ഇന്ന് മ്മടെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയി..നാളെ ഫ്രണ്ടിന്റെ കല്യാണം...നാളെ പോകാൻ പറ്റാത്തോണ്ട്..ഇന്ന്.ഒന്ന് ആശംസിക്കാം എന്ന് വെച്ചു തലക്കുളത്തൂർ ഒന്ന് പോയതാ..
അവടെ എത്തിയപ്പോ..ഞാൻ അറിയുന്ന ആരെയും കാണാനില്ല..എന്നെ അറിയുന്നവരും ആരും ഇല്ല...ദൈവമേ വീട് മാറിയോ..ഞാൻ ഒന്ന് കൂടി കല്യാണ കത്തെടുത്തു നോക്കി..ഇതെന്നയാണ്...അവടെ ഇരുന്ന ഒരു പയ്യനോട്..ചോദിച്ചു..
കല്യാണ പെണ്ണ് എവടെ ?
കല്യാണ പെണ്ണ് എവടെ ?
ഇപ്പൊ വരും ചേട്ടാ..വിളക്ക് വെക്കാൻ പോയതാ..
നല്ലതന്നെ...അല്ലങ്കിലും വിളക്ക് വെക്കുന്ന പെങ്കുട്ട്യോള് ഐശ്വര്യമാണ്..എത്രെ മനോഹരമായ ആചാരങ്ങൾ..അതാ വരുന്നു...ഗുജറാത്തി സ്റ്റൈലിൽ വിളക്കുമായി മ്മടെ ഫ്രണ്ട് അതാ മുമ്പിൽ..ശാലീന സുന്ദരി...അടിപൊളി....
ശില്പശ്രീ ചാർത്തിയ ദീപാവലയം നം തന നം തന നം നം..
ശില്പശ്രീ ചാർത്തിയ ദീപാവലയം നം തന നം തന നം നം..
മ്മള് വേഗം ചെന്ന് വിഷ് ചയ്തു..സന്തോഷം..അപ്പോളാണ് കല്യാണ പെണ്ണ് അമ്മനെ പരിചയപ്പെടുത്തുന്നത്...
ഇതാണ് ജെയിംസ് സർ..
ഞാൻ ബഹുമാന പുരസ്‌കാരം നിന്നു
നമസ്കാരം അമ്മേ..
നമസ്കാരം അമ്മേ..
ജെയിംസ് ജിജൊയ് കൊരട്ടി അല്ലേ...അലക്സാണ്ടർ എന്താക്കുന്നു ??
ഏഹ്? എനിക്ക് മനസ്സിലായില്ല..
ഏഹ്? എനിക്ക് മനസ്സിലായില്ല..
ക്ലെയോപാട്ര എവ്ടെയാ ??
പിന്നേം ഏഹ്?? എന്താണ് കഥ എന്ന് എനിക്ക് മനസ്സിലാവുന്നില്ല....
ഡെമോണിറ്റിസാഷേന്റെ ഇടയിൽ ബാങ്കിലെ മാനേജരായ കല്യാണപെണ്ണിനു അമ്മനെ കഥ കേൾപ്പിക്കാൻ സമയം ഇണ്ടാവോ ??
ഡെമോണിറ്റിസാഷേന്റെ ഇടയിൽ ബാങ്കിലെ മാനേജരായ കല്യാണപെണ്ണിനു അമ്മനെ കഥ കേൾപ്പിക്കാൻ സമയം ഇണ്ടാവോ ??
ഞാൻ എല്ലാം വായിക്കുന്നുണ്ട് ട്ടോ..നല്ലതാ...എന്ന് അമ്മ...
(ആക്കിയതല്ലേ എന്നു എനിക്ക് തോന്നി..ഏയ് ആയ്രികൂല )
(ആക്കിയതല്ലേ എന്നു എനിക്ക് തോന്നി..ഏയ് ആയ്രികൂല )
ന്യൂ ജനെറേഷൻ അമ്മ...സൂപർ മോം....
മ്മടെ ഫെയ്സ്ബൂക് ചളികൾ നാട്ടിൽ മൊത്തം മ്മക്ക് ചീത്തപ്പേരുണ്ടാക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞ ആ നിമിഷം..ഗച്ഛാ..
അപ്പൊ വേറൊരു കുടുംബക്കാർ വന്നിട്ട് എന്നോട്...
ഇങ്ങനത്തെ പണിയും ഉണ്ട് ലേ ??
ഇങ്ങനത്തെ പണിയും ഉണ്ട് ലേ ??
ഞാൻ തല ചൊറിഞ്ഞു
അപ്പൊ കല്യാണ പെണ്ണ്...
അപ്പൊ കല്യാണ പെണ്ണ്...
"എല്ലാ പണിയും എടുക്കും "
ഞാൻ അങ്ങിട്ടും ഇങ്ങട്ടും നോക്കി...
ഞാനൊന്നു നോക്കി..
അമ്മ എന്നെയുംനോക്കി
നാൽപതു പേരും നാട്ടാരും ഒന്നിച്ചു നോക്കി..
അമ്മ എന്നെയുംനോക്കി
നാൽപതു പേരും നാട്ടാരും ഒന്നിച്ചു നോക്കി..
അപ്പൊ...
സലിംകുമാറിന്റെ സങ്കീർത്തനം 12 : 14 ൽ പറയുന്ന പോലെ
"ഇളഭ്യനായി വിഷണ്ണനായി ഏകാന്തനായി ഞാൻ നിന്നു " എന്ന തിരുവെഴുത്തു അങ്ങനെ അന്വര്ഥമായി.
😢
😢
ഫുഡ് കഴിക്കണേന്റെ മുമ്പേ തന്നെ വയർ ഫുള്ളായി..
ന്നാ ഞാൻ അങ്ങോട്ട്...
അല്ല ഫുഡ് കഴിച്ചോ..എന്ന് വീണ്ടും അമ്മ..
കഴിച്ചോളാം....ഞാൻ ഓടി പോയി..നല്ല ടേസ്റ്റ് ഉള്ള ഫുഡ് അടിച്ചു...
മെല്ലെ ഞാൻ ഇറങ്ങുമ്പോ...വീണ്ടും സൂപർ മോം...
ഇന്നത്തെ കഥ..ഇതായിരിക്കും അല്ലേ..എഴുതണേ
ഞാൻ കൈ കൂപ്പി...
🙅
താങ്ങിയതാണെന്നു മനസ്സിലാക്കാനുള്ള കോമണ് സെൻസ് നഷ്ടപെട്ട ഞാൻ പിന്നേം എഴ്ത്തിക്കൊണ്ടിരിക്കുന്നു...
😊
എഴുതാണ്ടിരിക്കാൻ പറ്റൂല..ഇങ്ങനത്തെ സൂപ്പെർ മോം കുറച്ചല്ലേ ഉള്ളു
👍
👍
...
...
എന്തായാലും...കല്യാണ പെണ്ണിനൊരായിരം വിവാഹ മംഗളാശംസകൾ....
💐
💐
💐
💐
സൂപർ മോമിന് അടിപൊളി നല്ല ആശംസകൾ
സൂപർ മോമിന് അടിപൊളി നല്ല ആശംസകൾ
No comments:
Post a Comment