Wednesday, May 15, 2019

hair cut

ഇന്ന് ലീവാണല്ലോ...ന്ന ഒന്ന് മുടി വെട്ടിക്കളയാം..മാർച്ച് ഇയർ ഏൻഡ് തിരക്ക് കാരണം..മുടി വെട്ടാൻ പോലും സമയം ഇല്ലപ്പാ..

മുടി വെട്ടാൻ പുതിയങ്ങാടി പോയി.അവിടെ എത്തിയപ്പോ.ഭാഗ്യം...തിരക്കില്ല..ആരും ഇല്ലാ..മുടി വെട്ടാനും ആളില്ല...ശ്ശെ..എന്ന് വിചാരിച്ചു നിൽക്കുമ്പോളാണ്..
അപ്പോളാണ് , അവിടുത്തെ ഹെയർ സ്പെഷ്യലിസ്റ് കേറി വന്നത്..മൂപര് ബീഹാർ കാരനാണ്.മൊതലാളി മലയാളി ചേട്ടനാണ് സാധാരണ വെട്ടാറു.

സാരല്യ..ഇന്നൊരു   ബീഹാർ വെട്ടലാക്കാം.മലയാളി വെട്ടീട്ടുണ്ട് , തമിഴനും വെട്ടീട്ടുണ്ട്.ബിഹാറിയും വെട്ടട്ടെ.അതിനാണല്ലോ ദേശീയോദ്ഗ്രഥനം എന്നൊക്കെ പറയുന്നത്.

ആപ് ബൈട്ടോ..
ഞാൻ കേറി ബൈട്ടി.

ക്യാ പാഷൻ ??

നോ പാഷൻ..ഒരു പാഷൻ!!!..ജസ്റ്റ് ഒന്ന്
ചെറുതാക്കി തന്ന മതി.നാളെ ഒരു കല്യാണത്തിന് പോകാനുണ്ട്.

ക്യാ ക്യാ..

അയ്യേ..മലയാളം അറീല..എന്ത് ബിഹാറിയാടോ ഇങ്ങള്..

അതായത്..ദോഡ ദോഡ ചോട്ടാ മതി..നാളെ..ഒരു ദിൽവാലെ ദുൽഹനിയ ലേ ജായേങ്കെ പോണം..അതാണ്....

ആപ്കോ ഹിന്ദി നഹി മാലൂം  ??

കുടുങ്ങിയോ... ഫുൾ ഹിന്ദിയാണല്ലോ ഭഗവാനെ..എന്‍റെ ഭാഗത്തും തെറ്റു ഉണ്ട്.ഞാൻ ഇപ്പൊ മുടി വെട്ടാൻ പോകാൻ പാടില്ലായിരുന്നു.. .

ആപ്കോ ഹിന്ദി നഹി മാലൂം  ??

നഹി ന്നു പറഞ്ഞ നഹി..ഞാൻ ചപ്പാത്തി തിന്നാറില്ല..ചോറാണ് തിന്നണത്.അതോണ്ട് ഹിന്ദി അറിയാന് പാടില്ല.പിന്നെ ആകെ 5 സാൽ ഹിന്ദി പടി..പാഡോ..ഫിഫ്ത് ട്ടോ ടെൻത്..അത്രേ ഉള്ളു.

ആപ്പ് ഫിക്കർ മത്ത് കേജിയെ..

ഹം ചോട്ടാ  കരേഖ..

അങ്ങനെയല്ല..ചോട്ടാ കരേഖ..ഉഹും ഉഹും..ഞാൻ കയ്യോണ്ട് കാണിച്ചു....ചെറുതാക്കരുത്..

ആഹാ..ഓക്കേ ഓക്കേ..

ആയുധം വെച്ചുള്ള കളിയാണ് ബിഹു..

മൂപ്പര് വെട്ടാൻ ആഞ്ഞു..പിന്നിൽ പോയി തലയുടെ പിന്നിൽ അമർത്തി കഴുത്തു കുനിച്ചു..

ഞാൻ തല പൊന്തിച്ചു..
ക്യാ ഭായ്..ഞമ്മള് മലയാളീസ് ആരുടെ മുന്നിലും തല കൂനിക്കൂല..നഹി..അക്കളി വേണ്ട.

ഫിത്ർ കൈസേ കട്ട് കരേഖ...

അങ്ങനെ കട്ടിയാ മതി..

അപ്പൊ ഓൺ..ആപ് ദേഖിയെ..ആപ് ഹായ് മിറർ പേ ഹോ ന..

അത് ശരിയാണല്ലോ..മുമ്പില് കണ്ണാടിയിൽ ഞാൻ തന്നെ ആണല്ലോ..എന്‍റെ മുന്നിൽ വേണെകിൽ തല കുനിക്കാം..എന്‍റെ മുമ്പിൽ മാത്രം...
ഞാൻ ഭവ്യതയോടെ എന്റെ മുമ്പിൽ തല കുനിച്ചു.

ടീ വിയിൽ ഇൻ ഹരിഹർ നഗർ കളിക്കുന്നുണ്ട്...ഞാൻ നോക്കി..

ഓൺ വെട്ടാൻ തുടങ്ങി....ഓൺ എന്നിട്ട് മലയാളീസിനെ കുറ്റം പറയാൻ തുടങ്ങി..അത് എനിക്ക് മനസ്സിലായി..

മുടി വെട്ടാൻ വന്ന നേരെ ഇരിക്കൂല..വർത്താനം പറഞ്ഞോണ്ടിരിക്കും..ഇടക്കു ന്യൂസ് കേൾക്കാൻ തല പൊന്തിച്ചു ടീ വീ നോക്കും...ഇതൊക്കെ ആണ് കുറ്റം..

ഇതൊക്കെ ഞമ്മള് ചെയ്യും..ഇയ്യെന്താക്കും..അനയ്ക്ക് മുടി വെട്ടാൻ അറിയില്ലെങ്കിൽ വേറെ പണിക്ക് പോടോ...എന്നൊക്കെ എനിക്ക് പറയാൻ തോന്നി..പക്ഷെ ഇതൊക്കെ  ഹിന്ദിയിൽ എങ്ങനെ പറയും എന്നുള്ളത് കൊണ്ട്..ഞാൻ സഹിച്ചു  പിടിച്ചു..

ന്നിട്ട്  മൂളി..ഉം ഉം..

ഓൺ പിന്നേം..മുടി വെട്ടാൻ വന്ന ഫുട്ബാൾ കാണാൻ തല പൊന്തിച്ചിരിക്കും..പോലും..

ഉം ഉം..

ഇടക്കു മൊബൈലിലും വിളിക്കും..വെട്ടുന്ന ഫ്‌ലോ പോകും..
ഉം ഉം..

എനിക്ക് പ്രാന്തായി..അനക്കുള്ളതെല്ലാം കൂടി ഞാൻ ഒരുമിച്ച് പറയാം ട്ടാ..ഞാൻ ആലോചിച്ചു എടുക്കട്ടേ..ഓന്റെ കളിയാക്കല്..

പിന്നെ ഓൺ..എന്‍റെ തല പിടിച്ചു..തിരിച്ചും മറിച്ചും വെട്ടാൻ തുടങ്ങി..അതിന്റെ കൂടെ ആജ്ഞാപിക്കലും...ധൈനേം ദേഖ് , ബായേം ദേഖ്..സർ സിദ്ധേ..ധൈനേം ദേഖ്..

ഞാൻ ചാടി എണീറ്റ്..പുതുയങ്ങാടി മുഴുവൻ കേൾക്കുന്ന ഉച്ചത്തിൽ ആർത്തു വിളിച്ചു..

യാസ്..സാ..ർ

എന്നിട്ട് ഉറക്കെ പാടി..

ഹം സബ് ഭാരതീയ ഹേ..
അപ്നി മന്സിൽ..ഏക് ഹേ..ആഹഹാ.. ഏക് ഹേ..

ബിഹാറി....പേടിച്ചരണ്ട മുഖത്തോടു ചോദിച്ചു..ക്യാ ഹുവാ..

ഒരു നിമിഷം..ഞാൻ NCC യിൽ ആണെന്ന് വിചാരിച്ചു പോയി..
ഐ ആം ദി സോറി അളിയാ...

ആപ് ക്യാ ബോല..

ഓ ഇംഗ്ലീഷും അറീലലെ..അതായതു..
മാഫ് മുജഹേ കരു സസുർ...അതന്നെ....

ആപ് ബൈട്ടോ ഭായ് സാബ്..
ഞാൻ വീണ്ടും ബൈട്ടി..

ആപ്  റിലാക്സ്..ബൈട്ടോ..

 Year end  ..എന്ത് റിലാക്സേഷണ് ഭായ്.ഇങ്ങള് വെട്ടു..

ഞാൻ തല കുനിച്ചു ഇരുന്നു..ഒന്ന് റിലാക്സ് ആയി പോയി..ഉറങ്ങിപ്പോയി..

ഫൈനൈസ്ഡ് ഫൈനൈസ്ഡ്...

ഞാൻ ഞെട്ടി എണീറ്റപ്പോ...എന്നെ കാണാനില്ല..

കണ്ണാടിയിൽ ഭീകര രൂപി..മേം കഹാം തു  കഹാം...

മുടി പറ്റിച്ചു വെട്ടിച്ചു പറ്റിച്ചു..അയ്യയ്യേ...മുടിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ  പോലെ ഉണ്ട്
ഇതെന്താകിയതാണ്..ക്യാ ഹുവാ..

ആപ് ബോല ചോട്ടാ കർനെ  കോ..

ചോട്ടാ കർണ ഉഹും ഉഹും..എന്ന് ഞാൻ കൈ കൊണ്ടല്ലേ കോപ്പേ കാണിച്ചത്..കണ്ടില്ലേ..
അനക്ക് പ്രാന്താണോടോ....ദിൽ തോ പാകൽ ഹേ ?? ജോക്കർ നെ പോലെ ആക്കിയില്ലേ..മേരാ നാം ജോക്കർ ??

മര്യാദക്കു ശെരിയാക്കി തരാതെ..പൈസ തരൂല..നഹി...

ഓൺ എന്‍റെ കൈ പിടിച്ചു..

ആപ് റിലാക്സ്...മേ നെ ടീക് കരേഖ..

ഓൺ കത്രി എടുത്തു വെട്ടി...മോളിൽ ലുട്ടാപ്പിയുടെ പോലെ രണ്ടു കൊമ്പു...

ഞാൻ ഇറങ്ങി..ഓൺ എന്‍റെ കയ്യ് പിടിച്ചു വെച്ചിരിക്കുകയാണ്..

ടീക് കരേഖ..

കയ്യ് വിട്..
നഹി..ആപ്ക സുഖ് ഹമാറാ സുഖ്..

ഒരു സുഖവും വേണ്ട ചങ്ങായി...വിടൂ
നഹീ...

വിടമാട്ടേൻ ?? അയോഗ്യ നായെ...

ഞാൻ ഓന്റെ കയ്യിൽ അടിച്ചു..ഇറങ്ങി ഓടി...

അവിടുത്തെ ടീ വിയിൽ..മുകേഷ് വിളിച്ചു പറയുന്നുണ്ടായിരുന്നു...

തോമസ്‌ കുട്ടി..വിട്ടോടാ ...

No comments: