Monday, January 30, 2017

സംഭവാമി യുഗേ യുഗേ ..ഖണ്ഡം 1 -- വന പർവ്വം (rural posting )


-----------------------------------------------------------------------------------

പ്രസാദ് ഇന്ന് വിളിച്ചു
സാർ ..അപ്പൊ ജോയിൻ ചെയ്യുന്നില്ല ലെ
ഇല്ല ..ബുദ്ധിമുട്ടാണ് പ്രസാദേ..സോ ജോയിൻ ചെയ്യണ്ടാന്ന് തീരുമാനിച്ചു ...
സോ സാദ് സാർ

--------------------
ആരാണ് പ്രസാദ് ...പ്രസാദ് കർണാടക ഗ്രാമീൺ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ആണ് ..മ്മ്ക് അവിടെ പോസ്റ്റിംഗ് കിട്ടിയപ്പോ ..ഫെയ്സ്ബുക്കിൽ തപ്പി പിടിച്ച വിളിച്ചു പരിചയപ്പെട്ടതാണ് ...ബാങ്കിൽ സീനിയർ മാനേജർ ആയി പോസ്റ്റിംഗ് ആയി ന്നു അറിഞ്ഞപ്പോ ..ബാങ്കിനെ കുറിച്ച ഒന്നു അറിയാൻ ഫെയ്സ്ബുക്കിൽ തപ്പിയപ്പോ ഒരുത്തന്റെ നമ്പർ കിട്ടി ..അവനാണ് ഇവനെ പരിചയപ്പെടുത്തി തന്നത് ..
കേരളത്തിൽ നിന്നു കർണാടക ലേക്ക് സീനിയർ മാനേജരോ
അന്ന് അത്രയ്ക്ക് ഓന് വിശ്വാസമായില്ല ..
പിന്നെ ഓൺ വെബ്സൈറ്റ് ഒക്കെ നോക്കി ഉറപ്പു വരുതീട്ടാണ് ഡീറ്റെയിൽസ് ഒക്കെ തന്നത് ...

ഡീറ്റെയിൽസ് നോക്കുമ്പോ ..പോസ്റ്റിംഗ് ധാർവാദ് എന്ന സ്ഥലത്താണ് ..ഞാൻ മാപ്പ് എടുത്തു നോക്കി ..കർണാടക യിലെ മുക്കിലാണ് സ്ഥലം ..പോയി വരണെങ്കിൽ രണ്ടു ട്രെയിനും രണ്ടു ബസും കേറണം ..പോസ്റ് സീനിയർ മാനേജറാ എന്നു വെച്ചു ജീവിക്കാൻ ഇത്രേ കഷ്ടപ്പെടാനോ ..ഞാൻ ആലോചിച്ചു ..
ഭയങ്കര ദൂരമാണ് ..പെട്ടെന്ന് ഒരു ആവശ്യത്തിന് വീട്ടിൽ എത്താൻ ബുദ്ധിമുട്ടാ ..ജീവിക്കാൻ വേണ്ടി അല്ലെ പണി എടുക്കുന്നത് ..പണി എടുക്കാൻ വേണ്ടി ജീവിക്കുകയല്ലലോ ....ഈ പോസ്റ്റിലൊന്നും വല്യ കാര്യല്ല്യ ..
ഞാൻ ഭാര്യെനോട് Anjaly Jose പറഞ്ഞു ..
പെട്ടന്നു തന്നെ ഞാൻ ..മാറ്റി ..സാരല്യ ..നല്ല പോസ്റ്റല്ലേ ..പോയി കളയാം ..ദൂരം പ്രശ്നല്ല ..ഇപ്പൊ ഫ്ളൈറ്റ് ഒക്കെ ഇണ്ടല്ലോ ..
ഞാൻ ഭാര്യെനെ ഇടം കണ്ണിട്ടു നോക്കി ...

അപ്പൊ ഓൾക്ക് എന്തോ ഒരു ഡൗട്ട് ..

അതെന്താ പെട്ടെന്ന് ഒരു മനം മാറ്റം

ഏയ് ഒന്നൂല്ല ..നല്ല പോസ്റ്റല്ലേ
നിങ്ങളല്ലേ ഇപ്പൊ പറഞ്ഞത് ..ഈ പോസ്റ്റൊന്നും വല്യ കാര്യല്ലന്നു ..എന്ന് ഭാര്യ
ന്നാലും ..കിട്ടിയതല്ലേ ..പോയി നോക്കാം ..

ഭാര്യക്ക് ഡൗട്ട് തീരുന്നില്ല

ഓള് എന്റെ കയ്യിലെ മാപ്പിലേക്കും എന്നെയും മാറി മാറി നോക്കി
ഞാൻ ചോദിച്ചു ..എന്തേ ..
ഇങ്ങള് മാപ്പിന് കയ്യ് എടുക്കു ..ഞാൻ ഒന്നു നോക്കട്ടെ
മാപ്പു ഞാൻ ഇടത്തെ തള്ള വിരൽ കൊണ്ടു മുതുകാടിനെ പോലെ അമർത്തി പിടിച്ചു ഓൾക്ക് കാണിച്ചു കൊടുക്കാന്

എന്താ പ്രശ്നം..വീണ്ടും ഞാൻ
ഇങ്ങള് വിരല് മാറ്റു ..ഭാര്യ
എന്തിനു ..ഇതാ ധാർവാഡ് .ഞാൻ ഓൾക്ക് പിന്നേം കാണിച്ചു കൊടുത്തു ..
അപ്പൊ പെട്ടെന്ന് ഓള് എന്റെ വിരൽ പിടിച്ചു മാറ്റി ..
ഓള് നോക്കുമ്പോ ..എന്റെ തള്ള വിരൽ ഉള്ള സ്ഥലത്തു ...ഗോവ

ഏഹ് ഗോവയോ ..ഞാൻ ഞെട്ടി ..സത്യായിട്ടും ഞാൻ കണ്ടില്ല .നോക്കുമ്പോ എന്താ .പോസ്റ്റിംഗ് ആയ സ്ഥലത്തുന്നു ഒന്നര മണിക്കൂർ കൊണ്ടു ഗോവയിൽ എത്താം ...
ഒരു അത്യാവശ്യത്തിനു പോണം എന്നു വിചാരിച്ചാൽ മുക്കാൽ മണിക്കൂർ കൊണ്ടു എത്താം ...

ഓള് എന്നെ ഒന്നു നോക്കി ...
ഞാൻ പറഞ്ഞു ..സത്യായിട്ടും ഞാൻ കണ്ടില്ല ...പിന്നെ എനിക് ധാർവാഡ് ആണല്ലോ പോസ്റ്റിംഗ് ..പോയി നോക്കാം

ഇങ്ങള് പോണ്ട .ഓള് മാപ്പു എടുത്തു ഒരേറു ..

ഒരു നിമിഷം ഞാൻ നാഗവല്ലനായി ...
അതെന്താ അല്ലിക് ആഭരണം എടുക്കാൻ ഞാൻ പോയാല് ....
ഡയലോഗ് മാറി പോയി
അതെന്താ ഞാൻ സീനിയർ മാനേജർ ആയി പോയാല്

പോണ്ടാണല്ലേ പറഞ്ഞത് ..ഓള് നാഗവല്ലി ആയി ..

ന്ന ആയിക്കോട്ടെ ഞാൻ പോണില്ല ..ഗോവ ചതിച്ചു ..
അന്ന് തീരുമാനിച്ചതാ പോണില്ലാന്

ഏതായാലും ഞാൻ എന്റെ ഒരു ഫ്രണ്ട് നെ വിളിച്ചു .. ഓനും
ബാങ്കിലെ മാനേജർ ആണ് ..
ധാർവാഡ് അടുത്തൊക്കെ ഓൺ ജോലി ചെയ്തിട്ടുണ്ട് എന്നാണ് ഓന്റെ ഡയലോഗ്

ഞാൻ ഓനോട് ചോദിച്ചു ..എടാ ഇവിടെ പോയാൽ എന്താ സ്ഥിതി ..

എടാ സൂപ്പർ പോസ്റ്റാ ..സീനിയർ മാനേജർ ..പക്ഷെ ധാർവാഡ് ..ഫുള്ള് മാവോയിസ്റ്റാ ..
ഞാൻ ഞെട്ടി .. പേടിപ്പിക്കല ഡെയ്

അതല്ല മോനെ ..അവിടെ ചെല്ലുമ്പോ നീ പച്ച തോർത്തു കഴുത്തിലിട്ടു നടക്കുന്നവരെ കാണാം .. ഓര് ലോണ് ചോദിക്കും ..കൊടുത്തില്ലെങ്കിൽ നിന്നെ അവര് കാച്ചി കളയും..കൊടുത്താലോ ..പിന്നെ തിരിച്ചു കിട്ടോല ..അപ്പൊ നീ ചോദിക്കാൻ ചെല്ലുജ്മ ..പിന്നെ നീ തിരിച്ച വരൂല ..
ബട് നല്ല പോസ്റ്റാ...നീ വേണെകിൽ ജോയിൻ ചെയ്തോ ട്ടോ ..

പോടാ പുല്ലേ ..എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ചു
അതോടെ പോണ്ടാന് ഉറപ്പിച്ചു
-----
പക്ഷെ പ്രസാദ് ഇന് ഉറപ്പില്ല ..ഈ പഹയൻ ഇനി വലിഞ്ഞു കേറി വന്നാൽ പിന്നെ ഓന്റെ അപ്പ്രൈസൽ ഒപ്പിടേണ്ടത് ഞാൻ ആണെങ്കിലോ ..

അതിനു ശേഷം ഓന് എന്നോട് ഭയങ്കര ബഹുമാനം ...എങ്ങനത്തെ ബഹുമാനം ..
ബഹുമാനം എന്നു വെച്ച ..ബീജേപ്പിയ്ക്കാർക്കു മോദിയോട് ള്ള പോലെ .
സീപീയെംക്കാർക്കു പിണറായി നോടുള്ള പോലെ ..ഉള്ള ബഹുമാനം ...

ഞാനും വിചാരിച്ചു ആയിക്കോട്ടെ ....ഇവിടുള്ളോന് ഇല്ലെങ്കിലുംഅവിടെ ഉള്ളൊന്നു ഇണ്ട്.. .വിവരവും സംസ്ക്കാരവും ..

...അപ്പൊ വീണ്ടും പ്രസാദ് ഫോണിൽ
സാർ ഞാൻ ഇവിടുത്തെ മാനേജർക്ക് കൊടുക്കാം ..സാറിനെ പരിചയപ്പെടണം എന്നു പറഞ്ഞു ..
എന്റിനു..ഞാൻ ഡൗട്ടടിച്ചു ...ആ നോക്കാം

അപ്പൊ മാനേജർ ..മൂപ്പര് പരിചയപ്പെടുത്തി ..കുമാർ സാർ ..സീനിയർ മാനേജർ ആണ് ..
mr ജെയിംസ് ..കൺഗ്രാജുലേഷൻസ് ...നിങ്ങളെന്താണ് ജോയിൻ ചെയ്യാത്തത് ...

സാർ ..ദൂരം ഒരു പ്രോബ്ലെം ആണ് .പിന്നെ ഫാമിലി നെ അങ്ങോട്ട് കൊണ്ടു പോകാനും പറ്റില്ല ..വൈഫിനു ഇവിടെ ജോലി ഇണ്ട് ..

ഓഹ് mr ജെയിംസ്
ഞങ്ങളൊക്കെ റിട്ടയർ ചെയ്യാനായ്...നിങ്ങളൊക്കെ യങ് അല്ലെ..
ഇപ്പൊ ജോയിൻ ചെയ്താൽ ഉള്ള കരിയർ ഗ്രോയ്ത് നോക്കൂ

ഇപ്പൊ ജോയിൻ ചെയ്താൽ നാലു കൊല്ലം കഴിഞ്ഞാൽ നിങ്ങളാരാ

ആരാ ..ഞാൻ ചോദിച്ചു
ചീഫ് മാനേജർ
പിന്നെ ഒരു മൂന്നു കൊല്ലം കഴിഞ്ഞാൽ നിങ്ങളാരാ
ആരാ
റീജിണൽ മാനേജർ

പിന്നെ ഒരു മൂന്നു കൊല്ലം കഴിഞ്ഞാൽ നിങ്ങളാരാ..മൂപ്പര് നിർത്തുന്നില്ല
എനിക്കറീല സാർ
ജനരൽ മാനേജർ
പിന്നെ ഒരു മൂന്നു കൊല്ലം കഴിഞ്ഞാൽ നിങ്ങളാരാ..മൂപ്പര് നിർത്തുന്നില്ല

മാനേജിങ് ഡയറക്ടർ ആവും
പിന്നെ ഒരു മൂന്നു കൊല്ലം കഴിഞ്ഞാൽ നിങ്ങളാരാ..മൂപ്പര് നിർത്തുന്നില്ല
ആ ..
ചെലപ്പോ ഭാഗ്യം ഇന്ടെങ്കിൽ ചെയര്മാന് വരെ ആക്കും

...ഏഹ് സത്യം ...ഞാൻ അത്ഭുദിച്ചു..
ഒന്നും കൂടി ആലോചിച്ചു ജെയിംസ് ..
ഒക്കെ സാർ ..ഞാൻ ഒന്നും കൂടി രണ്ടു തവണ ആലോചിക്കട്ടെ ..
ഫോൺ വെച്ചു ഞാൻ ..നേരെ ഓടി അലമാര തുറന്നു ...
എന്നിട് കോട്ട് തപ്പി എടുത്തു

ചെയര്മാന് ഒക്കെ ആയാൽ എങ്ങനെ ഇണ്ട് ഒന്നു നോക്കണല്ലോ ..ഭാഗ്യത്തിന് ഒരു കോട്ടു വീട്ടിലുണ്ട് ..എല്ലാ കല്യാണം കഴിഞ്ഞ ക്രിസ്ത്യാനി ചെക്കൻ മാരുടെയും വീട്ടിൽ ഈ ഐറ്റം ഒന്നു എന്തായാലും ഇണ്ടാവും .കല്യാണത്തിന് വാങ്ങിക്കുന്നത് ..പിന്നെ ജന്മത്തിൽ ഇടൂല ...

ഇതാവുമ്പോ എനിക് ഇടക്ക് എപ്പഴെങ്കിലും ഒന്നു ഇടലോ ...ഞാൻ കണ്ട ചെയര്മാന് മാർ ഒകെ ഏതു ചൂടത്തും കോട്ടും ഇട്ടാണ് വരിക ..എന്നിട് കോട്ട് ഊരി മീറ്റിംഗ് നടത്തും ..
അതാണ് സ്റ്റൈൽ ..

ഞാൻ കോട്ട് എടുത്തിട്ട് ..എന്നിട് കണ്ണാടി നോക്കി ...
കോട്ടിട്ടാലും ഞാൻ...ഞാൻ തന്നെ ആണല്ലോ .....വല്യ വ്യത്യാസം ഒന്നും ഇല്ല ...
നവീകരിച്ച ഗോൾഡ് ഷോറൂം എന്നു പറയുന്ന പോലെ ....പഴയതന്നെ ..ചെറിയ ലുക്ക് മാറ്റം ..
ഒന്നു നടന്നു നോക്കി ..പൊളിച്ചു ..
കബാലി ഡാ..നേര്പ്പു ഡാ ...
മ്മളെ കൊണ്ടും പറ്റും...
ചെയര്മാന് ജെ ജെ ക്കെ ...ഞാൻ ആലോചിച്ചു ...
മനസ്സിൽ ഒരായിരം സ്വപ്നങ്ങൾ പൂവിട്ടു ..
ആഹ് ..പൂവിട്ടില്യ ..മൊട്ടിട്ടു ..ഒക്കെ ..
മൊട്ടും കൊണ്ടു ഞാൻ കിടക്കയിലേക്ക് സ്വപ്നം കാണാൻ കിടന്നു ...
ചെയര്മാന് കോട്ടിട്ട് ഉറങ്ങാം ...ചെയര്മാന് ഡാ ..
 സ്വപ്നങ്ങൾ മനസ്സിൽ പെയ്തിറങ്ങി ....
സ്വപ്നം കാണാൻ തുടങ്ങേണ് ..മനസ്സിലാവുന്നുണ്ടല്ലോ അല്ലെ ..അതന്നെ

സ്വപ്നത്തിൽ സീനിയർ മാനേജർ ജെ ജെ കെ ..ബാങ്കിലേക്ക് ജോയിൻ ചെയ്യാൻ പോവാന് ..ദാഗെന്ന ഹള്ളി ബ്രാഞ്ചിലേക്കു ..

കോട്ടും സൂട്ടും ഇട്ട ജെ ജെ ക്കെ വണ്ടിയിൽ ഇരിക്കയാണ് ..ഏത് വണ്ടിയിൽ ..കാള വണ്ടിയിൽ ..ദാഗെന്നെ ഹള്ളിയിലേക്കു വേറെ വണ്ടി പോവൂല ..

ബാക്ക് ഗ്രൗണ്ടിൽ നല്ല പാട്ടു ...

നിലാ പൊങ്കൽ ആയെല്ലോ .. ലോ ..
ഓഹ് ഹോ ഓഹോ ഓഹ് ..
(തുടരും )
21 JULY

No comments: