Monday, January 23, 2017

വാമനജയന്തി റീലോഡഡ്

വാമനജയന്തി റീലോഡഡ് 

----------------------------------------

നാട്ടുകാർക്ക് ഇപ്പൊ മൊത്തം കൺഫൂഷനാ..നാലഞ്ചു ദിവസം ലീവ് കിട്ടീട്..ഇപ്പൊ എന്താണ് ആഘോഷിക്കേണ്ടത് എന്ന് ആലോചിച്ചു വട്ടായി ഇരിക്ക്യ....ശരിക്കും എന്താ സംഭിച്ചതു എന്ന് അറിഞ്ഞാലല്ലേ..ആഘോഷം നടക്കൂ...

മഹാബലി കേരളം ഭരിച്ചോണ്ടിരിക്കുന്ന ടൈം..

വിജിലൻസ് വകുപ്പ് സ്ട്രോങ്ങ് ആയോണ്ട്..കള്ളവും ചതിവും ഒന്നുമില്ല...കോട്ട സിസ്റ്റം ഇല്ലാത്തോണ്ട്..എല്ലാരും ഒരേ പോലെ....വെട്ടും കുത്തും ഇല്ല കോഴയും ഇല്ല...മഹാബലി മെഗാ സ്റ്റാർ വാഴുന്ന കാലം...

ദേവേന്ദ്രന് കലിപ്പായി..ഫാൻസ്‌ കാരോട് പോയി കൂവാൻ പറഞ്ഞു....രംഭയും മേനകയും ബാക്കി ദേവന്മാരും..കൂടി കൂവി..കൂവലോടു കൂവൽ...മഹാബലിക്ക് മമൂട്ടി നേക്കാളും തൊലി കട്ടിയാ

...

ഇങ്ങനെ പോയാൽ..അടുത്ത ഇലെക്ഷന് കെട്ടി വെച്ച കാശു കിട്ടൂല എന്ന് ദേവേന്ദ്രന് മനസ്സിലായി..മൂപര് വേഗം ഹൈ കമന്റിൽ വിവരം അറിയിച്ചു...മഹാബലിയെ ഒരു പാഠം പഠിപ്പിക്കണം

ഹൈ കമാൻഡ് വിഷ്ണു ജി..കൈ മലർത്തി..മഹാബലി എന്റെ ഭക്തനെ..ഇങ്ങനെത്തെ പ്രശ്നം ഇങ്ങള് തീർത്താൽ മതി...ഹൈ കമ്മന്റിനെ ഇടപെടുത്തരുത്...

വിഷ്ണു ജി മെല്ലെ ലക്ഷ്മി ജി യെ കണ്ടു..മാഡം ജി...എങ്ങിനെയെങ്കിലും രക്ഷപെടുത്തണം...ഇല്ലങ്കിൽ അടിയന്റെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞു പോകും...

നോക്കാം..മാഡംജി മൊഴിഞ്ഞു...

വിഷ്ണുജി തലേൽ കൈ വെച്ചു കിടക്കണ ടൈം...മാഡം ജി വന്നു ഹൈ കമന്റിനോട്...

പ്രിയതമ..ദേവേന്ദ്രൻ വന്നു പറഞ്ഞ മഹാബലിയുടെ കാര്യം എന്തായി ??

എന്താവാൻ..ഞാൻ ഇടപെടേണ്ട ന് വിചാരിച്ചു

നിങ്ങളെന്തു മനുഷ്യനാ..അല്ല..നിങ്ങളെന്തു ദൈവാ ദൈവേ...ദേവു ഒരു റിക്ക്‌സ്റ് തന്നിട്ട്...നിങ്ങളൊന്നു ഹെല്പ് ചെയ്തേക്കി...

ഓ വേണ്ട

അതെന്താ ചെയ്താല്...അല്ലങ്കിലും ഞാൻ പറഞ്ഞ ഇങ്ങള് കേക്കൂലാലോ...ഇങ്ങക്കെന്നോട് പഴയ ഇഷ്ടം ഒന്നും ഇല്ല...

ഇത്..അതിനിപ്പോ എന്തിണ്ടായി ??

ഇങ്ങള് ദേവു നേ ഹെല്പ് ചെയ്യോ ഇല്ലയോ..എനിക്കിപ്പോ അറിയണം..

ന്റമ്മോ..ചയ്യാസ്റ്റ...

ചെയ്യും എന്ന് എനിക്ക് അറിയാ...എപ്പോളാ ഹെല്പ് ചെയ്യുന്നേ...

ചെയ്യാം..

ഇപ്പൊ ചെയ്തൂടെ...ഇവടെ വെറുതെ ഇങ്ങനെ ഇരിക്കാണ്ടു നാട്ടുകാർക്ക് എന്തെങ്കിലും ഉപകാരൊക്കെ ചെയ്തൂടെ..ഞാനും കൂടി വരണോ

എന്തൊരു വേർപ്പിക്കലാ ,...

ഞാൻ പോവാ ഇസ്റ്റാ

വിഷ്ണുജി മഹാബലിയെ പാഠം പഠിപ്പിക്കാനുള്ള ബുക്ക് ഒക്കെ എടുത്തു ഇറങ്ങാൻ തുടങ്ങി..

അപ്പൊ അതാ ദേവേന്ദ്രൻ...വീണ്ടും

പ്രഭോ..സങ്കടോത്തമ..അവിടുന്ന്..ഈ സ്റ്റൈലിൽ പോയാൽ സംഗതി നടക്കൂല്ല..മിസ്റ്റർ ദുർവാസാവ്..അലമ്പാണ്..സീൻ ആക്കി കളയും...

വിഷ്ണു ജി ആണെന്ന് അറിഞ്ഞാൽ പാഠം പഠിപ്പിക്കാൻ ചെലപ്പോ മൂപ്പര് സമ്മതിക്കൂല...പ്രേതിഷേധിച്ചു സമരം ചെയ്യും...

പാഠം പഠിപ്പിക്കാൻ സമ്മതിക്കാതിരിക്കാൻ മൂപ്പര് എന്താ എസ എഫ് ഐ ആണോ...

അതല്ല ഭഗവാൻ...ഒറ്റ ചാൻസ് കിട്ടുള്ളു..വെറുതെ റിസ്ക് എടുക്കണ്ടല്ലോ

ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടത്..വിഷ്ണുജി നിലത്തു കുത്തി ഇരുന്നു..

സഹയോത്തമ്മ..അവിടന്നു ഡ്രസ്സ് മാറ്റി.,..മെയ്ക്ക് അപ്പ് ഇട്ടു പോയാൽ മതി..അപ്പൊ ആരും അറിയൂല..

വിഷ്ണുജി ഒരു പൊട്ടു എടുത്തു മുഖത്തു ഒട്ടിച്ചു..ഇത് മതിയോ

ഹേ ഭഗവാൻ..ഫിലിം ,തീയേറ്ററിൽ ഇറങ്ങും മുമ്പേ മൊബൈലിൽ കാണുന്ന കുട്ട്യോളെ ഇപ്പൊ...ഈ മെയ്ക് അപ്പ് പോരാ..

എന്ന ബെസ്റ് മേക്കപ്പ് മാനേ വിളി...എന്ന് വിഷ്ണു ജി

ഹോളിവുഡ് ന്നു വേണോ..ബോളി വുഡ് ന്നു വേണോ പ്രഭോ

എന്താണ് ഹേ ദേവേന്ദ്ര....പട്ടണം റഷീദിനെ വിളി..65 വയസുള്ള മമൂട്ടിനെ 35 വയസ്സാക്കി മെയ്ക് അപ്പ് ഇട്ടു നടത്തി..എന്നിട്ടു സിനിമക്ക് വേണ്ടി 60 വയസുകാരൻ ആക്കാൻ മെയ്ക് അപ്പ് ഇട്ട ആളാ..ഓൺ മതി..

ശൂ....റഷീദ് എത്തി..

വാമനൻ ന്റെ മെയ്ക് അപ്പ് ആയിക്കോട്ടെ..

മെയ്ക് അപ്പ് ഇട്ടു വിഷ്ണുജി ഏലിയാസ് വാമനൻ ജി ഭൂമിയിലേക്കെത്തി

കൊട്ടാരത്തിൽ മഹാബലിയുടെ യാഗം നടക്കുന്നു...നെയ്യ് മുതൽ പച്ചക്കറി വരെ ഒക്കെ നല്ല ഐറ്റം മാത്രം...കള്ളവും ചതിയും ഇല്ലാത്തതിനാൽ വിഷമുള്ള ഒറ്റ പച്ചക്കറി ഇല്ല...

വാമനൻ ഒരു നിമിഷം മെറിൽബോയ് ന്റെ അംബാസിഡർ ആയി പറഞ്ഞു..നാച്ചുറൽ ആണ് നല്ലതു..

ആ..വന്ന പണി തുടങ്ങാം..ഒരു പാവം ബ്രാഹ്മണന്റെ എക്സ്സ്പ്രെഷൻ ഇട്ടു വാമനൻ യാഗവേദിയിൽ എത്തി..എന്നിട്ടു ചോദിച്ചു..

ഭിക്ഷ !!!

കണ്ട പാടെ ശുക്രാചാര്യയർക്കു ഡൗട്ട് അടിച്ചു

..മൂപ്പര് വേഗം മഹാബലിക്കു ഡേഞ്ചർ സൈൻ കൊടുത്തിട്ടു പറഞ്ഞു...അവന്റെ കണ്ണിൽ തീ പ്പൊരി ഞാൻ കാണുന്നു..പിഴക്കാത്ത ചുവടുകളുമായി അവനീ മണ്ണിലേക്ക് നടന്നെത്തിയത്..അത് വെറുമൊരു യാത്രയല്ല..എവിടെയോ എന്തൊക്കൊയോ ദോഷം ഞാൻ കാണുന്നു..ചാത്തൻ മാരുടെ മുഖ[പ്രസാദം മാഞ്ഞിരിക്കുന്നു..

മഹാബലി പാവം..

ഏയ് അതൊന്നും ഇല്ല ഗുരോ..മൂപ്പര് പാവല്ലേ..ഇങ്ങക്കെന്താ വേണ്ടത് പറഞ്ഞോളി

എന്തും തരുമോ വാമൻജി ചോദിച്ചു..

പതിനായിരം കോടിയുടെ ആസ്തിയുണ്ട് നിന്റെ സുഹൃത്ത് മഹാബലിക്ക്...അതിലും കൂടുതൽ ആവണെങ്കിൽ മാത്രം കുറച്ച സമയം എനിക്ക് തരണം...മഹാബലി പഞ്ച് ഡയലോഗ് അടിച്ചു..

പതിനായിരം കോടിക്ക് ഈ കേരളം മുഴുവൻ വാങ്ങാം..എനിക്ക് മൂന്നടി മണ്ണ് മതി.വാമൻജി മൊഴിഞ്ഞു...

ഓക്കേ ഡിയർ..ഇങ്ങക്കുള്ള മണ്ണിനുള്ള ആധാരം ഇപ്പൊ ശരിയാക്കി തരാം ട്ടാ.

കൊടുക്കരുത് ബലി..ഇതിൽ എന്തോ ചതി ഇണ്ട്.....എന് ശുക്ര്

കൊടുക്കും ന്നു വാക്കു പറഞ്ഞു പോയി..ഗുരോ

ജബജബ പറയണ്ട.. ഒഴിവാക്കി വിടു ബലിയേ

ജബജബ അല്ല..വാക്ക് കൊടുത്തു പോയി ഗുരോ...

വാമൻജി ഇങ്ങള് കാലു നീട്ടു..മ്മള് വെള്ളം ഒഴിച് തരം..ന്നാലല്ലേ ആധാരം ഒപ്പിടാൻ പറ്റൂ..

ഗുരു വേഗം സ്മാൾ ആയി..കിണ്ടിയുടെ ഉള്ളിൽ കേറി ഒളിച്ചിരുന്ന്...

ബലി വാട്ടർ പോർ ചെയ്യുന്നു..വരുന്നില്ല...ആകെ പ്രശ്നയല്ലോ വാമൻജി..ഇനിം ഇപ്പൊ എന്താക്കും

പേടിക്കണ്ട ബലി..ഇപ്പൊ ശരിയാക്കി തരാം..എന്നും പറഞ്ഞു വാമൻജി ഒരു പുല്ലു എടുത്തു കിണ്ടിയിൽ ഒരു കുത്തു..

ഹയ്യോ ന്റമ്മേ..

കുത്തു കിട്ടേണ്ട സ്ഥലത്തു കിട്ടിയാ ഏതു ശുക്രാചാര്യയരും നിലവിളിച്ചു പോകും..

വാമനനെ നോക്കി ഗുരു പറഞ്ഞു

നൈസ് ആയിട്ട് ഒഴിവാക്കി കളഞ്ഞല്ലേ

വാമൻജി മിണ്ടാണ്ട്..ബലിയെ നോക്കി

എന്നാ വാമൻജി ഇങ്ങക്ക് വേണ്ട മൂന്നടി മണ്ണ് ഇങ്ങളെടുത്തോളു..ബലി പറഞ്ഞു തീരേണ്ട താമസം..വാമൻജി വലുതാവാൻ തുടങ്ങി...

ഹോളിവുഡ് ത്രീ ഡി സിനിമ കാണുന്ന പോലെ മഹാബലി വണ്ടറടിച്ചു...

വാമനൻ ഒരു അടി വെച്ച് ഭൂമി ഫുൾ എടുത്തു...

പണി കിട്ടിയത് അപ്പോഴാണ്..ബലിക്ക് മനസ്സിലായത്...എലെക്ഷന് തോറ്റ ചാണ്ടിയെ പോലെ...ഒന്നും മിണ്ടാതെ ബലി അവിടെ ഇരുന്നു....എന്നിട്ടു വാമനനോട്.."ആധാരങ്ങൾ കുറെ വേണ്ടി വരും"

ശുക്രാചാര്യൻ ദേഷ്യം കൊണ്ട് കമ്മ്യൂണിസ്റ്റയി..ചുകന്നു..

ഞാൻ അപ്പളേ പറഞ്ഞതല്ലേ..കൊടുക്കരുത് എന്ന്..

എന്നിട് വാമനനെ നോക്കി പറഞ്ഞു..

"ഇങ്ങനൊക്കെ ചെയ്യാൻ ഇത്രേ ചീപ്പ് ആണോ ആര്ടിസ്റ് വിഷ്ണു..ശുക്രാചാര്യർ അസുരനാ..അലമ്പന..പക്ഷെ മഹാബലി മുത്തല്ലേ വിഷ്ണോ...ഇത് ആരോടും പറയണ്ട..മുഖത്തു തുപ്പും.."

വാമനൻ ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല...മൂപര് മഹാബലിയോട് പറഞ്ഞു "..കൈ വിട്ട ആയുധം വാ വിട്ട വാക്കു..രണ്ടും തിരിച്ചെടുക്കാൻ പറ്റൂല..ബാക്കി രണ്ടടി എന്താക്കും.."

അറിയില ബോസേ..മഹാബലി വിഷണ്ണനായി ഏകാന്തനായി ഇരിക്കയാണ് ..

എന്ന ഞാൻ സ്വർഗം കൂടി എടുക്കാം രണ്ടാമത്തെ സ്റ്റെപ്പ് ഓക്കേ...

ഓ ആയിക്കോട്ടെ എന്ന് ബലി..

അപ്പൊ ശുക്ര് വന്നു ബലിയോട്.."അല്ല ഇഷ്ട്ട..അത് എടുത്തോളാൻ പറയാൻ നീയാരാ "

മിണ്ടാതിരി ഗുരുവേ..അയാൾ എന്തെങ്കിലും ചെയ്യട്ടെ..ഏതായാലും നമ്മളത് പോയി..ബാക്കി ഉള്ളോർടേം കൂടി പൊയ്ക്കോട്ടേ..എന്തേ

ആ...ഇപ്പോഴാണ് ബലിയെ..നീ കേരളത്തിന്റെ രാജാവായതു..ഓൾ ദി ബെസ്ററ് ട്ടാ

അപ്പോഴേക്കും മൂന്നാമത്തെ സ്റ്റെപ് ഇടാൻ റെഡി ആയി നീക്കാന് വാമൻജി...

ഇനി എന്താ ഉള്ളത് ബലിയേ

ഒന്നും ഇല്ല വാമൻജി..എന്റെ തല ഇങ്ങടെ തൃപ്പാദത്തിൽ വെച്ച് തരാം ..ജപ്തി നോട്ടീസ് അടിച്ചു നാറ്റിക്കരുത്..

ആയിക്കോട്ടെ മഹാബലിയെ..അതാണ് എനിക്കും വേണ്ടത്..എന്ന റെഡി ആയിക്കോ..നിങ്ങളെ പാതാളത്തിലേക്ക് ഞാൻ താഴ്ത്തി തരാം..പക്ഷെ പേടിക്കണ്ട ബലിയേ...നിന്റെ സേവനത്തിൽ നാം കൃതാർത്ഥനായി....നിനക്കു ഡെയിലി പാലും മുട്ടയും.. 12

ഉറപ്പികക്ക് ഇൻഷുറൻസും..2 ഉറപ്പികക്ക് അരിയും നാം തരും..കൂടാതെ നിന്നേ എന്നും സംരക്ഷിക്കാനായി ഞാൻ തന്നെ കാവലും നിക്കും പോരെ..സന്തോഷായില്ലേ

പെരുത്ത് സന്തോഷായി ഭഗവാൻ..എന്റെ സ്ഥലം എന്റെ ന്നു അടിച്ചു മാറ്റി..എന്നിട്ടു എന്നെ പിടിച്ചു പാതാളത്തിലാക്കി..എന്നിട് എനിക്ക് സെകുരിറ്റി തരാൻ...ഇങ്ങളാരു അമേരിക്കയോ വാമനാ

ഓവർ ഡയലോഗ് വേണ്ട ബ്രോ.ഗോ ടു പാതാള..എന്നിട് ഒരു കൊല്ലം കൂടുമ്പോ 10 ഡേയ്സ് ഇങ്ങക്ക് പരോള് കിട്ടും ട്ടോ..

അപ്പൊ ബൈ..

വാമനൻ ആകാശത്തേക്കും..മഹാബലി പാതാളത്തിലേക്കും പോയി..

ദേവേന്ദ്രന്റെ സദസ്സിൽ അപ്പൊ രംഭയും മേനകയും തിലോത്തമയും കൂടി ഗ്രൂപ്പ് ഡാൻസ് തുടങ്ങിയിരുന്നു..

"ശശികല ചാർത്തിയ ദീപാവലയം..നാംതന നാംതന നാംതന നാം തം "



===============================

വാമനന് സ്വാതന്ത്ര്യ സമര പെൻഷൻ കിട്ടുമോ...

വേഷം മാറിയെന്നു വാമനന് എതിരെ കസ് എടുക്കുമോ...

ഒറ്റയടിക്ക് ഇത്രേ ആധാരങ്ങൾ രെജിസ്റ്റർ ച്യ്തതിനു വാമനനെ വിജിലൻസ് പൊക്കുമോ

ഇതൊന്നും നോക്കാണ്ട്.. മ്മള് ഓണം അങ്ങടു ആഘോഷിക്കയാ

ഹാപ്പി ഓണം ട്ടാ

No comments: