Monday, January 30, 2017

മീനിന് ഒബാമ എന്നു പേരിട്ട് പോലും..

മീനിന് ഒബാമ എന്നു പേരിട്ട് പോലും..
ഒബാമ ക്ക് ആദരവ് പ്രകടപ്പിച്ചു ചെയ്തതാണ്....
നല്ലതന്നെ..
എന്‍റെ അഭിപ്രായതിൽ..മ്മടെ രാഷ്ട്രീയക്കാരുടെ പേരു ഓരോ മീനിനും കൊടുക്കണം എന്നാണ് എന്‍റെ ഒരു ഇത്...

ഇപ്പൊ..മുഴു അല്ലെങ്കിൽ മുശു എന്നൊക്കെ വിളിക്കുന്ന ഒരു തരം മീൻ ഉണ്ട്..പാട് വയലിൽ ഒക്കെ മീൻ പിടിക്കാൻ പോകുമ്പോ കണ്ടിട്ടുണ്ട്..ഒരിക്കൽ പോലും പിടി കിട്ടീട്ടില്ല..ചെളിയിൽ പൂണ്ടു കിടക്കുക ചെയ്യാ..കാണൂല...കണ്ടിട് പിടിക്കാൻ പോയാലോ..കൈയ്യിൽ നിന്നു വഴുതി പോവും ചെയ്യും...ആ മീനിന് ഉമ്മൻ ചാണ്ടി എന്ന് പേരിടാം..

അയക്കൂറ എന്നാ ഒരു മീൻ ഉണ്ട്..ഭയങ്കര വിലയാ..എന്താ പ്രശ്നം..കിട്ടാനില്ല..കുറച്ചേ ഉള്ളു..അതിനു രാജഗോപാൽ എന്നിട്ടാൽ തെറ്റില്ല..

നത്തോലി എന്നൊരു മീൻ ഉണ്ട്..ചെറുതാണ്..പക്ഷെ നല്ല ടേസ്റ്റ് ആണ്..നല്ല ഗുണവും ഉണ്ട്...ബൽറാം എന്ന് അതിനു പേരു കൊടുത്താൽ എന്താ...

മതി..നല്ല മീനാണ്...എല്ലാടത്തും കാണും ചെയ്യും പക്ഷെ ആർക്കും ഒരു വിലയും ഇല്ല..രാഹുൽ എന്നു കൊടുക്കുന്നതാണ് നല്ലത്...

ചെമ്മീൻ ഉണ്ട്..സൂപ്പര് ആണ്...അതിനു ബാബു എന്ന് കൊടുക്കണം എന്നാണ് എന്‍റെ ഐഡിയ...വേറൊന്നും.കൊണ്ടല്ല...ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടീല്..എന്നാണല്ലോ

ഞണ്ട്..അടിപൊളി ഐറ്റം ആണ്...കൂടുതൽ ഒന്നും പറയണ്ട സുധീരൻ എന്ന് അങ്ങട് കൊടുക്കാം..

ആക്ക്വാറിയതിൽ ഇടുന്ന ഒരു കളർ മീനുണ്ട്..ഫൈറ്റർ ഫിഷ് അല്ലെങ്കിൽ കടിയൻ മീൻ എന്നാണ് വിളിക്ക്യ...വേറെ ഇതിനെ കണ്ടാലും ആക്രമിച്ചു കൊല്ലും..അതോണ്ട് ഇതിനെ വേറെ മീനിന്റെ കൂടെയിടാൻ പറ്റൂല..വേറെ ഒറ്റക് കുപ്പിയിൽ ഇടുകയാണ് പതിവ്...അച്ചു..ഈ പേരെ അതിനു ചേരൂ..

ലോബ്സ്റ്റർ മീൻ ഉണ്ട്..നാട്ടിൽ പിടിച്ചാലും..ഇവടെ ആർക്കും കിട്ടൂല..വൻ ഡിമാണ്ട് ആയോൻഡ് എല്ലാം വേറെ രാജ്യത്തേക്കു കയറ്റു മതിയാണ്..ഇവടെ ഉള്ളൊരു വായിൽ വെള്ളം ഇറക്കി നോക്കി ഇരുന്ന മതി..വേറെ രാജ്യത്തെ കിട്ടൂ..ഏതു പേരു കൊടുക്കണമെന്ന് പ്രത്യേകം പറയണ്ടല്ലോ ലേ..

No comments: