Monday, October 20, 2014

mangalyan

രാത്രി ...കോഴിക്കോട് വന്നു തീവണ്ടി ഇറങ്ങി ഞാൻ ഓടി ..നേരെ ഓട്ടോ സ്റ്റാന്റ് ഇലേക്ക് ....വേഗം പോയില്ലെകിൽ പിന്നെ ക്യൂ ആകും ..പിന്നെ ലേറ്റ് ആകും.....ഒരു ഓട്ടോ വന്നു മുമ്പിൽ നിന്നു...പുതിയങ്ങടിലേക്ക് എത്രെ ആകും ചേട്ടാ ??? ഒരു സാധാരണ മലയാളിയെ പോലെ ഞാൻ പേശാൻ തുടങ്ങി ...മേറെരും പകുതിയും ..എല്ലാം കൂടി ഏകദേശം 140 ആകും ....140 ഓ ??? ഞാൻ ഞെട്ടി ..ചേട്ടാ ചൊവ്വയിലേക്ക് പോകാൻ പോലും എത്രേം പൈസ വേണ്ട ...(ഞാൻ എന്റെ ഫയസ്‌ ബുക്ക്‌ , വാട്സാപ് ..വിജ്ഞാനം വിളമ്പി ...) ...ആ മോനെ ദൂരം കൂടുമ്പോ പൈസ കുറയും ..സ്വർഗതിലെക്കൊ നരകത്തിലെക്കോ ആണെങ്കി പറയ്‌ ..ഫ്രീയാ... അയാൾ ചൂടായി....വേറെ വണ്ടി പിന്നിൽ നിന്നും ഓണ്‍ അടിക്കാൻ തുടങ്ങി ..പിന്നെ വേറെ വഴിയില്ല..വേഗം ആ ഓട്ടോയിൽ കേറി ,,
പിന്നെ വീട്ടിൽ എതാനമല്ലോ..ഞാൻ അയളെ സോപിടാൻ തുടങ്ങി ..അത് ചേട്ടാ ..ഈ ഫയ്ചെ ബുക്ക്‌ ഇലൊക്കെ കണ്ടതാ . .ഞാൻ വെറുതെ പറഞ്ഞതാട്ടോ ...എന്താണ് മോനെ ഇതൊക്കെ....ഇങ്ങള് കുട്യോല്ക്ക് കളിക്കാൻ പറ്റിയ സദനം ആല്ലേ അതു ..അല്ലാണ്ട് വേരന്താ ഗുണം ??? ഒരു ഗുണോം ഇല്ല ...മൊബൈൽ അയച്ചു രസിക്കാം അത്രേ തന്നെ ...അല്ല ചേട്ട എന്താ പേര് ഞാൻ ചോദിച്ചു ...രാജൻ ...വെള്ളിമാടുകുന്നാ സ്ഥലം ..ആപ്പൊ രാജേട്ടാ...ഈ പറഞ്ഞ സാധനം ലോകാത് വെറും നാലക്കെ വിടാൻ പറ്റിയുള്ളൂ..അതും ദ്യത്തെ തവണ തന്നെ നമ്മാല് ജയിച്ചു ..അപ്പൊ നമുക്ക് ഒരു സന്തോഷല്ലേ ??? രാജേട്ടാൻ എന്നെ ഒന്ന്നു നോക്കി ..എന്നിട്ട് പറഞ്ഞു ..എന്ത് സന്തോഷം മോനെ ??? ഇതൊണ്ട് നമ്മളെ പോലുല്ലോര്ക്ക് എന്താ ഗുണം ???? പെട്രോളിന് പൈസ കൊറയോ ?? അരിക്ക് കൊറയോ ? പച്ചകരിക്കോ കൊറയോ..ഇല്ലാല്ലോ...ഇല്ല ..ചോവ്വളെ എന്തെങ്കിലും സദനം കൊണ്ട് എന്തെങ്കിലും ഗുണം നമക്കുണ്ടോ ??? ഇല്ലാ ..ഇല്ലാന്ന് അരിഞ്ഞിട്ട വിട്ടത്..ആ പൈസ ഇന്ടകിൽ മെഡിക്കൽ കോളേജിലെ എക്സ് റേ മെഷീൻ ഒന്ന് ന്ന്നകയിരുന്നു ..അല്ലെങ്കിൽ മരുന്ന് ഫ്രീ കൊടുക്ക്നി ..ഇനി അത് അല്ലെങ്കിൽ കുറച്ചു റോഡ്‌ ഒന്ന് നന്നാക്കേനി ....ഇതൊന്ന്നും ഇല്ലാണ്ട് ചോവ്വെലേക്ക് വിട്ടുക്കുന്നു ..എന്താപ്പാ ഇത് .....ഞാൻ ഒന്നും മിണ്ടീല ...പൈൻ എന്താ പറയാ..അല്ല രാജേട്ടാ ..ഇതിനു അത്രെ വല്യ ചെലവു ഇല്ല ..വെറും 450 കോടിയേ ഉള്ളു .. ..രാജേട്ടാൻ സഡൻ ബ്രൈക് ഇട്ടു ....അല്ല മോനെ അനക്ക് 450 കോടി ചെറിയ പൈസ ആയിരിക്കും ..പക്ഷെ ഞമ്മള് സാധാരണക്കാർക്ക് വല്യ പൈസയാ ...450 കോടി ഉണ്ടെങ്കിൽ ഇവടെ വേറെ ഗുണം ഉള്ള എന്തൊക്കെ നടക്കും മോനെ.......ചോവ്വെല്ല് ഒക്സ്യ്ജെൻ ഇല്ലനും അവടെ ജീവിക്കാൻ പറ്റൂലാനും 5000 കൊല്ലം മുന്പേ കണ്ടു പിടിച്ചത..നാമ്മുടെ മുനിമാര് ..അതും ഈ രോകെറ്റ് ഒന്നും ഇല്ലാണ്ട് ..അത് ഉറപ്പികാൻ വിട്ടത .. 450 കോടി സ്വാഹ .....അമേരിക്കക്ക് ക്കും റഷ്യ ക്കും ഒക്കെ എന്തും ആകാം ..അതൊക്കെ പുരോഗമിച്ച രാജ്യങ്ങൾ ആണ് ..ഇവിടെ കക്കൂസ് പോലും ഇല്ല ..എന്നിട്ടാ ചോവ്വെലേക്ക് ..ഇമ്ബള് പറയൂലെ..ഈ ആന അപ്പി ഇടുനത് കാണട് അണ്ണാൻ അപ്പി ഇടാൻ പ്ടില്ലനു ..അതാണ് ..
ഞാൻ ഒന്നും മിണ്ടീല .... പുതിയങ്ങാടി എത്തി ..വേഗം പൈസ കൊടുത്തു ഇറങ്ങി ..രാജെട്ടന്നോട് താങ്ക്സും പറഞ്ഞു വീടിലേക്ക്‌ കയറി ...എന്റെ പൊന്നെ ഈ കൊഴികൊട്ടെ ഓട്ടോ ഡ്രൈവർ മാരെ സമ്മതിക്കണം മക്കളെ ....സാധാരണക്കാരന്റെ വണ്ടി മാത്രം അല്ല..സാധാരണക്കാരന്റെ വിവരം കൂടിയാണ് അതു ...റൂമിലേക്ക്‌ കയറും മുന്പേ തന്നെ വിവരമില്ലാതെ ഞാൻ ഫോര്വേഡ് ചെയ്ത എന്റെ വാട്സപ്പിലെ മംഗല്യൻ മെസ്സജുകൾ ഞാൻ ഡിലീറ്റ് ചെയ്തിരുന്നു

ഒരു ഭർത്താവിന്റെ പ്രസവ വേദന


==================================
ഭാര്യയെ പാലായിലെ സ്വന്തം വീട്ടില് പ്രസവത്തിന്നു കൊണ്ടാക്കി ഇരിക്കുന്ന സമയം ..ഒന്പതാം മാസമായി ...സ്കാന്നിംഗ് എല്ലാം കഴിഞ്ഞു ...ഡോ. തന്ന ഡേറ്റ് പ്രകാരം ഇനിയും ഒരു ഇരുപതു ദിവസം കൂടി കാക്കണം .....അച്ഛനാകാനുള്ള തയ്യാറെടുപ്പിലന്നു ഞാൻ ....വേൾഡ് കപ്പ്‌ ഇന് പോകുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പോലെ ..ഞാനും ഭയങ്കര ആത്മവിശ്വാസത്തിലാണ് ...അപ്പോഴാണ് എന്തോ ഒരു വല്ലായ്മ ഭാര്യക്ക്‌ തോനിയത്..വേഗം തന്നെ പാല യിലെ ഹോസ്പിറ്റലിൽ ചെക്ക് അപ്പ്‌ ഇന് ഭാര്യാമാതാവ് കൊണ്ട് പോയി ...ഡോക്ടർ പറഞ്ഞു ..കാര്യങ്ങൾ അർജെണ്ട് ആണ്..ചിലപ്പോ സിസേറിയൻ വേണ്ടി വന്നേക്കും..ഇന്ന് അഡ്മിറ്റ്‌ ചെയ്യാണം ..അങ്ങനെ അഡ്മിറ്റ്‌ ചെയ്തു ....ഇതറിഞ്ഞ ഞാൻ ഞെട്ടി...ഇത്രേ വേഗം ഫൈനലോ ?? കോഴിക്കോട്ടു നിന്ന് വേഗം തന്നെ ഒരു ട്രെയിൻ ടിക്കറ്റ്‌ സങ്കടിപ്പിച്ചു .....രാത്രി 11.30 ഇന് ആണ് ട്രെയിൻ.....ഭാര്യയെ വിളിച്ചു .....ടാർഗറ്റ് കൊടുത്തു ശീലിച്ചത് കാരണം ...ഭാര്യക്കും കൊടുത്തു ഒരു ടാർഗറ്റ്..ഞാൻ വന്നിട്ടേ പ്രസവിക്കാവൂ ...(നടക്കാത്ത കാര്യങ്ങൾ ആണല്ലോ ടാർഗറ്റ് ആയി കൊടുക്കാരുള്ളത്).....ടെൻഷൻ കേറ്റി വൈകുന്നേരമാക്കി....രാത്രി 10 മണിയായപ്പോ വീണ്ടും ഫോണ്‍..ഭാര്യ വക ....ഡോക്ടര് വന് കണ്ടു...അര്ജെണ്ടായി സര്ജറി വേണം എന്ന് പറഞ്ഞു...ഇന്ന് ചെലപ്പോ സിസേര്യനു വേണ്ടി വരും ... .....ഭഗവാനെ!!! ..ഡക്ക് വർത്ത് ലൂയിസോ ??? ....ഇത്രേ വേഗം ...??? ..മഴ പെയ്തു അമ്പതോവർ കളി 20 ഓവർ ആക്കിയ പോലെ ....ധോനിയെ പോലെ ,ഞാൻ ഭാര്യക്ക്‌ അത്മാവിശ്വാസം നല്കി ....ഇനി ഒനും നോക്കണ്ട ..അടിച്ചു പൊളിക്കു .....ഭാര്യ ഫോണ്‍ വെച്ചപ്പോ വീണ്ടും ടെൻഷനായി ...കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ , സ്റ്റേഷൻ കിട്ടാതെ ഞാൻ നടന്നു ....അപ്പഴാണ് അന്നൌന്സ്മെന്റ്റ് ..ഏതോ ഒരു വണ്ടി 2 മണിക്കൂർ ലേറ്റ് ആണത്രേ ...മലബാർ എക്സ്പ്രസ്സ്‌ ലേറ്റ് ആയാൽ ഈ സ്റ്റേഷൻ ഞാൻ കത്തിക്കും..ഞാൻ ഒറപ്പിച്ചു......പ്രസവ കാലത്തെ ഓർമ്മകൾ ആ സമയം എന്റെ മനസ്സിലൂടെ കടന്നു പോയി...ഞങ്ങൾ ഭയങ്കരാ സന്തോഷത്തിലായിരുന്നു ....ഏഴാം മാസം ഒക്കെ ആയപ്പോ ഡോക്ടര് പറഞ്ഞു ...നിങ്ങൾ കുട്ടിയോടും സംസാരിക്കണം ...ഇപ്പൊ വാവക്കും കേള്ക്കാം ...നല്ല മ്യൂസിക്‌ ഒക്കെ കേള്പ്പിക്കുനത് നല്ലതാ ...നല്ല മ്യൂസിക്‌ ആല്ലേ...ഞാൻ തന്നെ ആ കാര്യം ഏറ്റെടുത്തു ...പണ്ട് പഠിച്ച ശാസ്ത്രീയ ശാസ്ത്രീയാ സംഗീതം പൊടി തട്ടി എടുത്തു ...രൂപക താളത്തിൽ ഒരു കൃതി ങ്ങോട്ട്‌ പാടി....മുഴുമിക്കാൻ വിട്ടില്ല...ഭാര്യാ എന്നെ ചേർത്ത് പിടിച്ചു ...എന്നിട്ട് പറഞ്ഞു ..നന്നായി ചവിട്ടുന്നുണ്ട് .....ഒന് ഓടാൻ പറ്റാഞ്ഞിട്ടാ ..ഇനി മേലിൽ പാടി പോകരുത് ...!!!....ഇനി ഇപ്പൊ എന്ത് ചെയ്യും ..ഇപോഴത്തെ കുട്ടികള്ക്ക് ജനറൽ നോലെജു കുറവാ പോലും..എന്നാ പിന്നെ ഓന് ദിവസവും പത്രം വയിച്ചു കൊടുക്കാം ..ഞാൻ ഒറപ്പിച്ചു ..അതിനു ആരും ഒന്നും പറയൂലാല്ലോ ....അപ്പോഴാണ് ന്യൂസ്‌..ബാർ പൂട്ടണം എന്ന് സുധീരൻ ..പൂട്ടന്ടെന്നു ബാബു ...എല്ലാം പൂട്ടുമെന് ചാണ്ടി ...എന്നും ഇതാന്നെ ന്യൂസ്‌..ഏതായാലും വേറൊന്നും വായിക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ ഇതല്ലാം വായിച്ചു കേള്പ്പിച്ചു കൊടുത്തു ....ജനറൽ നോലെജു കുറയാണ്ടാ ... ....പിന്നെ പിന്നെ സുധീരാൻ എന്ന് പറയുമ്പോ ചോട്ടാ അനങ്ങതിരിക്കുകയും ..ബാബു ചാണ്ടി ഏന് കേള്ക്കുമ്പോ തുള്ളി മറയുകയും ചെയുന്നുന്ടെനു ഭാര്യാ പറഞ്ഞു ...(കൊരട്ടിക്കാരനാ മോനെ കൊരട്ടിക്കാരൻ )....
ഇതെല്ലം ആലോചിച്ചു സമയം 1130 ആക്കി ...ദൈവം സഹായിച്ചു..മലബാര് എക്സ്പ്രസ്സ്‌ കറക്റ്റ് സമയത്ത് ..ഞാൻ കേറാൻ തുടങ്ങിയപ്പോ ..അളിയന്റെ ഫോണ്‍ ...സിസ്സെരിയനു കൊണ്ട് പോയിട്ടോ !!...എന്റെ ദൈവമേ....കളി സൂപ്പർ ഓവരിലേക്ക് ....ടെൻഷൻ അതിന്റെ മൌന്റ്റ്‌ എവെരെസ്റ്റിൽ നില്ക്കുന്ന ടൈം ...മലബാര് എക്സ്പ്രെസ്സിന്റെ എ സീ കോച്ചിൽ ഇരുന്നു ഞാൻ വിയർത്തു.. .ട്രെയിനിന്റെ വാഷ് ബസിനിലെ ടാപ്പ്‌ കുരിശായി കണ്ടു ഞാൻ പ്രാർഥിച്ചു ..കുറെ കാലാമായി കിട്ടാതാത്നു ..ഇപ്പ്രാവാശ്യം കപ്പ്‌ അടിക്കണേ ....ട്രെയിനിന്റെ വാതിൽ കുംബസരകൂടാക്കി ചെയ്ത സകല പാപങ്ങളും ..ഇനി ചെയ്യനുള്ള പാപങ്ങളും ഞാൻ ഏറ്റു പറഞ്ഞു ...കുമ്പസാരത്തിന്റെ ഒരു അനിർവചനീയാമായ അനുഭവം ഉണ്ടായതു അന്നാണ് .....
അപ്പൊ വീണ്ടും അളിയന്റെ ഫോണ്‍ ....മലിംഗയുടെ അവസാന പന്ത് ഫയസ് ചെയ്യുന്ന ധോനിയെ പോലെ ഞാൻ മൊബൈൽ പിടിച്ചു .........സിക്സെർ ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ർ .....!!!..ആണ്‍കുട്ടി ...അമ്മയും മകനും സുഖം ആയിരിക്കുന്നു ....ലോക കപ്പ്‌ നേടിയ ഇന്ത്യക്കാരെ പോലെ ....സന്തോഷം കൊണ്ട് ഞാൻ ആർത്തു വിളിച്ചു ..ഭാരാത് മാതാ കി ജയ് ...നരേന്ദർ മോഡി കി ജയ് .....((ഇപ്പൊ ഇതു നല്ല കാര്യമുണ്ടായാലും ആദ്യം മോടിക്കാന് ജയ് വിളിക്കുനത്‌ ..അങ്ങനെ വിളിച്ചു പോയതാ ....)....
ഉറക്കത്തിലായിരുന ഒരു ആന്റി ഞെട്ടി എണീറ്റ് ..എന്നോട് ചോദിച്ചു ...ക്യാ ഹുവാ ?? ഞാൻ പറഞ്ഞു ..ഒന്നൂല .. കുച്ച് കുച്ച് ബച്ചേ ബച്ചേ ..ഞാൻ വേഗം ബെർത്തിലേക്ക് കയറി ..
വേഗം ആവിടെ എത്താൻ മനസ്സ് വെമ്പൽ കൊണ്ടു (പെട്ടന്ന് എത്തണം എന്ന് തോന്നീ നു )
നേരം പോകുന്നില്ല ...റബ്ബർ പോകും ന്നു പേടിച്ചു പാലായിലേക്ക് റെയിൽവേ സ്റ്റേഷൻ കൊണ്ടു വരാത്ത മണി സാറിനെ മനസ്സിൽ ഞാൻ .."നമിച്ചു " ..
ഏതായാലും രാവിലെ ..കോട്ടയം ..വഴി പാലാ എത്തി ..
റൂമിലേക്ക്‌ കയറിയപ്പോ ..അവിടെ ഉണ്ടായ ഒരു നേഴ്സ് മാലാഖ ചോട്ടയെയും കൊണ്ടു വന്നു ....ലോകകപ്പ് ഏറ്റു വാങ്ങാൻ വേണ്ടി നില്ക്കുന്നാ ധോനിയെ പോലെയായി ഞാൻ .. ...കൈകൾ നീട്ടി ..ട്രോഫി ....ചോട്ടയെ എന്റെ കയ്യിലേക്ക് ..ഞാൻ ഏറ്റു വാങ്ങി ....
കുഞ്ഞി കണ്ണുകൾ തുറന്നു അവൻ എന്നെ നോക്കി ...ഹൃദയം കൊണ്ടു ഞങ്ങൾ ആദ്യമായി സംസാരിച്ചു .... ഹൃദയത്തിന്റെ ഭാഷയിൽ അറിയാവുന്ന കാര്യം അവൻ എന്നോട് ചോദിച്ചു ...
" ബാർ തുറക്കുമോ അപ്പാ ?????"
ആൾ ഈസ്‌ വെൽ മോനെ..ആൾ ഈസ്‌ വെൽ !!!

തേങ്ങാകൊല


============
ഓഫീസിന്നു തിരിച്ചു വരുമ്പോ ..കൈതക്കൽ എത്തിയപ്പോ റോഡ്‌ ബ്ലോക്ക്‌ ....പണിയായോ ഭഗവാനെ ..പ്രശ്നം ഏതന് എന്ന് അറിയണല്ലോ ...രാജേട്ടന്റെ മോള് ദിവ്യ സ്കൂട്ടി പഠിച്ചു..ആദ്യമായി റോട്ടിൽ ഇറക്കിയതാണ് ...അപ്പോഴാണ് ഒരു തേങ്ങാകൊല വന്നു വണ്ടീമേ വീണത്‌ .....സ്വതവേ ഒരു ഛെ ഗുവേരി ആയതു കൊണ്ട് ദിവ്യ ..തേങ്ങ വലിക്ക്രാൻ രാജനെ ചീത്താ വിളിച്ചത്രേ ...രാജനും ഛെ ഗുവേര ക്കരാനയത് കൊണ്ട് ..തേങ്ങ ഇടാതെ താഴെ ഇറങ്ങി തിരിച്ചും ചീത്ത വിളിച്ചു..ഇതാണ് പ്രശ്നം ...സ്ഥലം മൊത്തം ഛെ ഗുവേര ക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു ....അതാ ബ്ലോക്ക്‌....എന്ത് ചെയ്യും ഏന് അറിയാതെ നിക്കുമ്പോഴാണ് ....കുഞ്ഞി രാമേട്ടൻ ആവ്ടെക്ക് വന്നത് ..ആാ ഏരിയയിലെ അവസാന വാക്കാണ്‌ കുഞ്ഞി രാമേട്ടൻ പോലും ...കുഞ്ഞി രാമേട്ടാ വന്നു കാര്യങ്ങൾ കേട്ട്...." ഈ എന്ത് ആളണ്ടോ ...നോക്കീട്ടും കണ്ടിട്ടും ഇടണ്ടേ " എന്ന് രാജേട്ടോടും ....എന്താ ചെറിയോളെ..നോക്കീം കണ്ടും വണ്ടി എടുക്കണ്ടേ "എന്ന് ദിവ്യെനോടും പറഞ്ഞു ....ഇനി രണ്ടാലോം നോക്കി പണി ചെയ്യ്‌....സ്ഥലം കാലിയാക്കു...എനിട്ട് അടുത്ത പീടിയെലെ മോഹനെട്ടന്നോട് പറഞ്ഞു ..ഓലക്കു രാണ്ടാക്കും ഒരു മുട്ടായി കൊട്ക്കീ ..സന്തോഷത്തിനു ...നല്ലത് കൊടുക്കീ ട്ടാ മോഹനാ .".. അങ്ങനെ മുട്ടായി കിട്ടിയ സന്തോഷത്തിൽ..പ്രശ്നം അവസാനിപ്പിച്ച്‌ ..രണ്ടാളും പോയി ..അപ്പൊ മോഹനെട്ടാൻ ..അല്ല കുഞ്ഞി രാമേട്ടാ ഈ പ്രശ്നം എവടെ തീരോ..ഓളെ അച്ഛൻ ഇനി പ്രശ്നം ഉണ്ടാകൂലെ .....ഇന്ടാക്ക്ട്രോ അപ്പൊ നോക്കാലോ ...പൈസ എത്രെയായി മോഹനാ ???അറപതുര്പ്യ.....അറപതുര്പ്യോ ?? ..കുഞ്ഞി രാമേട്ടൻ ഞെട്ടി .....മുട്ടായിക്കോ ???..അത് കിന്ടെർ ജോയാ കുഞ്ഞിരമെട്ടാാ ..അത് വില..ഇപ്പൊ ഇതാണ് എല്ലാര്ക്കും കൊടുക്കുനത് .....
മലാലക്ക് എതെകിലും ഒരു അവാർഡ്‌ കൊടുത്തു പകിസ്തെയും അഫ്ഗ്നിസ്ത്നെയും കളിയാക്കാൻ കളിയാക്കാൻ തീരുമാനിച്ചപ്പോ .....നോബൽ സമ്മാനം കൊടുത്തത് കണ്ടു പ്ലിംഗായ അമേരിക്കയെ പോലെ ...
.....കുഞ്ഞിരാമേട്ടൻ വിഷണ്ണനായി നിന്നു..