില്ല...
ഞാൻ ചിരിച്ചിട്ട് അറിയാൻഡ് ഉറക്കെ പറഞ്ഞു പോയി ...മോയൻതാണല്ലോ ഇസ്റ്റ ..
വൈകുന്നേരം ഓള് വന്നിട്ട് എന്തൊക്കയോ പറഞ്ഞു ..തെറി ആണെന്ന് മനസ്സിലായി ...കോട്ടയം തെറി ...ഓളോട് ആരോ പറഞ്ഞു കൊടുത്തു പോലും ..മോയന്തേ ..എന്ന് പറഞ്ഞാൽ വിഡ്ഢി എന്നാണത്രെ അർഥം ...
അതിനു ശേഷം ഞാൻ അങ്ങനെ ഉള്ള പദ പ്രയോഗങ്ങൾ കുറച്ചു..ഐ മീൻ നിർത്തി ..
വേറെ ഒരൂസം
സാരി വാങ്ങാൻ പോയി ..കുറെ നേരം കഴിഞ്ഞിട്ടും ...പരിപാടികൾ കഴിയുന്നില്ല .ഞാൻ പറഞ്ഞു .."എന്തൊരു ചൊറ യാ ഇത്..പോണ്ടേ
അപ്പോ ഓള് ..എന്നാ ?
എന്നാ പോവാം ..എന്ന് ഞാൻ
അപ്പൊ ഓള് ..എന്നതാ മനുഷ്യനെ ..ലേറ്റ് ആവും ന്നു പറഞ്ഞേച്ചും പോന്നതല്ലേ ..അവിടെ അങ്ങ് നിന്ന മതി ..എന്നതാ ഇത്രേ തിരക്ക് ..
ഒന്നും ഇല്ല ..ഞാൻ അവിടെ ഇരുന്നു
അപ്പൊ ഇങ്ങള് വിചാരിക്കും ...കോഴിക്കോട് ഭാഷ കൊണ്ട് ഓൾക്ക് ബുദ്ധിമുട്ടായി എന്ന് ...മ്മക്കൊരു പ്രശ്നം ഇല്ല ന്നു
കോട്ടയം റെയിൽവേ സ്റ്റേഷൻ ഇൽ ഇറങ്ങി സാധനങ്ങൾ എടുക്കാൻ നേരം ഓളൊരു ചോദ്യം ..
ഇത്രേം ഫാരം നിങ്ങൾക്ക് എടുക്കാൻ പറ്റുമോ ..ഇതൊന്നും താഴെ ഇട്ടു പൊട്ടിക്കരുത് ..അച്ചാറിട്ടാ ഫരണി ഉണ്ട് ..
ഞാൻ ഒന്നും മിണ്ടീല ..എന്ത് മിണ്ടാനാ...വിവിധ ഭാഷകളെ നാനാത്വത്തിൽ ഏകത്വം കൊണ്ട് വന്ന എന്റെ രാജ്യത്തിനെ മനസ്സിൽ ധ്യാനിച്ച് എന്റെ ഉള്ളിൽ ഞാൻ ഒരു ഇങ്കിലാബ് ഇട്ടു ..എന്റെ ഫാരതം ജയിക്കട്ടെ ....
അറിയാൻഡ് പറഞ്ഞു ഇവി ടുന്നൊന്നു കൈച്ചലായാൽ മതിയപ്പോ ..ഓൾക്ക് ഒലെ നാടിനെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ..ഓൾ അവിടെ നിന്നു.. ...
ശ്ശെ ..ഇയ്യെങ്ങാനേ വയ്യില് നടന്നാ ട്രെയിന് പോവൂലെ ഒന്ന് സ്പ്പീഡിൽ ഒപ്പരം നടക്ക്...
എന്താ പറഞ്ഞത് ..എന്ന് ഫാര്യ ?
ഓള് വിചാരിച്ചു എന്തോ തെറിയാണ് എന്ന്
ഞാൻ വിശദീകരിച്ചു ...താങ്കൾ എന്റെ പിന്നിൽ മെല്ലെ നടന്നാൽ ട്രെയിൻ പോവത്തിലെ , അതിനാൽ തങ്ങൾ എന്റെ കൂടെ നടക്കണം
ആ ..അങ്ങനെ പറയു ..എന്ന് ഓൾ
അടിപൊളി
അങ്ങനെ കുറെ അഡ്ജസ്റ്മെന്റ് ഒക്കെ ആയി ഇങ്ങനെ പോകുന്നുണ്ട് ..
പറഞ്ഞു വന്നത് ഈ ഭാഷകൾ ലാങ്ക്വേജ്സ് കൊണ്ട് മാത്രം കാര്യം ഇല്ല സ്ലാങ്ക്വേജ്സ് കൂടി ശരിയാവണം എന്ന്
അപ്പൊ ..നിങ്ങൾ എന്നോട് ചോദിക്കും ..ഇപ്പൊ കല്യാണം ഒക്കെ കഴിഞ്ഞിട്ട് കുറെ കാലം ആയില്ലേ ..ഭാര്യ ഇപ്പൊ കോഴിക്കോടൻ സ്ലാങ് പഠിച്ചിട്ടുണ്ടാകും അല്ലേ ...
എന്ന് നിങ്ങൾ ചോദിക്കുമ്പോൾ ..ഞാൻ നിങ്ങളോടു പറയും
ഓ ..എന്നാടാ കൂവേ..ഇതിലൊന്നും വല്യ കാര്യം ഒന്നും ഇല്ലന്നെ ..നമ്മക്കെന്നതാ ..നന്നായി ജീവിച്ചങ്ങ പോണം ..അങ്ങനെയാണെന്ന് വരികിൽ അടിയൊന്നും കിട്ടാതെ ജീവിക്കാം ..എന്നതാ.. അതല്ല്യോ നല്ലതു ....
അതായത് ... ഫൂതകാലത്തിൽ വല്യ പുലി ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ..ഫാവി നോക്കണ്ടേ ..
..കുടുംബ ജീവിതത്തിൽ സ്ലാങ് കൾ വളരെ ഇമ്പോര്ട്ടണ്ട് ആണ്
==========================

No comments:
Post a Comment