എനിക്ക് ചായ തന്നില്ല
ചോറ് തന്നില്ല..എന്തിനു..ഒരു ഗ്ലാസ് കഞ്ഞി വെള്ളം പോലും തന്നില്ല..
ചോറ് തന്നില്ല..എന്തിനു..ഒരു ഗ്ലാസ് കഞ്ഞി വെള്ളം പോലും തന്നില്ല..
ഒരു പേരാണ് പ്രശ്നം..
മോൾക്ക് പേരിടണം....വളരെ ശക്തമായാ പ്രക്ഷോഭങ്ങൾക്കും സമരങ്ങള്ക്കും ശേഷമാണ് മോന് അലക്സാണ്ടർ എന്ന് പേരിട്ടത്.അതോണ്ട് മോൾ ആയാൽ ഭാര്യ പേർ ഇടും എന്ന് വാദിച്ചതാണ്.
എന്ന് വെച്ചു..ഒരു ലോക്കൽ പേരു പാടില്ലാലോ..അലക്സാണ്ടർ എന്ന പേരിനു ഒപ്പം നിക്കുന്ന പേർ ആവണ്ടേ..അതോണ്ട് ഞാൻ ഒരു പേരു സജെസ്റ് ചയ്തു.
പേരു കേട്ടിട്ട് ഹോസ്പിറ്റലിൽ ഭാര്യ ഒന്നും മിണ്ടാണ്ട് മുഖം തിരിച്ചു കിടന്നു കളഞ്ഞു. അമ്മ..രൂക്ഷമായി നോക്കീട് നടന്നു പോയി..പേപ്പർ വായിച്ചു ഇരുന്ന അപ്പച്ചൻ മൈൻഡ് ചെയ്തേ ഇല്ല.
ആരും ഒന്നും മിണ്ടാഞ്ഞതു കൊണ്ട് ,മൌനം സമ്മതം എന്ന് വെച്ചു ഞാൻ ആ പേരു ഹോസ്പിറ്റലിൽ എഴുതി കൊടുത്തു.
അതാണ് പ്രശ്നം ആയതു.ഞാൻ തമാശ പറയാന്നു വിചാരിച്ചു പോലും.ആ പേര് പറ്റൂല്ല എന്ന്..
എന്‍റെ പൊന്നു ചങ്ങായി മാരെ ,ഞാൻ ചോയ്ക്കട്ടെ..ഈ " ക്ലിയോപാട്ര " അത്ര മോശം പേരാണോ.." ക്ലിയോപാട്ര ജെയിംസ് കൊരട്ടി ".. ഏഹ്??..മോശല്ലലോ...പക്ഷെ പറഞ്ഞിട്ട് ആരും കേക്കുന്നില്ല..
അവടെ അമ്മായിഅമ്മ കത്തി മൂർച്ച കൂട്ടി എന്നാണ് ഞാൻ അറിഞ്ഞത്...
അവസാനം... ശക്തമായ ശാരീരികവും മാനസികവും ആയ സമ്മർദ്ദത്തിനും പീഡനങ്ങളും കാരണം...ക്ലിയോപാട്ര എന്ന പേരു..ഞാൻ പിൻവലിക്കാൻ നിർബന്ധിതനായി സൂർത്തുക്കളെ....അവസാനം അലക്സാണ്ടർ നോട് പിടിച്ചു നിക്കുന്ന ഒരു പേരു മ്മള് അങ്ങോട്ടിടുകയാണ്...അതാണ്.." "ആഞ്ജലീന ജെയിംസ് "
അങ്ങനെയെങ്കിൽ അങ്ങനെ..
പക്ഷെ..ഇവടെ ഒള്ടെ പേരിടാൻ അടി നടക്കുമ്പോ..മ്മടെ മോൾ ഇതൊന്നും നോക്കാൻഡ്...ചിരിച്ചു കളിച്ചു ഇരിക്ക്യാണ്...
ആഞ്ജലീന "ജോളി "യാണ് !!
No comments:
Post a Comment