കോട്ടും സൂട്ടും ഇട്ട ജെ ജെ ക്കെ കാള വണ്ടി ഇങ്ങനെ മന്ദം മന്ദം ഓടിച്ചു കൊണ്ട് ദാഗെന്ന ഹള്ളിയിലേക്ക് പോവുകയാണ് ..ടക് ടക് ..ലേശം കുലുക്കം ഉണ്ടെന്നതൊഴിച്ചാൽ അടിപൊളി..പരിസര മലിനീകരണമില്ല ...ഓർഗാനിക് വണ്ടി ആണ് ...
പെട്ടന്നാണ് മുമ്പിൽ ഒരു കുട്ടി ..ഒരു പെൺകുട്ടി .കയ്യിൽ രണ്ടും വെള്ള വളകളുടെ ഹോൾ സെയിൽ ഷോപ് ആണ് തോന്നും ചൊകപ്പു പാവാടയും ബ്ലൗസും ..ഒരു കന്നഡ നാടോടി പെൺകൊടി..ഒറ്റ നോട്ടത്തിൽ ഒരു കാർത്തുമ്പി ലുക്ക്
എന്തോ ..അല്ലെങ്കിൽ ആരെയോ പേടിച്ച നില്ക്കാന് ...ഞാൻ വണ്ടി നിർത്തി ..ഭാഷ അറിയതോണ്ട് ..ഞാൻ മിണ്ടീല ..ഓളാണെകിൽ പേടിച്ചു എന്തൊക്കെയോ പറയുന്നുണ്ട് ..എനിക്ക് സംഭവം ഒന്നും മനസ്സിലായില്ല ..പക്ഷെ ആക്ഷൻ കണ്ടപ്പോ ..രക്ഷിക്കണേ രക്ഷിക്കണേ എന്നാണ് എന്ന് എനിക്ക് മനസ്സിലായീ ..ഞാൻ പഴയ മൈം ആക്റ്റർ ആണല്ലോ ..പണ്ട് ദേവഗിരി കോളേജിൽ മൈം കളിച്ചു നടന്നേനെ കൊണ്ടുള്ള ഗുണം ...ഞാൻ വേഗം ഓളോട് എന്റെ ഓർഗാനിക് ബെൻസിലേക്കു കേറിക്കോളാൻ ആക്ഷൻ കാണിച്ചു ...
മെനി ഓഫ് മൈ ഇന്ത്യൻസ് ആർ മൈ ബ്രതെഴ്സ് ആൻഡ് സിസ്റ്റേഴ്സ് എന്നാണല്ലോ ..
ഓൾ എന്തൊക്കെയോ പറയുന്നുണ്ട് ..വേഗം വണ്ടി വിടാനാണ് ..എനിക്ക് മനസ്സിലായി ..ഞാൻ അറിയാതെ പോലെ അഭിനയിക്കാൻ തുടങ്ങി ..ഏതു ..വണ്ടി മെല്ലെ മെല്ലെ പോവുകയാണ്
ഞാൻ ഓളോട് ആക്ഷെണിൽ ചോദിച്ചു
പേരെന്താ ..നാം ക്യാ ഹേ..വാട് ഈസ് യുവർ നെയിം
ആക്ഷെൻസ് സ്പീക്ക് ലൗഡർ താൻ വോർഡ്സ് എന്നാണല്ലോ ..ഓൾക്ക് മനസ്സിലായി ..
യെശോദ..ഓള് മൊഴിഞ്ഞു
നല്ല പേര് രാമായണം മാസം ആണല്ലോ ...രാമന്റെ വളർത്തമ്മയുടെ* പേര് ..നല്ല പേര്
പെട്ടാണ് ഓള് ഒച്ച ഇണ്ടാക്കാൻ തുടങ്ങി ..ഞാൻ നോക്കിയപ്പോ എന്താ ..കുറെ പച്ച ഷോൾ ജൂബ ഒക്കെ ഇട്ട കുറെ ആൾക്കാർ വേറെ കാള വണ്ടിയിൽ മ്മ്ടെ വണ്ടീന്റെ പിന്നാലെ ..യശോദയെ പിടിക്കാൻ വരുന്ന ടീം ആണ് ...സംഭവം എനിക്ക് കുറച്ചു മനസ്സിലായി ..എന്ത് മനസ്സിലായീ ..
അന്ന് മ്മ്ടെ ഫ്രണ്ട് പറഞ്ഞ മാവോയിസ്റ് ആണ് ..മ്മ്ടെ കാര്യം കട്ടപ്പൊക ..സീനിയർ മാനേജർ വിയർത്തു തുടങ്ങി
യെശോദാ പിന്നിൽ നിന്ന് നിലവിളിക്കുകയാണ് ..ആക്ഷെണിൽ ഞാൻ മനസ്സിലാക്കിയത് ..
വേഗം വിടൂ വേഗം വിടൂ
ഇല്ല കുട്ടി ഇല്ല ..കുട്ട്യേ ഈ കാപാലികർക്കു , ആ കഷ്മലന്മാർക്കു വിട്ടു കൊടുത്തു ജെ ജെ ക്കെ മുങ്ങില്ല ..ഇത് സത്യം സത്യം സത്യം
കളരി പരമ്പര ദൈവങ്ങളെ എല്ലാം മനസ്സിൽ ധ്യാനിച്ച് ഞാൻ കാളകളെ നോക്കി അലറി
ഓടടാ കാളേ ഓട് ..സ്പീഡിൽ ഓട്
ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോ ..അതാ അവർ എത്തിപ്പോയി
ഞാൻ വീണ്ടും അലറി
ഓടടാ കാളേ ഓട് .
അപ്പഴാണ് പ്രശ്നം ..കാള മെല്ലെ നടക്കാന് ..ടക് ..ടക് ..മൂപ്പർക്കിതൊന്നും പ്രശ്നല്ലലോ ..ഞാൻ അലറിയിട്ടും ..കൂസാതെ നടക്കുകയാണ് ...
എന്താ പ്രശ്നം എന്ന് എനിക്ക് മനസ്സിലായില്ല ..പിന്നെ യാണ് കത്തിയത് ..എന്താ
കാളക്കു മലയാളം അറിയിലാലോ ..എനിക്ക് കന്നടയും..എന്താ ചെയ്യാ ..പെട്ടന്നാണ് ഞാൻ എന്റെ ഫ്രണ്ട്സിനെ കുറിച്ച ഓർത്തത് ..ബാംഗ്ലൂർ ഫ്രണ്ട്സ് ..കുറെ ആൾക്കാരുണ്ട് ..എല്ലാവരും ..ഡിഗ്രി ഒക്കെ കഴിഞ്ഞപ്പോ മലയായാളക്കരയിൽ നിന്നും മടിവാള രാജ്യത്തേക്ക് കുടിയേറി പോയതാണ് ..അവിടെ പോയിട്ട് കുടി ഏറിയ ആൾക്കാരും ഉണ്ട് ...ഇവരൊക്കെ കോഴിക്കോട് വരുമ്പോ മ്മളെ കൂടെ കൂടും ..അപ്പൊ ഇടക്കിടക്ക് കുറച്ച കന്നഡ ഗൊത്തും..സ്റ്റൈലിന് ..ഞാൻ ഒന്നും പറയാറില്ല ..ഓന്റെ സ്റ്റൈലല്ലേ ..ഇരുന്നോട്ടെ ..അങ്ങനെ കേട്ട കുറച്ച കന്നഡ എന്റെ കയ്യിൽ സ്റ്റോക്ക് ഇൻഡ്..
കുടിയേറിയവന്മാരെ മുഴുവൻ മനസ്സിൽ ധ്യാനിച്ച് ..കാളയുടെ നേർക്ക് വീണ്ടും ഞാൻ അലറി
ഹോഗ്ഡെ കാളേ ഹോഗ് ..സ്പ്പീഡിൽ ഹോഗ്
കാള ഒന്ന് നിന്ന് എന്നെ നോക്കി ...കാളക്കും എന്തൊക്കയോ മനസിലായിക്കിന് ..എന്തായാലും കാള ഓടാൻ തുടങ്ങി ..മ്മ്ക് അത് മതി
ഒരു പുഴയുടെ മോളിൽ കെട്ടിയ പാലത്തിനു മുകളിൽ അപ്പോഴേക്കും പച്ച ഷോൾ ഇട്ട മാവോയിസ്റ് ടീം മ്മ്ടെ അടുത്ത് എത്തീക്കിനു
യശോദയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ ആവോ ..എന്റെ മനസ്സ് പിടഞ്ഞു ..
എന്താ ചെയ്യാ യശോദേ..എന്ന് ഞാൻ ചോയിക്കാൻ തിരിഞ്ഞു നോക്കുമ്പോ ..അതാ ..യെശോദാ വണ്ടിയിൽ നിന്നും പുഴയിലേക്ക് ഒരൊറ്റ ചാട്ടം..
വീണ്ടും എന്റെ മനസ്സ് പിടിഞ്ഞൂ...എന്റെ കാര്യം കട്ട പോക ..ഇനി വേറൊന്നും ആലോചിക്കാനില്ല ..ഏതായാലും യെശോദാ ചാടി ..എന്ന കാമറയും കൂടെ ചാടട്ടെ ...
ഞാനും പുഴയിലേക്ക് ചാടി ...യെ ശോ.....ധെ!!!
ചാടി പകുതി ആയപ്പോഴാണ് അത് ഓർത്തത് ..നീന്താൻ അറിയൂല്ലലോ ..ന്നാലും
മാവോയിസ്റ്റുകാരുടെ വെടി കൊണ്ട് ചാവുന്നതിലും നല്ലതു ..മുങ്ങി ചാവുന്നതാ ..
ബോധം വന്നപ്പോ ....അതെ സൂർത്തുക്കളെ ..നിങ്ങള് വിചാരിച്ച ക്ലൈമാക്സ് തന്നെ ആണ് ഇവിടെ ..
കൂട്ടും സൂട്ടും ഇട്ട ജെ ജെ ക്കെ യെ ഒരു മരത്തിൽ കയ്യും കാലും ഫുൾ ആയി കെട്ടി ഇട്ടിരിക്കുന്നു ..ചുറ്റും കുറെ മാവോയിസ്റ് തോക്കും പിടിച്ചു നില്ക്കാന് ..
യെശോദയെ പിടിച്ചത് ഞാനല്ല ..എന്റെ പിടിത്തം അങ്ങനെയല്ല
കൂടുതൽ ഒന്നും മ്മ്ക് ആലോചിക്കാനില്ല ..പോയ ഒരു മാപ്പു ..കിട്ടിയാൽ ഒരു ജീവൻ ..
ലെ ലു അല്ലു മാവോയിസ്റ്റ് സാറേ ..ലെ ലു അല്ലു
അപ്പൊ അവിടുന്നു ഒരുത്തൻ ..സിനിമ ഡയലോഗ് ഇവിടെ അടിക്കാൻ ആരാടാ പറഞ്ഞത്
ഇത് ഇവിടെയും മലയാളിയോ ..ഞാൻ ഞെട്ടി ..എന്തിനാ ഞാൻ ഞെട്ടുന്നത് ..എല്ലാടത്തും ഇണ്ടാവും എന്നാണല്ലോ പറയാ ..ഐ എസ്സിൽ വരെ ഇൻഡ് പിന്നെയാ
അപ്പൊ എന്താ പറയണ്ടേ ..നിങ്ങളെന്നെ പറയ്
സാമിസി സഹോദര ..സാമിസി ..
അപ്പൊ ഒരുടെ നേതാവ് എന്നോട് വന്നു എന്തൊക്കയോ ചോദിച്ചു ..ഞാൻ മലയാളി മാവോയിസ്റ്റിനെ നോക്കി ..
ബാങ്കിലെ മാനേജര്മാര്ക്ക് മല്യക്ക് ലോൺ കൊടുത്തു ഫ്രീ ആക്കി വിടും ..പാവപ്പെട്ടവരെ ജപ്തി ചെയ്യും അല്ലേടാ
എന്നാണ് പോലും
ഞാൻ പറഞ്ഞു ..അത് ഞാനല്ലാളൂ...സാമിസി സഹോദര ഫസ്റ്റ് ടൈം അപ്പൊ അയാൾ പിന്നേം
ഇനി ഇവിടെ വരുമോ ..ലോൺ തിരിച്ചടപ്പിക്കുമോ ..ജപ്തി ചെയ്യുമോ
ഇല്ല സഹോദര ..ഇനി ഈ ഏരിയ യിൽ വരൂല ..സാമിസി സാമിസി
ഒരു കെട്ടഴിച്ചു ..എന്നിട് പറഞ്ഞു... രണ്ടാ റാൻ
എനിക്ക് ഒന്നും മനസ്സിലായില്ല ...മറ്റവൻ പറഞ്ഞു ..ഓടടാ ...ഞാൻ വേഗം നനഞ്ഞ കോട്ടും എടുത്തു ഓടി ...
അപ്പോഴാണ് മ്മ്ടെ ഒരു സാറ് പറഞ്ഞത് ഓർത്തത് ..നിങ്ങൾ ആരെ കണ്ടാലും ഇൻഷുറൻസ് ഇൻഡോ എന്ന് ചോദിക്കണം ...ഞാൻ തിരിഞ്ഞു നിന്ന് മാവോയിസ്റ്റിനോട് ചോദിച്ചു ..
ചേട്ടന് ജീവൻ ആനന്ദ് ഇൻഡോ
ഓൺ എന്നെ നോക്കി ..തോക്കിന്റെ പാതി കൊണ്ട് ഒറ്റ അടി ..
തല തട്ടി ഞാൻ വീണു ...
ഞാൻ ഞെട്ടി എണീറ്റപ്പോ ..എന്താ ..തല മതിലിൽ പോയി അടിച്ചതാണ് ..സ്വപ്നത്തിൽ മുഴികിയപ്പോ കിട്ടിയ പണി ..സ്വപ്നപണി ...
രാവിലെ എന്നീട് ..കോട്ട് ഊരി ..അമ്മ്ക് കൊണ്ട് പോയി കൊടുത്തു..ഇങ്ങക്ക് തുടക്കാൻ തുണി വേണം എന്ന് പറഞ്ഞില്ലേ ഇത് എടുത്തോ ..ഞാൻ പോണില്ല
മ്മ്ക് ഇപ്പൊ ഉള്ള പണി തന്നെ ധാരാളം ..ജീവിച്ചു പോയ മതി ഇസ്റ്റാ..സീനിയർ മാനേജരും ചെയർമാന് നും ഒന്നും ആവണ്ട ..
വീണ്ടും പഴയ പണി തുടരാനും അതിൽ പുതിയ വിജയങ്ങൾ നേടാനും വീണ്ടും ജെ ജെ ക്കെ
ജീവൻ ആനന്ദ് വേണോ..ജീവൻ ആ നൻ ...ന്ദ്
No comments:
Post a Comment