Sunday, January 29, 2017

ഇതിനാണ് ടൈം എന്ന് പറയുന്നത്...ബെസ്‌റ് ടൈം

..
കഴിഞ്ഞ ഏപ്രിൽ മാസം..വെറുതെ ഒന്ന് ഓഫീസിൽ വരെ പോയതാ...പോണ വഴിക്ക് സിഗ്നൽ കണ്ടപ്പോ ,ഏതൊരു നല്ല യാത്രക്കാരനെ പോലെ മ്മളും വണ്ടി സിഗ്നലിൽ നിർത്തി...പക്ഷെ കണ്ണൂര് ബസ്‌ ന് സിഗ്നൽ വേണ്ടല്ലോ.പിന്നിൽ ഇടിച്ചു കേറ്റി..ശംഭോ മഹാദേവ...സൂപർ ഇടി..കാലിനു ലിഗമെന്റഉം കാറും പോയിക്കിട്ടി..രണ്ടു മാസവും....
കാലൊക്കെ ശരിയാക്കി കാർ വേറൊന്നു വാങ്ങി വീണ്ടും ഓടാൻ തുടങ്ങിയപ്പോ...ഇതാ കിടക്കുന്നു അടുത്തത്....
രണ്ടൂസം മുമ്പ് ഭാര്യ കാറും ആയി വരുന്നു..
ഒരു സ്‌കൂട്ടർ മുമ്പിലേക്ക് പാഞ്ഞു വരുന്നു...
ഇടിക്കാതിരിക്കാൻ കാർ വെട്ടിക്കുന്നു..
കാർ ഒരു ഓട്ടോയിലും ബസിലും ഇടിച്ചുു നിക്കുന്നു.....സ്‌കൂട്ടർ കാരൻ ടാറ്റ പറന്നു പോകുന്നു
അടിപൊളി..
ബസ്സ് ന് ഒന്നും പറ്റില്ല..ഓട്ടോക്ക്ചെറിയപരിക്ക്...കാർ തവിടു പൊടി....ദൈവം ഉണ്ട്....ആൾക്കാർക്ക് ഒന്നും പറ്റിയില്ല...സന്തോഷം..പ്രയസ് ത ലോർഡ്....ബസ്‌ കാരന് ബസും ഓട്ടോ കാരന് ഓട്ടോ യും വാങ്ങാനുള്ള പൈസയും കൊടുത്തു...സംഭവം കോംപ്ലിമെൻറ്സ് ആക്കി..
പൊടിഞ്ഞ കാർ ഇൻഷുറൻസ് കമ്പനിക്ക് കൊടുത്തു..
സാരല്യ..ദൈവം സഹായിച്ചു..ഒരു വാഗണ് ആർ കൂടെ ഉണ്ടല്ലോ...അത് സെർവീസ് ചെയ്യലോ വിചാരിച്ചു..അവടെ കൊണ്ട് കൊടുത്തു..
കുറച്ചു കഴിഞ്ഞപ്പോ അവിടെന്നു ഒരു വിളി..സാറേ സോറി..വണ്ടി സർവീസ് ചയ്യാൻ വെച്ചപ്പോ....ഉരുണ്ടു പോയി വേറെ കാർ ഇന് ഇടിച്ചു...ഐ അം ത സോറി സാറേ..
ഹെന്റെ ദൈവമേ..ഞാനെന്താ പാകിസ്ഥാനോ !

No comments: