Monday, January 23, 2017

വാട്ട് ആണ് ഐഡിയ സിർജീ


വാട്ട് ആണ് ഐഡിയ സിർജീ
=============================
ഇന്നലെ ഐഡിയ ഫുള്ള്റൈഞ്ച് പോയ കഥ കേട്ടപ്പോ ..കുറെ ഓർമകൾ ഇങ്ങനെ റേഞ്ചിലേക്കു വന്നു ....അതൊക്കെ ആലോചിക്കുമ്പോ കുറച്ചു നേരം നെറ്റ് വർക് പോയതൊക്കെ എന്തു ..

ഫ്ലാഷ് ബാക്ക്
2003 ..മ്മള് ഒരു മൊബൈൽ കമ്പനിയിൽ എക്സിക്യൂട്ടീവ് ജോയിൻ ചെയ്ത കാലം..ഇന്ത്യയിലെ ഒരു മൊതലാളി തുടങ്ങിയ കമ്പനി ആണ് .. ..മൊബൈൽ എന്നാണ് പേര് പക്ഷെ കമ്പനിക്കു ലൈസെൻസ് ലാൻഡ് ഫോണിൻറെ ആണ് ..
അത് മൊയലാളി ടെ ഒരു ഐഡിയ ആണ് ..ലാൻഡ് ഫോൺ ലൈസെൻസ് കൊണ്ടു മൊബ് ഫോൺ... ഏത് ..
നാട്ടുകാർക്കു ഇതൊന്നും അറീല ...

അങ്ങനെ കമ്പനി ഒരു ഓഫറും വെച്ചു 500 ഉറപ്പിയ്ക്ക് മൊബൈൽ ..അതോടെ എല്ലാരും വന്നു മൊബൈൽ വാങ്ങി ...ആൾ ത മായാവീസ് ലുട്ടാപ്പീസ് ആൻഡ് പുട്ടാലുസ്ന്റെ കയ്യിലും മൊവീല് ..

ഉഷാർ

അവടാണ് കളി ..മൊയലാളി ഇറക്കിയ മൊവീല് CDMA ടെക്നൊളജിയ് ആണ് ..പഴയ ജർമൻ സംഭവ ...പറഞ്ഞാ കുറെ ഇണ്ട്..തൽക്കാലം ഇത്രേം മനസ്സിലാക്കിയാൽ മതി ..എന്താ ..സിം ഇല്ല ..ഫോൺ അടക്കം വാങ്ങണം ..പിന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ സിം മാറ്റാൻ പറ്റൂല ..

ഒറ്റ വാക്കിൽ പറഞ്ഞാൽ ലോക്ക് ആയി ...
അങ്ങനെ കുറെ ആള്കക്കാർ മൊവീല് വാങ്ങി ..ആ സമയത്താണ് ജെ ജെ ക്കെ കസ്റ്റമേർ റിലേഷൻ ആയി അവിടെ ജോയിൻ ചെയ്തത് ..


അപ്പോഴാണ് ഒരു ഫെയ്മസ് ബിസിനെസ്സ് മാൻ മൊവീല് വാങ്ങുന്നത് അതും 25000 ക യുടെ ..വമ്പൻ പ്ലാനും ..
നേരെ ഇമ്മടെ കയ്യിലേക്ക് വന്നു .. സംഭവം കസ്റ്റമേർ ആണല്ലോ

അങ്ങനെ മൂപ്പർ വന്നു ഭയങ്കര ഡയലോക് ..
ഇവിടെ ന്യൂ ടെക്നോളജി ഒക്കെ വരണം... ..ഈ കമ്പനി സൂപ്പർ ആണ്..നാസ യുടെ ടെക്നോളജി വരെ ഉണ്ട് ..അത്കൊണ്ടാണ് ഞാൻ ഈ ഫോൺ വാങ്ങിയത് ..ഇറ്റ്സ് ഫന്റാസ്റ്റിക് ..യുവ നോ
എന്നെ മൂപ്പര് പഠിപ്പിച്ചു
ഐ നോ സാർ ..ഞാൻ മൊഴിഞ്ഞു

രണ്ടു ദിവസം കഴിഞ്ഞു ...രാവിലെ തന്നെ ഒരു മെസ്സജ് ..മോളീനാ..മ്മ്ടെ ആ സംഭവം കസ്റ്റമേർ എന്തോ പ്രശ്നം പറയുന്നുണ്ട്..ഒന്നു നോക്കണം

നേരെ നമ്മടെ മേലേക്ക്
ആയിക്കോട്ടെ

ഞാൻ മൂപ്പരെ വിളിച്ചു ...കിട്ടുന്നില്ല
5 മിനിറ്റു കഴിഞ്ഞപ്പോ എനിക്ക് തീരൂർ ലാൻഡ് ലൈനിൽ നിന്നും ഒരു ഫോൺ ..ഞാൻ എടുത്തു

മിസ്റ്റർ ജെയിംസ് അല്ലെ ..ഞാൻ ....ആണ് (സംഭവം കസ്റ്റമേർ SC )വാട്സ് ഹാപ്പനിംഗ് മാൻ ..ആം നോട് എയ്ബെൽ ട്ടോ മെയ്ക് കോൾ ..
ഫുള്ള് ഇംഗ്ലീഷ് .
മ്മളും വിടൂല ..
സാർ വേര് ആർ യൂ നൗ
തീരൂർ
സാർ ..അതായത് ..ടെക്നോളജി പ്രകാരം കോഴിക്കോടുന്നു പുറത്തേക്കു പോണെങ്കിൽ *333 എന്ന നമ്പർ അടിക്കണം ..അപ്പപ്പോ മ്മ്ടെ ടെക്നോളജിക്കാർ സാറിന്റെ കോൾ കോഴിക്കോടുന്നു തീരൂർ ലേക്ക് മാറ്റും ..അപ്പൊ സാർ ണ് വിളിക്കാം

ഒരു സൗണ്ട് ഞാൻ അപ്പറം കേട്ടു ..കേട്ടു പരിചയം ഉള്ളത്കൊണ്ട് എനിക്ക് മനസ്സിലായീ ..മൂപ്പര് ഞെട്ടിയതാ

മിസ്റ്റർ ജെയിംസ് ..ഞാൻ ഞാൻ നോക്കാം ...
ഒരു പത്തു മിനിറ്റു കഴിഞ്ഞപ്പോ ..പിന്നേം തീരൂർ ലാൻഡ് ലൈനിൽ നിന്നും cs ...കിട്ടുന്നില്ല മിസ്റ്റർ ജെയിംസ്

ഡോണ്ട് വറി സാർ ..ഐ വില്ല് ടേക്ക് കെർ

ഞാൻ വേഗം മ്മ്ടെ നാസ ടെക്നോലോജിക്കാരെ വിളിച്ചു..മ്മ്ടെ ഒരു ഫ്രണ്ട് ആണ് എഞ്ചിനീർ..എടാ ഒരാള് തീരൂർ പോയി കുടുങ്ങി ..ഒന്നു ഹെൽപ് ചെയ്യൂ

അപ്പൊ ഓൺ
അയാളോടാരാട ഇതും കൊണ്ടു തിരുർ പോകാൻ പറഞ്ഞത് ..കോപ്പു ഞാൻ നോക്കാം ..

സ്വിച് സെക്ഷൻ നിന്നും അപ്പൊ തന്നെ കോൾ ....നെറ്റ് വർക് സെക്ഷൻ ലേക്ക് ..ചെറിയ പ്രോബ്ലെം ...കുറച്ച സമയം എടുക്കും ...
അപ്പോളേക്കും എനിക്ക് പിന്നേം കോൾ SC വക ..എനിക് വിളിക്കാൻ പറ്റുന്നില്ല

ഒരു മിനിറ്റു..ഇപ്പൊ ശരിയാക്കി തരാ സാർ ...
പിന്നെ ഞാൻ സ്വിച് സെക്ഷൻ വിളിക്കുന്നു ...ഓൺ ടവർ ലേക്കു വിളിക്കുന്നു ..ടവർ ലെ ആള് വേറെ ആരെയോ വിളിക്കുന്നു ..ആകെ മൊത്തം ജക പൊക..അപ്പോഴേക്കും SC മാനേജര്മാരെ വിളിച്ചു കച്ചറ തുടങ്ങി ..അപ്പൊ മാനേജർ വിളിക്കുന്നു ..സെയ്ൽസ് മാനേജർ വിളിക്കുന്നു ..അയാൾ എന്നെ വിളിക്കുന്നു ...
അടിപിടി
അവസാനം ..ഒരു 15 മിന്റ് കഴിഞ്ഞപ്പോ ..സ്വിച് ന്നു വിളി എനിക് ..ഒക്കെ റെഡി ആയി ..അയാളെ വിളിച്ചു പറഞ്ഞോളൂ ഒന്നു സ്വിച് ഓഫ് ആക്കി ഓൺ ആക്കാൻ

ഉഫ് ..സമാധാനനായി ..ഞാൻ SC നെ വിളിച്ചു ..
മൂപ്പര് ചൂടില് ..ഞാൻ സമാധാനിപ്പിച്ചു ....
ഒക്കെ ഒക്കെ ..ഞാൻ നോക്കാം ..sc പറഞ്ഞു..
കുറച്ചു കഴിഞ്ഞു പിന്നേം എനിക് കോൾ

എനിക്ക് ഫോൺ ഇപ്പോഴും കിട്ടുന്നില്ല ..cs ആണ്

ശ്ശെ
എന്തൊരു കഷ്ട്ടാണ് ..സാർ ഫോൺ സ്വിച് ഓഫ് ആക്കി ഓൺ ഒക്കെ ആക്കിയോ ..

ഒരു മാതിരിച്ചു ആക്കരുത് ..എന്നു sc ...ഞാൻ പട്ടാമ്പി എത്താനായി..ഒരു കോൾ പോലും ചെയ്യാൻ പറ്റിയില്ല ..

ഞാൻ ഞെട്ടി
സാർ ..തീരൂർ വിട്ടോ ...ഞങ്ങളുടെ നാസ സാറിന്റെ തീരൂർ ലേക്കാണ് കണക്റ്റ് ച്യ്തത് ..പട്ടാമ്പിയിൽ എത്തിയ ..സ്വിച് പിന്നേം മാറ്റണം ..
പിന്നേം സൗണ്ട് ..ഞെട്ടലിന്റെ ..
സാർ ഇപ്പൊ ശരിക്കും എവിടെക്കാ പോവുന്നത് ..
തിരുവനന്തപുരത്തേക്ക്
അടിപൊളി
സാർ ഒരു കാര്യം മനസ്സിലാക്കണം ..ഇവിടെ ഒക്കെ ഈ ഫോൺ കൊണ്ടു പോവാണെങ്കി നമ്മളോടൊന്നു ആദ്യമേ പറയണ്ടേ ...സ്വിച്ചില് ആളെ നിർത്തണ്ടേ ..
ഞാൻ നോക്കട്ടെ സാർ

വീണ്ടും പഴയ പ്രോട്ടോകോൾ ,,ഞാൻ സ്വിച്ചിലേക്കു വിളിക്കുന്നു ..അവിടുന്നു ടവർ ...മാനേജർ..അങ്ങനെ അങ്ങനെ അങ്ങനെ ..

ഞാൻ വിളിച്ചു എഞ്ചിനീർ നോട് പറഞ്ഞു ..അയാൾക്ക് തിരുവന്തപുരത്തേക്കാണ് പോവേണ്ടത് ..ഒന്നും ഞെട്ടി ..നടക്കൂല
നടന്നേ പറ്റൂ ..

മൊത്തം പ്രശ്നം ..നെറ്റ് വർക്കിൽ ആളില്ല ..ടവർ ഇത് ഉള്ളൊന്നു ഇങ്ങനെ ഇടക്കിടക്ക് മാറ്റാൻ പറ്റൂല ..സെയ്ൽസ് മാനേജർ ഓരോട് ചൂടായി ..നടന്നേ പറ്റൂ ..
അങ്ങനെ അടിയന്തിര മീറ്റിംഗ് ..ഹൈ ടെക് ..കാൾ കോൺഫെറെൻസ് ..ഒരു പത്താള്//കൊച്ചി കോഴിക്കോടി തിരുവന്തരം .നെറ്വർക് മാനേജര്മാര്..കസ്റ്റമേർ കെർ മാനേജര്മാര് ..എഞ്ചിനീർ ..പിന്നെ ഞാനും ..ഫുള്ള് കച്ചറ ..ഒരാൾ ഒരു കാര്യം പറയാം അതു മറ്റേ ആള്ക്ക് പിടിക്കൂല ..അടിപിടി ഹൈ ടെക് ..അവസാനം ഒന്നും നടക്കൂല എന്ന അവസ്ഥ ..
അപ്പൊ ജെ ജെ കെ
നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കൂല ..പക്ഷെ നിങ്ങളുടെ ഒരു യെസ് ..അതു ചരിത്രമായേക്കാം ,,,ഏതു .. :P

മിഷൻ സ്റ്റാർട്ടഡ്..

പിന്നെ ആകെ ജക പൊക ..ടീമും ഇണ്ടാക്കി അയാൾ പോകുന്ന ഓരോ വഴിയും നോക്കാൻ എഞ്ചിനീർ..സ്വെയ്ച്ച ടവർ ഒക്കെ .നോക്കാൻ ആൾക്കാർ .
ഞാൻ sc നെ വിളിച്ചു ..
അപ്പോളേക്കും മൂപര് തൃശ്ശൂർ എത്തിക്കുന്നു ..

വീണ്ടും വിളിക്കുന്നു എടുക്കുന്നു കുത്തുന്നു ...കുത്തുന്നു എടുക്കുന്നു വിളിക്കുന്നു ...
ഞാൻ നെറ്വർക് സെക്ഷൻ പോയി ..അവിടെ ഇഞ്ചിനീര് ഒരു കുത്തു കംപ്യൂട്ടറിൽ കാണിച്ചു തന്നു ..ഇതാണ് അയാൾ ..കുത്തു മേലെ നീങ്ങുന്നുണ്ട് ....ഓടി കൊണ്ടു ഇരിക്ക്യ പാവം

അല്ല.. യാൾക്കു ഇപ്പൊ വിളിക്കാൻ പറ്റുമോ ..ഞാൻ ചോദിച്ചു
ഉറപ്പില്ല ...
അടിപൊളി

വീണ്ടും എനിക് sc വക കോൾ ..തൃശ്ശൂരിനും വിളിക്കാൻ പറ്റുന്നില്ല

നെറ്വർക് നോക്കുമ്പോ ..എന്താ പ്രോബ്ലെം ..ഗുരുവായൂർ നെറ്റ് വർക്കും .തൃശ്ശൂർ നെറ്റ് വർക്കും മിക്സ് ആയി കിടക്കുന്നു ..
സാർ കൊച്ചി എത്തുമ്പോഴേക്കും ശരിയാക്കി തരാ ..ഞാൻ വെച്ചു

കുറച്ചു നേരം കഴിഞ്ഞപ്പോ ..സ്വിച് ന്നു കോൾ ..അയാളെ കാണാനില്ല ..സ്വിച്ചിൽ കുത്തു കാണാനില്ല ..

ഇനി അയാൾക്ക് വഴി തെറ്റി കാണുമോ ..ഞാൻ ചോയ്ച്ചു..
ഇല്ല മ്മ്ക് തെറ്റിയതാ..എഞ്ചിനീർ

അപ്പോളേക്കും ടവർ മാനേജർ വിളിച്ചു പറഞ്ഞു ..അയാള് മൊവീല് സ്വിച് ഓഫ് ആക്കീട്ടോ ..
ആപ്പോ മ്മ്ടെ മിഷൻ ??
..ആ മിഷൻ കഴിഞ്ഞു..രണ്ടെണ്ണം അടിച്ച പോയി കിടന്നൊറങ്ങാടെ.. എന്നു മാനേജർ ..

അപ്പൊ ഞാൻ ഓടി ചെന്നു ഡെസ്കിൽ ചെന്നു മെയിൽ വിട്ടു ...

As I am suffering from fever and headache ..i will be on leave for next 4 days
Thanking you your sincerely james jioy koratty :)

മൂന്നാമത്തെ ദിവസം sc വന്നു മൊവീൽ എടുത്തു എറിഞ്ഞു പൊട്ടിച്ചു എന്നൊക്കെ കേട്ടു..കണ്ടില്ല ..ഞാൻ ഫീവറിൽ ഇത് ആണല്ലോ ..

ലീവ് കഴിഞ്ഞു ഞാൻ ജോയിൻ ചെയ്തപ്പോ

കോഴിക്കോട് ഒരു ഡോക്ടർ ..ഫേയ്മസാ ..വന്നു ഇതേ മൊബൈൽ ഒന്നു വാങ്ങി ..വീണ്ടും എസ്ടീമ് ആയോണ്ട് പിന്നേം മ്മ്ടെ മേലെ ..

മൂപ്പര് വന്നു എന്നോട് പറഞ്ഞു ..പുതിയ ടെക്നോളജി ഒക്കെ ആണ് എന്നു കേട്ടു ..ലെറ്റ് മീ സീ ....എന്നിട് ഞാൻ അഭിപ്രായം പറയാം ..ഇന്നല്ല..നെസ്റ് വീക്..നാളെ ഞാൻ ഡൽഹിക്കു പോവ്വാണ് ..ഒരു കോണ്ഫറന്സ് ഉണ്ട് ..

ആൾ തെ ബെസ്റ് സാർ
 എന്നും പറഞ്ഞു ഞാൻ ബോധം കേട്ടു .. :(
=============================================================

ഇപ്പൊ ഡൗൺ ലോഡ് ആയതു : അന്നത്തെ കുറെ എഞ്ചിനീർ മാർ ആൻഡ് തെ മാനേജർ മാർസ് ഇപ്പൊ ഇന്നലെ ടവർ പോയ കമ്പനിയിൽ ഉണ്ട് ഇപ്പോഴും ...വല്ല ഐഡിയ യും ഇൻഡോ ??

No comments: