Monday, January 23, 2017

ഒരു ഭർത്താവിന്റെ പ്രസവ വേദന-ഖണ്ഡം രണ്ട്‌

ഒരു ഭർത്താവിന്റെ പ്രസവ വേദന-ഖണ്ഡം രണ്ട്‌
--------------------------------------------------------------
ആദ്യത്തെ വേദന (https://www.facebook.com/james.koratty/posts/10152791185791514 ) മ്മക്ക് അറിയുന്നതു കൊണ്ട്..ഇപ്പ്രാവശ്യം നല്ല പ്ലാനിംഗ് ആയ്രുന്നു..കഴിഞ്ഞ തവണത്തെ പോലെ ഓടാനൊന്നും പറ്റൂല...ആൾറെഡി കാലു ഡാമേജ്ഉം ആണ്...
പ്ലാനിംഗ് ഗംഭീരമായി..ഡോക്ടർ ഡിസംബർ ആദ്യത്തെ ആഴ്ച ഡേറ്റും തന്നു..ഹായീ....ഡിസംബർ ആദ്യത്തെ ആഴ്ച ആണെങ്കിൽ ഡിസംബർ എട്ടിന് ആക്കിയാലോ ഡോക്ടറെ..
എന്തിനാ
അന്നാണ്..എന്‍റെ ഹാപ്പി ബര്ത്ഡേ ടൂ യു..അപ്പൊ അങ്ങനെ ആണെങ്കിൽ ഒരു കേക്ക് വാങ്ങിയ മതിയല്ലോ..യേത്..പൈസ ലാഭല്ലേ ഡോക്ടറെ...
എട്ടാം തിയതി നിങ്ങടെ അപ്പനും അമ്മയ്ക്കും കിട്ടിയ എട്ടിന്റെ പണി യാണ് ഇങ്ങള് ലേ..എന്ന് ഡോക്ടർ
ഞാൻ മിണ്ടീല
ഡേറ്റ് ചെലപ്പോ അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ ആവും...ഡോക്ടർ കാലാവസ്ഥാനിരീക്ഷകനെ പോലെ പറഞ്ഞു
 ആയ്കോട്ടെ..കുറച്ചു മാസം ഇനിയും ഉണ്ടല്ലോ നോക്കാം.
പിന്നെ ഒക്കെ പഴേത് പോലെന്നെ...കുട്ടിക് കേക്കാം ന്നൊക്കെ മ്മക്കറിയാലോ..പിന്നെ അലക്സാണ്ടർ നേം കൂട്ടി P 4 പാട്ടും D 4 ഡാൻസും K 4 കൂത്തും..ജ ക പൊക...
അങ്ങനെ ഭാര്യെനെ വീണ്ടും ഭാര്യ വിട്ടിൽ ,പാലായിൽ കൊണ്ട് ചെന്നാക്കി.നവംബര് ലാസ്റ്റ് ചെക്ക് അപ്പ് ന് പോയപ്പോ ഡോക്ടർ വീണ്ടും..നാളെ അഡ്മിറ്റ് ആയിക്കൊള്ളൂ..മറ്റന്നാൾ ചെലപ്പോ സിസ്സേറിയൻ ചെയ്യേണ്ടി വരും..
ശ്ശൊ..എന്തൊക്കെ പ്ലാനിംഗ് ഇണ്ടായതാ..ഇന്നാലും ഒരൂസം മുമ്പെകിലും അറിഞ്ഞല്ലോ..വീണ്ടും വേഗം തത്കാൽ ഒക്കെ സംഘടിപ്പിച്ചു പാലായിൽ രാത്രി എത്തി.
പിറ്റെന്നു രാവിലെ സിസ്സേറിയൻ ചയ്യാം..
ആയ്കോട്ടെ..
തിരക്ക് പിടിച്ചു ഓടേണ്ട കാര്യം ഒന്നും ഇല്ലാലോ..
പിറ്റെന്നു രാവിലെ...അലക്സാണ്ടർനേം കൂട്ടി ഹോസ്പിടൽ എത്തി..
അപ്പൊ നേഴ്സ് വന്നു സ്ലിപ് തന്നു..ഒരു 2000 കാ മരുന്നിനു അടക്കണം..
പിന്നെന്താ..ഇങ്ങള് ഇപ്പോ കാർഡ്‌ എടുക്കുവോ
എടുക്കും സർ..
പിന്നെന്താ..അല്ലെങ്കിലും എന്നെ പോലെയുള്ള ന്യൂ "ജിന്ന് " നോട്ടു മാറ്റിയതൊന്നും പ്രശ്‌നല്ല.. വീ ആർ ഓൺലൈൻ ബോയ്സ്..യെ ഹാ !
ഞാൻ കാർഡും ആയി പോയി..ഉരച്ചു....പക്ഷെ മെഷീൻ കത്തുന്നില്ല..ഒന്നൂടി ഉരച്ചു...കത്തുന്നില്ല...
ക്യാഷ് ഉണ്ടല്ലോ ലേ സാറേ...എന്ന് കാഷ്യർ..
ഇപ്പൊ പറഞ്ഞ ക്യാഷ് ഇണ്ട്..
എന്നാൽ വേഗം ഇങ്ങള് കസ്റ്റമേർ കെയർ വിളിക്കൂ..
ഞാൻ..നെറ്റിലൊക്കെ നോക്കി..കസ്റ്റമേർ കെയറിലേക്ക് വിളിച്ചു..
അപ്പൊ..കിളിമൊഴി..നിങ്ങൾ ക്യൂവിലാണ്..
ആഹാാ..ഐ ശരി..ക്യൂ ഒഴിവാക്കാനാണ് കാർഡ്‌ എടുത്തത്....കുറച്ചു നേരം കഴിഞ്ഞു വിളിച്ചപ്പോ..ഒരാൾ ഫോൺ എടുത്തു..ഞാൻ പ്രശ്നം ഓന്റെ മുമ്പിൽ വെച്ചു...
അതായതു..സർ..ഇപ്പൊ എല്ലാരും നോട്ടൊന്നും ഇല്ലാത്തോണ്ട് കാർഡ്‌ ആണല്ലോ...സിസ്റ്റം ഡൌൺ ആയോണ്ട് ലിങ്ക് പോയതാ..ഒരു രണ്ട്‌ ഹവേഴ്സ് കഴിഞ്ഞാൽ ഒക്കെ ആവും...
എന്‍റെ പൊന്നു മോനെ..ഇവടെ ഇപ്പൊ ഡെലിവെറിക്ക് കേറ്റാൻ ഇരിക്ക്യ..അപ്പോളാ രണ്ട്‌ അവർ....
എനിക്ക് ഇപ്പൊ ശരിയാക്കണം..ഞാൻ ചൂടായി...
സർ ചൂടായിട് കാര്യല്ല സർ...സിസ്റ്റം പറഞ്ഞ കേക്കൂല..
അടിപൊളി...ഡിജിറ്റൽ ഇന്ത്യ ന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ ആണോ...ഞാൻ ചോദിച്ചു..
അതിപ്പോ സർ..സർ കേരളത്തിൽ നിന്നലേ വിളിക്കുന്നത്..ഇങ്ങള് ഗോഡ്സ്ഓൺ കൺട്രി ന്നൊക്കെ പറയൂലെ..അതെ പോലെ ഇതും...
ഞാൻ ഫോൺ വെച്ചു...ദയനീയ ഭാവത്തിൽ നഴ്‌സിനെ നോക്കി..
ക്യാഷ് അടക്കണം..ഇന്നാലേ പറ്റൂ..നേഴ്സ് കാർഡ്‌ തിരിച്ചു തന്നു..
എന്താപ്പോ ചെയ്യാ..വേഗം ഒരു ഓട്ടോൽ കേറി..
ഏതെങ്കിലും ഒരു എ ടീ എം ലേക്ക് വിട് ചേട്ടാ..
പാലാ ടൌണിൽ എ ടീ എം ഇൽ നിർത്തി.പൈസ കൊടുത്തു പൈസ എടുക്കാൻ ഞാൻ ഓടി.നോക്കുമ്പോ ഒരൊറ്റ മനുഷ്യൻ അവടെ ഇല്ല.
ഞാൻ അഭുതപരതന്ത്രനായി
.എല്ലാരും എന്തൊക്കെയാ പറഞ്ഞത്..നോട്ടു കിട്ടാനില്ല..ഫുൾ ക്യൂ ആണ്..കോപ്പാണ്..ഒരൊറ്റ ആള് പോലും ഇല്ല..മോടിജി സൂപ്പറാണ്..ഞാൻ ഉള്ളിൽ കേറി കാർഡ്‌ ഇട്ടു..നോട്ടു വന്നില്ല..സ്ലിപ് വന്നു..നോട്ടില്ല പോലും....തീർന്നു പോയിന്നു..ഞാൻ പ്രാന്തനായി
ഒന്നും നോക്കാനില്ല..ഓള് അവടെ പ്രസവിക്കാൻ നിക്കാണ്..ഞാൻ പിന്നേം ഓടി അടുത്ത ഓട്ടോയിൽ കേറി...
പൈസ ഉള്ള എ ടീ എംഎം ലേക്ക് വിട് ചേട്ടാ..
അങ്ങനെ ഉറപ്പൊന്നും ഇല്ല മോനെ..
അടുത്ത എ ട്ടീ എം എത്തിയിപ്പോ..ഒരു ഉപകാരം ചെയ്തു വെച്ചിട്ടുണ്ട്...എ ടീ എം പ്രവർത്തിക്കൂല എന്ന് എഴ്ത്തി വെച്ചിട്ടുണ്ട്..വീണ്ടും അടുത്ത എ ടീ എം.അവടെ എത്തിയപ്പോ അവിടേം ക്യാഷ് തീർന്നു..നിറക്കാൻ ആള് വരണം പോലും..
ദൈവമേ ഭഗവാനെ മോദിജിക്ക്‌ നല്ലത് മാത്രം വരണേ..എന്നാലും..
ഓടി ഞാൻ ക്ഷീണിച്ചു..മൂന്നു എ ടീ എം പോയപ്പോളേക്കും മ്മള് ക്ഷീണിച്ചു..അപ്പൊ പല രാജ്യങ്ങൾ ഇങ്ങനെ നിർത്താണ്ടു പോകുന്ന ആൾക്കാരോ..സമ്മതിക്കണം മോനെ..
ഇല്ല..ആലോചിച്ചു നിക്കാൻ സമയം ഇല്ല..ഞാൻ ഫാദർ ഇൽ ലോ നെ വിളിച്ചുകാര്യം പറഞ്ഞു..മൂപ്പർ ചെക് എടുക്കാൻ ഓടി...വീട്ടിലെക്ക് 8 കിമി..ഞാൻ നിക്കുന്ന സ്ഥലത്തേക്ക് വീട്ടിൽ നിന്നും 15 കിമി..മൂപ്പർ 40 കിമി സ്പ്പീഡിൽ പോയാൽ ഞാൻ 30 കിമി സ്പീഡ് ലും പോയാൽ മൂപ്പരെ എവിടെന്നു കാണാം പറ്റും..പണ്ട് പഠിച്ച ഫോർമുല ഇട്ടു നോക്കി..
ആൻസർ മൈനസ് ഒക്കെ ആണ് കിട്ടുന്നത്..കാണാൻ പറ്റൂലെ ??
കണക്കു കൂട്ടലുകൾ ഒക്കെ തെറ്റുവാണല്ലോ ഭഗവാനെ
അപ്പൊ മൂപര് വിളിച്ചു ബാങ്കിലേക്ക് വരാൻ പറഞ്ഞു.ചെക് ഞാൻ വാങ്ങി..ഇന് ലോ യെ ഹാോസ്പിറ്റലിലേക്ക് വിട്ടു.
നോക്കുമ്പോ..ബല്യ ക്യൂ..എ ടീ എം കിട്ടാത്ത ആൾക്കാര...ഇപ്പൊ ക്യൂ നിന്നാൽ രണ്ട്‌ മണിക്കൂർ നിക്കണ്ടി വരും..ഞാൻ മുമ്പിലുള്ള ആളോട് കാര്യം പറഞ്ഞു..ചേട്ടാ ഒരു ചെറിയ അഡ്ജസ്റ്റ് മെന്റ് നടക്കുവോ...
പിന്നിലുള്ളോരു അടിക്കും മോനെ..
പിന്നെ വേറൊന്നും ആലോചിച്ചില്ല..ചിക്കാഗോ ലേ വിവേകാനന്ദനെയും പാളയം ബസ്‌ സ്റ്റാൻഡിലെ പേന വിക്കുന്ന ചേട്ടനെയും മനസ്സിൽ ധ്യാനിച്ച് ഒരലക്ക് അലക്കി...
"ക്യൂവിൽ നിൽക്കുന്ന ഭാരതത്തിലെ എന്‍റെ സഹാോദരി സഹാോദരന്മാരെ..ശ്രദ്ധിക്കൂ...
മായമില്ല ,മന്ത്രമില്ല
കള്ളമില്ല കള്ളപണമില്ല സുഹൃത്തുക്കളെ
ചതിയില്ല , വഞ്ചനയില്ല
സത്യം ,സത്യം മാത്രമാണ് സുഹൃത്തുക്കളെ..
മാനുഷികമായ ഒരു ആനുകൂല്യത്തിന് വേണ്ടിയാണു സുഹൃത്തുക്കളെ..നിങ്ങളുടെ മുമ്പിൽ ഞാൻ നിൽക്കുന്നതു സുഹാൃത്തുക്കളെ...
സൂർത്തുക്കളെ ,മോടിജി 6 മാസം മുമ്പ് പ്ലാൻ ചയ്തു രൂപയ്ക്കു മോളിൽ ചയ്ത ഒരു സർജിക്കൽ സ്ട്രൈക്ക് കൊണ്ടാണല്ളോ നമ്മൾ ഇവടെ ക്യൂവിൽ നിൽക്കുന്നത്..പക്ഷെ 9 മാസംമുമ്പ് ഞാൻ പ്ലാൻ ചെയ്തു ചെയ്ത ഒരു സർജിക്കൽ സ്ട്രൈക്ക് കൊണ്ടാണ് സൂർത്തുക്കളെ ഞാൻ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്.
ഞാൻ ഹോസ്പിടൽ ബിൽ എടുത്തു നിവർത്തി പിടിച്ചു.
സൂർത്തുക്കളെ ,ബില് അടച്ചാൽ മാത്രമേ പുതിയൊരു ഭാരതീയ പൗരന് ജന്മം കൊടുക്കാൻ പറ്റൂ..അതോണ്ട് ഭായിയോം ബഹനോം
നിങ്ങളുടെ സഹകരണം ഉണ്ടെങ്കിൽ പരിപാടികൾ ഗംഭീരം ആവുന്നതായിരിക്കും."
അപ്പോളേക്കും ആരൊക്കയെ പറഞ്ഞു മാനേജർ അവടെ വന്നു..
ക്യൂവിൽ നിന്നവരുടെ പ്രത്യേക പെര്മിഷനോടെ ഞാൻ മാനേജരുടെ റൂമിൽ കേറി..
ഇങ്ങക്കെന്താ പണി ?..മാനേജർ വിചാരിച്ചു...എനിക്കും പേന വിക്കുന്ന പരിപാടിയാണ് എന്ന്..
ഞാൻ പറഞ്ഞു..അല്ല മാനേജരെ..ഇപ്പൊ ഒരു പണിയുണ്ട്.പിന്നെ കർണാടക ബാങ്കിൽ സീനിയർ മാനേജർ ആയി ജോയിൻ ചെയ്യാൻ ഇരിക്കയാണ്.
ആർഭാടം കുറക്കണ്ട..ഇനിഅതിന്റെ പേരിൽ ക്യാഷ്കിട്ടിയാലോ.എന്തേ
അപ്പോൾ മാനേജർ...ശ്രീനിവാസൻ ഫ്രണ്ട്സ് സിനിമേല് ചിരിക്കുന്നു പൊലേ ചിരിക്കാൻ തുടങ്ങി..നിർത്തുന്നില്ല...
ഞാൻ ചോദിച്ചു എന്ത് പറ്റി ?
അപ്പൊ മൂപര്....ഇങ്ങക്ക് തലയ്ക്കു വല്ല പ്രാന്തും ഉണ്ടോ..ബാങ്കിലേക്ക് വരാൻ..ഇവിടുത്തെ കാര്യം ഇങ്ങള് കാണുന്നില്ലേ...ഞാൻ എൻജിനീയർ ആണ് ബാങ്കിൽ വന്നു പോയതാ.. നിങ്ങളൊരു കാര്യം ചെയ്യ്..ഇങ്ങളെ ജോലി എനിക്ക് താ..എന്റേതു നിങ്ങളും എടുത്തോ..
ചിരിച് കൊണ്ട് ക്യാഷ് തന്നു..
എനിക്ക് പാവം തോന്നി..
കഴിഞ്ഞ ജന്മം ഏറ്റവും കൂടുതൽ പാപം ചെയ്തവരെ ആണ് എഞ്ചിനീയർ ആയി പിന്നെയും ജനിപ്പിക്കുന്നത്...അതിൽ ഏറ്റവും കൂടുതൽ പാപം ചെയ്തവരെ ബാങ്കിലേക്കും വിടും..
ഇവരുടെ പാപങ്ങൾ ക്ഷമിക്കേണമേ
ഞാൻ ക്യാഷ് എടുത്തു ഓടി.ഹോസ്പിടൽ എത്തി ക്യാഷ് അടച്ചു.അപ്പോളേക്കും ഭാര്യെനെ ലേബർ റൂമിലേക്ക് കൊണ്ടോവാന്.
ഞാൻ കിതച്ചു കൊണ്ട് ഓൾക്ക് ഒരു ഓൾ തെ ബെസ്‌റ് കൊടുത്തു.
നോക്കുമ്പോ അതാ..മ്മടെ മോൻ അലക്സാണ്ടർ ലേബർ റൂമിലേക്ക് ഓടി കേറുന്നു.ഞാൻ ഓടി പിടിച്ചു..ഓൺ കാറി കൂവാന്.
അവസാനം ,അവടെ ഇരുന്ന ഡോക്ടറെ കൂട്ടൂസൻ ആണെന്നും നേഴ്സ് ഡാകിനി ആണ് എന്നും ഞാൻ മായാവി ഓനെ രക്ഷിക്കുന്നതാണ് എന്നൊക്കെ പറഞ്ഞാണ് പുറത്തേക്ക് കൊണ്ട് വന്നത്.( കഥ ജെ ജെ ക്കെ ആണെകിൽ ഹീറോ ജെ ജെക്കെ തന്നെ ).
കുറച്ചു നേരം കഴിഞ്ഞപ്പോ നേഴ്സ് വന്നു പറഞ്ഞു.
അഞ്ജലി പ്രസവിച്ചു പെൺകുട്ടി.കുട്ടിയുമായി വേറൊരു നേഴ്സ്.
നോക്കുമ്പോ എന്താ..
ഒരു ചൊവന്നൂ തുടുത്ത ഒരു കുഞ്ഞി വാവ..എന്താ ലുക്ക്‌..രണ്ടായിരത്തിന്റെ പുതിയ നോട്ടു പോലെ ഉണ്ട്.ചെറുതും ആണ് ,വെയിറ്റും ഇല്ല, നല്ല ലുക്കും ആണ്.
ഞാൻ നോക്കുമ്പോ..വാവ കുഞ്ഞി കണ്ണും തുറന്നു നോക്കുവാന്.
"ഞാനൊന്നു നോക്കി ,അവളെന്നേയും നോക്കി
ഡോക്ടറുമാരും ശിഷ്യന്മാരുമൊന്നിച്ചു നോക്കി
എന്തൊരഴക് ,ഹാ എന്തൊരു ഭംഗി
എന്തൊരഴകാണാ..കൊരട്ടിക്കാരിക്ക്
എന്‍റെ മോളല്ലേ ,എന്‍റെ പൊന്നു മോളല്ലേ
എന്‍റെ ഹൃദയംനീ കവർന്നെടുത്തില്ലേ "
വാവ നോക്കി ചിരിക്കുമ്പോ ,നേഴ്സ് ഓളെ ഒബ്‌സർവേഷൻ റൂമിലേക്ക് കൊണ്ടോയി.ഇനി 24 മണിക്കൂർ ന് ശേഷം റൂമിലേക്ക് മാറ്റും ട്ടോ.
ഞാൻ റൂമിന്റെ പുറത്തു ഇരുന്നു.കുറച്ചു നേരംകഴിഞ്ഞപ്പോ നേഴ്സ് വന്നു ചോദിച്ചു..
ഇവിടെ ഇരിക്കേണ്ട...റൂമിലേക്ക് പോയ്കൊള്ളു..അവിടേക്ക് മാറ്റും.
പെട്ടെന്ന് മാറ്റുമോ സിസ്റ്ററെ..ഞാൻ ചോദിച്ചു
എന്താ ഇത്രേ തിടുക്കം..
അല്ല ,അവടെ വേറെ 3 ആൺകുട്ടികൾ കൂടി ജനിച്ചിട്ട് എന്ന് പറഞ്ഞു കേട്ടു.അതോണ്ടാ...ഞാൻ പറഞ്ഞൂ..
അതിനെന്താ ??..ന്നു നേഴ്സ്
അല്ല..ഒരു ന്‍റെ മോളെ വായ് നോക്കിയാലോ...ഒരു പെൺകുട്ടിയുടെ അച്ഛന്റെ ടെൻഷൻ സിസ്റ്റർ ന് അറിയാത്തോണ്ടാ...
സിസ്റ്റർ എന്നെ അമർത്തി നോക്കി...
പിക്ച്ചർ അഭി ബാക്കി ഹേ മേരെ ദോസ്ത്.

No comments: