Monday, January 30, 2017

വെടി വെച്ചിട്ട ഓർമ്മകൾ ..ഗാന്ധിജിയുടെയും എന്റെയും 😭😭😭😭


-------------------------------------------------------------------

കോളേജിൽ പഠിക്കുമ്പോ , ലീവ് ഉള്ള വിശേഷ ദിവസങ്ങൾ ..അടിപൊളിയുടെ ദിവസങ്ങളാണ് ...ഓഗസ്റ് 15 , ജനുവരി 26 , ശ്രീനാരായണ ഗുരു ജയന്തി , ഒക്ടോബര് 2 ..ഇങ്ങനെ ഉള്ള വിശേഷാൽ ദിവസങ്ങൾ ഉള്ളത് കൊണ്ടാണ് അന്ന് കഞ്ഞി കുടി നടന്നു പോന്നത് 😉...സംഭവം എന്താച്ചാൽ ..അന്ന് കുറെ കോമ്പറ്റിഷൻ ഇണ്ടാവും ..ക്വിസ് , ഡിബേറ്റ് പ്രസംഗം ..ഇജ്ജാതി ഐറ്റംസ് ..ക്വിസ് ആണ് മ്മ്ടെ ഏരിയ ...അപ്പൊ ഉള്ള ഗുണം എന്താണ് എന്ന് വെച്ചാൽ ..അവിടുന്ന കിട്ടുന്ന പൈസ ..പ്രൈസ് മണിയാണ് മ്മ്ടെ പോക്കറ്റ് മണി..ക്വിസ് മ്മള് കോളേജ് ടീമ്മ് ആയോണ്ട് ..മ്മളെന്നെ പോകും ..ബാക്കി ഉള്ളതിനൊക്കെ വേറെ ടീമ്സ് ഉണ്ട്..എന്നാലും ഇമ്മള് കേറി പങ്കെടുക്കും ....
പോകും പങ്കെടുക്കും എന്നൊക്കെ കേട്ടാൽ ഫസ്റ്റ് പ്രൈസും വാങ്ങി ഇങ്ങനെ സംഭവമായി നടക്കും എന്ന് തെറ്റീറ്റ് പോലും ധരിക്കരുത് ....വല്യ ടീം മെഡിക്കൽ കോളേജ് , NIT ഒക്കെ ആദ്യത്തേത് കൊണ്ടോകും ..ബാക്കി എന്തെങ്കിലും ഇന്ടെങ്കിൽ മ്മക്ക് കിട്ടിയാൽ ആയി :)..മ്മ്ക് തേർഡ് ആയാലും പ്രോത്സാഹന സമ്മാനായാലും മതി ....ഒരാഴ്ച ഓടാനുള്ളത് ഉറപ്പായും കിട്ടും .😂😂.കിട്ടിയാൽ മ്മ്ടെ ടീമ്സിനു ജ്യുസ്ഒ ഷെക്കോ വാങ്ങിച്ച കൊടുത്താൽ മതി ..അതോണ്ട് ഇവിടെ പോയാലും കയ്യടിക്കാൻ ഒരുണ്ടാവും. :)

പ്രസംഗം കോളേജ് ടീം വേറെ ആണ് ..അതോണ്ട് ഇന്റർ കോളജിയേറ്റ് പരിപാടിക്ക് അവരാണ് പോവാ ...പിന്നെ ചില്ലറ പരിപാടികൾക്ക് മ്മളും പോകും...ക്യാഷ് പ്രൈസ് ഉണ്ടെകിൽ മാത്രം ..കിട്ടിയാൽ എന്തെങ്കിലും ആവണ്ടേ .. :P

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം ..30 ജനുവരിക്ക് മ്മ്ടെ ദേവഗിരി കോളേജിൽ ഒരു പ്രസംഗ മത്സരം ..നോക്കുമ്പോ എന്താ ...ഗാന്ധി ദർശൻ കാരുടെ പ്രോഗ്രാമ്മ ആണ് ..മ്മളാണ് ഹോസ്റ്റ് ചെയ്യുന്നതാണ് ..
പക്ഷെ വല്യ പബ്ലിസിറ്റി ഒന്നും ഇല്ലാത്തോണ്ട് ..ഇതിൽ സ്ഥിരം പോകുന്ന ഘടാഘടിയന്മാർ ആരും ഇല്ല ..അല് കുറവായോണ്ട്..2 പേരെ മത്സരിപ്പിക്കാൻ കോളേജിന് അനുമതിയും കിട്ടി ..കിട്ടിയ ഗ്യാപ്പിനു മ്മള് കേറി ..😉

"ഗാന്ധിജിയും പുതിയ ലോകവും "...5 മിനിറ്റ് മുമ്പാണ് വിഷയം തരുവാ ....വിഷയം ഏതായാലും മ്മ്ക് വിഷയം അല്ല 😇😇....സ്റ്റാൻഡേർഡ് ആയിട്ട് കുറച്ച ഐറ്റംസ് ഇൻഡ്..അതിട്ട് വിഷയം മിക്സ് ചെയ്യും ..സ്ഥിരം അതാണ് പരിപാടി ..ഗാന്ധിജി ആയോണ്ട് മ്മ്ക് പ്രശ്നല്ല..മ്മളിതു കുറെ കണ്ടതാ ..😁😁

പ്രോത്സാഹന സമ്മാനത്തിന് അത് മതി .. ;)

അപ്പോളേക്കും മ്മ്ടെ ആൾക്കാർ ന്യൂസ് ആയിട്ട് എത്തി ..എന്താ ന്യൂസ് ..ആകെ 15 ആളെ ഉള്ളു ...വല്യ സ്റ്റേറ്റ് ടീം ഒന്നും ഇല്ല ..😋
നീ ആഞ്ഞ് പിടിച്ചാൽ ഫസ്റ്റ് തന്നെ കിട്ടുമെടാ ..ഫസ്റ്റ് പ്രൈസ് 2000 ക ...പൊളിക്കാം
ഉണ്ട ..

പ്രോത്സാഹനം 500 ക കിട്ടിയാൽ കിട്ടി ..അത് കിട്ടിയാൽ നോക്കാം ..അല്ല പിന്നെ

ഇജ്ജ് മിണ്ടല്ലേ ..ഞാൻ ഉറപ്പിച്ചത് ..മ്മ്ടെ നോട്ടം പ്രോത്സാഹനത്തിൽ മാത്രം ആണ് ...ആഗ്രഹം ആണ് എല്ലാ ദുഃഖങ്ങൾക്കും ഹേതു ..എന്ന് പണ്ട് ബുദ്ധൻ പറഞ്ഞിട്ടുണ്ടല്ലോ ...
അതോണ്ട് ..അത്യാഗ്രഹം ഒന്നും ഇല്ല ..500 ക കിട്ടിയ രണ്ടു ആഴ്ച കുശാൽ ;)

വിടല്ലേടാ .നിനക്ക് കിട്ടും ..ഉറപ്പാ ..ഒരുത്തൻ പ്രോത്സാഹിപ്പിച്ചു

കുറെ അങ്ങനെ കേക്കുമ്പോ മ്മക്കും തോന്നും ..ചെലപ്പോ ബിരിയാണി വെളമ്പിയാലോ 😋😋😊
ഇത് വരെ പ്രസംഗിച്ചിട്ട് ഫസ്റ്റ് കിട്ടിയ ചരിത്രം ഇല്ല ..ചെലപ്പോ ചരിത്രം സൃഷ്ടിക്കലായാലോ ...അപ്പോളേക്കും ആ ഭീമാകാരന്റെ മോന്ത എന്റെ മനസ്സിൽ വന്നിടിച്ചു ..അരുൺ ബേബി :(

ആരാണ് അരുൺ ബേബി .😎

അരുൺ ബേബി എന്ന് പറഞ്ഞാൽ ..കേരളത്തിലെ ഏറ്റവും മികച്ച പ്രസംഗകരിൽ ഒരാളാണ് ..ബേബി ആയപ്പോ മുതൽ ഇതെന്നയാണ് പണി ....ഓൺ ജനിച്ചപ്പോ മുതൽ പ്രസംഗിക്കും എന്ന് പറഞ്ഞാൽ അത് തെറ്റാണു ..ജനിച്ചതേ പ്രസംഗിക്കാൻ വേണ്ടീട്ടാണ് ..അഖില കേരളം ബാലജ ജനസഖ്യത്തിൽ മൽസരിച്ചു ഉള്ള മെഡലുകൾ മുതൽ വീട്ടു കൊണ്ടായ ആളാണ് ...സാദാരണ ഓൺ എനിക്കൊരു കോംപെറ്റീഷൻ അല്ല ..ഓൺ ഫസ്റ്റ് നു വേണ്ടി നോക്കുമ്പോ ..ഞാൻ പ്രോത്സാഹനത്തിനാണല്ലോ നോക്കുന്നത് ..

പക്ഷെ ഇപ്പൊ ???

ഓനോട് പോകാൻ പറയടാ ..നീ പൊളിക്ക് ..കൂട്ടുകാരന്മാരുടെ പ്രോത്സാഹനത്തിന് ഒരു കുറവും ഇല്ല ... 📣📣📣

പിന്നെ ഫസ്റ്റ് കിട്ടിയ ബിരിയാണിയും ഷെക്കും സിനിമയും ..ഓക്കേ ??

ഓ ആയിക്കോട്ടെ ..ഞാൻ പറഞ്ഞു

ഒന്നോടു മുട്ടാണെങ്കിൽ സാമാന്യം നല്ലോണം ആലോചിച്ച് എടുത്തു അലക്കണം..വാക്കുകൾ കൊണ്ട് വിജൃംപിക്കണം ..ഇന്നലെ എന്തെകിലും നടക്കൂ ..

പോയ്ന്റ്സ് ഒക്കെ റെഡി ആക്കി വന്നപ്പോ ..വീണ്ടും ഒരു ഗുഡ് ന്യൂസ് ..
ഇത് വരെ അരുൺ ബേബി എത്തീട്ടില്ല ..😋

മനസ്സിൽ ലഡ്ഡു പൊട്ടി (Y) (Y)😉😉😉😉

മത്സരം തുടങ്ങി ..എല്ലാരും ഗാന്ധിജിയെ പൊക്കി പൊക്കി പറയാൻ തുടങ്ങി ...മുമ്പിലിരിക്കുന്ന ഗാന്ധിയന്മാർ ഒക്കെ ഉറങ്ങാൻ തുടങ്ങി ..😎

ഒരേ കാര്യം ..ഒരേ ഡയലോഗ് ..പുകഞ്ഞ ഐറ്റംസ് ഒന്നും ഇല്ല ..

പഞ്ച് ഡയലോഗ് ഇന്ടെന്കിലെ കയ്യടി കിട്ടൂ ..ഒരു പ്രസംഗത്തിന് വേണ്ട ഐറ്റംസ് ..ഇതാണ് ..നല്ല ഒരു കോറ്റബ്ൾ quote ,കുറച്ച പഞ്ച് ഡയലോഗ് ..മോന്തയിൽ നല്ല സ്പ്രെഷൻ ഇട്ടു കൈകൾ കൊണ്ടുള്ള ഐറ്റം ഒന്ന് ..പിന്നെ ഒരു അവസാന പഞ്ച്..ഇത്രേം മതി ..
:P
എന്റെ കയ്യിൽ ഒരു പഞ്ച് ഞാൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് ..

പഞ്ച് ഡയലോഗ് ഞാൻ മ്മ്ടെ ടീമിന് പറഞ്ഞു കൊടുത്തു ..അത് കേക്കുമ്പോ കയ്യടിക്കണം ..ഇന്നലെ മൊത്തത്തിൽ കയ്യടി കിട്ടൂ

മ്മ്ടെ ചെസ്ററ് നമ്പർ വന്നു ..
ഫസ്റ്റ് പഞ്ച്
വരും തലമുറ ഒരു പക്ഷെ .. മജ്ജയും മാംസവും രക്സ്തവും ഉള്ള ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ വഴിയില്ല ..ആൽബർട്ട് ഐസൻസ്റ്റീൻ പറഞ്ഞ വാക്കുകൾ ആണിത് ..
(Y)

അതെ അതാണ് ..മോഹൻദാസ് കരം ചന്ദ് ഗാന്ധി ..

കയ്യടി പ്രതീക്ഷിച്ചു ..വന്നില്ല 😎😋/സാരല്യ ..ടൈം ഇണ്ടല്ലോ

പിന്നെ കുറെ ഗാന്ധജിയെ പൊക്കി അടിച്ചു ...പൊക്കി അടിക്കൽ കേട്ട് കേട്ട് ഹാളിൽ വെച്ച ഗാന്ധിജി വരെ ഉറങ്ങി ..

ഞാൻ വിട്ടില്ല ....സൗത്ത് ആഫ്രിക്കയിലെ പീഡനത്തിനെതിരെ ഗാന്ധജി പറഞ്ഞേനേക്കാളും ഉച്ചത്തിൽ ഞാൻ കച്ചറ ആക്കി ..📣📣

അവസാനം ..വൈലോപ്പളിയുടെ ..എൻെറ ഗുരുനാഥൻ എന്ന ഏകവിത ചൊല്ലി ..(മ്മ്ടെ പഞ്ച് )..സംഭവം അവസാനിപ്പിച്ച് .. ;p

നാലാളു സൂപർ കയ്യടി ..മ്മള് നേരെത്തെ പറഞ്ഞു വെച്ച ആൾക്കാരെ ..

മുമ്പിലിരുന്നു ഗാന്ധി ദര്ശന്റെ ആൾക്കാർ ..കൂർക്കം വളിച്ച ഉറങ്ങാന് 😑😐

പൊളിച്ചെട ..നീ പൊളിച്ചു..നിനക്കെന്നെ ഫസ്റ്റ്
കൂട്ടുകാരന്മാർ ആവേശത്തിലാണ് ...ഞാനും ..
ഇനി ഫസ്റ്റ് എങ്ങാനും കിട്ടിപോവോ ..
എടാ //പക്ഷെ അരുൺ ബേബി ?? ഞാൻ ടെൻഷെനായി ..
ഇല്ലടാ ഓൺ വന്നിട്ടില്ല

പറഞ്ഞു നാക്കെടുത്തില്ല ..അതാ വരുന്നു ഓൺ ...
വേറെ എവിടെയോ പ്രസംഗിച്ചു ഫസ്റ്റ് വാങ്ങി വരുവാന്
അപ്പൊ ചാൻസ് ഇൻഡ് ..ഇത് ഓൺ പഠിച്ചിട്ടുണ്ടാവില്ലലോ ...

എന്നാലും ??
നീ ടെൻഷൻ അവല്ലടാ ....എന്ന് ചങ്ക് ബ്രോ
ഉം ..ഞാൻ മൂളി ..

ഓൺ സ്റ്റേജിൽ കേറി ...ആരും മൈൻഡ് ചെയ്യുന്നില്ല ..ഓൺ കേറി നിക്കാൻ തുടങ്ങീട് അഞ്ചു പത്തു സെക്കന്റ് ആയി ...എല്ലാവരും ആകാംഷയോടെ നോക്കി ..
ഇ പഹയൻ എന്താ ഒന്നും മിണ്ടാത്തത് ??

ഒന്നു ഒന്നും അറീലട്ടോ..നീ ജയിച്ചെട ..എന്ന് ചങ്കു ബ്രോ

ഞാൻ പറഞ്ഞു ..വെയിറ്റ് ..
ഇത് ഞാൻ കുറെ കണ്ടിട്ടുള്ളതാ ..

പെട്ടന്ന് ഓൺ തുടങ്ങി ..

"മഹാത്മാ ഗാന്ധി കൊല്ലപ്പെടേണ്ട ആളായിരുന്നു "
:( :(
സദസ്സ് ഞെട്ടി ..ഗാന്ധിയന്മാർ കിടുങ്ങി 😐😎....പ്രിൻസിപ്പൽ ഞെട്ടി ..ഉറക്കത്തിൽ നിന്ന് ചാടി എന്നീട്ട് എല്ലാരും ഒന്നു നോക്കി ....
ചിത്രത്തിലെ ഗാന്ധിയുടെ കണ്ണട തെറിച്ച പോയി

ഓൺ തുടർന്നു..

മി നാഥുറാം വിനായക് ഗോഡ്സെയ് ബോൾതായ്..എന്ന നാടകം തുടങ്ങുന്നത് ഇങ്ങനെയാണ്

ഹാവൂ ..ഗാന്ധിയന്മാർ ആശ്വാസത്തോടെ നെടുവീർപ്പിട്ടു ..,.എന്നേറ്റ പ്രിൻസിപ്പൽ അവിടെ ഇരുന്നു ..
ഞാനോ ..ഞാൻ അതാ പ്രാഞ്ചിയേട്ടൻ വീണ പോലെ താഴെ കിടക്കുന്നു .. ;(

ചങ്കു ബ്രോ എന്നെ എന്നീട് ഇരുത്തി ..
ഞാൻ പറഞ്ഞു പോകാം ??

ഇഅപ്പോളെക്കും സ്റ്റേജിൽ ഗാന്ധിജിയുടെ ജീവിതം സിനിമയിൽ കാണുന്ന പോലെ അരുൺ ബേബി ..പൊളിച്ചടുക്കുകയാണ് ..
അവസാനം ...ഓന്റെ പഞ്ച്
ഭാരതത്തിന്റെ ഞെഞ്ചിലേക്ക് ബറേറ്റ എം 1934 സെമി പിസ്റ്റൾ കൊണ്ട് വെടി വെച്ചിട്ടപ്പോൾ ..എന്നൊക്കെ പറഞ്ഞു ഓൺ തീർത്തു ..

അല്ലടാ ..ആ വെടി എന്റെ നെഞ്ചിലാടാ കൊണ്ടത് കോപ്പേ ..😎😎😎ഞാൻ ഓനെ ദൈന്യതയോടെ നോക്കി .. :( :(
'ഫസ്റ്റ് ഉം 2000 ക യും കൊണ്ട് ഓൺ പോയി
മ്മ്ക് കിട്ടിയ 500 ക കൊണ്ട് ജ്യുസ് കുടിക്കാൻ മ്മളും ..

ഓൺ ഒക്കെ ഇപ്പൊ എവിടെയാണോ ആവോ ..

ഗാന്ധിജിയെ പറ്റി കുറ്റം പറഞ്ഞു തുടങ്ങുന്നോർക്ക് സമ്മാനം കൊടുക്കാൻ തുടങ്ങിയത് അന്ന് മുതലാണ് എന്നാണ് എന്റെ ഒരു ഇത് .. 

No comments: