ദി പവർ ഓഫ് വിശദീകരിക്കൽസ്
_________________________________
_________________________________
ഉഭഭോക്താവേ ഉണരൂ എന്നാണല്ലോ പ്രമാണം...ആയ്കോട്ടെ..പക്ഷെ ചില സ്ഥലത്തു ഉണർണ്നിട്ട് മാത്രം കാര്യമില്ല.....
ഉഷാറാവേണ്ടിയും വരും...
സംഭവം ഇതാണ്...മ്മളെ വണ്ടി ഇടിച്ചു പഞ്ചറാക്കി ഒരു ബസ്..വണ്ടി ഒണ്നിനും പറ്റാതോണ്ട് ഇൻഷുറൻസ് കമ്പനിയിൽ ക്ലെയിം ണ് കൊടുത്തു..യുണൈറ്റഡ് ഇണ്ത്യ ആണ് കമ്പനി...വണ്ടി പുതിയതായുണ്ട് 90% കിട്ടും വേണം...ഏപ്രിലിൽ ക്ലെയിം ണ് കൊടുത്തു....സ്വാഭാവികമായി വണ്ടി കണ്ട ഇൻഷുറൻസ് സർവേയർ ഫുൾ പൈസ കൊടുക്കാനും പറഞ്ഞു..സണ്തോഷം...
ഇനിയാണ് കഥ
മെയ് കഴിഞ്ഞു ജൂൺ കഴിഞ്ഞു...ഞാൻ കോഴിക്കോട് യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയിലേക്ക് വിളിച്ചു...നെറ്റ് നോക്കി നമ്പർ എടുത്തതാ..കോഴിക്കോടു 3 ആപ്പീസ് ഉണ്ട് പോലും ഒരറ്റ സ്ഥലത്തും ഹോൺ എടുക്കൂല...അടിപൊളി...
അവസാനം ,അറിയുന്ന ആൾ വഴി അവിടുത്തെ ഒരു മാഡത്തിണ്റെ നമ്പർ കിട്ടി..കാര്യം വിശദീകരിച്ചു....(വിശദീകരിക്കൽ പാർട്ട് 1 -അമ്മ സ്റ്റൈൽ..അമ്മ എപ്പോഴും ഇങ്ങനെയേ ചോദിക്കൂ..ആദ്യം ഇപ്പ്പോഴും ഇതാണ് നല്ലത് )...തൊഴുതു കൊണ്ട് കാര്യം പറഞ്ഞു..ക്ലെയിം പെട്ടന്നു കിട്ടിയ ഉപകാരം ആയിരുണ്നു..
നോക്കാം...അയച്ചിട്ടുണ്ട്..മാഡം മൊഴിഞ്ഞു..
ജൂലൈ കഴിഞ്ഞു..ഞാൻ മാടത്തിനെ വിളിച്ചു..
മാഡം..മ്മടെ ക്ലെയിം..
അയച്ചിട്ടുണ്ട്
അയച്ചിട്ടുണ്ട്
ഓ ആയ്കോട്ടെ...
ഓഗസ്റ്റ് ആയി...സെപ്റ്റംബർ ആയി..
വിശദീകരിക്കൽ പാർട്ട് 2...ഐ ടു ഐ..
മാടത്തിനെ നേരിട്ട് കണ്ടു...
അപ്പോളാണ് മാഡം കുറെ കാര്യങ്ങൾ എണ്നോട് പറഞ്ഞത്..
ഈ ഇൻഷുറൻസ് ഭയങ്കര സംഭവമാണ്..കുറെ പ്രൊസീജർ ഉണ്ട്.....
ഞാൻ ഒണ്നും മിണ്ടീല..ഞമ്മക് ഇൻഷുറൻസ് അറീല്ലലോ..
മാഡം പിണ്നേം..
മാഡം പിണ്നേം..
പിന്നേ ക്ലെയിം ഒക്കെ ഒരുമിച്ചാണ് ഇവടെ സെറ്രിൽ ചെയ്യാ..ഓരോണ്ണ് ചെയ്യില്ല..
അപ്പൊ എന്‍റെ ക്ലെയിം ആദ്യം തന്നതല്ലേ മാഡം
ബാക്കിയും കൂടി ആയാലേ ഇങ്ങളെത്തു കിട്ടൂ..
അതായതു..എനിക്ക് ക്ലെയിം കിട്ടാണെങ്കി ഇനി കുറെ വണ്ടി കൂടി ഇടിക്കണം അല്ലേ മാഡം..വേറെ വണ്ടി ഇടിക്കാൻ ഞാൻ പ്രാർത്ഥിക്കാം
മാഡം പിന്നേം
പിന്നേ പാൻ കാർഡ് ഒക്കെ വേണം.ഇങ്ങള് കൊടുത്തിട്ടില്ല
പിന്നേ പാൻ കാർഡ് ഒക്കെ വേണം.ഇങ്ങള് കൊടുത്തിട്ടില്ല
ഞാൻ കൊടുത്തതാണ് മാഡം...
ഇവടെ ഇല്ല
ശരി..ഞാൻ ഫോട്ടോ കോപ്പി എടുത്തു വന്നപ്പോ..ഫയൽ ലിൽ ഇരിക്കുണ്നു പാൻകാർഡ്...
മാടം ഇത് വരെ തുറന്നു നോക്കീല...
എന്തെങ്കിലും ആവട്ടെ..ഒരു 2 ലക്ഷം ത്തിൽ താഴെ ഉള്ള കേസ് അല്ലേ..പോട്ട്..
കൈ കൂപ്പി..ഒന്ന് കൂടി അപേക്ഷിച്ചിട്ട്..ഞാൻ ഇറങ്ങി..
സെപ്റ്റംബർ അവസാനം.പിന്നേം വിളിച്ചപ്പോ...മാഡം..
ഇനിയും ടൈം എടുക്കും ട്ടോ
എത്രെ എടുക്കും ?
പറയാൻ പറ്റൂല
ഇനിയും ടൈം എടുക്കും ട്ടോ
എത്രെ എടുക്കും ?
പറയാൻ പറ്റൂല
അപ്പൊ മാഡം ഒരു കാര്യം ചെയ്യൂ..മാനെജേരുടെ നമ്പർ ഒന്ന് തരൂ..ഓർക്ക് എണ്തെങ്കിലും ചയ്യാൻ പറ്റിയാലോ
മാനെജേരുടെ നമ്പർ എനിക്ക് അറിയില്ല
ആഹാ
അത് ശരി..അങ്ങനെ പറഞ്ഞാൽ എന്താ ചെയ്യാ മാഡം...
ആഹാ
അത് ശരി..അങ്ങനെ പറഞ്ഞാൽ എന്താ ചെയ്യാ മാഡം...
ആ..മാഡം ഫോൺ വെച്ചു..
(വിശദീകരിക്കൽ പാർട്ട് 3..അലക്സാണ്ടർ സ്റ്റൈൽ...ഓൺ ഒന്ന് വേണം എന്ന് വെച്ചാ..അതന്നേ പറഞ്ഞോണ്ടിരിക്കും...എത്രെ പറഞ്ഞാലും കേക്കൂല..തല്ലാനും പറ്റൂല..അവസാനം മമ്മള് കൊടുക്കേണ്ടി വരും )
ഞാൻ നേരെ യുണൈറ്റഡ് ഇൻഡ്യയാപ്പീസിൽ പോകുന്നു..മാനേജരുടെ റൂമിൽ കേറുന്നു..
മാനേജർ വേറെ ഒരു മാഡം ആണ്
ഞാൻ അമ്മ സ്റ്റൈലിൽ വിശദീകരിച്ചു..പക്ഷെ ഓർക്ക് എന്തോ പേടി..വേഗം.മറ്റേ മാഡതിനെ വിളിക്കനോടി....
നിങ്ങളെണ്താ ഇവടെ ? എന്ന് മാഡം
അപ്പോളേക്കും വേറെ രണ്ടാളും എത്തി...
എനിക്ക് ക്ലെയിം കിട്ടണം...ഞാൻ അലക്സാണ്ടർ സ്റ്റൈൽ വിശദീകരിച്ചു...
അത് ബോംബയിലാ
എനിക്ക് ക്ലെയിം കിട്ടണം
അത് ഡൽഹിയിൽ എത്തീട്ടുണ്ട്
എനിക്ക് ക്ലെയിം കിട്ടണം
ഞാൻ മാക്സിമം നോക്കം..എന്ന് മാനേജർ
എനിക്ക് ക്ലെയിം കിട്ടണം.വീണ്ടും ഞാൻ
മാഡം ആരെയൊക്കെയോ വിളിക്കുന്നു.അവസാനം എന്നോട്..ഇങ്ങള് ബാങ്ക് ഡീറ്റൈൽ കൊടുത്തില്ല അതാ.. ലേറ്റ് ആയതു..
വീണ്ടും മ്മടെ കുറ്റം..
അപ്പോളാണ് മ്മൾ വിശദീകരിക്കൽ- അപ്പച്ചൻ സ്റ്റൈൽ എടുക്കുക...അപ്പച്ചൻ സ്റ്റൈൽ എണ്ണ് വെച്ചാൽ പക്കാ ത്രിശൂർ സ്റ്റൈലാ..ശാസ്ത്രീയാ സംഗീതത്തിലെ സ രി ഗ മ പ ധ നി..എന്നതിലെ സ രി ഗ ധ നി..മാറ്റി നിർത്തി ബാക്കിയുള്ള അക്ഷരങ്ങൾ വെച്ചു ആരോഹണത്തിലും അവരോഹണത്തിലും ഒരു മായാമാളവ ഗൗള ആണ്...
ഞാൻ ചെറുതായി ഒന്ന് "വിശദീകരിച്ചു "
ചെറിയ ഒരു ഡോസ് കൊടുത്തപ്പോളെക്കും ഞാൻ കൊടുത്ത ബാങ്ക് ഡീറ്റെയിൽസ് മുമ്പിലെത്തി...
ഞാൻ ചെറുതായി ഒന്ന് "വിശദീകരിച്ചു "
ചെറിയ ഒരു ഡോസ് കൊടുത്തപ്പോളെക്കും ഞാൻ കൊടുത്ത ബാങ്ക് ഡീറ്റെയിൽസ് മുമ്പിലെത്തി...
മാനേജർ കൈ കൂപ്പി..ഡൽഹിയിൽ ഞാൻ വിളിച്ചിട്ടുണ്ട്..കിട്ടിയ പാടേ തരാം
എനിക്ക് ഇപ്പൊ കിട്ടണം..ഞാൻ വിട്ടില്ല
അവസാനം മാനേജർ മാക്സിമം ഒഴിവാക്കി 5 ഡേയ്സ് പറഞ്ഞു...
പറ്റൂല..ഞാൻ പറഞ്ഞു
നോക്കട്ടെ..ഞാൻ നിങ്ങളെ വിളിക്കാം..എന്ന് മാനേജർ...
ആ ഉറപ്പിന്മേൽ ഞാൻ ഇറങ്ങി..മറ്റേ മാടത്തിനു മാനേജേര് ടെ നമ്പറും കൊടുത്തു...(കള്ളത്തരം പറയുന്നെന് പരിധി വേണ്ടേ...ഉഫ് )
വിശദീകരിക്കൽ ഏറ്റു..വിതിൻ 24 അവേഴ്സ്..മുംബായ് ഡൽഹി കോഴിക്കോട് വഴി മ്മടെ അകൗണ്ടിൽ പൈസ എത്തി...
യേത്..ഇത്രേ ഉള്ളു..
ഉണരൂ ഉപഭോക്താവെ ഉണരൂ...
"ദി പവർ ഓഫ് വിശദീകരിക്കൽസ് " എന്നതിനെ കുറിച്ച് ഒരു ബുക്ക് എഴ്ത്തിയാലോ എന്നാണ് ഒരു ആലോചന

No comments:
Post a Comment