Tuesday, January 24, 2017

കാവിലുമ്പാറയിലെ ഇരട്ട കൊലപാതകം (ഷെർലക് ഹോംസ് കേരളതിൽ - രചന - ജെയിംസ്‌ ജിജൊയ് കൊരട്ടി )
---------------------------------------------------------------
കാപ്പാട് ഹോട്ടലിൽ സീ വ്വ്യൂ റൂമിൽ ഇരുന്നു കടലിനെ ആസ്വദിക്കുകയാണ് ഹോംസ്.ഭാരതം കാണാൻ വേണ്ടി ഡോ.വാട്സൺ ന്‍റെ കൂടെ വന്നപ്പോ ,ഹോംസിന് ഒരു ആഗ്രഹം.വാസ്‌കോ ഡാ ഗാമ വന്നിറങ്ങിയ സ്ഥലം കാണണം.അങ്ങനെ കാണാൻ വന്നതാണ്.വന്നിട്ട് പിറ്റേന്ന് പോകാൻ ഇരുന്നതാണ്.ഇപ്പൊ ഒരാഴ്ച ആയി.കാപ്പാടിന്റെ ഭംഗി കണ്ടിട്ടല്ല.ഹോട്ടൽ കൊടുക്കാൻ ക്യാഷ് കയ്യിലില്ല.എല്ലാ ബാങ്കിലും ക്യൂ ആയോണ്ട് തിരക്കി കഴിഞ്ഞിട്ട് പോവാം എന്ന് കരുതി ഇരിക്ക്യാണ്.

അപ്പോൾ ഡോ വാട്സൺ റൂമിലേക്കു വന്നു.
മിസ്റ്റർ ഹോംസ് നമുക്ക് പോകണ്ടേ

തന്റെ പുകയില പൈപ്പ് ഊതി കൊണ്ട് ഹോംസ് പറഞ്ഞു

യെസ് ഡോ വാട്സൺ.ലോജിക്കലി എല്ലരും.ക്യൂ നിന്നു മടുത്തു കാണും.നാളെ പോയി ക്യാഷ് മാറാം.

അപ്പോൾ വാതിലിൽ ഒരു മുട്ട് കേട്ടു.

യെസ് കം ഇൻ

ഒരു പോലീസുകാരൻ ഉള്ളിലേക്ക് പ്രേവേശിച്ചു.

ഐ അം എസ് ഐ ശശി.ഇങ്ങളിലാരാ ഷെര്ലക്ക് ഹോംസ്.

ഹോംസിന് ചൂടായി..ലോകം മുഴുവൻ അറിയുന്ന തന്നെ പറ്റി തന്നോട് തന്നെ ചോദിക്കുന്നോ ??

ഹോംസ് രൂക്ഷമായി ശശി യെ നോക്കി

അപ്പോൾ ശശി.ഞമ്മക് കേട്ടു പരിചയല്ലേ ഉള്ളു.കണ്ടിട്ടില്ലാലോ.

അത് ലോജിക്.
ഹോംസ് കയ്യടിച്ചു.ലോജിക്കലി ശരിയായാൽ ഹോംസ് ഇഷ്ടപെടും.

ഞാനന്ന് ഹോംസ്.ഞാൻ എങ്ങിനെയാണ് നിങ്ങളെ ഹെല്പ് ചെയ്യേണ്ടത്.

ശശി വിനയത്തോടെ മൊബൈലിൽ ഒരു ഫോട്ടോ കാണിച്ചു.

രണ്ടു മൃതദേഹങ്ങൾ.പുരുഷൻമാർ

കാവിലുംപാറ എന്നാ സ്ഥലത്തു കുറച്ചു നേരം മുമ്പുണ്ടായ കൊലപാതകം ആണ് സർ.എന്താണ് എങ്ങിനെ ആണ് മോട്ടീവ് എന്താണ് എന്ന് മനസ്സിലാവുന്നില്ല.
ഇതൊന്നു തെളിയിച്ചു തരണം.

ഹോംസ് ഉഷാറായി.
മിസ്റ്റർ വാട്സൺ , കുറച്ചു ദിവസം ആയില്ലേ..ഇതൊന്നു നോക്കിയാലോ

പിന്നെന്താ ഹോംസ്.ഇന്ത്യയിൽ നമുക്കോർമിക്കാൻ രസകരമായ അനുഭവവും ആവും.

ഹോംസ് കോട്ടെടുത്തിട്ടു.ജീപ്പിൽ കേറി ശശിയും വാട്സണും പിന്നിൽ കേറി.

ഒരു ഇരുപതു ഇരുപത്തഞ്ചു കിലോമീറ്റര് പോയപ്പോ സ്ഥലത്തെത്തി.പോകുന്ന വഴികൾ ഹോംസ് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു.

കൊലപാതകം നടന്ന സ്ഥലത്തെത്തി.ഗണേശനും പ്രകാശനും ആണ് കൊല്ലപ്പെട്ടത്.രണ്ടു പേരും കൂലി പണിക്കരാണ്.
ഒരു ചെറിയ ക്ലബ് റൂമിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.അടുത്ത് വീടുകൾ ഒന്നും ഇല്ല.
പോലീസുകാർ ചുറ്റിലും ടേപ്പ് ഒട്ടിച്ചു വെച്ചിട്ടുണ്ട്.

ഹോംസ് റൂമിൽ കയറി.രണ്ടു മൃതദേഹങ്ങളും അടുത്തല്ല കിടക്കുന്നതു.ഒന്ന് വാതിലിന്റെ അടുത്തും മറ്റൊന്ന് കസേരയുടെ അടുത്തും ആയിരുന്നു.കസേരയുടെ അടുത്ത് കുത്തേറ്റു ചോരയിൽ കുliച്ചാണ് കിടക്കുന്നത്.മറ്റേതിൽ മുറിവുകൾ ഇല്ല.

ചോരയിൽ കുളിച്ചു കിടക്കുന്ന,ഗണേശന്റെ മൃതദേഹത്തിന്റെ അടുത്ത്എ OWVN ന്ന് ചോരയിൽ എഴുതിയിട്ടുണ്ടായിരുന്നു.അയാളുടെ പോക്കറ്റിൽ നോട്ടുകൾ പുറത്തേക്കു തള്ളി നിൽക്കുന്നുണ്ട്.സ്വർണത്തിന്റെ മാല കഴുത്തിൽ ഉണ്ടായിരുന്നു.

ഒരു ബല പ്രയോഗം നടന്നത് അവിടെനിന്നു മനസിലാക്കാം.

ഹോംസ് ഓരോ കോണും സൂക്ഷ്മമായി നിരീക്ഷിച്ചു.

അവടെ നിന്നും ഒരു ചെറിയ പേപ്പർ കഷ്ണം ഹോംസ് കണ്ടു.അതിൽ നെസ്‌പ്രോl എന്ന് എഴുതിയിരുന്നു.

ഹോംസ് അത് പോക്കറ്റിലിട്ടു.

എന്നിട്ട് ദീർഘമായി നിശ്വസിച്ചു.എന്നിട്ടു ശശി യോട് ചോദിച്ചു.കൊല്ലപ്പെട്ടവർക്ക് ഏതെങ്കിലും ശത്രുക്കൾ ഉണ്ടായിരുന്നോ.

ഇല്ല സർ ,രണ്ടു പേരും മാന്യന്മാർ ആയിരുന്നു.എല്ലാവര്ക്കും നുള്ളതേ പറയാനുള്ളൂ.

ഉം..ഹോംസ് ഒന്ന് അമർത്തി മൂളി..എന്നിട്ട് വാട്സനോട് ചോദിച്ചു.
എന്ത് തോനുന്നു വാട്സൺ.

ഒരു ഐഡിയ ഉം ഇല്ല ഹോംസ്.പണത്തിനു വേണ്ടിയല്ല കൊലപാതകം നടന്നത്.പ്രതികാരം ആവാൻ സാധ്യത ഇല്ല എന്ന് നാട്ടുകാരും പറയുന്നു.ഒന്നും മനസ്സിലാവുന്നില്ല.

ഹോംസ് ചിരിച്ചു.ആരു പറഞ്ഞു ഡോ വാട്സൺ പണത്തിന് വേണ്ടിയല്ല കൊലപാതകം എന്ന്.പണത്തിനു വേണ്ടി തന്നെ ആണ് കൊലചെയ്തത്.

നോ വേ ഹോംസ്.മരിച്ച അയാളുടെ പോക്കറ്റിൽ പണം നിങ്ങൾ കാണുന്നില്ലേ.സ്വർണ മാലയും

വാട്സൺ ആകാംഷയോടെ ചോദിച്ചു.

സൂക്ഷിച്ചു നോക്കൂ വാട്സൺ.നിങ്ങൾ പറഞ്ഞതു ശരിയാണ്.പണം പോക്കറ്റിൽ ഉണ്ട്.പക്ഷെ ഒക്കെ രണ്ടായിരത്തിന്റെ മാത്രമാണ്.വേറെ ഒരു നോട്ടു പോലും അതിലില്ല.കൂടാതെ പോക്കറ്റിലേക്കു സൂക്ഷിച്ചു നോക്കൂ..പണം പുറത്തേക്കു വീണതു പോലെ അല്ല.മരിച്ചു രണ്ടായിരം കുത്തി തിരുകി വെച്ചത് പോലെ ആണ്.

അത് ശരിയാണ് ഹോംസ്.അപ്പോൾ..??

അതെ വാട്സൺ ,കൊലപാതകം പണത്തിനു വേണ്ടി തന്നെയാണ്.കൊലപാതകിക്ക് വേണ്ടത് ചില്ലറ ആണ്.

ഓ മൈ ഗോഡ്..ശശി നെടുവീർപ്പിട്ടു..

ആരാണ് സർ കൊലപാതകി..ശശി ഉദ്യോഗഭരിതനായി.

മിസ്റ്റർ ശശി ,കൊലപാതകി ഇപ്പോൾ മോസ്റ്റ് പ്രോബബിലി നമ്മൾ വന്ന വഴിയിൽ കണ്ട ഡോ സാമ്പാറാമിന്റെ ക്ലിനിക്കിൽ ഉണ്ടാകും.

വാട്സണും ശശിക്കും ഒന്നും മനസ്സിലായില്ല.

കാമോൻ വാട്സൺ ,ക്വിക്

മൂവരും ജീപ്പിലേക്കു ഓടി കയറി.ജീപ്പ് ഉള്ളിയേരിയിലെ ഡോ സാമ്പാറാമിന്റെ ക്ലിനിക്കിൽ എത്തി.
പൈൽസ് അര്ശ്ശസ് തുടങ്ങിയ രോഗങ്ങൾ ചികിൽസിക്കുന്ന ഡോ ആണ് സാമ്പാറാം.

ഹോംസ് ചാടി റൂമിലേക്ക് കയറി.

രണ്ടു പേർ അവടെ ഇരിക്കുന്നുണ്ടായിരുന്നു.പോലീസിനെ കണ്ട പാടേ രണ്ടു പേരും വിളറി.

പുഞ്ചിരിയോടെ ഹോംസ് രണ്ടു പേരുടെയും കൈത്തലങ്ങൾ നോക്കി.എന്നിട്ട് ആദ്യം കൈ എടുത്ത ആളെ നോക്കി ചോദിച്ചു

നിങ്ങളുടെ പേർ എന്താണ്.
രാജൻ..വിളറിയ മുഖത്തോടെ അയാൾ പറഞ്ഞു.

മിസ്റ്റർ രാജൻ ,നിങ്ങൾ എന്തിനാണ് അവരെ കൊന്നത്..ഹോംസ് ചോദിച്ചു.

ഞാൻ ആരെയും കൊന്നിട്ടില്ല..രാജൻ ദേഷ്യത്തോടെ പറഞ്ഞു.

തെളിവുകൾ നിങ്ങൾക്കെതിരാണ് രാജൻ.സത്യം പറഞ്ഞാൽ ഇടിയിൽ നിന്നും രക്ഷപെടാം.

ഹോംസ് കടലാസ് തുണ്ടു എടുത്തു രാജന് കാണിച്ചു.

പൊട്ടി കരഞ്ഞു കൊണ്ട് രാജൻ പറഞ്ഞു.പറ്റി പോയതാണ് സാറേ.

ഒന്നും.മനസ്സിലാവാതെ ശശിയും വാട്സണും ചോദിച്ചു

എന്താണ് ഹോംസ്.എങ്ങനെയാണ് ഇയാളാണെന്നു മനസ്സിലായത്.

ഹോംസ് കടലാസ് തുണ്ടു അവർക്കു നേരെ നീട്ടി.

ചില്ലറ എടുക്കാനാണ് കൊല നടന്നത് എന്ന് മനസ്സിലാക്കിയപ്പോ ,എന്തോ അത്യാവശ്യ കാര്യത്തിന് വേണ്ടി പോകാനാണ് പ്രതി കൊലനടത്തിയത് എന്ന് ഞാൻ മനസ്സിലാക്കി.അപ്പോളാണ് ഈ കടലാസു നാൻ കണ്ടത്.അതിൽ എഴുതിയ നെസ്‌പ്രോ..പൈൽസ് നുള്ള മരുന്നാണ്.അപ്പോൾ അത്യാവശ്യം എന്താണ് എന്ന് ഞാൻ ഊഹിച്ചു.
വരുന്ന വഴി ഞാൻ ഈ ഡോ ന്‍റെ ബോർഡ് കണ്ടിരുന്നു.അപ്പോൾ കൊലപാതകി വരാൻ ഏറ്റവും സാധ്യത ഇവടെ ആകും എന്ന് ഞാൻ മനസ്സിലാക്കി.
കാരണം ഈ അസുഗം ഉള്ളവർ ഒരിക്കലും നല്ല ഡോ ന്‍റെ അടുത്ത് പോവൂല ആൾക്കാർ കണ്ടാലോ ന് പേടിച്ചു.ഇങ്ങനേരത്തെ ഉഡായിപ് ഡോ ന്‍റെ അടുത്തെ ചെല്ലൂ.ഇവടെ ഈ ഡോ.മാത്രേ ഞാൻ കണ്ടുള്ളു.

വൗ..ശശി വാ പൊളിച്ചു.

പക്ഷെ ,കൊല നടത്തിയത് ഇയാൾ ആണെന്ന് എങ്ങനെ ഉറപ്പിച്ചു ?

അയാളുടെ കൈയ്യിൽ പുതിയ രണ്ടായിരം പിടിച്ചപ്പോ കളർ കൈയ്യിൽ പറ്റിയത് ഞാൻ ശ്രദ്ധിച്ചു.

യു ഏറെ ടൂ ഗുഡ് ഹോംസ്.വാട്സൺ അഭിനന്ദിച്ചു.

അപ്പോൾ , മിസ്റ്റർ രാജൻ..പറയു എന്തിനാണ് കൊല നടത്തിയത്.

പറയാം സർ..ഒരാഴ്ച ക്യൂ നിന്നിട്ടും ,ആരാന്റെ കാലു പിടിച്ചും ആണ് ഞാൻ നോട്ടു മാറ്റിയതും ചില്ലറ മാറ്റിയതും.

പൈൽസ് ന്‍റെ വേദന കൂടിയത് കാരണം ഡോ നെ കാണിക്കാൻ ഇരിക്കുകയായിരുന്നു.ചില്ലറയില്ലാത്തതിനാൽ നടന്നില്ല.അങ്ങനെ ബാങ്കിൽ നിന്നും ചില്ലറ കിട്ടിയ സന്തോഷത്തിൽ വരുമ്പോ ആണ് ഗണേശനെ കണ്ടത്.

എന്നെ റൂമിലേക്ക് വിളിച്ചു കൊണ്ട് പോയ ഗണേശൻ ,എന്‍റെ കൈയ്യിൽ നിന്നും ചില്ലറ തട്ടി പറിച്ചു.ഞാൻ കാലു പിടിച്ചിട്ടും തന്നില്ല.അപ്പോഴാണ് പൈൽസ് ന്‍റെ വേദന കൂടിയത്.എങ്ങനെങ്കിലും ഡോ നെ കാണാൻ വേണ്ടി ആ ചില്ലറ എനിക്ക് വേണമായിരുന്നു.ഞാൻ അവടെ ഉണ്ടായ പേനാ കത്തി കൊണ്ട് അവനെ കുത്തി മലർത്തി സർ...

രാജൻ പൊട്ടി കരഞ്ഞു.
അപ്പോൾ മറ്റേ ആളെ നിങ്ങൾ കൊന്നതെന്തിനാണ്.

ഞാൻ ചില്ലറ എടുത്തു ബാക്കി രണ്ടായിരതിന്‍റെ നോട്ടുകൾ ഗണേശന്റെ പോക്കെറ്റിൽ തിരുകി.എന്നിട്ട് ഇറങ്ങാൻ നോക്കുമ്പോൾ ആണ് പ്രകാശൻ വന്നത്.

അവൻ എന്നോട് ചോദിച്ചു...എന്തിനാ രാജാ നീ അവനെ കൊന്നത്....നോട്ടു പിൻവലിച്ചത് രാജ്യത്തിന് വേണ്ടിയല്ലേ..എന്ന്
കേട്ടാപ്പോ സഹിച്ചില്ല സർ..ഒന്ന് കൊടുത്തു..സ്പോട്ടിൽ തട്ടിപ്പോയി.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ.ഇയാളെ അറസ്റ്റ് ചയ്യു മിസ്റ്റർ ശശി.

നന്ദി സർ ശശി രാജനെ കയ്യാമം വെച്ചു.

ഹോംസിനും വാട്സണും പോകാൻ ജീപ്പ് വിട്ട് കൊടുത്തു.

ഒരു കേസ് കൂടി കണ്ടു പിടിച്ച സന്തോഷത്തിൽ അവർ മടങ്ങി.
പോകുമ്പോൾ വാട്സൺ ഹോംസ് നോട് ചോദിച്ചു.

ഹോംസ്..കൊലപാതകിയെ കിട്ടി.പക്ഷെ ആ മൃതദേഹത്തിന്റെ അടുത്ത് വരച്ച അക്ഷരങ്ങൾ....OWVN...അതെന്താണ് ??

ഹോംസ് പുഞ്ചിരിച്ചു

പ്രകാശൻ പറഞ്ഞത് ശ്രദ്ധിച്ചോ..എല്ലാം രാജ്യത്തിന് വേണ്ടി അല്ലേ എന്ന്..പ്രകാശനും ഗണേശനും നമോ ഫാൻസ്‌ ആണ്.അതാണ് ഗണേശൻ മരിക്കുമ്പോ പോലും അയാളുടെ രക്തത്തിൽ NAMO എന്ന് എഴുതിയത്..നമ്മൾ തിരിഞ്ഞു നിന്നു വായിച്ചപ്പോ OWVN എന്ന് വായിച്ചു.. A യുടെ വര ആ പോലീസുകാരൻ ചവിട്ടി പോയതാണ്.

തന്റെ സുഹൃത്തിന്റെ കൂർമ്മ ബുദ്ധിയിൽ വാട്സണ്ട് അഭിമാനം തോന്നി.
-------------------------------------------
( *പൈൽസ് ന്‍റെ മരുന്നിന്റെ പേർ അറിയാൻ പൈൽസ് ഉണ്ടാവണം എന്നില്ല എന്ന് പ്രേക്ഷകരെ ഓർമിപ്പിക്കുന്നു )

No comments: