Wednesday, May 15, 2019

പാട്ടു

"ജിമ്മിക്കി കമ്മൽ " അല്ല ഇന്ത്യ മുഴുവൻ ഹിറ്റായ  ആദ്യത്തെ മലയാളം പാട്ട്‌.അത് ഇതാണ്.ഏതാണ് എന്നറിയാൻ ലിങ്കിൽ ക്ലിക് ചെയ്യുക.( ഇതാണല്ലോ ഇപ്പോത്തെയൊരു സ്റ്റൈൽ ).

2000 ഡിഗ്രി ഫസ്റ്റ് ഇയർ ദേവഗിരി കോളേജിൽ പഠിക്കുമ്പോളാണ്  NCC  യിൽ കാര്യമായി പങ്കെടുക്കുന്നത്.NCC വഴി ആർമിയിൽ കയറുക ,ഭീകരരുമായി യുദ്ധം ചെയ്യുക , ഒരു പരം വീർ ചക്രം വാങ്ങിക്കുക..ഇതൊക്കെ ആണ് മ്മടെ ഒരു ലൈൻ.പരം വീർ ചക്രം സീരിയൽ കണ്ടതുണ്ട് പണ്ടേ ദേശസ്നേഹം കരയും കായലും  കവിഞ്ഞൊഴുകുമായിരുന്നു.🇮🇳🇮🇳🇮🇳

ക്യാമ്പ് ആയാ ക്യാമ്പ് ഒക്കെ പോകുകയാണ് മ്മടെ പണി.ഫ്രീ ആയി ഇന്ത്യ കാണാം ,തോക്കും പിടിക്കാം, വെടിയും  വെക്കാം.

അങ്ങനെ ഒരു ക്യാമ്പ് കഴിഞ്ഞു ഇരിക്കുന്ന സമയത്താണ്.അടുത്ത ക്യാമ്പിലേക് ആളെ വിളിക്കുന്നത്.ഓൾ ഇന്ത്യ ട്രെക്കിങ്ങ് ക്യാമ്പ്.അതും ഗുജറാത്തിലെ ഗിർ വനത്തിൽ.🗾🗾

ഇജ്ജാതി അക്രമ ക്യാമ്പിലേക്ക് നമ്മളെയെ വിടൂ..സർ നമ്മളെ വിളിച്.നമ്മൾ എപ്പോഴേ റെഡി.

കേരളത്തിൽ നിന്നും 16 ആൾക്കാർ.പൊളിച്ചു.ട്രെയിനിലൊരു ആൾക്കാരെ പരിചയപെട്ടു.🚂🚂കൂടെ ഒരു കോളജ് മാഷ് ക്യാപ്റ്റൻ.ബാക്കി ഒക്കെ കോളേജ് പിള്ളേർ.കണ്ണൂര് മുതൽ കൊല്ലം  വരെ ഉള്ള ടീം ഉണ്ട്.കോഴിക്കോട് ന്നു.ഞാനും  വേറെ ഒരുത്തനും.രണ്ടര ദിവസത്തെ യാത്ര.ഗുജറാത്തിൽ എത്തി.അവടെ നിന്നു ട്രെക്കിൽ ഒക്കെ കേറി ഗിർ വനത്തിൽ എത്തി.

ഏറ്റവും കൂടുതൽ സിംഹം ഉള്ള കാടാണ് പോലും.പുലിയും ഉണ്ട് പോൽ.സൂക്ഷിക്കണം എന്ന് ആദ്യത്തെ ദിവസം ഓർഡർ കിട്ടി.ഡയലോഗ്‌ കേട്ടപ്പോൾ ചെറിയൊരു  പേടി ഒക്കെ വന്നു.പരം വീർ ചക്ര പുലി കൊണ്ടുവോ ??🐆

കാടിന്റെ ഒരു ബോർഡർ ലാണ്‌ ബേസ്  ക്യാമ്പ്.മൊത്തം 175 കേഡറ്റ്  ആണ് ഓൾ ഇന്ത്യ ക്യാമ്പ്.എല്ലാ സ്റ്റേറ്റിൽ നിന്നും ആളുണ്ട്.ഗ്രൂപ് ആയി ആണ് ട്രെക്കിങ്ങ്..ന്നു പറഞ്ഞാൽ നടത്തം.ഒരു 10 -20 കിലോമീറ്റര് ഡെയിലി നടത്തം.അതും കാട്ടിലൂടെ...ആവേശം രണ്ടൂസം കൊണ്ടു തീർന്നു.രാവിലത്തെ ഉപ്പുമാവ് കൊണ്ടും രാത്രിലെ ഒണക്ക ചപ്പാത്തിയും കൊണ്ടു പിടിച്ചു നിക്കാൻ പറ്റുന്നില്ല.ന്നാലും പരം വീർ ചക്ര ആലോചിച്ചു നടക്കന്നെ..🚶🚶

നടത്തം..ഫുഡടി..ഒറക്കം..ഇതന്നെ....ഗംഭീര പരിപാടി (അത് പിന്നേ പറയാം ).
അങ്ങനെ 4 ദിവസം കഴിഞ്ഞപ്പോ..രാത്രി കമ്മാണ്ടന്റ് വന്നു പറഞ്ഞു..ഇന്ന് കൾച്ചറൽ  ഫെസ്റ്റ് ആണ്.എല്ലാവരും അവരവരുടെ സ്റ്റേറ്റ് വെച്ചു ഓരോ പ്രോഗ്രാം നടത്തണം.

ആഹാ ! പിന്നേ ആകെ ജഗപൊക.എല്ലാ സ്റ്റേറ്റ് കാരും ഫുൾ പ്രെപറേഷൻ ആണ്.കേരളം ടീമ്സ് മോളിലേക്ക് നോക്ക്കി ഇരിക്ക്യാണ്.എന്ത് ചെയ്യും.??

കൂട്ടം കൂടി ഇരുന്നു ആലോചന തുടങ്ങി.
കേരളത്തിന്റെ സംസ്കാരം വർണിക്കുന്ന പരിപാടി ആകണം എന്ന് ക്യാപ്റ്റൻ മാഷ്.

ആർക്കും ഒരു പിടിയും ഇല്ല.

ഒരു ഡാൻസ് ആയാലോ എന്ന് കൊല്ലംകാരൻ ബിനിൽ
..പഞ്ചാബ് കാര് ഭാംഗ്‌റ ആണ് കളിക്കുന്നത്.

മ്മലേതു ഡാൻസ് കളിക്കും.🙆

ബ്രേക് ഡാൻസ് ആയാലോ ?
ആ കേരളത്തിന്റെ സാംസ്‌കാരിക ഡാൻസ് ആണല്ലോ
മിണ്ടരുത് എന്ന് ക്യാപ്റ്റൻ.

കഥകളി ആണ് എന്ന് പറഞ്ഞു വേറെ ഒരു കളി കളിച്ചാലോ എന്ന് വേറെ തൃശ്ശൂർ കാരൻ
 ബെന്നി യുടെ ഐഡിയ.

ക്യാപ്റ്റൻ ഒറ്റ ആട്ടിന് ഓനെ തൂഫാനാക്കി.

അവസാനം ക്യാപ്റ്റൻ മാഷ് തന്നെ ഒരു ഐഡിയ ഇട്ടു.

എല്ലാരും കൂടി ഒരു കേരളത്തിന്റെ തനിമയുള്ള ഫോക്ക് സോങ് പാടിയ മതി.
പാട്ട് ഇങ്ങള് തീരുമാനിക്കൂ

പിന്നേം പ്രശ്നം.ഏതു പാട്ട്‌ പാടും.

കൂലംകുഷമായി ചിന്തിച്ചിരിക്കുമ്പോൾ പാലക്കാട് കാരൻ
 പ്രവീൺ കൈ പൊന്തിച്ചു.
ഞാൻ ഒരു പാട്ട്‌ പാടാം.അതായല്ലോ ?

ബെസ്‌റ്
തിലകന് അമിതാബ് ബച്ചനിലുണ്ടായ സൗണ്ട് ആണ് അവന്ടത്‌.ആറടി കരിവീട്ടിയിൽ കടഞ്ഞെടുത്ത ഭീകരൻ ആണിവൻ.👹

കേക്കട്ടെ..മാഷ് പറഞ്ഞു

ഉഹും ഉഹും..സൗണ്ട് ഒക്കെ ശെരി ആക്കി..ഓൺ പാടാൻ തുടങ്ങി.

പാലക്കാട്ടുള്ളൊരു പട്ടെത്തി പെണ്ണിനെ ,
പട്ടരില്ലാത്തപ്പോ പട്ടി...

മാഷ് ഒന് മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല.ഓന്റെ കഴുത്തിന് പിടിച്ചു വായ പൊത്തി.

ഡാഷ് മോനെ..ഫോക്ക് സോങ് പാടാൻ പറഞ്ഞിട്ട് പോക്ക് സോങ് പാടുന്നോ $%#%^??

മുഖത്തു ഒരു വികാരവും ഇല്ലാണ്ട്  പ്രവീൺ..കേരളത്തിന്റെ സംസ്‍കാരിക തനിമ എന്നൊക്കെ പറഞ്ഞതോണ്ട്...

ഇനി നീ മിണ്ടി പോകരുത്.നിന്‍റെ ക്വട്ട കഴിഞ്ഞു.മാഷ് അലറി 😎😂

എനിക്ക്  മനസ്സിലായില്ല..എന്തിനാ മാഷ് ചൂടായെന്നു.നല്ലൊരു പാട്ടായിരുന്നല്ലോ...(ഞാൻ അന്നും പാവാണല്ലോ..എനിക്ക്  ഒന്നും അറീലാലോ )

ആ..എന്തെങ്കിലും ആവട്ടെ...പരിപാടി എന്ത്ചെയ്യും..

അപ്പൊ പാലക്കാട് ന്നുള്ള ജോബി എന്തോ മാഷ്‌ന്റെ ചെവിയിൽ പറഞ്ഞു..

എന്തെങ്കിലും ചെയ്യൂ എന്നും പറഞ്ഞു മാഷ് എണീറ്റ് പോയി.

ജോബി സീനിയർ ആണ്.ജോബി എണീറ്റ് എല്ലാരോടും കൂടി പറഞ്ഞു.
പാട്ട്‌ ഞാൻ പാടിക്കൊള്ളാം.ഒരു 5 ആള്  കോറസ് പാടാൻ വന്നമതി.

ഏതാ പാട്ട്

പാട്ടൊക്കെ സ്റ്റേജിൽ കേട്ടാൽ മതി.കോറസ് അവിടുന്നു ഞാൻ പാടും..കൂടെ  പാടിക്കൊള്ളണം.

പ്രോഗ്രാം തുടങ്ങി.

എല്ലാവരും ഡാൻസ് ആണ്.പഞ്ചാബ് കാര് ബംഗ്‌റ.തമിഴ്നാട്ടുകാരുടെ വക വേറൊരു ഡാൻസ്.ഗുജറാത്തു കാരുടെ ഗർബ..അങ്ങനെ ലാസ്റ്റ് മ്മടെ പാട്ടും.

പാട്ടിനു മുമ്പിൽ പോയി നിന്നു.എന്താണ് പാടേണ്ടത് എന്ന് ഒരു ഐഡിയ യും ഇല്ല.
മുമ്പിൽ ജോബി.കൂടെ ഞാൻ അടക്കം 5 ആൾ വേറെ.
ജോബി പോക്കറ്റിൽ നിന്നും ലിറിക്‌സ് എഴുതിയ പേപ്പർ എടുത്തു.നിവർത്തി പിടിച്ചു.എന്നിട്ട് ഒരു അന്നൗൻസ്മെന്റ്.

കേരളത്തിൽ വയനാട് ഗോത്ര വർഗക്കാർ പാടുന്ന ഒരു ഫോക്ക് സോങ് ആണ് ഇവടെ അവതരിപ്പിക്കാൻ പോകുന്നത്.
എന്നിട്ട് കൂടെ ഉള്ള സജീർ നോട് മെല്ലെ പറഞ്ഞു.

ഇടക്ക് നീ ഹോയ് ഹോയ് വിടണം..ഓക്കേ..

ജോബി നീട്ടി പാടി..

"ആലേലോ പു ലേ ലോ..ആ ലേ പൂ ലേ ലോ
ആ ലേ ലോ പൂ ലേ ലോ..

പാട്ട്‌ പഠിക്കാനെങ്കിൽ കോട്ടം തലക്ക് പോണം
പാട്ടും പഠിപ്പിച്ചേരാം ആട്ടം നടത്തിച്ചേരാം..
പോണ പോക്കിന് മോന്തക്കിട്ടൊരു ചവിട്ടും തരാം..
ഹോയ് ഹോയ്

ആ ലേ ലോ.പൂ ലേ ലോ ആ ലേ പൂ ലേ ലോ "

പിന്നേ ഞങ്ങൾ ഒന്നും നോക്കീല..കോറസ് പാടി..

ആ ലേ ലോ പൂ ലേ ലോ..ആ ലേ പൂ ലേ ലോ

ജോബി റിഥം കൂട്ടി..പാട്ട്‌ സ്പീഡായി..
നോക്കുമ്പോ....എല്ലാരും പൊരിഞ്ഞ ഡാൻസ്..മാഷും കമ്മാണ്ടണ്ടും..കൂടെ  ഉള്ള വേറെ പട്ടാളക്കാരും.

അപ്പോഴാണ് വേറെ ഒരു കാര്യം ശ്രദ്ധിച്ചത്..
ഡെല്ഹിക്കാര് തല ആട്ടി ആസ്വദിക്കുന്നുണ്ട്..പഞ്ചാബ്കാര് കൈയ്യൊണ്ടൊക്കെ ആക്ഷൻ ഇട്ടു ഡാൻസ് കളിക്കുന്നുണ്ട്.
.തമിഴ്നാട്ടുക്കാര് സ്ഥിരം സ്റ്റൈൽ ഊര കുലുക്കി ഡപ്പാം കൂത്ത് ഡാൻസ് കളിക്കുന്നുണ്ട്.കൂടെ ബാക്കി മലയാളികളും.🏃🏃🙌🙌

എന്തോണ്ടാ ??

മ്മള് സൗത്ത് ഇന്ത്യക്കാരാണല്ലോ..താഴെ ആണല്ലോ.

എല്ലാരും പാട്ട്‌ കഴിഞ്ഞു വന്നപ്പോ..ഭയങ്കര കയ്യടി..കെട്ടിപ്പിടുത്തം..

പിറ്റേന്ന് രാവിലെ ഉപ്പുമാവ് വാങ്ങാൻ ക്യൂ  നില്കുമ്പോ..അവടെ വേറെ ഒരു ക്യൂ..എന്താ..

ജോബി അവടെ ക്ലാസ്സ്‌ എടുക്കുകയാണ്.കേരളത്തിലെ ഫോക്ക് സോങ്ങുകളെ എങ്ങനെ ഒക്കെ ആണ്..എങ്ങനെ ഒക്കെ പാടണം..എന്നൊക്കെ

ഞാൻ പോയി നോക്കുമ്പോ..പഞ്ചാബ് കാരൻ  ലഖ്വിന്ദർ സിംഗ് ഓന്റെ നോട്ടു ബുക്കിൽ എഴുതി കൊണ്ടിരിക്കുകയാണ്..

ലിറിക്സ്...ഹിന്ദിയിൽ..
ആൽഹെലോ പൂൽഹെലോ..ആൽഹിപോഹേലോ
അടിപൊളി..
അപ്പ്രത് തമിഴ്നാട് അണ്ണന്മാർ ആൾറെഡി എഴ്ത്തിക്കഴിഞ്ഞു..ഒരു ജോബിക്ക് ഉപ്പുമാവും വാങ്ങി കൊടുത്തു..ഓന്റെ ടൈം..

പിറ്റേന്ന് മുതൽ ട്രെക്കിങ്ങ് നടന്നു കൊണ്ടിരിക്കുമ്പോൾ..ഗിർ വനം മുഴുവൻ ആ പാട്ട്‌ അലയടി കൊണ്ടു..

ജന ഗണ  മനക്കു ശേഷം എല്ലാവരും ഭാഷക്കതീതമായി സ്റ്റേറ്റ് വ്യത്യാസമില്ലാതെ ഉറക്കെ പാടി..

ആ ലേ ലോ പൂ ലേ ലോ ആ ലേ പൂ ലേ ലോ

എന്തായാലും...പാട്ട്‌ കേട്ടിട്ടാണോ എന്നറിയൂല..ഒരൊറ്റ സിംഹം പോലും ആ ഏരിയ യിലേക്ക് വന്നില്ല. ;)😅

( ആ രാത്രിയിൽ എല്ലാവരെയും കടിച്ചു കീറാൻ ആ ഭീകര സത്വം എത്തി.🐯🐯🐯🐯.ആരാണത്..ആരാണെന്നു അറിയാൻ ഇനി വരുന്ന ലിങ്കിൽ പോസ്റ്റിൽ ക്ലിക് ചെയ്യൂ ) ;)

No comments: