കുടിയ കവിയരങ്
-------------------------------
Kudiyan 1 :
മാസം പിറന്നെന്നു ചൊല്ലി..ഇന്ന്
എന്‍റെ വെള്ളം കുടി, മുട്ടിച്ചു നീ
പണി മുടക്കാണെന്നു ചൊല്ലി നീ..നാളെയും
എന്‍റെ കുടി മുടക്കീടുന്നു നീ..
എന്ത് നീ നേടി..
പല്ലിറുമ്മി ഞാൻ പറഞ്ഞ പ്രാക്കുകളോ പ്രാന്തെടുക്കുന്ന എൻ ശാപ വചനങ്ങളോ
ഗുരു വിന്റെ ജനനം പറഞ്ഞു നീ..ഒരു നാൾ
എന്‍ സ്വർഗം പൂട്ടുകില്ലേ
രണ്ടു ദിനം കഴിഞ്ഞോന്നെണീക്കുമ്പോൾ
ഗുരു വിന്റെ മരണം പറഞ്ഞു നീ
വീണ്ടുമാ സ്വർഗം പൂട്ടുകില്ലേ
ഓണമാണോർമ്മ വേണം..
ചിങ്ങത്തിലലിയാൻ ,
ചിലതൊക്കെ വേണം
കരളിന്നു വേണ്ടെന്നു പറയുമ്പോഴും
പറയാതെ വയ്യ....
സപ്ത നാഡികൾ വലിഞ്ഞു മുറുക്കി പറയട്ടെ
ഇങ്ങനൊരു സെപ്റ്റംബർ ഇനി വേണ്ട വേണ്ട
Kudiyan 2 :
നിന്റെ നാഡി വലിച്ചു പറിക്കണോ...???�
നാഭി ചവിട്ടി കലക്കണോ...???�
കുടിക്കാത്ത ബഡുവാ....കുടിയൻമാർ ഞങ്ങക്ക് നിന്റോശാരം വേണ്ട....�
തറവാടികൾ ഞങ്ങൾ നിലവറകൾ,കലവറകൾ ഇന്നലെയന്തിക്ക് വരി നിന്നു നിറച്ചിരുന്നു...�
Kudiyan 1:
നിര നിരയായി
വരിനിന്നു
വാങ്ങി കൂട്ടിയതു
ഒരു തുള്ളി പോകാതെ ഒഴിക്കുകിൽ
കാപട്യമീ ലോകത്തിൽ
കപടതയില്ലാതെ
കൂടെ നിൽക്കാൻ
നിനക്കൊരു കൂട്ട് ഞാൻ വരാം
മനസ്സിന്റെ മാറാപ്പു ഞാൻ പങ്കു വെക്കാം
Kudiyan 2:
നോവുന്ന ജീവിത യാഥാർത്ഥ്യങ്ങളുടെ മാറാപ്പും ഭാണ്ഡവും മുള്ളുവേലിക്കപ്പുറം വെച്ചു കരിമ്പിൽ വാറ്റിയതും കുടിനീരും സമം ചേർത്തമൃതായ് പാനം ചെയ്യുവാൻ നീ വരികയെന്നാൽ....
കാപട്യമില്ലാതെ, നിന്നെ സ്വീകരിക്കാം...
നിലവറകളൊഴിഞ്ഞാൽ, നീയറിയാതെ കുപ്പിയിലേക്കെന്റെ രക്തവും വീഞ്ഞായ് പകരാം....
പഴയൊരാ ഒറ്റു കഥയിലെ ദെെവപുത്രനെപ്പോൽ നിന്നെയൂട്ടാം....
നീ എന്റെ പ്രിയസുഹൃത്തല്ലേ.... �
Kudiyan 1:
മുപ്പതു വെള്ളിക്കാശിനു
അമൃത് കിട്ടുമെന്നാ് മോഹിച്ചിട്ടല്ലെങ്കിലും...
കലവറ നിറച്ചുണ്ടാക്കിയ നിലവറകളിൽ
കഴിക്കാനൊരു തുള്ളി തേനില്ലെയോ
കൂട്ടുകാരാ
തെനീച്ചയില്ലയോ കൂട്ടുകാരാ..
ബാക്കി വന്നാ
കരിമ്പിന്റെ നീരൊഴിച്ചടിക്കാൻ....
നിൻ ക്ഷണം കിട്ടിയപ്പോൾ..
എന് മനസ്സിലിന്നാ പ്രതികാര കഥയിലെ...
വാക്യങ്ങൾ അലയടിക്കുന്നു..
ഇത്രേ ചീപ്പ് ആണോ ആര്ടിസ്റ് ബേബി
Kudiyan 2:
ജയിംസൂട്ടാ...
ജോണി നടത്തത്തിലാണ്...
രാജകീയ രഥം മണലിലമർന്നു...
അധ്യാപികക്ക് രാവിനെ പേടിയാണത്രേ..
നെപ്പോളിയൻ യുദ്ധക്കൊതിയനാണല്ലോ..?
കുഴലൂത്തുകാരൻ തിരക്കിലാണ്...
തേനീച്ചകൾ നേരത്തെ പണിമുടക്കി കളഞ്ഞു...
സ്രാവിന്റെ പല്ലിനിന്നു റൂട്ട് കനാലായിരുന്നു...
പാസ്പോർട്ടിനപേക്ഷിച്ചതുമില്ല...
ഒപ്പാണേൽ കള്ളവുമാണ്....
കിഴവൻ സന്യാസി കൗപീനം കഴുകിയുണക്കയാണ്...
അൽപം ദയകാണിച്ച ബക്കാർഡിയാണേൽ മറിഞ്ഞു വീണ് ആത്മാഹുതി നടത്തി....
ഇനീപ്പോ..... വാസ്വോട്ടന്റെ ലായനിയാവാം...
Kudiyan 1
ന്നാ മടി കൂടാതെ...ഇങ്ങോട്ട് പോരു സഖേ
മതം മാറേണ്ട
മനം മാറ്റണ്ട
ക്രിസ്ത്യൻ സഹോദരന്മാർ എപ്പോഴും ഇവടെ ഉണ്ട്
നിന്നെ പോലെയുള്ള നൂറു അയൽക്കാരെ ഞങ്ങൾ സ്നേഹിക്കും �

No comments:
Post a Comment