Tuesday, January 17, 2012

മകന്റെ അച്ചന്‍ ....


മകന്റെ അച്ചന്‍ .... വീണ്ടും ഒരു പെരുന്തച്ചനോമാനിയ കേരളത്തിലേക്ക് ...കാലാകാലങ്ങളില്‍ രാഷ്ടീയ കല കായികങ്ങളില്‍ കണ്ടു വരുന്ന ..മറ്റുള്ളവര്‍ക്ക് അത്രെക്കു ബാധിക്കാത്ത ഒരു മാനസിക ശാരീരിക അസ്വസ്ത്യമാണ് പെരുന്തച്ചനോമാനിയ ... ഇതിന്റെ ആദ്യ ഭാഗം കരുണാകര _ മുരളീധര ആട്ടക്കഥ എല്ലാര്ക്കും ഓര്‍മയുണ്ടാകും എന്ന് കരുതട്ടെ ..പലപ്പോഴും ഇതിന്റെ പ്രഭവ കേന്ദ്രന്‍ കേരളത്തിന്റെ തെക്ക് ആണ് കണ്ടു വരുന്നത് എന്നതിന്റെ ഗുട്ടന്‍സ് ഗുട്ടന്ബെര്‍ഗിനു പോലും അറിയില്ല ..ഇപ്പോ പ്രഭാവിച്ചത് കൊട്ടാരക്കര മേഖലയിലാണ് ..ഏകദേശം വാളകം റോഡ്‌ കഴിഞ്ഞു തിരിഞ്ഞാല്‍ നാലാമത്തെ വീട് ...ആയ കാലത്ത് ഈ കഥയിലെ അച്ചന്‍ കഥാപാത്രം തന്റെ ജീവിതം നാടുക്കാരെ സേവിക്കാന്‍ ഉഴിഞ്ഞു വെച്ച നേതാവാണ്‌ ...നാട്ടുകാരെ എത്രേക്ക് സ്നേഹിച്ചാല്‍ മക്കളെ പതിന്മടങ്ങ്‌ സ്നേഹിച്ചതിനെറ്റ് ഫലമാണ് ... സിനിമയും കളിച്ചു നടന്ന മകന്‍ കഥാപാത്രം തിരശീല മാറ്റി (മേക്കപ്പ് മാറ്റിയില്ല ) പൊതു ജന സമക്ഷം ഹാജരായത് ....അത് എന്നത്തേയും പോലെ വെളിയില്‍ കിടന്ന സ്നൈക്കിനെ എടുത്തു നെക്കലസ് ആക്കിയ പോലെ ആയി ... മകന്‍ അച്ഛനെകാളും വലുതായി ...ഇനി വാളകം സ്റ്റൈല്‍ പണി മോന് എന്ന് കിട്ടും എന്ന് കണ്ടാല്‍ മതി ...അതാണ് "പാര " മ്പര്യം എന്ന് പറയുന്നത് ..പറഞ്ഞിട്ട് കാര്യമില്ല ..ഇതൊക്കെ മുന്‍കൂട്ടി മോളിലോരാള്‍ കണ്ടിട്ടുണ്ട്..അത് കൊണ്ടാണല്ലോ ..മകന്റെ ആദ്യത്തെ സിനിമ തന്നെ " ഇരകള്‍ " ആയി പോയത് ...വാട്ട്‌ എ മാച്ചിംഗ് സിര്‍ജീ !!!
അടുത്തത് ശരിക്കും ഗ്ലാമറിന്റെ ഒരു തൃശൂര്‍ പൂരം ആണ്... ഗ്ലാമറിന്റെ ലോകത്ത് പത്തു മുപ്പതു കൊല്ലമായി വിരാജിച്ചു എന്ന് വിജാരിച്ച് നടക്കുന്ന ഒരു പുലിയാണ് പിതാവ് ...പുലിയെന്നു പറഞ്ഞ പോര ..ഒരു സിംഹം !! വീടിളിരിന്നു അച്ഛന്റെ കല കണ്ടു മടുത്തിട്ടാണോ എന്ന് അറിയില്ല ..എതെയാലും മഹന്‍ നിക്കാഹു കഴിഞ്ഞ പാടേ ഗോദയില്‍ ഇറങ്ങിയിട്ടുണ്ട് ...മകന്‍ കേറി അച്ഛന്റെ പണി കളയുമോ എന്ന് കണ്ടറിയണം ....ഇവിടെമാത്രമല്ല , മുല്ലപെരിയരിന്റെ അപ്പുറത്തും ഇത് പോലെ നടക്കുനുണ്ട് ...അവിടെ അച്ഛന് പകരം അമ്മയാണ് മോന് പണി കൊടുതത്ന്നു മാത്രം ...ജയ ജയ അമ്മേ എന്ന് വിളിച്ചു നടന്ന മകന്‍ വിളി നിര്‍ത്തിയപ്പോള്‍ മോനെ കഴുത്തിന്‌ പിടിച്ചു പോയസ് മൈതാനത് നിന്നും പുറത്താക്കി ....അതാണ് മക്കളെ മനു അങ്കിള്‍ പണ്ട് പറയുന്നിരുനത്
"പിതാ രക്ഷതി കൌമാരേ ,
പിതാ ശിക്ഷ്തി യൌവനേ ,
പുത്രോ പണി തരും വാര്ധക്യെ ,
ന : മനുഷ്യന് സമാധാനമില്ലിനി "

No comments: