Tuesday, October 25, 2011

അതിമാനുഷന്മാര്‍ ..


ഇതാ വരുന്നു ..ഇന്ത്യ സിനിമയില്‍ അടുത്ത പ്രതിഭാസം.. രാ -വണ്‍ ...
ദീപാവലി ആയതു കൊണ്ടാണോ രാവണനായി തന്നെ
എന്ന് അറിയില്ല ....എന്തായാലും ഓര്‍ഡിനറി വേഷങ്ങള്‍ ചെയ്തു സര്‍ക് ക്ക് മതിയായി
..എത്രെ കാലം ഇങ്ങനെ പ്രേമിച്ചു കോളേജില്‍ പോയും നടക്കും ..മാത്രമല്ല പുതിയ പുലികളും പഴയ പുലികളും പഴയ പുലികളുടെ പുലിക്കുട്ടികളും ബോളിവുഡ് എന്നാ ഘോര വനത്തില്‍ അര്മാധിക്കുനുമുണ്ട്.....ഇനി പഴയ അടവൊന്നും മതിയാവൂലാ എന്ന് തോന്നിയത് കൊണ്ടായിരിക്കും ഒരു സൂപര്‍ ഹീറോ ആയി കളയാം എന്ന് വിചാരിച്ചത് ..ഇനി ചെയ്യാന്‍ അതൊക്കയെ ബാക്കിയുള്ളൂ ....SRK യെ പറഞ്ഞിട്ട് കാര്യമില്ല ...ഹോളിവുഡ് സിനിമ ക്കാര്‍ക്കും ഇങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു ..പഴയ ഹോളിവുഡ് സിനിമകള്‍ എല്ലാം സോവിയറ്റ്‌ യുണിയന്‍ ന്നു എതിരെ ആയിരുന്നു ..അമേരിക്ക നായകന്‍ റഷ്യ വില്ലന്‍ ,റഷ്യ വില്ലന്‍ അമേരിക്ക നായകന്‍...ഇപ്പോഴും എല്ലായ്പ്പോഴും നായകന്‍ aliyas അമേരിക്ക ജയിക്കും ..അത് സിനിമയില്‍ ആയാലും ലിബ്യയില്‍ ആയാലും ഇറാഖിലായാലും ...അങ്ങനേ തന്നെ ..അവസാനം സോവിയറ്റ്‌ യുണിയന്‍ ന്റെ യുനിടി ക്ക് തീര്നപ്പോ ശരിക്കും കുടുങ്ങിയത് ഹോളിവുഡ് തിരകഥ കൃത്തുക്കള്‍ ആയിരുന്നു...ഏതാ പ്രശ്നം ..കഥയില്ല !!!..പിന്നെ അവര്‍ ജന്മം കൊടുത്ത ആളുകള്‍ ആണ് സൂപെര്‍മാന്‍,സ്പൈടെര്‍ മാന്‍ ,ഗോട്സില്ല ,പിന്നെ ഫൂകംബവും, സുനാമിയും ..മന്ശ്യന്മാരല്ലാത്ത എന്തും(മന്ശ്യന്മാര്‍ക്ക് അമേരിക്കയെ ഒന്നും ചെയ്യാന്‍ പറ്റില്ല ) ...ഇതൊക്ക്കെ അമേരികാക്കാരെ തിന്നാന്‍ വരും ..അതിനെ ഒക്കെ സൂപര്‍ ഹീറോ ജയിപ്പിക്കും..പിന്നെ അമേരിക്കയുടെ കൊടി വീശും !! ഭാരത രാജ്യത്തിന്‍റെ തെക്ക് ഭാഗത്ത്‌ ഇങ്ങനെ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പണ്ട് പരിഹാരം കണ്ടിട്ടുണ്ട് ...ഒരു അഭിനേതാവിന്റെ അഭിനയത്തിന്റെ ഉറവ വറ്റിപോവതിരിക്കാന്‍ വഴി കണ്ടിട്ടുണ്ട് ..അങ്ങനെയാണ് സാധാരണ വേഷങ്ങള്‍ മതിയയ്പ്പോ പഴയ മഹാഭാരതവും രാമായണവും ഒക്കെ പൊടി തട്ടി അതിലെ സൂപര്‍ ഹീരോകളെ തമിഴ്നാട്ടിലും ആന്ധ്രയിലും അവതരിപിച്ചു വിജയിച്ചത് ....എന്തിനേറെ പറയുന്നു അത് മടുത്തപ്പോ .."ദൈവം "വരെ യായി അഭിനയിച്ചു കളഞ്ഞ ടീംസ് ആണ് ...ഏറ്റവും അവസാനം അവിടെ കണ്ടത് ...മനുഷ്യനായും അതിമാനുഷനയും പിന്നെ ഹാഫ് ദൈവമായും അഭിനയിച്ചു മടുത്തപ്പോ ..റോബോട്ട് ആയി കളഞ്ഞ സ്റ്റാറിനെ ആണ് ...ഇവര്‍ക്ക് ഇത്രെയൊക്കെ ആകാമെങ്കില്‍ പിന്നെ SRK ക്ക് എന്താ ആയി കൂടെ .....ആയികോളൂ ..കോടികള്‍ മുടക്കി ഞങ്ങളെ ആനന്ദ നിര്‍വ്രിതിയിലേക്ക് നയിക്കൂ .....ഇതിന്റെ ബാക്കി ഇനി മലയാള സിനിമ കൂടി കാണേണ്ടി വരുമോ എന്ന് മാത്രമേ അറിയനുളൂ ....പത്തു മുപ്പതും കൊല്ലം കൊണ്ട് ഒരു മാതിരി പെട്ട കഥാപാത്രങ്ങളെ ചെയ്തു മടുത്തിരിക്കുന്ന രണ്ടു മൂന്ന് ആളുകള്‍ ഉണ്ട് .ഇതൊക്കെ കണ്ടു ഓരുക്കും ഒരു പൂതി വന്നാലോ ...അത് കാണാന്‍ വയ്യാഞ്ഞിട്ടാണ് ....ഒന്നര ചാക്ക്, സൂപെര്‍മാന്‍ ആയി പറക്കുനതും .....അറുപതു വയസുള്ള മറ്റൊരു സൂപെര്മന്റെ ആകാശ നൃത്തവും ..ആകെ മൊത്തം അടിപൊളി ആയിരിക്കും .....ആവട്ടെ ..എല്ലാര്ക്കും ഇവിടെ സ്വാതന്ത്ര്യം ഉണ്ടല്ലോ ...സംഭവിച്ചതും , സംഭവിച്ചു കണ്ടിരിക്കുന്നതും ,ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്
....രഞ്ജിത്തിനും രാജു ഹിരനിക്കും നമോവാകം ....

Tuesday, October 18, 2011

ഖേദവും വിഷമവും


ഖേദവും വിഷമവും .......ഇത് രണ്ടും പണ്ടേ മനുഷ്യന് ഉള്ളതാണ് ....ഹവ്വ യുടെ കയ്യില്‍ നിന്ന് ആപ്പിള്‍ വാങ്ങി തിന്നപ്പോ മുതലാണ്‌
ഇങ്ങനെ രണ്ടു കാര്യങ്ങളും കൂടി ഉണ്ടെന്നു മനുഷ്യര്‍ക്ക്‌ ബോധ്യപെട്ടത്‌ .....നന്മ തിന്മകളെ കുറിച്ച് വിവേചിച്ചറിയാന്‍ അവര്‍ക്ക് അന്ന് മുതലാണ് സാധിച്ചത് ..പക്ഷെ
ഈ ഖേദവും വിഷമവും തമില്ലുള്ള വ്യതാസത്തെ കുറിച്ച് സന്തതി പരമ്പരകളില്‍ നിന്നുടയാവര്‍ക്ക് മനസ്സിലായോ എന്നതിന്റെ ദ്രിഷ്ടന്തമാണ് ഇന്നലെ കേരളത്തില്‍ അരെങ്ങേരിയത് ...വിഷമമുണ്ട് എന്ന് പറഞ്ഞാല്‍ ഖേദം ഉണ്ടായി എന്ന് ഉറപ്പിക്കാന്‍ പറ്റില്ല ..പക്ഷെ ഖേടമുണ്ടായാല്‍ വിഷമമുണ്ടായി എന്ന് ഉറപ്പിക്കാമോ ...അതുമില്ല .....ഇങ്ങനെ ഉണ്ടാവുന്ന "വിച്രിമ്ബിതമായ " കാര്യങ്ങള്‍ എല്ലാ ചാനലുകളും ആഘോഷമാക്കി കൊണ്ട് നടക്കുനുമുണ്ട് ... വികാരങ്ങള്‍ അങ്ങനെയാണ് ...അത് വേണ്ട സമയത്തെ പ്രകടിപ്പിക്കാവൂ ..അല്ലെങ്കില്‍ പണി പാളും ...അങനെ പണി പാളിയിട്ടു ഖേദവും വിഷമവും പ്രകടിപ്പിച്ച വെള്ളരിപ്രവുഗല്‍ അടുത്ത് തന്നെ ഉണ്ടല്ലോ ..ഒന്ന് ഇടത്തേക്കോ ,കണ്ടില്ലെങ്കില്‍ വലത്തേക്കോ നോക്കിയാ മതി ....ഈ ഖേദവും വിഷമത്തെയും കുറിച്ച് ആധികാരികമായി പറയാന്‍ പറ്റിയ ആള്‍ക്കാര്‍ ഇവര്‍ തന്നെയാണ് ... ആളുകള്‍ മാത്രമല്ല രാജ്യങ്ങളും ഖേദവും വിഷമവും പ്രകടിപ്പിക്കാറുണ്ട് ....അത് കൊണ്ടാണല്ലോ ...പാകിസ്താന്റെ ചാരന്മാര്‍ തീവ്രവാതികള്‍ ആയി ബോംബയില്‍ ബോംബ്‌ പൊട്ടിക്കുമ്പോള്‍ അവര്‍ തന്നെ ഖേദവും വിഷമവും പ്രകടിപ്പിക്കുനത് .....ഇവടെ തീരുന്നില്ല "ഖേദവും വിഷമവും".....കളിക്കളത്തിലും ഉണ്ട് ഈ രണ്ടു വികാര വിചാരങ്ങള്‍ ..പണ്ട് സിദാന്‍ മറ്റരാസിയെ തല കൊണ്ടടിച്ചപ്പോഴും , സിംഗ് ശാന്തനെ കൈ കൊണ്ടടിച്ചപ്പോഴും..പറഞ്ഞത് ഇത് തന്നെയാണ് ...എന്തിനേറെ പറയുന്നു ...അച്ചായനോട് പറയാതെ കല്യാണം കഴിച്ചതിനു രാജപ്പന്‍ പിന്നീടു പറഞ്ഞതും ..ഈ ഖേദവും വിഷമവുമാണ് ... കരണ്ട് പോയാല്‍ kseb പറയുന്നതും ,ബില്‍ അടച്ചിട്ടും ഫോണ്‍ കട്ടായാല്‍ , കമ്പനിക്കാര്‍ പറയുന്നതും ഈ ഖേദവും വിഷമവുമാണ് ....പണ്ട് അമേരിക്കയില്‍ ഒരു രാഷ്‌ട്രപതി അറിയാതെ ഒരു പെണ്ണിനെ തൊട്ടപോള്‍ പറഞ്ഞതും , ഇറാക്കില്‍ കേറി പതിനായിരത്തിലേറെ പേരെ കൊന്നപോഴും അവര്‍ പറഞ്ഞതും ഈ ഖേദവും വിഷമവുമാണ് ...അനഗനെ ഭൂഗോളത്തിന്റെ എല്ലാം കിടക്കുന്നത് "ഈ ഖേദവും വിഷമവുമാണ് "...ഇത് വായിച്ചിട്ട് എഴുതിയ ആളെ ഒന്ന് "കാണേണ്ട പോലെ കാണണം" എന്ന് ആര്കെങ്കിലും തോന്നിയാല്‍ ..അവരോട് മുന്‍കൂറായി ഖേദവും വിഷമവും ഈയുള്ളവന്‍ പ്രകടിപിച്ചു കൊള്ളുന്നു ...

Thursday, October 13, 2011

കോഴിക്കോട് വെടിവെപ്പ് !


വെടിവെപ്പ് !! വെടിവെപ്പ് !! കോഴിക്കോട് വെടിവെപ്പ് !!
വിദ്യാര്‍ഥി കളുടെ നേരയായിരുന്നു പോലും വെടിവെപ്പ് !! അപ്പൊ പിന്നെ അത് എന്തായാലും കോഴിക്കോട്ടു തന്നെ ആയിരിക്കും .... വെടി വെപ്പിനെതിരെ എല്ലാവരും രംഗത്തിറങ്ങിയിട്ടുണ്ട് ..ഇനി വെടി വെച്ചവന്റെ കാര്യം ... വെടി വെച്ചവന്റെ കാര്യം കട്ട പോക ..പക്ഷെ പറഞ്ഞിട്ട് കാര്യമില്ല .. ഉണ്ട, നിറച്ചു വെടി വെക്കാനായി നിക്കുമ്പോള്‍ ഇതൊന്നും ആലോചികൂലാലോ...ഉണ്ട നിറച്ച തോക്കുമായി എത്രെ കാലം നടക്കും ???എപ്പോഴെങ്കിലും വെടി വെക്കണ്ടേ ...ഇത് വെടി വെച്ച് കുടുങ്ങിയോന്റെ കാര്യം ..വേറെ ചിലരുണ്ട് വെടി വെക്കാന്‍ തുടങ്ങുമ്പോഴേ കുടുങ്ങും ...ഓന്റെ കാര്യമാ കഷ്ടം ..കുടുങ്ങും ..വെടി വെച്ചുമില്ല !!! കുടുങ്ങിയും ചെയ്തു ...അങ്ങനെ കുടുങ്ങി പ്രശസ്തരായ കുറെ ആളുകള്‍ ഇവിടെ തന്നെ ഉണ്ട് ...ഈ വെടിവെപ്പ് വിവിധ രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്..എന്നാലും ഇത്രേം വരുമോ എന്നറീല..പണ്ട് അമേരിക്കയില്‍ ഒരു വെടി വെച്ചതിനെ കഥ നാടുക്കാര് മൊത്തം അറിഞ്ഞതാ..ഒരു പുസ്തകം വരെ ഇറങ്ങിയിട്ടുണ്ട് ..അങ്ങെ എഴുതാന്‍ തുടങ്ങിയാല്‍ ഇവിടെ ഒരു ലൈബ്രറി തന്നെ തുടങ്ങണ്ടി വരും ....എന്തായാലും വെടി വെച്ചവര്‍ക്കും അത് കണ്ടു നിന്നവര്‍ക്കും ഒരായിരം വെടി വഴിപാടു (..അഞ്ഞൂറ് ചെറിയ വെടി അഞ്ഞൂറ് വലിയ വെടി ) നേര്‍ന്നു കൊണ്ട് ഈ വെടി ഇവിടെ നിര്ത്തുന്നു ....ഇത് കണ്ടു ആരും വെടി വെച്ചില്ലെങ്കില്‍ ഇനിയും കാണാം ..വെടി സലാം ...

Thursday, September 8, 2011

ഓണക്കുടി !!!

നാളെയാണ് തിരു ഓണം ..... അത്തം മുതല്‍ പത്തു ദിവസമായി കാത്തു കാത്തിരിക്കുകയു ഈ ദിവസത്തെ....മലയാളികളുടെ സ്വന്തം ആഘോഷം ..... കൂടെ വള്ളം കളിയും "വെള്ളം " കളിയും ...രാവിലെ തന്നെ വീടിന്റെ മുറ്റത്ത്‌ പൂക്കലമിട്ടിലെങ്കിലും ..വൈകിട്ട് വെള്ളം കളി കഴിഞ്ഞാല്‍ മുറ്റത്ത്‌ പൂക്കളം നിറക്കാന്‍ അവസരമുണ്ട് .....അതിനായി കേരളത്തിന്റെ സ്വന്തം "പൊതു" മേഖലാ സ്ഥാപനമായ ബീവേരജെസ് ന്റെ വക എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.....രാവിലെ ക്യൂവില്‍ നില്ക്കാന്‍ പ്രതെയ്ക ബസ് വരെ തുടങ്ങിയിട്ടുണ്ട് പോലും !!!! പിന്നെ sms ഉം ഉണ്ട്... എത്രെ കുപ്പി ബാക്കിയുണ്ട് , എത്രെ ബ്രാന്‍ഡ്‌ സ്റ്റോക്ക്‌ ഉണ്ട് തുടങ്ങി ...എതടിച്ചാല്‍ കൂടുതല്‍ പൂസാകും തുടങ്ങി ...എവിടെ ഒക്കെ ആണ് പോലീസുകാര്‍ മണം പിടിക്കാന്‍ നില്കുന്നത് ഏന് വരെ വിവരം കിട്ടും ...ഇനി ഓണമായത് കൊണ്ട് മൊബൈല്‍ ടവറുകള്‍ പണി മുടക്കിയാല്‍ ..ശരിക്കും " വിവരം " അറിയുകയും ചെയ്യാം ...ഈ സാധനം ആണ് ശരിക്കും ഓണനതിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ....മതവും വര്‍ഗ്ഗവും ജാതിയും നോക്കാതെ ഏവരും ഒരേ പോലെ കുടിച്ചാസ്വാതിക്കുന്നുടല്ലോ ...ഭാര"തിയ്യന"യാലും ഇനി വിദേശി യായാലും മൂന്ന് ചീര്സും അച്ചാറും കൂട്ടി ഉള്ളിലേക്ക് കമഴ്ത്തി സഹകരിക്കാന്‍ ..ദൈവത്തിന്റെ സ്വന്തം മക്കള്‍ക്കെ പറ്റൂ .....അത് കഴിച്ചിട്ടുള്ള പച്ചയായ "സുവിശേഷം " കേള്‍ക്കാന്‍ ഭാഗ്യപെട്ട ഭാര്യമാരും .... ഏതായാലും നാളെ വീണ്ടും റെക്കോട് സൃഷ്ടിക്കാന്‍ ചാല"ക്കുടി" യും "കൂത്താട്ടു"കുളവും ഉണ്ടാകും ...കോടികളുടെ "വെള്ളം "കളിയും ഉണ്ടാകും ..അതിനു ഏത് നേതാവനാണ് വിമാനം കയറി വരുനത്‌.... ..എന്തായാലും കുടിക്കുനോടുള്ള എല്ലാ കടപ്പാടും ഓര്‍ത്തു കൊണ്ട് ....കേരളത്തെ രക്ഷിക്കാന്‍ നടത്തുന്ന കുടി യജ്നത്തെ വാഴ്ത്തി പാടിക്കൊണ്ട് ..ഈയുള്ളവന്‍ സ്കൂട് ചെയ്യുന്നു ....തിതിതാരെ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം ....

Tuesday, September 6, 2011

കോയിക്കോട്ടെ ഓണം ..

ഓണം വന്നേ !!! ..ഇനി ഞമ്മള് കോയിക്കൊട്ടങ്ങദീലേക്ക് ഞമ്മളില്ലപ്പ !! ..പണ്ടൊക്കെ മനഞ്ചിരയില്‍ വന് മോളിലേക്ക് നോക്കിയാല്‍
നല്ല തെളിഞ്ഞ ആകാശോം തയെക്ക് നോക്കിയാല്‍ നല്ല മണ്ണും കാണേണി..ഇപ്പൊ മോളിലേക്ക് നോക്കിയാല്‍
മുയുവന്‍ മാളുകള്‍ ആ ....തായേ മുയുവന്‍ കുയിയും ....പിന്നെ റോഡ്‌ സൈഡ് മുയുവന്‍ ഓഫര്‍ നെ കൊണ്ട്
കളിയല്ലേ ..എല്ലാം ഫ്രീ ..ഒനെടുതല്‍ നാലു ഫ്രീ ..പരേനത് കേട്ടാല്‍ ഓല് ഞമ്മടെ അളിയനു എന്ന് തോന്നും .....ഇജ്ജാതി പുകിലൊന്നും ജമ്മളോട് ബേണ്ട കോയ...ഞമ്മളിതെത്രേ
കണ്ടതാ ...ഇപ്പൊ ബിഗ്‌ ബസാര്‍ ഇലും ഉണ്ട് ഓഫര്‍ ..പത്തു കിലോ അരി വാങ്ങിയാല്‍ സോപും ബാക്കെട്ടും ഫ്രീ .....നല്ലതന്നെ ..പച്ചേങ്കില് ഞമ്മക്ക് നല്ല സാധനം വലയാങ്ങാടി നു കിട്ടും മോനെ
ഫ്രീ ഒന്നും ഇല്ലെങ്കിലും നല്ല സാധനം വാങ്ങാലോ ....പൈന്‍ എല്ലെടെതും ആഘോഷം ആണ് ..ആഗോഷം കാരണം ഫുള്‍ റോഡും കുയിയും ബ്ലോക്ക്‌ ആകും ....ഇപ്പോഴെട്ടേം ആര്കെങ്കിലും അപകടം പറ്റിയാല്‍ ...മോനെ കയിഞ്ഞു ...ആസ്പത്രീ എത്തണമെങ്കില്‍ രണ്ടൂസം
കയിയും ..പിന്നെ ഏഴോ പതിനരടിയന്തിരമോ കൊണ്ടാടം...ഓണം കൊണ്ടാട പറ്റൂല ...ഇനി ഞമ്മള് എല്ലാരേം പോലെ ടീവീം നോക്കി ഓണം ആഘോഷിച്ചോളം....അത്രെക്കെ പൂതിയുലു...എല്ലാര്ക്കും ഞമ്മളെ ഓണാശംസകള് !!!!

പൊറാട്ടയും ഓട്ടോ റിക്ഷയും പിന്നെ മമൂട്ടി യും ....

പൊറാട്ടയും ഓട്ടോ റിക്ഷയും പിന്നെ മമൂട്ടി യും ....
അങ്ങനെ മലയാളികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ എങനെ ഉണ്ടാകുന്നു എന്ന് കണ്ടു പിടിക്കപെട്ടു !!!! കണ്ടു പിടിച്ചത് സാധാരണക്കാരല്ല , അമേരിക്കക്കരുമല്ല ....പിന്നെയോ ..മ്മേ സ്വന്തും " ഭരത് പദ്മശ്രീ Dr മമൂട്ടി ......പൊറോട്ടയും ഓട്ടോ റിക്ഷയും ആണ് മലയാളികളുടെ ആരോഗ്യം നശിപിക്കുന്നത് എന്ന് അദ്ദേഹം കണ്ടെത്തി ....രാവിലെ തന്നെ പൊറാട്ടയും ബീഫും കഴിക്കുനത് കൊണ്ടാണ് മലയാളിക്ക് ജരാനരകള്‍ പെട്ടന് വരുന്നത് എന്നാണ് അദ്ദേഹത്തിന്റെ ഒരു കണ്ടെത്തല്‍ ....പണ്ടേ " കഷ്ടങ്ങ ഹൃദയത്തില്‍" പോരോട്ടയെ കുറിച്ച് പ്രതിപാടിക്കുനതായും അദ്ദേഹം പറയുന്നു ..."പ്രഭാതം പൊറോട്ട വര്‍ജ്യം ,ഉച്ചക്ക് മൈദാ ന മെച്ചം , പ്രദോഷം ബീഫ് ദോഷം " എന്ന് മുനിമാര്‍ പറയുന്നുടത്രേ ....ശിവ ശിവ !!! ജര നരകള്‍ക്ക് മറ്റൊരു കാരണം ഓട്ടോ റിക്ഷ ആണത്രേ....നടപ്പ് കുറഞ്ഞത്‌ കൊണ്ട് ശരീരം ക്ഷീണിക്കുന്നു എന്നാണ് പറയുന്നത് .....പറയുന്ന ആള്‍ എല്ലാ ദിവസവും ലാന്‍ഡ്‌ ലോവേരില്‍ 100 km നടക്കരുണ്ടാത്രേ... അതാണ് താനെ സൌന്ദര്യ രഹസ്യം എന്നും ഇദ്ദേഹം പരസ്യപെടുത്തുന്നു.....നന്ദി സഖാവെ ..ഒരായിരം നന്ദി ... ഭരണം പോയില്ലയിരുന്നെകില്‍ അടിയന്‍ ഈ സഖാവിനു ആരോഗ്യ ശ്രീ പട്ടം നല്‍കി അനുമോടിചാധരിചെനെ .....

Sunday, July 10, 2011

കഥയല്ലിതു ജീവിതം !!!!


ക്യാ ഹുവാ തേരാ വാദാ .....ഒരു പാട്ട് ഞാന്‍ മന്‍മോഹന്‍ സിംഗ് ഇന് ഡെഡിക്കേറ്റ് ചെയ്യുന്നു....കുറച്ചു വിവരവും വിദ്യാഭ്യാസവും ഉണ്ടല്ലോ എന്ന് വിചാരിച്ചിട്ടാണ്....കെട്ടി ഇരുത്തിയത് ...ഇതിപ്പോ മ്മളുടെ "മാനസി" മധുമോഹന്‍ നെ വരെ കടത്തി വെട്ടി കളഞ്ഞു.. ..ബോര്‍ അടിപ്പിച്ചു കൊല്ലുകയാണ്.....ബയോളജീ ലാബ്‌ ഇലെ തവളയെ പോലെയാണ് ഇപ്പോ " ആം ആദ്മി " ക്കാരുടെ ഗതി ...എല്ലാറ്റിനും ഒരു പരീക്ഷണത്തിന്‌ ഇപ്പോ ഇവരെ ആണ് ഉപയോഗിക്കുനത് ......നിന്ന നില്പ്പി നു വില കൂടുകയാണ് ... പെട്രോളിനും മദ്യത്തിനും പച്ചക്കറിക്കും ...അവശ്യ സാധനങ്ങല്കെല്ലാം വില കൂടുമ്പോള്‍ ...താടിക്ക് കയ്യോം കൊടുത്തു ഇരിക്കുകയാണ് കക്ഷി ....ഏറ്റവും അവസാനം ഗ്യാസും കുറ്റിക്കും വില കൂടുകയനത്രേ ....ഒന്നും രണ്ടും രൂഹാ അല്ല ..400 രൂഹ ആണ് കൂടാന്‍ പോകുനത്...ഒരു കുട്ടിക്ക് Rs .800 എണ്ണി എണ്ണി കൊടുക്കേണ്ടി വരും .... സബ്സിഡി കൊടുക്കാന്‍ സര്ക്കാ്രിനു ജോര്ജ്ജു കുട്ടി ഇല്ലത്രെ .. രണ്ടു ജിക്കും മൂന്നു ജീക്കും പിന്നെ ആദര്ശ്് ഫ്ലാറ്റിനും കൂടി അന്നന്മാരെയും കൂട്ടി ഒരു ലക്ഷം കോടി ക്ക് മേല്‍ അടിച്ചു മാറ്റിയ പിന്നെ പൈസ എവിടുന്നുടവാനാ ..എല്ലാം കൂടി നാട്ടുകാരുടെ ഗ്യാസ് തീര്ക്കും ....ഇനി മുതല്‍ എല്ലാവരും മരം നട്ട്‌ വളര്ത്തി ..അതിന്റെ കൊമ്പ് മുറിച്ചു ..ഉണക്കി...പിന്നെ അരി അടുപത്ത് വെച്ചാ മതി...ഇതിനാണ് പണ്ടേ parayunnathu ..മരം ഒരു വരം ...പേരാമ്പ്രയിലെ കാര്യം സൂപര്‍ ആയിരിക്കും ....ഇനി കുഞ്ഞിക്കന്നേട്ടന്റെ ചായക്ക് rS 15 ആകും ..സുരയുടെ പീടികയില്‍ ചോറിനു അമ്പതു രൂപയും പൂള കറിക്ക് 25 രൂപയും ആകും .. ...എന്നാ പിന്നെ വീടിന്നു ഉണ്ടാക്കി കൊണ്ടോകം എന്ന് വച്ചാലോ ....വിറകു പെറുക്കാന്‍ പോകണ്ടേ .....ഇനി ആരുടെയെങ്കിലും വീട് ഒന് വിരുന്നു പോയാലോ ..ചയെന്റെ കാര്യം നോക്കണ്ട ... ബോഞ്ചി വെള്ളമേ കിട്ടു..അത് അടുപത്ത് വെക്കണ്ടല്ലോ .....പെട്രോളിന് വിലകൂടി എന്നും വെച്ച് കാര്‍ ഗ്യാസ് ആകിയോന്റെ കാര്യം സ്വാഹ !!! പട പേടിച്ചു പുതിയങ്ങാടി ചെന്നപ്പോ പന്തം കൊളുത്തി petromax കത്തിച്ചു patriot മിസ്സൈലും കൊണ്ട് പട .. എന്ന് പറഞ്ഞ പോലെ ആയി...ഇനി വണ്ടി ഷെഡില്‍ വച്ച് ..ഒന്ന് അങ്ങട്ട് നടക്ക ..ആരോഗ്യം കൂടും ... എല്ലാവര്ക്കും ആരോഗ്യകരമായ സന്തുഷ്ട ജീവിതം ആണ് കേന്ദ്രത്തിന്റെയും ഹൈ കമാന്ഡ്് ഇന്റെയും ജീവിതാഭിലാഷം..നടക്ക മക്കളെ അങ്ങട്ട് നട്‌ക്ക....kilometers and kilometers നടക്ക ..ഇനി ഹൈ കമാന്ഡ്അ നോട് ഒരു അഭ്യര്തനേയെ ..അല്ല അപേക്ഷയെ ഉള്ളു ...ഒരു ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തോട് പറഞ്ഞു ഒരു യന്തിരന്‍ ഉണ്ടാക്കി തരണം ... വയിട്ടിലെ ഗ്യാസ് ഏറെ കുട്ടിയിലേക്ക്‌ മാറുന്ന യന്തിരന്‍ ..പിന്നെ പാവം ആം ആദ്മി ക്കാര്‍ വല്ല പരിപ്പോ കടലയോ വാങ്ങി സ്വന്തമായി ഗ്യാസ് നിറച്ചോ ജീവിച്ചോളാം..ഇനി അതിനെടക്ക് ജെലുസില്‍ കാരോടും മറ്റും പൈസ വാങ്ങി അതും മുടക്കാന്‍ വന്നാല്‍ ....കുമ്പിട്ടു കുംമിയടിച്ചു ഞെളിയന്പരംബില്‍ പോകൊകയെ രക്ഷയുള്ളൂ ....കഥയല്ലിതു ജീവിതം !!!!

Saturday, July 9, 2011

KOTTAYAM KUNJACHAN


അങ്ങനെ M സാര്‍ പുതിയ കണക്കു അവതരിപ്പിച്ചു.... അല്ലെങ്കിലും കണക്കില്‍ M സാര്‍ ഒരു പുലി..അല്ല ഒരു സിംഹമാണ്... അങ്ങനെ കണക്ക് കൂട്ടിയതിന്റെ ഒരു ബലമാണ്‌ ..ഇപ്പോഴത്തെ ഈ ധനകാര്യ സിംഹാസനം... കാലം കുറെ കഴിഞ്ഞു കിട്ടിയതല്ലേ , അതിന്റെ ഒരു സുഖം ഉണ്ടാവും എന്നാണ് എല്ലാരും വിചാരിച്ചത്....പക്ഷെ M സാറിനു കേരളം എന്നു പറഞ്ഞാല്‍ ഇടുക്കിക്കും ആലപുഴക്കും ഇടക്കുള്ള കോട്ടയം ആണ്..തിരോന്തരം എന്നു പറഞ്ഞാല്‍ പാലാ യും..അപ്പൊ പിന്നെ സംസ്ഥാന കണക്കില്‍ കൂടുതല്‍ വിഹിതം ...റബ്ബര്‍ മരം ചായുന്നത് പോലെ അങ്ങോട്ട്‌ ചരിഞ്ഞാല്‍ ആരും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ..മാണി സാറിനു പണ്ടേ കേരളം എന്നു പറയുന്നതിനോട് യോജിപ്പില്ല ..ഇപ്പൊ എവിടെയാ കേരം..ഇനി കേരളം മാറ്റി " റബ്ബര്‍ളം" .എന്നാക്കണം എന്ന്..കേരള കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ( കോട്ടയം ) കമ്മിറ്റിയിലും , പോളിറ്റ് ബ്യുറോയിലും പണ്ടേ പറഞ്ഞിട്ടുളതാണ് ....പിന്നെ സിംഹത്തിന്റെ ശക്തി ഇപ്പോഴും മീനച്ചിലാരിറെ തീരം കടക്കാത്തത് കൊട് bakkiyullon രക്ഷപെടുന്നു എന്നേ ഉള്ളു..... കോട്ടയത്തെയും പാലയെയും പണ്ട് ബൈബിളില്‍ പറഞ്ഞ ..തേനും പാലും ഒഴുകുന്ന കാണാന്‍ ദേശം ആക്കാനു സാരിറെ ശ്രെമം.... അല്ലെകിലും യേസുക്രിസ്റ്റു ഒരാളെ കൂടി ശിഷ്യന്‍ ആക്കിയിരുന്നെങ്കില്‍ അത് സാറിനെ തന്നെ എന്ന് കോട്ടയം കട്ടായം .... ഇനി കണക്കെടുപ്പില്‍ പറഞ്ഞതോ ...മദ്യത്തിനും ചവച്ചിറക്കുന്ന സാധനങ്ങള്‍ക്കും വില കൂടുമത്രേ....ഇത്രെയും വേണ്ടായിരുന്നു..."മദ്യ" തിരുവതാംകൂറില്‍ നിന്ന് "കുടി " ഏറി " പാര്‍ത്ത കുറെ കുഞ്ഞാടുകള്‍ ഈ കോയിക്കൊടും ഉണ്ടേ ..ഇവരെല്ലാം എന്താക്കും ....മാത്രമല്ല ഇനി പാന്‍ പര്ഗോ മറ്റോ കഴിക്കുനവന്‍ ഇനി " ചവച്ചരക്കാതെ " വിഴുങ്ങുകയും വേണം .എതെയാലും കോട്ടയം പാക്കേജ് ഇവര്‍ക്ക് കിട്ടാത്തത് കൊണ്ട് ഇവര്‍ക് ഇനി subsidy കൊടുക്കാനും തീരുമാനമുണ്ടാകനമേ...ആമെന്‍.....
ഇതെല്ലം വാരിക്കോരി കൊടുക്ക പൈസ വേണ്ടേ ...എവിടുന്നു ഉണ്ടാക്കും ...??? അതാണ് നമ്മുടെ സാര്‍....അവസാനത്തെ ആ dialouge കേട്ടോ...കനത്തില്‍ സംസ്കൃതത്തില്‍ ഒരു കാച്ചു...3 idiots സിനിമയില്‍ സൈലെന്സര്‍ അടിച്ചതിനെക്കാള്‍ പുലി ശ്ലോകം...ആര്‍ക്കും മനസ്സിലായില്ല ...എന്തിനാ സംസ്കൃതം ???? അത് ഇങ്ങട്ട് "കയ്യില്‍" കിട്ടിയാല്‍ കേരള സംസ്ഥാനം മാത്രമല്ല ...കേരള കൊണ്ഗ്രെസ്സും ഒന്ന് വികസിക്കില്ലേ ഏറെ പോന്നു മക്കളെ... മൂന്ന് നിലവറ തോറനപ്പോ കിട്ടിയത് ഒരു ലക്ഷം കോടി രൂഹ !!! പാലക്കാരെ റബ്ബര്‍ വെട്ടാന്‍ പഠിപ്പിക്കല്ലേ ...പുന്യളന്മാരും പദ്മനാഭ സ്വാമിയും കനിയട്ടെ....

Wednesday, June 15, 2011

" അടി " വസ്ത്രം



ഇതിനാണ് " അടി" വസ്ത്രം എന്ന് പറയുന്നത് ...പുറത്തു കാണിച്ചാല്‍ അപ്പൊ അടിയാണ്.....ഭൂഗ്ലോലതിന്റെ ഒരു മാതിരി പെട്ട സ്ഥലത്തെല്ലാം ഇങ്ങനെയാണ്...പിന്നെ കുറച്ചു ആള്‍ക്കാര് മാത്രമുണ്ട് സംവരണം .....superman , spiderman , phantom ഇങ്ങനെ കുറച്ചു ആളുകള്‍.....സാക്ഷരതയില്‍ മുന്പന്തിയിലായത് കൊണ്ടാണോ എന്നറിയില്ല..കേരളത്തിലെ നല്ലവരായ ജനങ്ങള്‍ക്ക്‌ , പ്രത്യേകിച്ചു ചാവക്കട്ടുകാര്‍ക്ക് ഇതു നന്നായി അറിയാം ..അങ്ങനെയാണ് അടി നടക്കാന്‍ തുടങ്ങിയത് ....പരസ്യങ്ങള്‍ tv യില്‍ കണ്ട പോരെ, ലൈവ് റിയാലിറ്റി ഷോ എന്തിനാ...ലൈവ് ഷോ ആകുംബോലാണ്..danger സോണില്‍ ആകുന്നതു ..പിന്നെ sms അല്ല കിട്ടുക..നല്ല പുറം പൊലിയുന്ന അടിയായിരിക്കും .. " സ്വയം താഴ്ത്തുന്നവന്‍ ഉയര്‍ത്തപെടും " എന്നാണ് മ്മടെ യേശുവേട്ടന്‍ പറഞ്ഞിട്ടുള്ളത്...ന്നു വച്ച് , തൃശൂര്‍ പൂരത്തിന് കൊടി ഇറക്കുന്നത്‌ പോലെ താഴ്ത്തിയാല്‍..ചാവക്കട്ടുകരല്ല ..പെറ്റ തള്ള സഹിക്കൂല മക്കളേ...നല്ല കുട്യോലായി നിന്നാല്‍ ..ചാവാതെ രക്ഷപെടാം ..ഒരു quotable quote ഈ അവസരത്തില്‍ ഓര്‍ക്കുന്നു ...." ഇന്ന് പിന്നാമ്പുറം കാട്ടി..നാളെ ഉമ്മറം കാണിച്ചാലോ "...

Saturday, June 11, 2011







അച്ചായന്‍ ദി ബെസ്റ്റ്



പുതിയ '' വനിത " കണ്ടപ്പോഴാണ് ..ചില കാര്യങ്ങള്‍ മനസ്സിലേക്ക് വന്നത്...അറിയാതെ ഒന്ന് ഫേമസ് ആയ പോയാല്‍ ഉള്ള പ്രശ്നങ്ങളെ....നമ്മ്ട് പാവം രാജു ന്റെ കാര്യം ആണ് കഷ്ടം...ഒന്ന് മനസമാധാനമായി കല്യാണം കഴിക്കാം എന്ന് വച്ചപ്പോഴാണ് , കോട്ടയത്തുന്നു അച്ചായന്‍ വിളിച്ചു പറയുന്നത് ഒരു ഇന്റര്‍വ്യൂ കൊടുക്കാന്‍ ..... അത് കല്യാണത്തെ കുറിച്ച് ചോദിയ്ക്കാന്‍ ആണെന് മനസ്സിലാക്കാന്‍ ഓസ്ട്രേലിയ യില്‍ Btech പഠിച്ചിറങ്ങിയ രാജൂട്ടന് വലിയ സമയം ഒന്ന് വേണ്ടി വന്നില്ല...തലയില്‍ കൈ വെച്ച് പോയത് അപ്പോഴാണ് ...ആരോടും മിണ്ടാതെ, ആരോടും പറയാതെ( വെറുതേ എത്രെ ഹൃദയങ്ങളെ തകര്‍ക്കണ്ട എന്ന് വിചാരിച്ചു അത്രേ ) ഒന്ന് കല്യാണം കഴിക്കാം എന്ന് വിചാരിച്ചു പോകുമ്പോഴാണ് കോട്ടയം അച്ചായന്റെ വക ഒരു അടി... (അച്ചായന് എപ്പോഴും no 1 ആകണ്ടേ) .... പക്ഷെ എന്ത് ചെയ്യും ???? ഇവിടെ സൂപ്പര്‍ സ്റ്റാര്‍ഉകളെ ഉണ്ടാക്കുനതും അവരെ നില നിര്‍തുനതും അച്ചയനനല്ലോ...അപ്പൊ എല്ലാരെയും തള്ളി പറയുന്ന nammude സ്റ്റാര്‍ ഇനും ഒരു pedi ..... angane ഇന്റര്‍വ്യൂവിനു നിന്ന് കൊടുത്തു ........ മാത്രമല്ല " സത്യം " പറഞ്ഞു കൊടുക്കുകയും ചെയ്തു .....എല്ലാരേയും പോലെ അച്ചായന്‍ രാജൂട്ട്നെയും വിശ്വസിച്ചു ..... മലയാള സിനിമയെ branded ആക്കാന്‍ നില്‍ക്കുന്ന nammude നായകനെ കുറിച്ച് അച്ചായന് എന്ത് അറിയാം ..അച്ചായന് തെറ്റി.....രാജൂട്ടന്‍ അച്ചയനോടെ പറയാതെ കെട്ടി...." സത്യം , സത്യം " എന്ന് പറഞ്ഞു എത്രെ കോപ്പികളാ വിറ്റത്‌ ..പോരാത്തതിനു election ഇല്‍ വലം കൈക്ക് നല്ല അടി കിട്ടി നില്‍ക്കുന്ന സമയവും...ഒന്ന് പിടിച്ചു നില്ക്കാന്‍ കിട്ടിയ സമയത്താണ് .... നീട്ടിയടിച്ച ബോള്‍ സ്വന്തം പോസ്റ്റില്‍ കയറിയത് ....ഇനി മാനം രക്ഷിക്കാന്‍ എന്ത് ചെയ്യും ഏന് വിചാരിക്കുംബോലാണ് , nammude അല്ല് arjun കല്യാണം കഴിക്കാന്‍ പോകുന്നത് അറിഞ്ഞത് ....ഉടനെ വെച്ച് പിടിച്ചു ...തെലുന്ഘാന യിലേക്ക് ....അതോടെ തമിഴ്നാട്ടില്‍ ജനിച്ചു, ആന്ദ്രയില്‍ വളര്‍ന്ന അല്ലു....nammude സ്വന്തം " മല്ലു അര്‍ജുനന്‍ ആയി " ....അല്ലെങ്കിലും ആര്കെങ്കിലും എന്തെങ്കിലും അവാര്‍ഡ്‌ കിട്ടിയ....ഈതെങ്കിലും ബന്ധം വെച്ച് അയാളെ മലയാളി ആക്കുനത് nammude അച്ചായന്റെ ഒരു ശീലമാണ് ..... അജയ് ജടേജ യെയും , ഉത്തപ്പ യെയും മലയാളി ആക്കാന്‍ കുറെ കഷ്ടപ്പെട്ട് ..ടീം ഇല്‍ നിന്ന് പുറത്തായപ്പോ ..അച്ചായന്‍ അവരെ മറന്ന്നു .....പുതിയ ലക്കം പുറത്തിറങ്ങിയപ്പോഴാണ് സംഗതി മനസ്സിലവുനത് ..
പുറമേ ഒരു വാചകവും " "കല്യാണം എന്തിനു മറച്ചു വെക്കണം " ...ആ പറഞ്ഞത് കാര്യം ...രാജൂട്ടന് ഉള്ള ഒരു കോട്ടയം പാര ആണ് എന്നത് വ്യക്തം .... അതിനു പുറമേ no 1 പത്രത്തിലും രാജൂട്ട്നെ നാറ്റിച്ചു... ..മോനെ രാജൂട്ട ..ഈ അച്ചായന്‍ എന്ന് പറഞ്ഞാല്‍ ആരാ... കോട്ടയത്ത്‌ പണ്ട് ബലൂണ്‍ ഉണ്ടാക്കി തുടങ്ങിയ ആളാ...എത്രെ ഊതണം എന്നും..എത്രെ ഊതിയാല്‍ പൊട്ടും എന്നും അച്ചയനെക്കള്‍ വിവരം വേറാര്‍ക്കും ഇല്ല...നിങ്ങള്ക്ക് അച്ചയന്‍ ആരും അല്ലായിരിക്കും , പക്ഷെ ഞങള്‍ സത്യക്രിസ്ത്യനികള്‍ക്ക് ..മാതാവും മാര്‍ ഔസേപ്പും കഴിഞ്ഞാല്‍ ...."മനോഹര" അച്ചായന്‍ തന്നെയാണ് വലുത്...അച്ചായന്‍ അറിയാതെ ഒരു കല്യാണവും മാമോധീസയും നടക്കില്ല ..നടക്കാന്‍ പാടില്ല... അതാണ് മോനെ കച്ചോടം ..... നീ ഒന്ന് കെട്ടുമ്പോള്‍ എത്രെ കോപ്പി കളാ കൂടുതല്‍ വിക്കുക എന്ന് അറിയാമോ ....ഇതു സടള്ളിറെ റൈറ്റ് അല്ല..അച്ചായന്റെ റൈറ്റ് ആണ് ... അപ്പൊ ഒരു കല്യാണ്‍ കഴിക്കുമ്പോള്‍ ......മലബാര്‍ എക്ഷ്പ്രെസ്സിലൊ , രാജധാനി എക്ഷ്പ്രെസ്സിലൊ കയറി M C റോഡ്‌ വഴി അച്ചായനെ കണ്ടു ആ കൈ ഒന്ന് മുത്തിയിരുന്നെകില്‍ ...eppo നീ സൂപ്പര്‍ സ്റ്റാര്‍ ആയേനെ..ഇനി ഇത്തിരി പുളിക്കും.....ഇനി ചെയ്യാനുള്ളത്...ഒരു കൊച്ചു ഉണ്ടാകും മുമ്പേ അച്ചായനോട് കാര്യം പറയ ...എന്നിട്ട് നല്ല ഒരു അഭിമുകം കൊടുക്കുക..ഒന്ന് പ്രസവത്തിനു മുമ്പും...ഒന്ന് ശേഷവും...അച്ചായന്‍ ക്ഷമിക്കും ... അതിനല്ലേ സ്വന്തമായി പള്ളിയും , മാര്‍ പിതാക്കളും ഉള്ളത ..അച്ചായന്‍ ഞായറാഴ്ച പള്ളിയില്‍ പോകുന്നതും ....."പ്രൈസ്‌ ദി ലോര്‍ഡ്‌ "

Friday, June 10, 2011

ഇന്നലെ കണ്ടത്

ഇന്നു കണ്ടത്.....
angane അതും പൊട്ടി ...chukappu ബലൂണ്‍ ഓ ..കറുപ്പ് ബലൂണ്‍ ഓ അല്ല......ഇവനാണ് മോനേ "മണി ചെയിന്‍ " ...മണി എന്നാല്‍ മ്മടെ ചാലക്കുടിലെ മണിയല്ലട്ടാ.. cash ..cash ..ഒറിജിനലും അല്ലാത്തതും കൂടി ഒരു jingala കളിയാ മോനെ.....ഒന്ന് വച്ചാ രണ്ടു തരും ഇന്നു പറഞ്ഞു കൊടുക്കാന്‍ തുടങ്ങിയതാ....ഈപോ കുറ്റിയാടി യിലെ ജോസൂടിക്കും, ജാഫ്ഫെ...ര്‍ക്കക്കും ജനാര്ധനെട്ടനും ..ജാതി മത ഭേധമന്യേ പൈസ പോയി... ...typoon ഇന്നു പേര് കേട്ടപ്പോ ഇവരാരും ..ഈ മാതിരി കാറ്റാണ് വീശാം പോകുന്നത് ഇന്നു അറിഞ്ഞില്ല ...പറഞ്ഞിട്ട് കാര്യമില്ല... അല്ലെങ്കിലും ഞമ്മള്‍ മലയാളികള്‍ പണ്ടേ ഇങ്ങനെയാ....കുറച്ചു പൈസ പെട്ടന്ന് ഉണ്ടാക്കുന്ന പരിപാടി കേട്ടാല്‍ ...വേറെ ഒന്നും നോക്കൂല...ഒരു ജംബാ ജമ്പും... ..കൈയ്യില്‍ പൈസ ഇല്ലെങ്കില്‍ സ്വന്തമായി നോട്ടുകള്‍ അടിക്കുന്ന ടീംസ് ആണ്.. ..അവസാനം കൈ പൊള്ളുംബൊളെക്കും കുര്‍ബാന കഴിഞ്ഞിട്ടുണ്ടാകും .....എത്രെ ചിട്ടി പൊട്ടിയാലും , ഇനി എത്രെ സബരിനാതന്മാര്‍ വന്നാലും ....പത്തു പൈസ കൂടുതല്‍ തരാം ഏന് പറഞ്ഞാല്‍ ...സബരിമല ശാസ്തവാനേ , മണികണ്ടനാനേ ...നമ്മുടെ money നമ്മള്‍ അവര്‍ക്ക് കൊടുക്കും .....പിന്നെ ഇതൊക്കേ നടക്കും ഇന്നു ആദ്യമേ അറിയുന്ന ആള്‍ക്കാര്‍ എവിടെ ഉണ്ടായിരുന്നു ..അത് കൊണ്ടാണല്ലോ അന്ന് പറഞ്ഞത് ...ദൈവത്തിനു ഉള്ളത് ദൈവത്തിന്നും ..സീസര്‍കുള്ളത് സീസരിന്നും .....
ശംഭോ മഹാദേവ !!!!!

ബ്രേക്ക്‌ ഇന്‍ ന്യൂസ്‌..

ഇതിനാണ് breaking ന്യൂസ്‌ breaking ന്യൂസ്‌ എന്ന് പറയുന്നത്....ഒന്നും രണ്ടുമല്ല ...ലക്ഷക്കണക്കിന്‌ ഹൃദയങ്ങളെ അല്ലേ പുതിയ
ഗവെര്‍മെന്റിന്റെ അബ്കാരി നയം തകര്‍ത്തു കളഞ്ഞത്... ..ഇനി 21 വയസ്സാവാത്ത ആളുകള്‍ക്ക് ബീവേരജിസ് കോര്പോരഷനില്‍ നിന്നും നേരിട്ടു " സാധനം " വാങ്ങാന്‍ പറ്റില്ല ത്രെ ..... എന്തൊക്കെ വേണമെകിലും ചെയ്തോളൂ.. പക്ഷെ വോട്ട് ചെയ്തു ജയിപ്പിച്ച , ജനാതിപത്യ വിശ്വാസികളെ ഇങ്ങനെ വഞ്ചിക്കരുത് .... ..18 വയസ്സായാല്‍ വോട്ട് ചെയ്യാന്‍ ക്യൂ നിക്കാം ...പക്ഷെ ബീവേരജിസ് മുന്പില്‍ പാടില്ല എന്ന് പറയുന്നതില്‍ എന്ത് യുക്തിവാധമാണ് ഉള്ളതു ....." യുവാക്കളെ മുന്നോട് വരൂ " എന്ന് മുദ്രവാക്യം വിളിക്കുകയും പിന്നെ യുവാക്കളെ മുഴുവന്‍ തോല്‍ക്കാന്‍ വിടുന്നതും ഇപ്പോഴത്തെ രാഷ്ട്രീയ ഭീഷമാച്ചര്യന്മാടുടെ ഒരു ഹോബി ആണല്ലോ .....
ഇനി സാധനം വാങ്ങണം എങ്കില്‍ voter id കാര്‍ഡും , licence ഉം ,അല്ലെങ്കില്‍ പാസ്പോര്‍ട്ടും വേണം .....നല്ല " കുടിയന്മാര ആണെന്ന്കില്‍ " പാന്‍ കാര്‍ഡും " ചിലപ്പോ ചോദിക്കും ...ഇതു മുന്കൂടി കണ്ടിട്ടാണോ ആരോ പാന്‍ കാര്‍ഡുനെ കുറിച്ച് ചോദിച്ചതും കേട്ടു.... ഇനി നാളെ മുതല്‍ ലിസിന്‍സ് എടുക്കാനും ,voter കാര്‍ഡ്‌ എടുക്കാനും ആള് കൂടും .....
ഇങ്ങനെ ഒക്കെ ചെയ്താല്‍ ഉണ്ടാകുന്ന ഭാവിശ്യതിന്നു ആര് സമാധാനം പറയും ...... വയ്യാതെ കിടക്കുന്ന അപ്പാപനും, സുഖമില്ലതേ കിടക്കുന്ന അങ്കിള്‍ മാര്‍ക്കും ...ഇതു എത്തിച്ചു കൊടുക്കുനത് ...ഈ യുവജനങ്ങലാനെന്നു മറന്നു പോയോ....അത് മാത്രമല്ല..ഇനി കോളേജ് ലെ ആര്‍ട്സ് ക്ലബ്‌ ഉത്ഘടനതിനും, യൂണിയന്‍ ഉത്ഘടനതിനും..രടെണ്ണം വീശി പൊക്കാമെന്നു വച്ച ..ആര് വാങ്ങി തരും...???? ഇതിനു proxy വിളിക്കാന്‍ കൂടി ആളെ കിട്ടൂല ....പോലീസുകാര്‍ക്കും നഷ്ടമാന്നു ....കോഴിക്കോടെ seaqueen ടെ മുന്‍പിലും , fortune ന്റെ മുമ്പിലും , അളകപുരിയുടെ മുന്‍പിലും നിക്കുന്ന ഏമാന്‍ മാര്‍ക്ക് ഇനി ആര് കൂലി കൊടുക്കും ???? ....മൊത്തം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിനു തുടക്കമിടുന്ന ഈ സാഹചര്യം ഒഴിവാക്കുന്നതലേ നല്ലത് എന്ന് ക്യാമ്പസ്‌ മൊഴി ...... chris gayle നെ ടീമില്‍ എടുക്കാത്ത വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ്‌ ബോര്‍ഡ്‌ പോലെ ആയാല്‍ ...നിങ്ങള്ക്ക് നഷ്ടം സര്‍ക്കാരെ...

Wednesday, June 8, 2011

ഇന്നു കണ്ടത് ...

ഇന്നു കണ്ടത് ...
autorickshaw എന്ന് പറഞ്ഞാല്‍ ഇതാണ് ...ലാലേട്ടന്റെ പഴയ " സുന്ദരിയെ " ഓര്‍മിപ്പിക്കുന ഗെറ്റ് അപ്പ്‌ ഉം ...ആ ഒരു ശാലീനതയും ...അതേയ് പോലെതന്നെ ഒരു ചുരുച്ചുരുക്കും ...പറഞ്ഞു വന്നത് പേരാമ്പ്ര ടൌണിലെ autorickshaw കളെ കുറിച്ചാണ്....കണ്ടാല്‍ പഴയ സിനിമയിലെ ജയഭാരതിയെ ഓര്‍മിപ്പിക്കുന ഓട്ടോകള്‍.....പക്ഷെ പോകുന്ന പോക്ക് കണ്ടാല്‍ ടി ജീ രവി പിന്നാലെ ഉണ്ട് എന്ന് തോന്നും.....ചറ പറ എന്ന് ഒരു പോക്കാണ്.. മീറ്റര്‍ ചാര്‍ജ് വാങ്ങൂ , പക്ഷെ മീറ്റര്‍ എന്താന്നു ചോദിക്കരുത്... ആ യെന്തിരവന്‍ അവടെ എത്തിയിട്ടില്ല ത്രെ ....അല്ലെങ്കിലും ലാപ്ടോപ് കാണിച്ചപ്പോള്‍ ഇത്രെ വലിയ calculater വേണ്ട ഏന് പറഞ്ഞ നാടാത്രേ...പഴമൊഴി ആണ്... അപ്പൊ പറഞ്ഞു വന്നത് പേരാമ്പ്രയിലെ autorickshaw ക്കാരുടെ quotable quotes ലേക്കാണ്.... മൊഴികള്‍ കണ്ടാല്‍ മൊഴിഞ്ഞത് ബല്യ അഖിലാണ്ട budhijeevikal ആണെന്ന് തോനുമെങ്കിലും , alla .... ethokke made ഇന്‍ പേരാമ്പ്ര ആണ്....ഈ വിശുദ്ധ ലിഖിതങ്കല്‍ കാണ്നുനത് ബാക്ക് tyre ന്റെ പിന്നിലുള്ള റബ്ബര്‍ ഫ്ലാപിലാണ് ... " അടുപ്പിക്കല്ലേ ....അടവ് തെറ്റും" ...... " മത്സരിക്കാന്‍ ഞാനില്ല ...കാത്തിരിക്കാന്‍ ആളുണ്ട് " , "കാലം മാറും ...ഞാന്‍ മാറില്ല " , " മുന്നോട്ടെക്കല്ലേ...എന്റെ പിന്നാലെ വാ "എങ്ങനെയുള്ള മഹത്തായ വാക്യങ്ങള്‍ മുതല്‍ .." കൈ വിട് ചെക്കാ ..കുപ്പി വള പൊട്ടും" .." ഒരു മുത്തം ..മണി മുത്തം" വരെ പേരാമാബ്രയിലെ റോഡുകളിലും ആളുകളിലും ഒരേ പോലെ parannu നടക്കുന്നുട്.....
അടുപ്പിക്കല്ലേ എന്ന് എഴുതിയാലും...റോഡിന്‍റെ ഓരത്ത് കൂടി പോകുന്നോന്റെ അടുപ്പിച്ചാണ് പലപ്പോഴും പോകുക....മത്സരിക്കാന്‍ ഇല്ല എന്ന് എഴുതിയോന്റെ സ്ഥിതിയും ഇതു തന്നെ......
എന്നാലും ....
ആത്മാവിഷ്ക്കാരത്തിന്റെ എല്ലാ സ്വാതന്ത്ര്യവും ഒറ്റക്കെ എടുത്തു ..... സാധാരണക്കാരന്റെ വികാര വിചാരങ്ങള്‍ ..സാധാരണക്കാരന്റെ വണ്ടിയിലൂടെ ...സാധാരണക്കാരില്‍ എത്തിക്കുന്ന...( അറിഞ്ഞോ അറിയാതെയോ ) ...പേരാമ്പ്രയിലെ നന്മ നിറഞ്ഞ ഓട്ടോകള്‍ക്ക് അഭിവാദ്യങ്ങള്‍ ( മുച്ചക്രങ്ങള്‍ക്ക് 3 cheers ) അര്‍പിച്ചു കൊല്ലുന്നു...

Wednesday, May 4, 2011

ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന .......മലയാളത്തില്‍ ഉണ്ടായ ഏറ്റവും മികച്ച self top പാട്ട് ആണ് " ഉറുമിയിലെ" ഈ ഗാനം . Deepak Dev ന്റെ സെന്‍സിബിള്‍ സംഗീതത്തിനു ഒപ്പിച്ചു അതി മനോഹരമായി കൈതപ്രം വരികള്‍ എഴുതി .വെറുതേ പോകുന്ന പാവം പിള്ളേരെ വഴി തെറ്റിക്കാന്‍ നടക്കുന്ന മാലാഖമാര്‍ ആയിരിക്കും അപ്പോള്‍ കൈതപ്രത്തിന്റെ മനസ്സില്‍ .എന്നാലും വേണ്ട എന്ന് തിരിഞ്ഞു നടക്കുന്നവന്മാരോടെ " നോക്ക് " എന്ന ഒറ്റ വാക് കൊണ്ട് വീഴ്ത്തികളഞ്ഞ അതിമനോഹരമായ lyrical technicality ക്ക് മുന്പില്‍ ഈയുള്ളവന്‍ തല കുനിക്കുന്നു . എങ്ങനെ കുടുങ്ങി പിന്നീടു പൂവലന്മാരായി പേരെടുത്ത എല്ലാവര്ക്കും ,( especialy Devagiri Boys) നും ഈ ഗാനം dedicate ചെയ്യുന്നു.....സ്വന്തം ജെയിംസ്‌ .....

Sunday, April 24, 2011

endosulphan

മലയാള സിനിമയില്‍ പണ്ട് നസീര്‍ വേഷം മാറി കള്ളനെ പിടിട്ക്കാന്‍ പോകുന്ന രംഗമുണ്ട് . എല്ലാവര്ക്കും മനസ്സിലാകും അത് നസീര്‍ ആണെന്ന് . പക്ഷെ നമ്മുടെ വില്ലന് മാത്രം മനസ്സിലാവില്ല .അത് പോലെയാണ് എന്ടോസല്ഫാന്‍ നിന്റെ കാര്യത്തില്‍ മന്‍മോഹന്‍ സിംഗ് ന്റെ കാര്യംഎല്ലാവര്ക്കും അറിയാം അത് വേണ്ടാന്ന് , പക്ഷെ നൂറു ഡിഗ്രി ഉണ്ടായിട്ടും അദ്ദേഹത്തിന് മാത്രം മനസ്സിലായില്ല ........കഷ്ടം...