Tuesday, October 25, 2011

അതിമാനുഷന്മാര്‍ ..


ഇതാ വരുന്നു ..ഇന്ത്യ സിനിമയില്‍ അടുത്ത പ്രതിഭാസം.. രാ -വണ്‍ ...
ദീപാവലി ആയതു കൊണ്ടാണോ രാവണനായി തന്നെ
എന്ന് അറിയില്ല ....എന്തായാലും ഓര്‍ഡിനറി വേഷങ്ങള്‍ ചെയ്തു സര്‍ക് ക്ക് മതിയായി
..എത്രെ കാലം ഇങ്ങനെ പ്രേമിച്ചു കോളേജില്‍ പോയും നടക്കും ..മാത്രമല്ല പുതിയ പുലികളും പഴയ പുലികളും പഴയ പുലികളുടെ പുലിക്കുട്ടികളും ബോളിവുഡ് എന്നാ ഘോര വനത്തില്‍ അര്മാധിക്കുനുമുണ്ട്.....ഇനി പഴയ അടവൊന്നും മതിയാവൂലാ എന്ന് തോന്നിയത് കൊണ്ടായിരിക്കും ഒരു സൂപര്‍ ഹീറോ ആയി കളയാം എന്ന് വിചാരിച്ചത് ..ഇനി ചെയ്യാന്‍ അതൊക്കയെ ബാക്കിയുള്ളൂ ....SRK യെ പറഞ്ഞിട്ട് കാര്യമില്ല ...ഹോളിവുഡ് സിനിമ ക്കാര്‍ക്കും ഇങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു ..പഴയ ഹോളിവുഡ് സിനിമകള്‍ എല്ലാം സോവിയറ്റ്‌ യുണിയന്‍ ന്നു എതിരെ ആയിരുന്നു ..അമേരിക്ക നായകന്‍ റഷ്യ വില്ലന്‍ ,റഷ്യ വില്ലന്‍ അമേരിക്ക നായകന്‍...ഇപ്പോഴും എല്ലായ്പ്പോഴും നായകന്‍ aliyas അമേരിക്ക ജയിക്കും ..അത് സിനിമയില്‍ ആയാലും ലിബ്യയില്‍ ആയാലും ഇറാഖിലായാലും ...അങ്ങനേ തന്നെ ..അവസാനം സോവിയറ്റ്‌ യുണിയന്‍ ന്റെ യുനിടി ക്ക് തീര്നപ്പോ ശരിക്കും കുടുങ്ങിയത് ഹോളിവുഡ് തിരകഥ കൃത്തുക്കള്‍ ആയിരുന്നു...ഏതാ പ്രശ്നം ..കഥയില്ല !!!..പിന്നെ അവര്‍ ജന്മം കൊടുത്ത ആളുകള്‍ ആണ് സൂപെര്‍മാന്‍,സ്പൈടെര്‍ മാന്‍ ,ഗോട്സില്ല ,പിന്നെ ഫൂകംബവും, സുനാമിയും ..മന്ശ്യന്മാരല്ലാത്ത എന്തും(മന്ശ്യന്മാര്‍ക്ക് അമേരിക്കയെ ഒന്നും ചെയ്യാന്‍ പറ്റില്ല ) ...ഇതൊക്ക്കെ അമേരികാക്കാരെ തിന്നാന്‍ വരും ..അതിനെ ഒക്കെ സൂപര്‍ ഹീറോ ജയിപ്പിക്കും..പിന്നെ അമേരിക്കയുടെ കൊടി വീശും !! ഭാരത രാജ്യത്തിന്‍റെ തെക്ക് ഭാഗത്ത്‌ ഇങ്ങനെ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പണ്ട് പരിഹാരം കണ്ടിട്ടുണ്ട് ...ഒരു അഭിനേതാവിന്റെ അഭിനയത്തിന്റെ ഉറവ വറ്റിപോവതിരിക്കാന്‍ വഴി കണ്ടിട്ടുണ്ട് ..അങ്ങനെയാണ് സാധാരണ വേഷങ്ങള്‍ മതിയയ്പ്പോ പഴയ മഹാഭാരതവും രാമായണവും ഒക്കെ പൊടി തട്ടി അതിലെ സൂപര്‍ ഹീരോകളെ തമിഴ്നാട്ടിലും ആന്ധ്രയിലും അവതരിപിച്ചു വിജയിച്ചത് ....എന്തിനേറെ പറയുന്നു അത് മടുത്തപ്പോ .."ദൈവം "വരെ യായി അഭിനയിച്ചു കളഞ്ഞ ടീംസ് ആണ് ...ഏറ്റവും അവസാനം അവിടെ കണ്ടത് ...മനുഷ്യനായും അതിമാനുഷനയും പിന്നെ ഹാഫ് ദൈവമായും അഭിനയിച്ചു മടുത്തപ്പോ ..റോബോട്ട് ആയി കളഞ്ഞ സ്റ്റാറിനെ ആണ് ...ഇവര്‍ക്ക് ഇത്രെയൊക്കെ ആകാമെങ്കില്‍ പിന്നെ SRK ക്ക് എന്താ ആയി കൂടെ .....ആയികോളൂ ..കോടികള്‍ മുടക്കി ഞങ്ങളെ ആനന്ദ നിര്‍വ്രിതിയിലേക്ക് നയിക്കൂ .....ഇതിന്റെ ബാക്കി ഇനി മലയാള സിനിമ കൂടി കാണേണ്ടി വരുമോ എന്ന് മാത്രമേ അറിയനുളൂ ....പത്തു മുപ്പതും കൊല്ലം കൊണ്ട് ഒരു മാതിരി പെട്ട കഥാപാത്രങ്ങളെ ചെയ്തു മടുത്തിരിക്കുന്ന രണ്ടു മൂന്ന് ആളുകള്‍ ഉണ്ട് .ഇതൊക്കെ കണ്ടു ഓരുക്കും ഒരു പൂതി വന്നാലോ ...അത് കാണാന്‍ വയ്യാഞ്ഞിട്ടാണ് ....ഒന്നര ചാക്ക്, സൂപെര്‍മാന്‍ ആയി പറക്കുനതും .....അറുപതു വയസുള്ള മറ്റൊരു സൂപെര്മന്റെ ആകാശ നൃത്തവും ..ആകെ മൊത്തം അടിപൊളി ആയിരിക്കും .....ആവട്ടെ ..എല്ലാര്ക്കും ഇവിടെ സ്വാതന്ത്ര്യം ഉണ്ടല്ലോ ...സംഭവിച്ചതും , സംഭവിച്ചു കണ്ടിരിക്കുന്നതും ,ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്
....രഞ്ജിത്തിനും രാജു ഹിരനിക്കും നമോവാകം ....

No comments: