Thursday, September 8, 2011

ഓണക്കുടി !!!

നാളെയാണ് തിരു ഓണം ..... അത്തം മുതല്‍ പത്തു ദിവസമായി കാത്തു കാത്തിരിക്കുകയു ഈ ദിവസത്തെ....മലയാളികളുടെ സ്വന്തം ആഘോഷം ..... കൂടെ വള്ളം കളിയും "വെള്ളം " കളിയും ...രാവിലെ തന്നെ വീടിന്റെ മുറ്റത്ത്‌ പൂക്കലമിട്ടിലെങ്കിലും ..വൈകിട്ട് വെള്ളം കളി കഴിഞ്ഞാല്‍ മുറ്റത്ത്‌ പൂക്കളം നിറക്കാന്‍ അവസരമുണ്ട് .....അതിനായി കേരളത്തിന്റെ സ്വന്തം "പൊതു" മേഖലാ സ്ഥാപനമായ ബീവേരജെസ് ന്റെ വക എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.....രാവിലെ ക്യൂവില്‍ നില്ക്കാന്‍ പ്രതെയ്ക ബസ് വരെ തുടങ്ങിയിട്ടുണ്ട് പോലും !!!! പിന്നെ sms ഉം ഉണ്ട്... എത്രെ കുപ്പി ബാക്കിയുണ്ട് , എത്രെ ബ്രാന്‍ഡ്‌ സ്റ്റോക്ക്‌ ഉണ്ട് തുടങ്ങി ...എതടിച്ചാല്‍ കൂടുതല്‍ പൂസാകും തുടങ്ങി ...എവിടെ ഒക്കെ ആണ് പോലീസുകാര്‍ മണം പിടിക്കാന്‍ നില്കുന്നത് ഏന് വരെ വിവരം കിട്ടും ...ഇനി ഓണമായത് കൊണ്ട് മൊബൈല്‍ ടവറുകള്‍ പണി മുടക്കിയാല്‍ ..ശരിക്കും " വിവരം " അറിയുകയും ചെയ്യാം ...ഈ സാധനം ആണ് ശരിക്കും ഓണനതിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ....മതവും വര്‍ഗ്ഗവും ജാതിയും നോക്കാതെ ഏവരും ഒരേ പോലെ കുടിച്ചാസ്വാതിക്കുന്നുടല്ലോ ...ഭാര"തിയ്യന"യാലും ഇനി വിദേശി യായാലും മൂന്ന് ചീര്സും അച്ചാറും കൂട്ടി ഉള്ളിലേക്ക് കമഴ്ത്തി സഹകരിക്കാന്‍ ..ദൈവത്തിന്റെ സ്വന്തം മക്കള്‍ക്കെ പറ്റൂ .....അത് കഴിച്ചിട്ടുള്ള പച്ചയായ "സുവിശേഷം " കേള്‍ക്കാന്‍ ഭാഗ്യപെട്ട ഭാര്യമാരും .... ഏതായാലും നാളെ വീണ്ടും റെക്കോട് സൃഷ്ടിക്കാന്‍ ചാല"ക്കുടി" യും "കൂത്താട്ടു"കുളവും ഉണ്ടാകും ...കോടികളുടെ "വെള്ളം "കളിയും ഉണ്ടാകും ..അതിനു ഏത് നേതാവനാണ് വിമാനം കയറി വരുനത്‌.... ..എന്തായാലും കുടിക്കുനോടുള്ള എല്ലാ കടപ്പാടും ഓര്‍ത്തു കൊണ്ട് ....കേരളത്തെ രക്ഷിക്കാന്‍ നടത്തുന്ന കുടി യജ്നത്തെ വാഴ്ത്തി പാടിക്കൊണ്ട് ..ഈയുള്ളവന്‍ സ്കൂട് ചെയ്യുന്നു ....തിതിതാരെ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം ....

No comments: