Monday, January 23, 2017

ഇടയ കന്യകാ പോവുക നീ

ഇടയ കന്യകാ പോവുക നീ 
-----------------------------------------

ഇന്ന് മ്മടെ പള്ളിയിൽ..ഈസ്റ്റിൽ ഫാത്തിമ മാതാ പള്ളിയിൽ....അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ചു പ്രത്യേക കുർബാന നടക്കുന്നു...

കുഞ്ഞാടുകളെ ആധ്യാത്മിക ഉണർവിലേക്കു നയിക്കുന്ന പ്രസംഗത്തിനിടയിൽ അച്ചൻ...പള്ളിയില്ലെ ആളുകളെ നോക്കി കൊണ്ട് പറഞ്ഞു....

കുട്ടികള്ക്ക് ആത്മീയ നിറവ് കുറവാണ് എന്ന് എനിക്ക് തോന്നുന്നില്ല..ഇപ്പോഴും അച്ചൻമാര് ആവാൻ കുട്ടികൾ വരുന്നുണ്ട്...

എന്നിട്ട് അച്ചൻ..കുട്ടികളോടായി ചോദിച്ചു..
എത്രെ പേർക്ക് അച്ചൻ ആവാൻ താല്പര്യമുണ്ട്...
പള്ളീലച്ചൻ നോക്കുമ്പോ നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കൊച്ചു പയ്യൻ മാത്രംകൈ പൊന്തിച്ചു..

ചമ്മൽ പുറത്തുകാട്ടാതെ അച്ചൻ പറഞ്ഞു.."ഒരാളെങ്കിലും ഉണ്ടല്ലോ...അപ്പൊ ബാക്കി ഉള്ളോർക്കു കല്യാണം കഴിക്കാൻ ആയിരിക്കും ആഗ്രഹം..നല്ല കുടുംബ ജീവിതവും നല്ലതാണ്..ആട്ടെ നിങ്ങളിൽ കല്യാണം കഴിക്കാൻ ഇഷ്ടം ഉള്ളവർ ആരൊക്കെയാ ?"

അത് കേട്ടപ്പോ പിള്ളേർക്കെല്ലാം നാണം..ആരും കൈ പൊന്തിക്കുന്നില്ല...
അല്ല..ഒരാൾ മാത്രം കൈ പൊന്തിച്ചിട്ടുണ്ട്...ആരു..നേരത്തെ അച്ചൻ ആവാൻ കൈ പൊന്തിച്ച..അയാളെന്നെ...

പള്ളീലച്ചൻ കൺഫൂഷനായി..

അതെന്നാടാ...നീ രണ്ടു കാര്യത്തിനും കൈ പൊന്തിച്ചേ ??

അപ്പൊ നിഷ്കളങ്കതയോടെ നാലാം ക്ലാസ്സ്‌ കാരൻ
കല്യാണം കഴിച്ചാലല്ലേ അച്ചാ അച്ഛൻ ആവാൻ പറ്റൂ...അല്ലങ്കിൽ മോശല്ലേ...

പള്ളീലച്ചൻ..നെഞ്ചത്തു കൈ വെച്ചു...കുരിശിലേക്കു നോക്കി..നിലവിളിച്ചു

ഹെന്റെ കർത്താവേ...

അപ്പോഴേക്കും കർത്താവ് കുരിശിൽ നിന്നിറങ്ങി ഓടാൻ തുടങ്ങിയിരുന്നു

ഈസ്റ്റ് ഹിൽ ചർച്ചു ഡാ...

No comments: