Thursday, November 1, 2012

കേരള പിറവി ദിനം


ഇന്ന് വീണ്ടും ഒരു കേരള പിറവി ദിനം .പരശു രാമന്‍ എറിഞ്ഞ ഡേറ്റ് അറിയാത്തത് കൊണ്ട് ...പണ്ടാരോ മലയാള ഭാഷ പറയുന്നോര്‍ക്ക് വേദി സ്ഥലം കൊടുത്തതിന്റെ ഓര്‍മയ്ക്ക് ..നല്ലത്....അതിനാല്‍ ഇന്ന് മലയാളി പെണ്ണുങ്ങള്‍ സെറ്റ് സാരീ ഉടുക്കും (സെറ്റ് സാരീ കേരള പിറവിയുടെ ഒര്മാപെടുതലാണ് , പണ്ട് യേശു ജനിച്ചപ്പോ നക്ഷത്രം വന്ന പോലെ ), മന്ത്രി പുങ്ങവ്ന്മാര്‍ ആശംസ നേരും ...നായര്‍ നേതാവും തീയര്‍ നേതാവും മറ്റു മദ നേതാക്കാളും ആശംസ നേരും , തീയര്‍ സ്ത്രീകള്‍ മഞ്ഞ ബ്ലൌസും,മലപ്പുറം സ്ത്രീകള്‍ പച്ച ബ്ലൌസും , ചോപ്പികള്‍ ചോന്ന ബ്ലൌസും ധരിക്കും , ഒരു വിധം ആണുങ്ങള്‍ എല്ലാം അത് വായി നോക്കി നില്‍ക്കും .ടീവീ വില്‍ക്കുന്നവര്‍ ഷാരൂക് ഖാനെ മുണ്ടുടുപ്പിച്ചു നിര്‍ത്തും , ചിലര്‍ കജോളിനെയും അജയ് ടെവ്ഗനെയും സെറ്റ് മുണ്ടും ഉടുപ്പിക്കും ,ഇനിയും ചിലര്‍ മറഡോണ യെ മുണ്ടുടിപ്പിച്ചു നിര്‍ത്തും !!!!!! സിനിമ നാടമാരി എല്ലാ ചാനലിലൂടെയും അആശംസ നേരും (എന്തൊരു പുണ്യം !!!)...എല്ലാ ചന്ന്ളിലും " സസ്യ സന് ശ്രുതി മീടുന്ന " പാടു ഒരു നൂറു തവണ കാണിക്കും ....എല്ലാ ചാനല്‍ സുന്ദരിമാരും സെറ്റ് സാരിയുടെ ഫാഷന്‍ ഷോ നടത്തും !!! ആകാശവാണി ഓ എന്‍ വീ യുടെ പഴയ കവിതകള്‍ പാടും , ദൂരദര്‍ശന്‍ മുപ്പതു കൊല്ലം മുമ്പത്തെ ലളിത ഗാനം കാണിക്കും . സ്വര്‍ണ്ണ കടക്കാര് നാല് ശതമാനം പണി കൂലി ഇന്നത്തേക്ക് മാത്രം മൂന്ന് ശതമാനം ആക്കും . അമേരിക്കന്‍ മലയാളികള്‍ തിരുവാതിര കളിക്കും . കുടിയന്മാര്‍ ഇന്നും കുടിക്കും അങ്ങനെ ഇന്നും കേരള പിറവി ആഘോഷിക്കും ..

No comments: