==================================
ഭാര്യയെ പാലായിലെ സ്വന്തം വീട്ടില് പ്രസവത്തിന്നു കൊണ്ടാക്കി ഇരിക്കുന്ന സമയം ..ഒന്പതാം മാസമായി ...സ്കാന്നിംഗ് എല്ലാം കഴിഞ്ഞു ...ഡോ. തന്ന ഡേറ്റ് പ്രകാരം ഇനിയും ഒരു ഇരുപതു ദിവസം കൂടി കാക്കണം .....അച്ഛനാകാനുള്ള തയ്യാറെടുപ്പിലന്നു ഞാൻ ....വേൾഡ് കപ്പ് ഇന് പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പോലെ ..ഞാനും ഭയങ്കര ആത്മവിശ്വാസത്തിലാണ് ...അപ്പോഴാണ് എന്തോ ഒരു വല്ലായ്മ ഭാര്യക്ക് തോനിയത്..വേഗം തന്നെ പാല യിലെ ഹോസ്പിറ്റലിൽ ചെക്ക് അപ്പ് ഇന് ഭാര്യാമാതാവ് കൊണ്ട് പോയി ...ഡോക്ടർ പറഞ്ഞു ..കാര്യങ്ങൾ അർജെണ്ട് ആണ്..ചിലപ്പോ സിസേറിയൻ വേണ്ടി വന്നേക്കും..ഇന്ന് അഡ്മിറ്റ് ചെയ്യാണം ..അങ്ങനെ അഡ്മിറ്റ് ചെയ്തു ....ഇതറിഞ്ഞ ഞാൻ ഞെട്ടി...ഇത്രേ വേഗം ഫൈനലോ ?? കോഴിക്കോട്ടു നിന്ന് വേഗം തന്നെ ഒരു ട്രെയിൻ ടിക്കറ്റ് സങ്കടിപ്പിച്ചു .....രാത്രി 11.30 ഇന് ആണ് ട്രെയിൻ.....ഭാര്യയെ വിളിച്ചു .....ടാർഗറ്റ് കൊടുത്തു ശീലിച്ചത് കാരണം ...ഭാര്യക്കും കൊടുത്തു ഒരു ടാർഗറ്റ്..ഞാൻ വന്നിട്ടേ പ്രസവിക്കാവൂ ...(നടക്കാത്ത കാര്യങ്ങൾ ആണല്ലോ ടാർഗറ്റ് ആയി കൊടുക്കാരുള്ളത്).....ടെൻഷൻ കേറ്റി വൈകുന്നേരമാക്കി....രാത്രി 10 മണിയായപ്പോ വീണ്ടും ഫോണ്‍..ഭാര്യ വക ....ഡോക്ടര് വന് കണ്ടു...അര്ജെണ്ടായി സര്ജറി വേണം എന്ന് പറഞ്ഞു...ഇന്ന് ചെലപ്പോ സിസേര്യനു വേണ്ടി വരും ... .....ഭഗവാനെ!!! ..ഡക്ക് വർത്ത് ലൂയിസോ ??? ....ഇത്രേ വേഗം ...??? ..മഴ പെയ്തു അമ്പതോവർ കളി 20 ഓവർ ആക്കിയ പോലെ ....ധോനിയെ പോലെ ,ഞാൻ ഭാര്യക്ക് അത്മാവിശ്വാസം നല്കി ....ഇനി ഒനും നോക്കണ്ട ..അടിച്ചു പൊളിക്കു .....ഭാര്യ ഫോണ്‍ വെച്ചപ്പോ വീണ്ടും ടെൻഷനായി ...കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ , സ്റ്റേഷൻ കിട്ടാതെ ഞാൻ നടന്നു ....അപ്പഴാണ് അന്നൌന്സ്മെന്റ്റ് ..ഏതോ ഒരു വണ്ടി 2 മണിക്കൂർ ലേറ്റ് ആണത്രേ ...മലബാർ എക്സ്പ്രസ്സ് ലേറ്റ് ആയാൽ ഈ സ്റ്റേഷൻ ഞാൻ കത്തിക്കും..ഞാൻ ഒറപ്പിച്ചു......പ്രസവ കാലത്തെ ഓർമ്മകൾ ആ സമയം എന്റെ മനസ്സിലൂടെ കടന്നു പോയി...ഞങ്ങൾ ഭയങ്കരാ സന്തോഷത്തിലായിരുന്നു ....ഏഴാം മാസം ഒക്കെ ആയപ്പോ ഡോക്ടര് പറഞ്ഞു ...നിങ്ങൾ കുട്ടിയോടും സംസാരിക്കണം ...ഇപ്പൊ വാവക്കും കേള്ക്കാം ...നല്ല മ്യൂസിക് ഒക്കെ കേള്പ്പിക്കുനത് നല്ലതാ ...നല്ല മ്യൂസിക് ആല്ലേ...ഞാൻ തന്നെ ആ കാര്യം ഏറ്റെടുത്തു ...പണ്ട് പഠിച്ച ശാസ്ത്രീയ ശാസ്ത്രീയാ സംഗീതം പൊടി തട്ടി എടുത്തു ...രൂപക താളത്തിൽ ഒരു കൃതി ങ്ങോട്ട് പാടി....മുഴുമിക്കാൻ വിട്ടില്ല...ഭാര്യാ എന്നെ ചേർത്ത് പിടിച്ചു ...എന്നിട്ട് പറഞ്ഞു ..നന്നായി ചവിട്ടുന്നുണ്ട് .....ഒന് ഓടാൻ പറ്റാഞ്ഞിട്ടാ ..ഇനി മേലിൽ പാടി പോകരുത് ...!!!....ഇനി ഇപ്പൊ എന്ത് ചെയ്യും ..ഇപോഴത്തെ കുട്ടികള്ക്ക് ജനറൽ നോലെജു കുറവാ പോലും..എന്നാ പിന്നെ ഓന് ദിവസവും പത്രം വയിച്ചു കൊടുക്കാം ..ഞാൻ ഒറപ്പിച്ചു ..അതിനു ആരും ഒന്നും പറയൂലാല്ലോ ....അപ്പോഴാണ് ന്യൂസ്..ബാർ പൂട്ടണം എന്ന് സുധീരൻ ..പൂട്ടന്ടെന്നു ബാബു ...എല്ലാം പൂട്ടുമെന് ചാണ്ടി ...എന്നും ഇതാന്നെ ന്യൂസ്..ഏതായാലും വേറൊന്നും വായിക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ ഇതല്ലാം വായിച്ചു കേള്പ്പിച്ചു കൊടുത്തു ....ജനറൽ നോലെജു കുറയാണ്ടാ ... ....പിന്നെ പിന്നെ സുധീരാൻ എന്ന് പറയുമ്പോ ചോട്ടാ അനങ്ങതിരിക്കുകയും ..ബാബു ചാണ്ടി ഏന് കേള്ക്കുമ്പോ തുള്ളി മറയുകയും ചെയുന്നുന്ടെനു ഭാര്യാ പറഞ്ഞു ...(കൊരട്ടിക്കാരനാ മോനെ കൊരട്ടിക്കാരൻ )....
ഇതെല്ലം ആലോചിച്ചു സമയം 1130 ആക്കി ...ദൈവം സഹായിച്ചു..മലബാര് എക്സ്പ്രസ്സ് കറക്റ്റ് സമയത്ത് ..ഞാൻ കേറാൻ തുടങ്ങിയപ്പോ ..അളിയന്റെ ഫോണ്‍ ...സിസ്സെരിയനു കൊണ്ട് പോയിട്ടോ !!...എന്റെ ദൈവമേ....കളി സൂപ്പർ ഓവരിലേക്ക് ....ടെൻഷൻ അതിന്റെ മൌന്റ്റ് എവെരെസ്റ്റിൽ നില്ക്കുന്ന ടൈം ...മലബാര് എക്സ്പ്രെസ്സിന്റെ എ സീ കോച്ചിൽ ഇരുന്നു ഞാൻ വിയർത്തു.. .ട്രെയിനിന്റെ വാഷ് ബസിനിലെ ടാപ്പ് കുരിശായി കണ്ടു ഞാൻ പ്രാർഥിച്ചു ..കുറെ കാലാമായി കിട്ടാതാത്നു ..ഇപ്പ്രാവാശ്യം കപ്പ് അടിക്കണേ ....ട്രെയിനിന്റെ വാതിൽ കുംബസരകൂടാക്കി ചെയ്ത സകല പാപങ്ങളും ..ഇനി ചെയ്യനുള്ള പാപങ്ങളും ഞാൻ ഏറ്റു പറഞ്ഞു ...കുമ്പസാരത്തിന്റെ ഒരു അനിർവചനീയാമായ അനുഭവം ഉണ്ടായതു അന്നാണ് .....
അപ്പൊ വീണ്ടും അളിയന്റെ ഫോണ്‍ ....മലിംഗയുടെ അവസാന പന്ത് ഫയസ് ചെയ്യുന്ന ധോനിയെ പോലെ ഞാൻ മൊബൈൽ പിടിച്ചു .........സിക്സെർ ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ർ .....!!!..ആണ്‍കുട്ടി ...അമ്മയും മകനും സുഖം ആയിരിക്കുന്നു ....ലോക കപ്പ് നേടിയ ഇന്ത്യക്കാരെ പോലെ ....സന്തോഷം കൊണ്ട് ഞാൻ ആർത്തു വിളിച്ചു ..ഭാരാത് മാതാ കി ജയ് ...നരേന്ദർ മോഡി കി ജയ് .....((ഇപ്പൊ ഇതു നല്ല കാര്യമുണ്ടായാലും ആദ്യം മോടിക്കാന് ജയ് വിളിക്കുനത് ..അങ്ങനെ വിളിച്ചു പോയതാ ....)....
ഉറക്കത്തിലായിരുന ഒരു ആന്റി ഞെട്ടി എണീറ്റ് ..എന്നോട് ചോദിച്ചു ...ക്യാ ഹുവാ ?? ഞാൻ പറഞ്ഞു ..ഒന്നൂല .. കുച്ച് കുച്ച് ബച്ചേ ബച്ചേ ..ഞാൻ വേഗം ബെർത്തിലേക്ക് കയറി ..
വേഗം ആവിടെ എത്താൻ മനസ്സ് വെമ്പൽ കൊണ്ടു (പെട്ടന്ന് എത്തണം എന്ന് തോന്നീ നു )
നേരം പോകുന്നില്ല ...റബ്ബർ പോകും ന്നു പേടിച്ചു പാലായിലേക്ക് റെയിൽവേ സ്റ്റേഷൻ കൊണ്ടു വരാത്ത മണി സാറിനെ മനസ്സിൽ ഞാൻ .."നമിച്ചു " ..
ഏതായാലും രാവിലെ ..കോട്ടയം ..വഴി പാലാ എത്തി ..
റൂമിലേക്ക് കയറിയപ്പോ ..അവിടെ ഉണ്ടായ ഒരു നേഴ്സ് മാലാഖ ചോട്ടയെയും കൊണ്ടു വന്നു ....ലോകകപ്പ് ഏറ്റു വാങ്ങാൻ വേണ്ടി നില്ക്കുന്നാ ധോനിയെ പോലെയായി ഞാൻ .. ...കൈകൾ നീട്ടി ..ട്രോഫി ....ചോട്ടയെ എന്റെ കയ്യിലേക്ക് ..ഞാൻ ഏറ്റു വാങ്ങി ....
കുഞ്ഞി കണ്ണുകൾ തുറന്നു അവൻ എന്നെ നോക്കി ...ഹൃദയം കൊണ്ടു ഞങ്ങൾ ആദ്യമായി സംസാരിച്ചു .... ഹൃദയത്തിന്റെ ഭാഷയിൽ അറിയാവുന്ന കാര്യം അവൻ എന്നോട് ചോദിച്ചു ...
" ബാർ തുറക്കുമോ അപ്പാ ?????"
ആൾ ഈസ് വെൽ മോനെ..ആൾ ഈസ് വെൽ !!!
No comments:
Post a Comment