ഒരു ന്യൂയെർ സെലെബ്രെഷേൻ
-------------------------------------------------
-------------------------------------------------
2004 ഇൽ..കോളേജ് കഴിഞ്ഞു കുറച്ചു കാലം ആയിട്ടേ ഉള്ളു...പണിയൊക്കെ കിട്ടി നിൽക്കുന്ന ടൈം ലേ....ഒരു പുതിയ സ്വർണ്ണ പീട്യ ഉത്ഘാടനത്തിനു പോയപ്പോ അവടെ ഒരു പരിപാടി...വന്നോർക്കെല്ലാം ഫ്രീ കൂപ്പൺ...ഭാഗ്യശാലിക് പ്രൈസും ഉണ്ട് പോലും...
മ്മക്ക് എന്ത് പോവാന്..മ്മളും ഇട്ടു ഒരു കൂപ്പൺ....
മ്മക്ക് എന്ത് പോവാന്..മ്മളും ഇട്ടു ഒരു കൂപ്പൺ....
പിന്നെയാണ് ഒരു കാൾ..എന്താ..കിട്ടിയതിൽ ഒരു ഫാഗ്യവാൻ ഞമ്മളാണ്..എന്താ പ്രൈസ് ??......കോഴിക്കോട്ടെ ഒരു വല്യ ഹോട്ടെലിൽ...ന്യൂ ഇയർ പ്രോഗ്രാമിന് എൻട്രി ഫ്രീ..
ഹയീ...പൊളിച്ചു...എൻട്രി സാദാരണ 1500 കാ വേണ്ട പരിപാടിയാ...1500 മൊതലായല്ലോ..പിന്നെ ഞമ്മളാണെങ്കിൽ സ്റ്റാർ പരിപാടിക്ക് അധികം പോയിട്ടും ഇല്ലേ...
അങ്ങനെ ഡിസംബർ 31 ന് രാത്രി 8 മണിയായപ്പോ..മ്മള് പറഞ്ഞാ സ്ഥലത്തു എത്തി....സെക്യൂരിറ്റിക്ക് ഭയങ്കര ബഹുമാനം..മ്മക്കും സന്തോഷം..
അങ്ങനെ ഡിസംബർ 31 ന് രാത്രി 8 മണിയായപ്പോ..മ്മള് പറഞ്ഞാ സ്ഥലത്തു എത്തി....സെക്യൂരിറ്റിക്ക് ഭയങ്കര ബഹുമാനം..മ്മക്കും സന്തോഷം..
കേറിയപ്പോ...ന്താ കഥ..ഫുൾ സംഭവാട്ടാ..ഫുൾ ലൈറ്റ് മിന്നുന്നു..പാട്ടൊക്കെ തൊടങ്ങീട്ടുണ്ട്....കുറെ ടീമ്സ് കമ്പനി ആയിട്ടാണ് വന്നത്..ഞാൻ ഒറ്റക്കും...ഞാൻ ഒരു മൂലക്ക് പോയി നിന്നു...
എന്താ ചെയ്യേണ്ടെന്നു ഒരു പിടീം ഇല്ല..എല്ലാരും കളർ വെള്ളം ഒക്കെ കുടിച്ചു ഇരിക്ക്യ..ആഹാ..മ്മളും ഒന്ന് നോക്കാ..ഞാൻ കൗണ്ടറിൽ പോയി...
സീരിയസ് ആയിട്ട് ഓനോട് പറഞ്ഞു..
എ ബോട്ടിൽ ഓഫ് പെപ്സി പ്ലീസ്.....
എ ബോട്ടിൽ ഓഫ് പെപ്സി പ്ലീസ്.....
വിത്ത് വാട്ട് സർ...എന്ന് ഓൺ..
വിത്ത് നത്തിങ്...മ്മളോടാ കളി...ലഹരി വിരുദ്ധ വേദി യുടെ ജില്ലാ പ്രസിഡന്റ് ആയിരുന്ന എന്നോട്.....
തിന്നാൻ എനിതിങ് ?? ഞാൻ സീരിയസായി ചോയ്ച്ചു
ഓഷോസ്പോൽഷ്..സോഷ്യോ ഓപ്സ്....ഓൺ എന്തൊക്കയോ പറയുന്നുണ്ട്
ഒരു ചിക്കെൻ പഫ്സ് തരുവോ..ഞാൻ ചോയ്ച്ചു..കിട്ടി
ഞാൻ ബോട്ടിൽ പൊട്ടിച്ചു..
ഞാൻ ബോട്ടിൽ പൊട്ടിച്ചു..
150 റുപ്പീസ് സർ..
ഒരു പഫ്സിനോ ??കുപ്പിക്കാ ??....
തൊണ്ടയിലിരുന്നു കോഴി കൂവി....ഞാൻ മെല്ലെ 150 എടുത്തു കൊടുത്തു...
തൊണ്ടയിലിരുന്നു കോഴി കൂവി....ഞാൻ മെല്ലെ 150 എടുത്തു കൊടുത്തു...
ഫുഡ് അവിടെന്നു അടിക്കാം എന്നെന്റെ പ്ലാൻ....നോട്ടു നിരോധിച്ച പോലെ ഫ്ലോപ്പ് ആയി..
ഇനി പരിപാടി തീരും വരെ ഈ പഫ്സിൽ നിക്കണം..
പാട്ട് തൊടങ്ങീക്കുന്നു....കുറെ ചെങ്ങായി മാര് പാട്ട് പാടുന്നോന്റെ അടുത്ത് പോയത് തല കൊണ്ട് എന്തൊക്കെയോ കളി..പഴയ മുടിയാട്ടം... മുടിയേറ്റ്..സർപ്പ പ്രീതിക്ക് പെങ്കുട്യോൾ മുടി അഴിച്ചു നടത്തുന്ന ടൈപ്...
ഞാൻ അടുത്ത പോയി..അപ്പൊ അവടെ നിന്ന ഒരുത്തൻ.എന്നോട്..
യോ യോ..പല്ലും കടിച്ചു ഡാൻസ്..ഒന്ടെ നീണ്ട മുടി ആട്ടി കുമ്പിട്ട് നിന്നു ഡാൻസ്..എന്നോടും അങ്ങനെ കളിയ്ക്കാൻ...
ഞാൻ വലത്തോട്ട് തിരിഞ്ഞു നോക്കി...എന്നെ അറിയുന്നവർ ആരുമില്ല..ഇടത്തോട്ട് തിരിഞ്ഞു നോക്കി..എന്നെ രക്ഷിക്കുവാൻ ആരുമില്ല...
ഞാൻ വലത്തോട്ട് തിരിഞ്ഞു നോക്കി...എന്നെ അറിയുന്നവർ ആരുമില്ല..ഇടത്തോട്ട് തിരിഞ്ഞു നോക്കി..എന്നെ രക്ഷിക്കുവാൻ ആരുമില്ല...
പിന്നെ ഒന്നും നോക്കീല..150 മുതലാക്കണ്ടേ...തല കൊണ്ട് ഞാനും...കുലുക്കി ഡാൻസ്.യോയോയോ.5 മിന്റ് കഴിഞ്ഞപ്പോ...എനിക്ക് തല കറങ്ങാൻ തൊടങ്ങി....മറ്റവൻ ഇതിൽ എക്സ്സ്‌പെർട്ട..ഓൺ കളിക്കുന്നുണ്ട്.....
ഞാൻ കൈയ്യോൻഡ് ഓക്ഷൻ കാണിച്ചു...യോ യോ സിറ്റ് സിറ്റ് ഗോയിങ്....
ഞാൻ അവടെ കിട്ട്യ കസേരയിൽ ഇരുന്നു...
ഞാൻ അവടെ കിട്ട്യ കസേരയിൽ ഇരുന്നു...
ദൈവമേ നന്ദി...വെറും 150 ഉറപ്പികക് ഫിറ്റ് ആക്കി തന്നിലേ ??
മോളിലേക്ക് നോക്കി ഞാൻ തമ്പ്സ് അപ്പ് അടിച്ചു.
അപ്പോളേക്കും കുറെ ഭാര്യ ഭർത്താക്കന്മാർ ഒകെ വരാൻ തുടങ്ങി...പാട്ട് സ്പ്പീട് ആയി കൊണ്ടിരിക്ക്യ...എനിക്ക് വിശപ്പും....
അപ്പോളേക്കും കുറെ ഭാര്യ ഭർത്താക്കന്മാർ ഒകെ വരാൻ തുടങ്ങി...പാട്ട് സ്പ്പീട് ആയി കൊണ്ടിരിക്ക്യ...എനിക്ക് വിശപ്പും....
ഞാൻ പോയി ഒരു പെപ്സിതീം പുഫ്‌സും അടിച്ചു..പിന്നേം 150 കാ..നോ രക്ഷ...2 പഫ്‌സും കൂടി..
അപ്പോളാണ്...അന്നൗൻസ് ചയ്യുന്ന പെണ്ണ്...പറയുന്നത്...നിങ്ങളെ ഈ കൊല്ലം ഏറ്റവും ഇഷ്ടപെട്ട ആളുടെ അടുത്ത പോയി നിൽക്കുക....
ഞാൻ ഒറ്റക്കാണലോ..ഫ്രീ കിട്ട്യാപാസ്സും..ഞാൻ അവടെ തന്നെ നിന്നു..
ഞാൻ ഒറ്റക്കാണലോ..ഫ്രീ കിട്ട്യാപാസ്സും..ഞാൻ അവടെ തന്നെ നിന്നു..
കേട്ടപാടെ..അവടെ നിന്ന എല്ലാ ചെക്കന്മാരും ഭർത്താക്കന്മാരും ബാർ ലേക്ക് ഓടി....
റൊമാന്റിക്ക് ഡയലോഗിനു നിലവിളിച്ച പെൺകുട്ടി പരിപാടി നിർത്തി..
റൊമാന്റിക്ക് ഡയലോഗിനു നിലവിളിച്ച പെൺകുട്ടി പരിപാടി നിർത്തി..
പിന്നെ ഡാന്സഓട് ഡാൻസ്....യെമ്മതിരി ഡാൻസ്...തവള ചാടുന്ന സ്റ്റെപ് മുതൽ കുതിര ചാടുന്നത് വരെ ഉണ്ട്..ഒരുത്തൻ കോട്ടു എടുത്തു മോളിലേക്കെറിഞ്ഞു..കുറെ എണ്ണം കുടിയോടു കുടി..കുടി കണ്ടാൽ..ഇന്ന് ലോകം അവസാനിക്കും എന്ന് ഒന് പേടി ഉള്ള പോലെ ആണ് കുടി...
കണ്ടിട്..അപ്പൊ തന്നെ ഞാൻ എടുത്തു....റെസൊല്യൂഷൻ....ഈ കൊല്ലം ഇനി കൈ കൊണ്ട് പോലും തൊടില്ല...ഹും
അപ്പൊ..അതാ ഒരുത്തൻ വന്നിട്ട് എന്‍റെ മേലെ വന്നു ഒരു വീഴ്ച....
ഷോരി ബ്രതെർ...എന്ന്..
ഓ ആയ്കോട്ടെന്നു ഞാൻ..
വെള്ളം അടിക്കുമ്പോ...എല്ലാവർക്കും ഓൾ ഇന്ത്യൻസ് ആർ മൈ ബ്രതെഴ്സ് ആൻഡ് സിസ്റ്റേഴ്സ് ആണ്...നല്ലത്
ഷോരി ബ്രതെർ...എന്ന്..
ഓ ആയ്കോട്ടെന്നു ഞാൻ..
വെള്ളം അടിക്കുമ്പോ...എല്ലാവർക്കും ഓൾ ഇന്ത്യൻസ് ആർ മൈ ബ്രതെഴ്സ് ആൻഡ് സിസ്റ്റേഴ്സ് ആണ്...നല്ലത്
അപ്പൊ കുറെ പെണ്ണുങ്ങൾ വന്നു ഡാൻസ്....കുറെ ചങ്ങായിമാർ നോട്ട് ഒക്കെ എറിയുന്നുണ്ട്....അടിപൊളി....
നോട്ടു കണ്ടപ്പോ..ഒന്ന് കേറി കളിച്ചാലോന് എനിക്കും തോന്നി...
അപ്പൊ ഒരുത്തൻ വന്നിട്ട് എന്നോട്.. എറി എറി എന്ന്..പൈസ..ഓൺ നൂറിന്റെ എടുത്തു എറിയാണ്...
നോട്ടു കണ്ടപ്പോ..ഒന്ന് കേറി കളിച്ചാലോന് എനിക്കും തോന്നി...
അപ്പൊ ഒരുത്തൻ വന്നിട്ട് എന്നോട്.. എറി എറി എന്ന്..പൈസ..ഓൺ നൂറിന്റെ എടുത്തു എറിയാണ്...
ഓ..പിന്നേ..പള്ളീൽ പോവുമ്പോ പൈസയിടാത്ത ഞാനാ..ആ എന്നോടെ....
ഞാൻ പഴ്സിൽ നിന്നു പൈസ എടുത്തു എറിയുന്ന ആക്ഷൻ കാണിച്ചു..
അത്രെംമതി..ഫ്രീ കിട്ടിയ പാസ് ന് തലവേദന വാങ്ങിച്ച പോലെ ആയി...
മെല്ലെ അവിടുന്നു ഇറങ്ങി...വീട്ടിലെത്തി..ചോറും കറീം കൂട്ടി ഫുഡ് അടിച്ചു...നാദിർഷ ന്‍റെ കൊമെഡി കണ്ടു ഒരറ്റ ഒറക്കം....
സുഖം..ഹാപ്പി തെ ന്യൂ ഇയർ..ഇപ്പോളാണ് ഹാപ്പി ന്യൂ ഇയർ ആയതു...
ഫ്രീ കിട്ടിട്ട് പോലും..പിന്നെ ആ ഏരിയയിൽ പോയിട്ടില്ല
No comments:
Post a Comment