അളിയൻ ഇന്നലെ എന്നോട് ചൂടായി...
ന്താണ് സംഭവം..
അളിയന്റെ മോൻ..അതായത് എന്‍റെ മരുമോൻ..ടോട്ടോച്ചാന്...യുക്കെയിൽ സ്കൂളിൽ ക്രിസ്മസ് പ്രോഗ്രാമിന് ഒരു പാട്ട് വേണം.എല്ലാം ഭയങ്കര വല്യ പാട്ട് ആയോണ്ട് സിമ്പിൾ ആയിട്ട് ഒരു പാട്ട് എഴുതി കൊടുക്കണം എന്ന് അമ്മ എന്നോട് പറഞ്ഞു.
ഞാനൊരു എഴുത്തുകാരനും ,കലാകാരനും ,മദോന്മത്തനും ആയിപ്പോയല്ലോ..
അമ്മ പറഞ്ഞതല്ലേ..മ്മടെ ടോട്ടോച്ചാന് വേണ്ടിയല്ലേ..ഞാൻ പെട്ടെന്ന് എഴുതി കൊടുത്തു.സിമ്പിൾ സോങ്.
Night .. Lucky night..
Everyday ..its God 's Night
Birth...New Birth
Everyday Love in the eyes ..
Oh Jesus ..Oh Jesus ..oh Jesus
അപ്പോഴാണ് അളിയൻ വീഡിയോ കാൾൽ വിളിക്കുന്നത്.ഇംഗ്ലീഷ് അല്ല.മലയാളം പാട്ടാണ് വേണ്ടത്.മലയാളം പള്ളിയിലാണ് പ്രോഗ്രാം.
പാട്ട് ഇത് തന്നെ മതി..മലയാളത്തിൽ ട്രാൻസ്ലേറ്റ് ചെയ്തു..ഒന്ന് മ്യുസിക് ഇട്ടു കൊടുക്കണം.
എനിക്കാണെങ്കിൽ തീരെ സമയം ഇല്ല.പക്ഷെ അളിയൻ പറഞ്ഞാ മ്മക്ക് പറ്റൂല എന്ന് പറയാൻ പറ്റൂലാലോ.. വേറൊന്നും നോക്കാനില്ല.അളിയന് വേണ്ടി ഞാൻ എന്തും ചെയ്യും.
സ്പോട്ടിൽ ഞാൻ പാട്ട് മലയാളത്തിലേക്ക് മൊഴി മാറ്റി മ്യുസിക് ഇട്ടു കൊടുത്തു.
രാത്രി , ശുഭരാത്രി
ഇനിയെന്നും ശിവരാത്രി
ജന്മം പുനർജ്ജന്മം..
ഇനിയെന്നും കാമാക്ഷി..
യേശുവേ..യേശുവേ..
ഓ..ഓ..യേശുവേ..
ഇതിനാണ് അളിയൻ എന്നോട് ചൂടായത്..
ഒരു കലാകാരനെ മനസ്സിലാക്കാൻ അളിയന് പറ്റിയില്ലലോ...
ഐ ആം ദി സോറി അളിയാ..ഐ ആം ദി വെരി സോറി.

No comments:
Post a Comment