Monday, January 30, 2017

ചില സ്വാതന്ത്ര്യ ദിന ചിന്തകൾ

ചില സ്വാതന്ത്ര്യ ദിന ചിന്തകൾ 

പണ്ട് സ്വാതന്ത്ര്യത്തിനു മുമ്പ്....ഇന്ത്യയിൽ ബ്രിട്ടീഷ് കാർക്കു ജോലിയില് മുൻഗണന കൊടുത്തിരുന്നു.
സ്വന്തന്ത്ര്യം കിട്ടിയപ്പോ അത് രാഷ്ട്രീയക്കാർക്കും ഓ ബി സീ ക്കാരും എസ് സീ എസ് ടീ ക്കാരും കൊണ്ട് പോയി 

_____
പണ്ട് ബ്രിട്ടീഷ് കാര് ഇവിടുത്തെ സ്വത്തു വിദേശ രാജ്യത്തേക്ക് കടത്തിയിരുന്നു..
ഇപ്പൊ രാഷ്ട്രീയക്കാർ സ്വിസ് ബാങ്കിലേക്ക് ആണ് എന്ന് മാത്രം.

_____

ഇന്ത്യ ഭരിക്കാൻ ഏറ്റവും എളുപ്പം മതവും ജാതിയും ഉപയോഗിച്ച് ആൾക്കാരെ വർഗീയമായി വിഭജിക്കുക്കുക എന്നാണെന്നു എല്ലാ വൈസ്രോയിമാർക്കും അറിയാമായിരുന്നു..

സ്വാതന്ത്ര്യം കിട്ടിയപ്പോ വൈസ്രോയി പോയി പകരം രാഷ്ട്രീയ മുതലാളിമാര് വന്നു.
_____

സ്വാതന്ത്ര്യം കിട്ടുന്നത്തിനു മുമ്പ്..ഈസ്റ്റ്‌ ഇന്ത്യ കമ്പനി അടക്കം ഉള്ള കമ്പനി കാര് കച്ചവടം ചെയ്യാനാണ് ഇന്ത്യയിൽ വന്നത്..പണം കിട്ടിയപ്പോ രാജാക്കന്മാർ എല്ലാ സ്വാതത്ര്യം കൊടുത്തപ്പോ ഇവിടുത്തെ സർവവും വിറ്റു ലാഭം ഇണ്ടാക്കിയാണ് പിന്നീട്ട് ഭരണം വരെ അടിച്ചു മാറ്റിയത്.
ഇപ്പൊ ഈസ്റ്റ്‌ ഇന്ത്യ കമ്പനി പോയി അംബാനി കമ്പനിയും അദാനി കമ്പനി യും വന്നു..

_______

ഒന്നും മാറിയിട്ടില്ല...ആൾക്കാരെ മാറിയിട്ടുള്ളു....

വന്ദേ മാതരം

No comments: