Sunday, January 29, 2017

Mightier than a sword -ശനി കാഴ്ചകൾ- Part 1


-----------------------------------------------------------------------------
ഇന്നലെ ശനിയാഴ്ച മ്മക്ക് ഒരു പരീക്ഷ...സാദാരണ പരീക്ഷ...മ്മടെ ജോലിയുമായിട്ടൊക്കെ ബന്ധം ഉള്ളത്കൊണ്ട്..ഒരു അക്കാഡമിക് ഇന്റെരെസ്റ്റ് ആയിട്ട് അപ്ലൈ ചെയ്തതാ ....പിന്നെ സംഭവം മറന്നു പോയി...അപ്പോളാണ് ഒരു ഫ്രണ്ട് ഇത് തലേ ദിവസം ഓർമിപ്പിച്ചത്...
ഞാൻ പോയി ബുക്ക്‌ ഒക്കെ തപ്പി എടുത്തുനോക്കുമ്പോ...ഒരു ആന ബുക്ക്‌😢😢...അപ്പൊ ഏകദേശം തീരുമാനം ആയല്ലോ..ഇനി പോയി അറിയുന്നത് എഴുതാം....പാസ്‌ ആവും..ഡോണ്ട് വറി..ഞാൻ എനിക്ക് തന്നെ ഒരു ആത്മ വിശ്വാസ് നല്കി.👌👌👍👍
അങ്ങനെ ഉച്ചക്ക് എക്സാം ഹാളിൽ എത്തി..എത്തിയപ്പോ ഒരു 5 മിന്റ് ലേറ്റ് ആയി.കേറിയപ്പോ ഉള്ളിൽ മുഴുവൻ അറിയുന്ന ടീമ്സ് ആണ്....അയ്യേ..തോറ്റാൽ നാണക്കേടാവൂലെല്ലോ..ഞാൻ ഹാൾ ടിക്കറ്റ് കൊണ്ട് മുഖം മറച്ചു..😢😢..ആരും ഇല്ലാത്ത ഒരു മൂലയിലെ കംപ്യുട്ടറിൽ പോയി ഇരുന്നു...
എക്സാം തുടങ്ങയോ എന്ന് എനിക്ക് ഡൌട്ട്..ഞാൻ അപ്പ്രത് ഇരുന്ന പരീക്ഷ എഴുതുന്ന ഒരു പയ്യന്സിനോട് ചോദിച്ചു...
അപ്പൊ ബാക്കിന് ഒരു പിൻവിളി..പെൺ വിളി..ഇൻവിജിലേറ്റർ ടീച്ചർ ,ചെറിയ ഒരു പെൺകുട്ടി
എന്താ അവടെ ?? ഡൌട്ട് എന്തെങ്കിലും എന്നോട് ചോദിച്ചാൽ മതി...🙅🙅
ആയ കാലത്ത് കോപ്പി അടിക്കാൻ പറ്റിട്ടില്ല..പിന്നെ ഇപ്പോളാ 🙅
കമ്പ്യൂട്ടർ ഓണാക്കി..ആദ്യത്തെ ചോദ്യം കണ്ടപ്പോ തന്നെ എനിക്ക് ഡൌട്ട്..ഞാൻ ഇൻവിജിലേറ്റർ ടീച്ചറെ വിളിച്ചു
ഒരു ഡൌട്ട് ഉണ്ട്
എന്താ ??
ഈ ചോദ്യത്തിന്റെ ഉത്തരം എ ആണോ ബി ആണോ അതോ സി ആണോ അല്ല ഡി ആണോ ??😊
അയനാണ്...ആ പെൺകുട്ടി ദേഷ്യം പിടിച്ച അവിടുന്നു പോയത്..
ഇങ്ങനെ ഒക്കെ ചെയ്യാമോ..നമ്മള് ഇനിയും കാണണ്ടേ...
അപ്പോളാണ്..ന്‍റെ അടുത്ത സീറ്റിൽ ഒരു ആൾ പരീക്ഷക്ക് വന്നാ ഇരുന്നത്...മ്മളെ അറിയുന്ന ഫ്രണ്ട്...
ഓള് എന്നെ കാണും ,തോറ്റാൽ അറിയും..നാണം കെടും..😢😢😢
ദൈവമേ...........
ഞാൻ കണ്ണുകൾ ഉയർത്തി..കൈകൾകൂപ്പി....കഴിയുമെങ്കിൽ ഈ പാനപാത്രം ഇവിടുന്നു ഒന്ന് ഒഴിവാക്കി തരണമേ.... ♀♀
അപ്പൊ ദൈവം മോളീന്ന്..
സോറി ഡിയർ..സീറ്റ് ഫുൾ ആയി..👏👏
ഓള് എന്നെ കാണല്ലേ..ഓള് എന്നെ കാണല്ലേ ന് വിചാരിച്ചപ്പോളെക്കും..ഓള് കണ്ടു...😢
കണ്ട പാടേ..ഓള് ഒരു ചിരി....ഈയ്യൊക്കെ എന്തിനാടോ പരീക്ഷ എഴുതുന്നത് എന്ന് ആലോചിച്ചുള്ള...
ആക്കിയ ചിരി ;)
കലക്കി ചിരി :)
പുച്ഛ ചിരി ;)
കൊല ചിരി :0
പൊട്ടിച്ചിരി...;0
അതില്..ഞാൻ 12മണിക്കൂർ ചാർജ് ചയ്തു വെച്ച ആത്മവിശ്വാസം മുഴുവൻ..സ്പോട്ടിൽ ചോർന്നു പോയി....
"പെൺ "ഈസ്‌ മൈറ്റിർ താൻ എ സ്‍വേഡ്
ഞാൻ ഓളോട് ആക്ഷൻ കാണിച്ചു..
മിണ്ടരുത്..ചുപ് രഹോ..
ചോദ്യങ്ങളിലേക്ക് കടന്നപ്പോ...കടക്കേണ്ടിയിരുന്നില്ല എന്ന് തോന്നി..
ഞാൻ അടുത്ത് ഉള്ള ആൾക്കാര് ആരെങ്കിലും സഹായിക്കയോ എന്ന് നോക്കി..എവടെ..വേറെ ഇൻവിജിലേറ്റർ പിന്നിൽ നിക്കുന്നുണ്ട്..
എന്താലേ..സ്കൂളിൽ പഠിപ്പിക്കും..ഇങ്ങളെല്ലാരെയും സഹായിക്കണം...വേണ്ടത് ചയ്തു കൊടുക്കണം..ഇല്ലാത്തവന് ഉള്ളത് കൊടുക്കണം എന്നൊക്കെ..പക്ഷെ പരീക്ഷ ഹാളിൽ വന്നാ..ഇതൊന്നും സംമ്മതിക്കും ഇല്ല...😢😢
കാലോചിതമായി ഇതെല്ലാം മാറ്റണം എന്നാണ് എന്‍റെ ഒരു ഇത്.. 👌
ആ..ആരോട് പറയാൻ
ഞാൻ നോക്കുമ്പോ..എന്‍റെ ആത്മവിശ്വാസം ചോർത്തിയ ഫ്രണ്ട്..ആലോചിച്ചും മറ്റും കാര്യായിട് എഴുതുന്നുണ്ട്..
ന്നാ..മ്മളെ നോക്കീട്...അറിയാത്തതു പറഞ്ഞു തരണോ.ഹെല്പ് ചയ്യണോ..എന്നൊരു വാക്ക്...😢
ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വേണ്ടേ
ങേ ഹേ..
പിന്നെ നടന്നത് മുഴുവൻ യാന്ത്രികമായിരുന്നു...2 മണിക്കൂർ പരീക്ഷ വെറും 30 മിനിറ്റിൽ പരിപാടി പൂർത്തിയാക്കി...അപ്പൊ തന്നെ റിസൾട്ടും വന്നാു..കമ്പ്യൂട്ടർ കൂവി മൊട്ട ഇട്ടു..കിട്ടിയ മൊട്ടയുമായി..ഞാൻ ഹാളിൽ നിന്നും ഇറങ്ങി....
എക്‌സാമിന്‌ ലേറ്റ് ആയി വന്നാലും..നേരെത്തെ ഇറങ്ങും..പണ്ടേ ഉള്ള ശീലാ 😘
വീടെത്തിയപ്പോ മുമ്പിൽ പിതാശ്രീ...
എന്‍റെ മോന്ത കണ്ടപ്പോ തന്നെ മൂപ്പർക്ക് മനസ്സിലായി
അമ്മേനെ വിളിച്ചിട്ട് മൂപ്പരുടെ ഡയലോഗ്‌...
ഇതാ തോറ്റു തുന്നം പാടി വന്നിരിക്കുന്നു നിന്‍റെ മോ....ൻ 😢
ഞാൻ പറഞ്ഞു..
ശക്‌തമായ പോരാട്ടമായിരുന്നു....
പിതാശ്രീ: എന്നിട്ടാണോ തോറ്റത്
ഞാൻ :അത് പിന്നെ..ഇങ്ങനെ കളിയാക്കി ചിരിച്ചാൽ ആത്മവിശ്വാസം പോവൂലെ...
പൊരുതി തോറ്റാൽ..ജയിച്ചതിനു തുല്യമാ..
അപ്പൊ അമ്മ ഒരു ഗ്ലാസ്‌ ഹോര്ലിക്സ് ആയിട്ട് വന്നു 🎂🎂
മോൻ കുച്ചോ..😘
അമ്മേ കലങ്ങിയില്ലാ....;)
(തുടരും )

No comments: