
കാനായിലെ കല്യാണവും കുമ്പസാരവും !!
അങ്ങനെ കേരളത്തിലെ ക്രിസ്തീയ സഭ വിപ്ലവകരമായ ഒരു കല്പന പുറപ്പെടുവിച്ചിരിക്കുകയാണ് ..പണ്ട് മോശക്ക് സാക്ഷാല്‍ ദൈവം കൊടുത്തത് പോലെ ഒന്നുമല്ല..അതിനെക്കാള്‍ സംഭവ ബഹുലം...സംഗതി സീരിയസ്സാ ..."മദ്യപാനം പാപമാണെന്നും ..ഇനി മദ്യപിച്ചാല്‍ കുമ്പസരിച്ചു പാപ മോചനം നേടണമെന്നും ആണ് തിരു കല്പന " ....ഒറ്റ വരിയില്‍ " എത്രെ മനോഹരമായ നടക്കാത്ത സ്വപ്നം ..എന്ന് വേണമെങ്കില്‍ പറയാം ... പാപമായ പാപം മുഴുവനും ചെയ്തിട്ട് കുംബസരിക്കുന്നില്ല ..പിന്നെയാ ???? എന്ത് അറിഞ്ഞിട്ടാ ഇങ്ങനെ ഏന് മനസ്സിലാകുന്നില്ല...ഇങ്ങനെയായാല്‍ ഇനി പള്ളി പെരുനാളിനും , ക്രിസ്മസ് ഇനും , ഈസ്റെരിന്നും എന്തിനു , സ്വന്തം കല്യാണത്തിന് പോലും പള്ളിയില്‍ കയറാന്‍ പറ്റില്ല....പാപിയായ ആളുകള്‍ എങ്ങനെ പള്ളിയില്‍ കയറും ....ഇങ്ങനെ ഒക്കെ ഓര്‍ഡര്‍ ഇടുമ്പോള്‍ പഴയ കാര്യമൊക്കെ ഒന്ന് ആലോചിക്കണ്ടേ എന്‍റെ ഇടയന്മാരെ ...കേരളത്തില്‍ കുഞ്ഞാടുകളെ ഉണ്ടാക്കിയ ഒരു കഥ , വെറും ഒരു കഥ ഓര്‍ക്കണ്ടേ ..പണ്ട് പണ്ട് തോമ ശ്ലീഹ കേരളത്തില്‍ വന്നു നമ്പൂരിമാരെ നല്ല വഴിയില്‍ നടത്താന്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കാലം ....എന്‍ വഴി തനീ വഴീ എന്ന് രജനി അണ്ണന്‍ പറയുനതിനു നൂറ്റാണ്ടുകള്‍ക്കു മുന്പേ : ഞാനാണ് വഴിയും സത്യം ജീവനും എന്ന് പറഞ്ഞ മനുഷ്യ പുത്രന്റെ കഥ !!!! തോമ ശ്ലീഹ കഥകള്‍ പറഞ്ഞാണ് ക്രിസ്തു മതത്തിലേക്ക് ആകര്‍ഷിച്ചത് ...ആദ്യം കുരുടന് കാഴ്ച നല്‍കിയ കഥ പറഞ്ഞു ..ആരും മൈന്‍ഡ് ചെയ്തില്ല ...മുടന്തന്റെ കാല്‍ ശരിയാക്കിയത് പറഞ്ഞു ..ആരും മൈന്‍ഡ് ചെയ്തില്ല ...മരിച്ച ലാസരെ ജീവിപ്പിച്ച കഥ പറഞ്ഞു ..ആരും മൈന്‍ഡ് ചെയ്തില്ല ..അപ്പോള്‍ തോമ ശ്ലീഹ കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ കഥ പറഞ്ഞു ...ആ സ്പോട്ടില്‍ ആളുകള്‍ മുഴുവന്‍ ക്രിസ്ത്യാനി ആയി ...ആദ്യം കോട്ടയം , ഇടുക്കി , പത്തനംതിട്ട ജില്ലകളിലെ ആളുകള്‍ പുതിയ മടത്തി ചേരുകയും പിന്നീട് "മധ്യ 'കേരളത്തില്‍ നിന്നും മലബാറിലേക്കും വടക്കും തെക്കുമായി എല്ലായിടെതെക്കും "കുടിയേറി " പാര്‍ക്കുകയും ചെയ്തു ..അതാണത്രേ കേരളീയ ക്രിസ്തീയ ചരിത്രം ..ശരിയാണോ ആവോ ...ഇനി എതെയാലും ഇടയന്മാര്‍ക്കു നല്ല പണിയാകും ...കുംബസരിപ്പിച്ചു കുംബസരിപ്പിച്ചു ഇടയന്മാര്‍ മടുക്കും ..പിന്നെ ഒരാള്‍ ഇത്ര തവണ മാത്രമേ കുംബസരിക്കാവൂ എന്ന് ഇടയ ലേഖനം ഇറക്കും ..പിന്നെ പാതി രാത്രിക്കും പാതിരിമാര്‍ക്ക് ഉറക്കം ഉണ്ടാവില്ല ..അത് കൊണ്ട് ഷിഫ്റ്റ് ആക്കേണ്ടി വരും ....കുമ്പസാരിക്കാന്‍ എല്ലാ പള്ളിക്കും സമീപം ഓരോ മൈതാനം വാങ്ങേണ്ടി വരും ..രൂപതാ രൂപതാ ഇന്നിങ്ങനെ കുറെ ഉള്ളത് കൊണ്ട് രൂപയ്ക്കു ക്ഷാമം ഉണ്ടാവില്ല ....എളുപത്തിന്നു ഒരു വഴിയുണ്ട് ..ഒരൂ ബീവേരജിന്റെയും മുന്പില്‍ ഒന്നോ രണ്ടോ കുമ്പസാര കൌണ്ടര്‍ ഇടുക ..പോരാത്തതിനു ഒരു നാലു വണ്ടി മൊബൈല്‍ കുംബസരകൂടും ഉണ്ടാക്കുക ...നിങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍ നിങ്ങളുണ്ടേ "മദ്ധ്യേ " ഞാനുണ്ടാകും ഇന്ന് ഈശോ പറഞ്ഞത് നിങ്ങളുടെ "മദ്യെ " ഉണ്ടാകും എന്ന് വിശ്വസിച്ചു പോരുന്ന ഈ കുഞാടിന്‍ കൂട്ടത്തെ എങ്ങനെ ഒതുക്കും എന്ന്നു മോളിലിരിക്കുന്ന ദൈവം തമ്പുരാന് മാത്രമേ അറിയൂ ....പ്രൈസ് ദി ലോര്‍ഡ്
